Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എംഎൽഎയുടെ തല്ലുകേസ് ഒതുക്കിയ കേരള പൊലീസ് ലോകത്തിന് തന്നെ മാതൃക; 'വാവിട്ട് നിലവിളിക്കുന്നവർക്ക് വേണ്ടി പ്രതികരിക്കാൻ മിനക്കെടുന്നത് വെയിസ്റ്റുകൾക്ക് വേണ്ടിയുള്ള വെയ്‌സ്റ്റാണ്'; ഗണേശ് കുമാറിന്റെ തല്ലുകേസ് വിവാദത്തിൽ പൊലീസിനെ പരിഹസിച്ച് ജോയ് മാത്യു

എംഎൽഎയുടെ തല്ലുകേസ് ഒതുക്കിയ കേരള പൊലീസ് ലോകത്തിന് തന്നെ മാതൃക; 'വാവിട്ട് നിലവിളിക്കുന്നവർക്ക് വേണ്ടി പ്രതികരിക്കാൻ മിനക്കെടുന്നത് വെയിസ്റ്റുകൾക്ക് വേണ്ടിയുള്ള വെയ്‌സ്റ്റാണ്'; ഗണേശ് കുമാറിന്റെ തല്ലുകേസ് വിവാദത്തിൽ പൊലീസിനെ പരിഹസിച്ച് ജോയ് മാത്യു

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കെ.ബി.ഗണേശ് കുമാർ എംഎൽഎ ഉൾപ്പെട്ട തല്ലുകേസ് ഒതുക്കി തീർത്തതിനെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. അഴിച്ചുപണി എന്ന് പറഞ്ഞാൽ ഇതാണ് .എത്രവേഗമാണ് എം എൽ എ തല്ലിചതച്ചു എന്ന് പറഞ്ഞ മകനെയും കൺമുന്നിലിട്ടു മകനെ തല്ലിയത് കണ്ടു ഹൃദയം നുറുങ്ങിയ ഒരമ്മയെയും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കാനും തെറ്റുകാരനെന്നു ആരോപിക്കപ്പെട്ട പാവം എം എൽഎ ക്കെതിയുള്ള പരാതി പിൻവലിക്കാനും അതിന് മകനെയും അമ്മയെയും പ്രേരിപ്പിക്കാനും മുൻകൈയെടുത്ത
കേരളാപൊലീസിന്റേത് മാതൃകാപരമായ പ്രവർത്തനമാണെന്നും ജോയ് മാത്യു ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.

അഴിച്ചുപണി എന്ന് പറഞ്ഞാൽ ഇതാണ് .എത്രവേഗമാണ് എം എൽ എ തല്ലിചതച്ചു എന്ന് പറഞ്ഞ മകനെയും കൺമുന്നിലിട്ടു മകനെ തല്ലിയത് കണ്ടു ഹൃദയം നുറുങ്ങിയ ഒരമ്മയെയും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കാനും തെറ്റുകാരനെന്നു ആരോപിക്കപ്പെട്ട പാവം എം എൽ എ ക്കെതിയുള്ള പരാതി പിൻവലിക്കാനും അതിന് മകനെയും അമ്മയെയും പ്രേരിപ്പിക്കാനും മുൻകൈയെടുത്ത കേരളാപൊലീസിന്റമാതൃകാ പരമായ പ്രവർത്തനം ശ്ലാഘനീയം തന്നെ .

ഉയർന്ന ഉദ്യോഗസ്ഥന്റെ മകളുടെ തല്ലുകൊണ്ടു എന്ന് പരാതിപ്പെട്ട പൊലീസുകാരൻ ഗവാസ്‌കറുടെ കാര്യത്തിലും കേരളാപൊലീസ് ഇങ്ങനെ ഉണർന്ന് പ്രവർത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം-അതിനാൽ ടി വിയിലും പത്രങ്ങളിലും വാവിട്ട് നിലവിളിച്ചു പരാതിപറയുന്ന
അമ്മമാർക്കും തല്ലുകൊള്ളികളായ മക്കൾക്കും 'നീതി കൊടുക്കൂ 'എന്ന് പറഞ്ഞ് പ്രതികരിക്കാൻ ആരും മിനക്കെടേണ്ട,വെയ്സ്റ്റുകൾക്കു വേണ്ടിയുള്ള വെയിസ്‌റ് ആണത് .പൊലീസിലെ വിപ്ലവകരമായ ഇത്തരം അഴിച്ചുപണിയിലൂടെയാണ് കേരളത്തിലെ പൊലീസ് സ്റ്റേഷനുകൾ ലോകത്തിനുതന്നെ മാതൃകയാകുന്നത് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP