1 usd = 67.83 inr 1 gbp = 90.12 inr 1 eur = 79.04 inr 1 aed = 18.47 inr 1 sar = 18.09 inr 1 kwd = 224.28 inr

Jun / 2018
22
Friday

ജാതി പറഞ്ഞും ലൈംഗികമായി അവഹേളിച്ചും കല്ലെറിഞ്ഞ് കൊല്ലണമെന്ന് ആഹ്വാനം ചെയ്തും ചില 'പ്രബുദ്ധരുടെ' ഫേസ്‌ബുക്ക് പോസ്റ്റുകൾ; ചാത്തമ്പാറ കെടിസിടി ആശുപത്രിയിൽ പ്രസവത്തിനിടെ ഗർഭിണി മരിച്ചതിൽ ക്യത്യവിലോപമുണ്ടായെങ്കിൽ നിയമത്തിന്റെ മാർഗ്ഗം നോക്കണം; പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ അടിയന്തര ശസ്ത്രക്രിയ നടത്തിയ ലേഡി ഡോക്ടർക്കെതിരായ സൈബർ ലിഞ്ചിങ്ങിൽ പൊലീസ് കേസെടുക്കണമെന്ന് ഡോ.ജിനേഷ് പി.എസ്

June 13, 2018 | 10:34 PM IST | Permalinkജാതി പറഞ്ഞും ലൈംഗികമായി അവഹേളിച്ചും കല്ലെറിഞ്ഞ് കൊല്ലണമെന്ന് ആഹ്വാനം ചെയ്തും ചില 'പ്രബുദ്ധരുടെ' ഫേസ്‌ബുക്ക് പോസ്റ്റുകൾ; ചാത്തമ്പാറ കെടിസിടി ആശുപത്രിയിൽ പ്രസവത്തിനിടെ ഗർഭിണി മരിച്ചതിൽ ക്യത്യവിലോപമുണ്ടായെങ്കിൽ നിയമത്തിന്റെ മാർഗ്ഗം നോക്കണം; പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ അടിയന്തര ശസ്ത്രക്രിയ നടത്തിയ ലേഡി ഡോക്ടർക്കെതിരായ സൈബർ ലിഞ്ചിങ്ങിൽ പൊലീസ് കേസെടുക്കണമെന്ന് ഡോ.ജിനേഷ് പി.എസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ചാത്തമ്പാറ കെടിസിടി ആശുപത്രിയിൽ പ്രസവത്തിന് എത്തിയ ഇരുപത്തിയൊന്നുകാരി മരിച്ചതിനെ തുടർന്ന് ആശുപത്രിക്കും ഡോക്ടർക്കുമെതിരെ പ്രതിഷേധവുമായി ബന്ധുക്കളും ഒരുവിഭാഗം നാട്ടുകാരും രംഗത്തെത്തിയിരുന്നു.ആശുപത്രിയിൽ ഡ്യൂട്ടിക്കെത്തിയ ഡോക്ടറെ തടഞ്ഞുവയ്ക്കുകയും ശകാര വാക്കുകൾ ചൊരിഞ്ഞ് അപമാനിക്കുകയും ചെയ്തു.2000 രൂപയുടെ കുറവ പറഞ്ഞ് രോഗിയെ മറ്റൊരുആശുപ്ത്രിയിലേക്ക് മാറ്റാൻ മനഃപൂർവം കാലതാമസം വരുത്തി എന്നും ബന്ധുക്കൾ ആരോപിച്ചു. കല്ലമ്പലം നെല്ലിക്കോട് നെസ്ലെ വീട്ടിൽ ശ്രീജ (21) ആണ് മരിച്ചത്. പ്രസവത്തിന് വേണ്ടി രണ്ടു ദിവസം മുമ്പ് ശ്രീജയെ ചാത്തമ്പാറ കെടിസിടി ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തിരുന്നു.

അലർജി പരിശോധനകൾ നടത്താതെ സിസ്സേറിയന് മുമ്പ് അധിക ഡോസിൽ ഇഞ്ചക്ഷൻ നൽകിയതാണ് മരണ കാരണമെന്ന് കാണിച്ചുകൊണ്ട് ശ്രീജയുടെ സുഹൃത്തുക്കളും ബന്ധുക്കളും മൃതദേഹവുമായി കെടിസിടി ആശുപത്രി ഉപരോധിച്ചിരുന്നു.

ശ്രീജ മരിച്ചതിന് ശേഷവും ഒരു വിവരും ബന്ധുക്കളെ അറിയിക്കാതെ വെന്റിലേറ്ററിൽ തന്നെ വെച്ചിരുന്നെന്നും ബന്ധുക്കൾ പറയുന്നു. സിസ്സേറിയൻ നടത്തിയതിൽ കുട്ടി രക്ഷപ്പെട്ടു. ആശുപത്രി അധികൃതരുടെ അനാസ്ഥയും തോന്ന്യവാസവും കാരണമാണ് ഒരു ജീവൻ പൊലിഞ്ഞതെന്ന് ബന്ധുക്കൾ പറയുന്നു. മാത്രമല്ല 48000 രൂപ അടയ്ക്കാൻ പറഞ്ഞതിൽ 46000 രൂപ മാത്രം അടച്ചതിനാൽ ബാക്കി 2000 രൂപയ്ക്കായി മൂന്നു മണിക്കൂറോളം തടഞ്ഞുവച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു.

സിസേറിയൻ നടത്തിയതിനാൽ കുഞ്ഞിനെ രക്ഷിക്കാനായി. ബന്ധുക്കൾ ഡോക്ടറെ തടഞ്ഞു സംസാരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നും യുവതിയുടെ അവസ്ഥ ഗുരുതരമായിരുന്നുവെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഈ പ്ശ്ചാത്തലത്തിലാണ് സോഷ്യൽ മീഡിയയിലുടെ ഡോക്ടർക്കെതിരെ സൈബർ ലിഞ്ചിങ് നടത്തുന്നതിനെതിരെ ഡോ. ജിനേഷ് .പി.എസ്.ശബ്ദമുയർത്തുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റുകളുടെ പൂർണ രൂപം:

'സൈബർ ലിഞ്ചിങ്ങിന് വിധേയയായ ഡോക്ടർക്ക് പിന്തുണ.ആ ഡോക്ടർ നേരിട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി എന്നാണ് അറിഞ്ഞത്.തല്ലിക്കൊല്ലണമെന്നും പെട്രോളൊഴിച്ച് കത്തിക്കണമെന്നും പിഡീപ്പിക്കണം എന്നുമുള്ള ആക്രോശങ്ങൾക്കിരയായ, ജാതി പറഞ്ഞ് ആക്ഷേപിക്കപ്പെട്ട ഡോക്ടർക്ക് ഈ വിഷയത്തിൽ പിന്തുണ.ഇനി ഇതാവർത്തിച്ചു കൂടാ. ഡോക്ടർക്കെതിരെ എന്നല്ല ഒരു സ്ത്രീക്കെതിരെയും. മാതൃകാപരമായ, ശക്തമായ നടപടികൾ ഉണ്ടാവണം.ഇനി പന്ത് പൊലീസിന്റെ കോർട്ടിലാണ്. നീതി നടപ്പാക്കുക തന്നെ വേണം.

ഹാർട്ടറ്റാക്ക് ഉണ്ടായ രോഗിയെ എന്റെ വണ്ടിയിൽ മെഡിക്കൽ കോളേജിൽ എത്തിച്ചിട്ടുണ്ട്.ഹർത്താൽ ദിനങ്ങളിൽ ആംബുലൻസും മറ്റു വണ്ടികളും ലഭിക്കാതിരുന്നപ്പോൾ, ഗുരുതരാവസ്ഥയിലുള്ള രോഗികളെ സ്വന്തം വണ്ടിയിൽ മെഡിക്കൽ കോളജിൽ എത്തിച്ചിട്ടുണ്ട്. ഒരു തവണയല്ല, പലതവണ.ഓട്ടിസം പോലുള്ള അവസ്ഥകളിലുള്ള കുട്ടികളുടെ തെറാപ്പികൾക്കായി, ചെയ്യാൻ സാധിക്കുന്ന പരിമിതികൾക്കുള്ളിൽനിന്നുകൊണ്ട് പല സൗകര്യങ്ങളും ചെയ്തുകൊടുത്തിട്ടുണ്ട്, ഇപ്പോഴും നൽകുന്നുമുണ്ട്. ഒറ്റയ്ക്കല്ല, ചില സുഹൃത്തുക്കളുടെ കൂടി സഹായത്താൽ.

വരുമാനത്തിന്റെ ഒരു നിശ്ചിതശതമാനം ഇത്തരം കാര്യങ്ങൾക്ക് വേണ്ടിയാണ് മാറ്റിവെച്ചിരിക്കുന്നത്. ഞാൻ മാത്രമല്ല, പല സുഹൃത്തുക്കളും.
ഇതൊന്നും ഒരു വലിയ കാര്യമാണ് എന്ന് കരുതുന്നില്ല. സാമൂഹ്യജീവി എന്ന നിലയിൽ ഉള്ള കടമയായി മാത്രമേ കാണുന്നുള്ളൂ. അതുകൊണ്ടുതന്നെ ഇതൊന്നും വിളംബരം ചെയ്യാറുമില്ല.സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരോഗ്യ വിഷയങ്ങളിൽ അവബോധം വളർത്താൻ ശ്രമിക്കാറുണ്ട്. ഞാൻ മാത്രമല്ല ഇൻഫോ ക്ലിനിക് അംഗങ്ങൾ അടക്കമുള്ള ധാരാളം ഡോക്ടർ സുഹൃത്തുക്കളുമുണ്ട്.

നിപ്പാ വൈറസ് പനിബാധ ഉണ്ടായ അവസരങ്ങളിൽ അടക്കം സാമൂഹ്യ അവബോധം സൃഷ്ടിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആ ഒരൊറ്റ കാരണത്താൽ വ്യക്തിപരമായി പോലും അപമാനിച്ചവരുണ്ട്. അഭ്യസ്തവിദ്യർ എന്ന് കരുതുന്ന പലരും ഗൂഢാലോചനാ സിദ്ധാന്തങ്ങളുടെ വക്താക്കൾ ആകുന്നത് കണ്ടിട്ടുണ്ട്.ഇന്നിപ്പോൾ ഒരു ഡോക്ടറെ കത്തിക്കണം എന്നാണ് ചില 'പ്രബുദ്ധരുടെ' ഫേസ്‌ബുക്ക് ആഹ്വാനം. കല്ലെറിഞ്ഞ് കൊല്ലണം, ജീവനോടെ വച്ചേക്കരുത് എന്നൊക്കെയുള്ള ആഹ്വാനങ്ങൾ ധാരാളം. ജാതി പറഞ്ഞു പോലും അവർ ആ സ്ത്രീയെ അപമാനിക്കുന്നു. ലൈംഗികമായും അവഹേളിക്കുന്നു.

ഒരു രോഗിയുടെ എമർജൻസി പ്രസവ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ആണ് ആൾ എന്നാണ് മനസ്സിലാക്കുന്നത്. ഒരു പിഞ്ചുകുഞ്ഞിനെ ജീവൻ രക്ഷിക്കാൻ വേണ്ടി എമർജൻസി ശസ്ത്രക്രിയ നടത്തി എന്നാണ് കേൾക്കുന്നത്.രണ്ടായിരം രൂപയുടെ പേരിൽ തർക്കം ഉണ്ടായി എന്നാണ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ ഡോക്ടറും രോഗിയുമായി പണമിടപാട് ഇല്ല എന്നാണ് എന്റെ ഇതുവരെയുള്ള ധാരണ. ആശുപത്രി മാനേജ്‌മെന്റും രോഗിയും തമ്മിൽ മാത്രമേ പണമിടപാട് നടക്കാറുള്ളൂ. അങ്ങനെയൊരു സാഹചര്യത്തിൽ എന്തിനാവും നുണകൾ പറഞ്ഞ് ജാതീയമായി ലൈംഗികമായി പീഡിപ്പിക്കണം, കൊല്ലണം എന്നൊക്കെ ആഹ്വാനം ചെയ്യുന്നത്

കൃത്യവിലോപം ഉണ്ടായിട്ടുണ്ടെങ്കിൽ നിയമസംവിധാനങ്ങൾ ഉപയോഗിക്കുകയാണ് വേണ്ടത്. നിയമവ്യവസ്ഥ നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യ എന്നാണ് ധാരണ. സൈബർ ലിഞ്ചിങ് അംഗീകരിക്കാനാവില്ല.ഇതാണ് സാഹചര്യം എങ്കിൽ വളരെ ശ്രദ്ധിക്കണം എന്ന് മാത്രമേ ഡോക്ടർ സുഹൃത്തുക്കളോട് എനിക്ക് പറയാനുള്ളൂ.എന്തെങ്കിലും സംശയമുണ്ടെങ്കിൽ അപ്പോൾതന്നെ സർക്കാർ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുക, അങ്ങനെയെങ്കിൽ ആരോപണങ്ങൾക്ക് സ്ഥാനമുണ്ടാവില്ല.

സ്വന്തം രോഗികളുടെ സംശയങ്ങൾക്ക്/പ്രശ്‌നങ്ങൾക്ക് ഫോണിലൂടെ മറുപടി പറഞ്ഞ് സഹായിക്കുന്ന നിരവധി ഡോക്ടർ സുഹൃത്തുക്കളെ അറിയാം. അത്തരം കാര്യങ്ങൾ എന്റർടെയ്ൻ ചെയ്യാതിരിക്കുക. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ നേരെ ആശുപത്രിയിൽ വന്ന് ഡ്യൂട്ടി ഡോക്ടറെ കാണാൻ പറയുക.

സ്വന്തം ജോലി സമയത്തിന് അപ്പുറം ഒരു കാര്യവും ചെയ്യാതിരിക്കുക.മറ്റൊന്നും കൊണ്ടല്ല ഇങ്ങനെ പറയുന്നത്; നിങ്ങളെക്കുറിച്ച് എന്തെങ്കിലുമൊരു ഫേസ്‌ബുക്ക് പോസ്റ്റ് വന്നാൽ ശരിയോ തെറ്റോ എന്നറിയാതെ ഫോർവേഡ് ചെയ്യാൻ 50000 പേരുണ്ട് എന്ന് മനസ്സിലാക്കണം, അതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്.ഒരിക്കൽക്കൂടി വ്യക്തമാക്കിക്കൊള്ളട്ടെ. ആശുപത്രിയുടെയോ ഡോക്ടറുടെയോ ഭാഗത്തുനിന്ന് കൃത്യവിലോപം ഉണ്ടായിട്ടുണ്ടെങ്കിൽ നിയമപരമായ നടപടികൾ ഉണ്ടാവണം.സൈബർ ലിഞ്ചിങ് അംഗീകരിക്കാനാവില്ല.ട

മറുനാടൻ ഡെസ്‌ക്‌    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
മൊബൈൽ ഫോണിൽ ആശ്ലീല വീഡിയോ കാണിക്കുകയും അനുകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു; ജനനേന്ദ്രിയത്തിൽ ചൂടുവെള്ളമൊഴിച്ചു; പരാതിപ്പെട്ടാൽ കേബിൾകൊണ്ടടിക്കും; അനാഥരുടെ രക്ഷകൻ ചമഞ്ഞ് നടക്കുന്ന ജോസ് മാവേലിയുടെ ജനസേവന കേന്ദ്രത്തിലെ ക്രൂരതകൾ തുറന്നുപറഞ്ഞ് കുട്ടികൾ; കോടതിയിൽ കുടുങ്ങുമെന്നായപ്പോൾ സർക്കാർ ഏറ്റെടുത്ത നടപടിയെ ചോദ്യംചെയ്തുള്ള ഹർജി പിൻവലിച്ചു തടിതപ്പി  
'സോഫി എന്തൊക്കെയോ മറച്ചുവയ്ക്കുന്നു; അവളെ നിരീക്ഷിച്ചാൽ സാമിന്റെ മരണത്തിന് ഉത്തരം കിട്ടും'; ഓസ്‌ട്രേലിയൻ പൊലീസിനെ ഫോൺ വിളിച്ച് കാര്യങ്ങൾ അറിയിച്ചത് അരുൺ കമലാസനന്റെ ചതിയിൽ വീണ മറ്റൊരു കാമുകി; സാം എബ്രഹാമിന്റെ കൊലപാതകത്തിൽ ഭാര്യയേയും കാമുകനേയും അകത്താക്കിയത് മലയാളി യുവതിയുടെ ഇടപെടൽ; മെൽബൺ കൊലയിൽ സോഫിയും അരുണും ഇരുമ്പഴിയിക്കുള്ളിലായത്‌ ഇങ്ങനെ
ആശുപത്രിയിൽ ചികിൽസ തേടിയത് ഓട്ടോറിക്ഷ തട്ടിയെന്ന് പറഞ്ഞ്; പരാതി കൊടുത്തത് ഡ്രൈവർ പീഡിപ്പിച്ചെന്നും; ഡോക്ടറുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചതോടെ കുരുക്ക് മുറുകിയെന്ന് തിരിച്ചറിഞ്ഞ് എഡിജിപി; സുധേഷ് കുമാറിനെതിരെ വ്യാജ പരാതി ചമച്ചതിന് കേസെടുക്കേണ്ടി വരും; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളും ഊരാക്കുടുക്കിൽ; സ്നിഗ്ദയുടെ അപമാനിക്കൽ പരാതി വ്യാജമെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം; അതിവേഗം രേഖ കോടതിയിൽ സമർപ്പിച്ചത് വിനയാകും
ജയിക്കാൻ അമിത് ഷായുടെ 'വജ്രായുധം' കുമ്മനം രാജശേഖരൻ; ഗവർണറായി അയച്ചത് നിർണ്ണായക രാഷ്ട്രീയ നീക്കം; വിജയ സാധ്യതയുള്ള തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയായി പരിവാറിന്റെ പ്രിയങ്കരന് തന്നെ ആദ്യ പരിഗണന; സുരേഷ് ഗോപിയും വി മുരളീധരനും സാധ്യതാ പട്ടികയിൽ; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മിസോറാം ഗവർണ്ണർ മത്സരിച്ചേക്കുമെന്ന് സൂചനകൾ; പാർലമെന്റിലും കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ഉറച്ച് ബിജെപി ദേശീയ അധ്യക്ഷൻ
ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട പ്രകടനത്തോടെ അർജന്റീന പുറത്തേക്കുള്ള വഴിതുറന്നു; നൈജീരിയയെ തോൽപിക്കുകയും ഐസ്‌ലൻഡ് അടുത്ത രണ്ടുകളികളിലും തോൽക്കുകയും ചെയ്യാതെ പ്രീക്വാർട്ടർ സ്വപ്‌നം ഫലിക്കില്ല; ക്രൊയേഷ്യയുടെ മൂന്നുഗോളുകളും നിശബ്ദമായി നോക്കിനിന്നു കണ്ട് സാക്ഷാൽ ലയണൽ മെസ്സി; മറ്റെന്തിനെക്കാൾ മെസ്സിപ്പടയെ ഇഷ്ടപ്പെട്ട മലബാറിലെ കളിഭ്രാന്തന്മാർക്ക് ചിന്തിക്കാൻപോലും ആകാത്ത നിരാശ; തോറ്റുമടങ്ങുന്നത് ലോകത്തേറ്റവും കൂടുതൽ ആരാധകരുള്ള ഫുട്‌ബോൾ രാജ്യം
മസാലപ്പൊടിയിൽ എത്തിയോൺ; മുളകുപൊടിയിൽ കാഡ്മിയം; മഞ്ഞൾപ്പൊടിയിൽ ഈർച്ചപ്പൊടി; മത്സ്യത്തിൽ ഫോർമുലിൻ; അലോപ്പതി മരുന്നിൽ 'ചാത്തൻ'; കഫ് സിറപ്പിൽ ശർക്കരവെള്ളം; ഹോമിയോ മരുന്നിൽ ആൾക്കഹോൾ; ഗോരോചന ഗുളികപോലും ഡ്യൂപ്ലിക്കേറ്റ്; മരുന്നായും ഭക്ഷണമായും മലയാളി കഴിച്ചുതീർക്കുന്നതിൽ ഭൂരിഭാഗവും കൊടിയ വിഷം! ശാസ്ത്രസാഹിത്യ പരിഷത്ത് ഉൾപ്പെടെയുള്ള സംഘടനകൾ പൂഴ്‌ത്തി സർക്കാരും; അടിമുടി മായത്തിൽ മുങ്ങി കേരളത്തിലെ ഭക്ഷ്യവിപണി
മിശിഹ തലകുനിച്ച് സ്റ്റേഡിയം വിട്ടത് സഹിക്കാനായില്ല; കണ്ണുനീർ തുടച്ച് തിരികെ നടന്ന മെസിയുടെ മുഖം കരള് പിളർത്തി; ദയനീയ തോൽവിയിൽ എല്ലാം നഷ്ടപ്പെട്ടെന്ന് ആത്മഹത്യ കുറിപ്പെഴുതി യുവാവ് മീനച്ചലാറ്റിലേക്ക് നടന്നു; പോയത് ആറ്റിൻകരയിലേക്ക് തന്നെയെന്ന് ഡോഗ് സ്‌ക്വാഡും; ഫുട്ബോൾ ഭ്രാന്തിന്റെ രക്തസാക്ഷിയായി ബിനു മാറുമോ?
ഭാര്യയുടെ 'ബ്രാ' കഴുകാൻ വിസമ്മതിച്ചാൽ തന്തയ്ക്ക് വിളിക്കും; മകളെ നോക്കി ചിരിച്ചതിന്റെ പേരിൽ നല്ല നടപ്പിന് വിധിക്കും; എസ് എ പി ക്യാമ്പിൽ പൊലീസുകാർക്ക് വറക്കുന്ന മീൻ മകളുടെ പട്ടിക്ക് കൊണ്ടു കൊടുത്തില്ലെങ്കിലും നടപടി; അടുക്കളപ്പണിയും അടിമപ്പണിയും മടുത്ത് പൊലീസുകാർ; മകൾ മാത്രമല്ല എഡിജിപിയും പുള്ളിപ്പുലി തന്നെ; അസഭ്യവർഷം സഹിക്കാതെ കാർ നിർത്തിയപ്പോൾ എഡിജിപിയുടെ മകളുടെ മർദ്ദനം ഏറ്റ പൊലീസുകാരന്റെ പരിക്ക് ഗുരുതരം
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ സോഫിയ 22 കൊല്ലം അഴിയെണ്ണണം; മകൻ കിടന്ന കട്ടിലിൽ വെച്ച് സാം എബ്രഹാമിനെ കൊന്നപ്പോൾ മകന്റെ കാര്യത്തെക്കുറിച്ച് ഓർത്തില്ലേയെന്ന് പ്രോസിക്യൂഷൻ വാദം കോടതിയുടേയും കണ്ണു നനയിപ്പിച്ചു; കാമുകിക്ക് വേണ്ടി കൊല നടത്തിയ അരുണിന് 27 വർഷം ജയിൽ ശിക്ഷ; സാമിനെ സയനൈഡ് നൽകി വകവരുത്തിയ ജാര കമിതാക്കൾക്ക് ശിക്ഷ വിധിച്ച് മെൽബൺ കോടതി; അർഹിക്കുന്ന ശിക്ഷയെന്ന് വിലയിരുത്തി ഓസ്ട്രേലിയൻ മലയാളികളും
തയ്യൽക്കടയുടെ ബോർഡ് വീടിന്റെ മുമ്പിൽ; ഒരു മണിക്കൂറുകൾക്കുള്ളിൽ വസ്ത്രം തയ്ച്ചു കൊടുക്കപ്പെടുമെന്നും പരസ്യവാചകം; ടെയിലറിങ് കടയിൽ എത്തിയവരെല്ലാം കാറിലെത്തി തിരിച്ചു പോകുന്ന കസ്റ്റമേഴ്‌സും; സീമയുടെ വാണിഭ ബുദ്ധി പൊളിച്ചത് നാട്ടുകാരുടെ സംശയം; പ്രധാന പ്രതി വഴുതിപോയ നിരാശയിൽ പൊലീസ്; പുഴയ്ക്കലിലെ മാഫിയയുടെ വേര് തേടി അന്വേഷണം
തൊടുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചനാ കേസ് തടയാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടു; പിണറായി സർക്കാരിന്റെ റിപ്പോർട്ടും എത്തിയതോടെ സുപ്രീംകോടതിയിൽ നൽകിയ ഹർജി തള്ളി; നികേഷ് കുമാറിന്റെ ജാമ്യം റദ്ദ് ചെയ്ത് അറസ്റ്റ് ചെയ്യാൻ സാധ്യത; ചാനൽ കൈമോശം സംഭവിക്കുമെന്നായപ്പോൾ കിട്ടുന്ന വിലയ്ക്ക് വിറ്റൊഴിയാൻ നീക്കം; റിപ്പോർട്ടർ ചാനൽ വാങ്ങാനുള്ള ചർച്ചകളുമായി വിവാദ വ്യവസായികളായ സുന്ദർമേനോനും സിസി തമ്പിയും
എല്ലാവരെയും നോക്കി ചിരിച്ച് സന്തോഷവാനായി അരുൺ; മുഖം കനപ്പിച്ച് ആരെയും നോക്കാതെ എത്തിയ സോഫിയ ശിക്ഷാവിധി കേട്ട് പൊട്ടിക്കരഞ്ഞു; സാമിന്റെ മാതാപിതാക്കൾ കൊച്ചുമകന്റെ സംരക്ഷണം ആവശ്യപ്പെട്ടതിൽ വ്യക്തമായ അഭിപ്രായം പറയാതെ കോടതി; സോഫിയയുടെ സഹോദരിക്കൊപ്പമുള്ള കൊച്ചുമകന്റെ ജീവിതം സുരക്ഷിതമല്ലെന്ന് സാമിന്റെ അച്ഛൻ സാമുവൽ; മെൽബണിലെ സാം എബ്രഹാം വധക്കേസിന്റെ ബാക്കിപത്രം ഇങ്ങനെ
ഗൾഫിലെ 52 ജുവല്ലറികൾ വിറ്റാൽ വീട്ടാനുള്ള കടത്തിന്റെ ഒരംശം പോലുമാകില്ല; ഇന്ത്യയിലെ ഭൂസ്വത്തുക്കൾ വിൽക്കാൻ സാങ്കേതിക തടസങ്ങളേറെ; 12 ദിവസത്തിനകം 1000 കോടി എങ്ങനെ ഉണ്ടാക്കുമെന്ന് ബാങ്കുകളെ അറിയിച്ചില്ലെങ്കിൽ പണിയാകും; ഡിസംബറിന് മുമ്പ് കടമെല്ലാം വീട്ടിയില്ലെങ്കിൽ വീണ്ടും അഴിക്കുള്ളിലേക്ക്; ജയിലിൽ നിന്നും പുറത്തിറങ്ങിയെങ്കിലും അറ്റ്‌ലസ് രാമചന്ദ്രൻ ഇപ്പോഴും വീട്ടുതടങ്കലിന് സമാനമായ അവസ്ഥയിൽ തന്നെ
ആറടിയിലേറെ ഉയരവും വ്യായാമം ചെയ്ത് മിനുക്കിയ ശരീരത്തിൽ ഓളം വെട്ടുന്ന മസിലുകളും; കണ്ടാൽ ആരും നോക്കി നിന്നുപോകുന്ന പേഴ്‌സാണിലിറ്റി; ജോലിയിൽ മാത്രമല്ല കുതിരയോട്ടത്തിലും ക്രിക്കറ്റിലും കേമൻ; ഫേസ്‌ബുക്കിൽ പ്രത്യേക ഫാൻ ക്ലബ്; എല്ലാം കണ്ട് ആകൃഷ്ടയായ പഞ്ചാബി യുവതി കിലോമീറ്ററുകൾ താണ്ടിയെത്തി ഉജ്ജെയിനിലെ യുവ എസ്‌പിയെ കാണാൻ; കണ്ടേ മടങ്ങൂവെന്ന് 27 കാരി വാശി പിടിച്ച ചുള്ളൻ സച്ചിൻ അതുൽക്കറുടെ കഥ
സുഖം അന്വേഷിക്കാൻ പോലും ആരും തിരിഞ്ഞു നോക്കാറില്ല; വീട്ടിലുള്ളവരോട് പോലും കടുത്ത ദേഷ്യം; പത്രക്കാരെ കണ്ടാൽ ആട്ടിയോടിക്കും; ആകെ നരച്ച മുടിയും എല്ലും തോലുമായ രൂപവും; അലട്ടാൻ രോഗങ്ങളുടെ കൂമ്പാരം; വീടിന് പുറത്തിറങ്ങിയിട്ട് വർഷം ഒന്നാകാറായി; മന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവനന്തപുരം കണ്ടിട്ടില്ല; രണ്ട് കൊല്ലം മുൻപ് മന്ത്രി മന്ദിരത്തിൽ വസിച്ച് കൊടി വച്ച കാറിൽ പാഞ്ഞു നടന്നിരുന്ന കെ ബാബു ഇപ്പോൾ ആരോടും ഒന്നും മിണ്ടാതെ ഇവിടെയുണ്ട്
ഇസ്ലാമായ അയൽവാസിയെ എതിർപ്പുകളെ അവഗണിച്ച് വിവാഹം ചെയ്തപ്പോൾ കൂടെയുണ്ടായിരുന്നത് ദാരിദ്യം മാത്രം; കഷ്ടപാട് തീർക്കാൻ ഭാര്യയെ ഗൾഫിലേക്ക് അയച്ചത് വഴിത്തിരിവായി; വർഷങ്ങൾ പ്രവാസ ജീവതം നയിച്ച് സമ്പാദിച്ചത് കോടികൾ; വസ്ത്ര വ്യാപാരം പൊടിപൊടിച്ചപ്പോൾ വന്ന വഴി മറന്നു; രണ്ടരക്കൊല്ലം മുമ്പ് യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചതും മകളുമായി അടുത്തതിന്റെ പേരിൽ; ദുരഭിമാനത്തിന്റെ പേരിൽ കെവിനെ വകവരുത്തിയ കുടുംബത്തിന്റെ കഥ
അറിയാത്ത പണി ചെയ്യുന്നത് ഇനിയും നിർത്താനായില്ലേ ലാലേട്ടാ..? ഓസ്‌ട്രേലിയയിലെ പെർത്തിലും മോഹൻലാലിന്റെ 'ലാലിസം'; റെക്കോർഡ് ചെയ്ത പാട്ടിനൊപ്പം ചുണ്ടനക്കിയപ്പോൾ വീണ്ടും വമ്പൻ പാളിച്ച; പ്രയാഗാ മാർട്ടിനൊപ്പം 'ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം' പാടിയപ്പോൾ പണി പാളി; മുമ്പേ പോയ പാട്ടിനെ പിടിക്കാൻ ഞെട്ടലോടെ മൈക്കെടുത്തു സൂപ്പർസ്റ്റാർ: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ കാണാം
കാമുകൻ മതിയെന്ന് മകൾ വാശി പിടിച്ചപ്പോൾ അച്ഛൻ നാണംകെട്ടു; ഒളി സങ്കേതം കണ്ടെത്താനുള്ള ദൗത്യം ഏറ്റെടുത്ത് രഹന പൊലീസ് സ്റ്റേഷനിലെത്തി; അനീഷിന്റെ വീട്ടിലേക്കുള്ള വഴി എഎസ്ഐയിൽ നിന്ന് മനസ്സിലാക്കി കെവിനെ നേരിൽ കണ്ടുള്ള അനുനയം പൊളിഞ്ഞു; ഭീഷണി വിലപോകാതെ വന്നപ്പോൾ ഗൾഫിലുള്ള മകനെ വിളിച്ചു വരുത്തി; വിവാഹം സാധുവാകും മുമ്പ് നീനുവിനെ വിധവയാക്കിയത് അമ്മയുടെ പക; ഭർത്താവിനേയും അച്ഛനേയും ഒളിവിൽ താമസിപ്പിച്ചത് ഷാനുവിന്റെ ഭാര്യയോ? ദുരഭിമാനക്കൊലയിലെ വില്ലത്തികളെ കുടുക്കാനുറച്ച് പൊലീസ്
ഏഴേ മുക്കാലോടെ ആദ്യമെത്തിയത് ഇടവേള ബാബു; തൊട്ടുപിറകേ അച്ഛനും മകളും; മുത്തച്ഛന്റെ കാല് തൊട്ട് വന്ദിക്കാൻ അമ്മാവൻ നിർദ്ദേശിച്ചപ്പോൾ അനുസരിച്ച് മീനാക്ഷി; അമ്മയ്ക്ക് അടുത്ത് പോയി ആശ്വാസം ചൊരിഞ്ഞ ശേഷം അച്ഛനടുത്ത് ഇരിപ്പുറപ്പിച്ച് മകൾ; ചടങ്ങ് കഴിഞ്ഞ് തിരിച്ചെത്തും വരെ കാത്തിരിപ്പ്; മധുവാര്യരെ കൈപിടിച്ച് കുലുക്കി സമാധാനിപ്പിച്ച് മകളുമൊത്ത് മടക്കം; അപ്പുപ്പന്റെ മുഖം മകളെ അവസാനമായി കാണിക്കാൻ മഞ്ജു വാര്യരുടെ വീട്ടിൽ ദിലീപ് എത്തിയത് അതീവരഹസ്യമായി
സീൻ ഡാർക്കായത് അവനും അവന്റെ ചേട്ടത്തിയമ്മയ്ക്കും; ഡൽഹിയിൽ ശരീരം വിറ്റ് നടക്കുന്ന ഒരു സംഘി; ഏതോ ഒരുത്തൻ പട്ടിയുടെ കൂടെ ഇരിക്കുന്ന പടമെന്ന കമന്റും ഊള ലാൽ ഫാൻസും; സ്റ്റേജിൽ പുലയാട്ടു നടത്തുന്ന ഒരുത്തിയുടെ പേരാണ് റിമി ടോമി; കലാഭവൻ മണിയുടെ മരണത്തിലെ സംശയം ഉന്നയിച്ചവർക്കെല്ലാം തെറിവിളി; ലസിതാ പാലക്കലിനെ കിടപ്പറയിലേക്ക് ക്ഷണിച്ചപ്പോൾ പണി കിട്ടി; ഇനി ചാനലുകളിൽ അവതരണത്തിന് വിളിക്കില്ല; തരികിട സാബുവിനെ കണ്ടെത്താൻ പൊലീസ്
വെട്ടിയത് ഉമ്മൻ ചാണ്ടിയല്ല രാഹുൽ ഗാന്ധി തന്നെ; തീർന്നു കുര്യാ നിങ്ങൾ തീർന്നു; പിജെ കുര്യന്റെ രാജ്യസഭാ സ്ഥാനം തെറിച്ചത് ബിജെപി പിന്തുണയോടെ ഒരുവട്ടം കൂടി രാജ്യസഭാ വൈസ് ചെയർമാനാകാനുള്ള നീക്കം മണത്തറിഞ്ഞ്; തീരുമാനം എടുത്തത് മോദിയുടേയും അമിത് ഷായുടേയും അടുപ്പക്കാരനായി അവസരം നോക്കി കാലുമാറുമെന്ന് വ്യക്തമായപ്പോൾ  
നാഗമ്പടം ബസ് സ്റ്റാൻഡിൽ വച്ച് കണ്ട പരിചയം സൗഹൃദമായി; മകൾക്ക് വേണ്ടി ചെലവാകുന്ന പണത്തിന്റെ കണക്കെടുത്ത് സൂക്ഷിച്ച് ശകാരിച്ചു കൊണ്ടിരുന്ന പിതാവിനോടും തിരിഞ്ഞു നോക്കാതിരുന്ന അമ്മയോടുമുള്ള പിണക്കം കെവിനോടുള്ള പ്രണയമായി; ആ നീചർ അവനെ കൊല്ലാതെ വിട്ടിരുന്നുവെങ്കിൽ ഞങ്ങൾ എങ്ങോട്ടെങ്കിലും ഓടിപോകുമായിരുന്നു; പ്രിയതമൻ മടങ്ങി മൂന്ന് ദിവസമായിട്ടും ശാന്തമാകാത്ത മനസ്സുമായി നീനു