Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തമിഴന് ജെല്ലിക്കെട്ട്.. വേലികെട്ടി അകന്നിരിക്കുന്ന നമുക്ക് ഇല്ലിക്കെട്ടും; ജനവികാരമെന്തെന്ന് തമിഴന്റെ ആത്മവീര്യം കണ്ടുപഠിക്കണം; സാംസ്‌കാരിക തനിമയെ നെഞ്ചോടു ചേർക്കുന്ന ദ്രാവിഡപ്പെരുമയെ പുകഴ്‌ത്തി ജോയ് മാത്യു

തമിഴന് ജെല്ലിക്കെട്ട്.. വേലികെട്ടി അകന്നിരിക്കുന്ന നമുക്ക് ഇല്ലിക്കെട്ടും; ജനവികാരമെന്തെന്ന് തമിഴന്റെ ആത്മവീര്യം കണ്ടുപഠിക്കണം; സാംസ്‌കാരിക തനിമയെ നെഞ്ചോടു ചേർക്കുന്ന ദ്രാവിഡപ്പെരുമയെ പുകഴ്‌ത്തി ജോയ് മാത്യു

തിരുവനന്തപുരം: തമിഴ്‌നാട്ടുകാർ ജെല്ലിക്കെട്ടിന്റെ പേരിൽ ഒറ്റക്കെട്ടായി നിൽക്കുന്നതുപോലെ മലയാളിക്ക് എന്നാണ് സാംസ്‌കാരിക തനിമയ്ക്കുവേണ്ടി കൈകോർക്കാൻ കഴിയുകയെന്ന് ചോദിച്ച് നടൻ ജോയ് മാത്യു.

തമിഴന് ജല്ലിക്കട്ട് ആത്മവീര്യത്തിന്റെ പ്രകടനമായി മാറുമ്പോൾ നമ്മൾ മലയാളികൾ ഇല്ലിക്കെട്ടുകൊണ്ട് വേലികെട്ടി പരസ്പരം അകന്നിരിക്കുകയാണെന്നും തനിമയെ നെഞ്ചോടു ചേർക്കുന്ന തമിഴന്റെ ആത്മവീര്യം മലയാളികൾ എന്നാണ് പ്രകടിപ്പിക്കുകയെന്നും ചോദിച്ചുകൊണ്ടാണ് നടൻ ഫേസ്‌ബുക്കിൽ അഭിപ്രായം പ്രകടിപ്പിച്ചത്.

തങ്ങളുടെ സാംസ്‌കാരിക പാരമ്പര്യത്തെ പറിച്ചുമാറ്റുന്നതിനെതിരെ തമിഴ്‌നാട്ടുകാർ ഒറ്റക്കെട്ടായി പ്രതിരോധിക്കുന്നു. ഇത്തരം സാഹചര്യം വരുമ്പോൾ ഏത് ഭരണകൂടവും നിയമങ്ങൾ മാറ്റാൻ നിർബന്ധിതരാകും. ഇത്തരം ജനമുന്നേറ്റങ്ങളുടെ പേരാണ് ജല്ലിക്കെട്ടെന്നും കഷ്ടകാലത്തിന് നമ്മൾ മലയാളികൾക്ക് ഇത്തരം മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുന്നില്ലെന്നും ജോയ് മാത്യു പറയുന്നു.

ജോയ് മാത്യുവിന്റെ പോസ്റ്റ് ഇങ്ങനെ:

തമിഴനു ജല്ലിക്കെട്ട്
മലയാളിക്ക് ഇല്ലിക്കെട്ട്

ജനവികാരം എന്നാൽ ഇതാണ്. ഒരു രാഷ്ട്രീയപാർട്ടിക്കും മുതലെടുക്കാൻ കഴിയാത്ത തമിഴന്റെ അത്മവീര്യം. അതാണു ജല്ലിക്കെട്ട് തങ്ങളുടെ സാംസ്‌കാരികത്തനിമയെ നെഞ്ചോട് ചേർക്കുന്ന ദ്രാവിഡപ്പെരുമയാണത്.

അകലെ നിന്നും നോക്കുന്നവർക്ക് പോഴത്തമായി തോന്നാം എന്നാൽ തങ്ങളുടെ സാംസ്ജാരിക പാരമ്പര്യത്തെ അവരിൽ നിന്നും പറിച്ചുമാറ്റുബോൾ ഒരുനാട് മുഴുവൻ ഒറ്റക്കെട്ടായി അതിനെ പ്രതിരോധിക്കുന്നു

അപ്പോൾ ഏത് ഭരണകൂടവും നിയമങ്ങൾ മാറ്റാൻ നിർബന്ധിതരാവും
ഇത്തരം ജനമുന്നേറ്റങ്ങളൂടെ പേരാണു ജല്ലിക്കെട്ട്. കഷ്ടകാലത്തിനു നമ്മൾ മലയാളിക്ക് 'ഇതാ നമ്മുടെ സാംസ്‌കാരികത്തനിമ' എന്നു പറയാനും ഒറ്റക്കെട്ടായി നിൽക്കാനും എന്നാണു കഴിയുക?

തമിഴ് ജനതക്ക് സ്വന്തമെന്ന് പറയാൻ ജല്ലിക്കെട്ടെങ്കിലുമുണ്ട്
നമുക്കോ,പരസ്പരം വേലികെട്ടി അകന്നിരിക്കാൻ ഇല്ലിക്കെട്ടും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP