Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്ത്രീകൾക്ക് സുരക്ഷ നൽകാൻ ഭരണകൂടത്തിന് സാധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി സമ്മതിച്ചിരിക്കുന്നു; ഏത് ക്രൈമിനെപ്പെറ്റി ചോദിച്ചാലും പരിശോധിച്ചിട്ട് പറയാം എന്ന് പറഞ്ഞു ശീലിച്ചിരുന്ന ആളാണ് ലിംഗം മുറിച്ചതിനെ വാഴ്‌ത്തിയത്; ലിംഗംമുറി ന്യായീകരിക്കപ്പെടുന്നത് വയലൻസിനോടുള്ള ആർത്തികൊണ്ടെന്നും ജോയ് മാത്യു

സ്ത്രീകൾക്ക് സുരക്ഷ നൽകാൻ ഭരണകൂടത്തിന് സാധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി സമ്മതിച്ചിരിക്കുന്നു;  ഏത് ക്രൈമിനെപ്പെറ്റി ചോദിച്ചാലും പരിശോധിച്ചിട്ട് പറയാം എന്ന് പറഞ്ഞു ശീലിച്ചിരുന്ന ആളാണ് ലിംഗം മുറിച്ചതിനെ വാഴ്‌ത്തിയത്; ലിംഗംമുറി ന്യായീകരിക്കപ്പെടുന്നത് വയലൻസിനോടുള്ള ആർത്തികൊണ്ടെന്നും ജോയ് മാത്യു

തിരുവനന്തപുരം: ലിംഗം മുറിച്ചതിനെ മുഖ്യമന്ത്രി ന്യായീകരിച്ചതിലൂടെ സ്വയരക്ഷയ്ക്ക് ലിംഗം മുറി ആവാം എന്ന് അംഗീകരിച്ചിരിക്കുകയാണെന്ന് നടൻ ജോയ് മാത്യു. സ്തീകൾക്ക് നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾക്ക് അറുതിവരാതാകുമ്പോഴാണ് ജനം ഇത്തരം പ്രവൃത്തികളെ ആഘോഷിക്കുന്നത്. കേരളത്തിലെ സ്ത്രീകൾക്ക് സുരക്ഷ നൽകേണ്ട ഭരണകൂടത്തിന് അതിനു സാധിക്കുന്നില്ല എന്ന് സമ്മതിക്കുകയാണ് മുഖ്യമന്ത്രി. 

ലിംഗംമുറി ന്യായീകരിക്കപ്പെടുന്നത് വയലൻസിനോടുള്ള ആർത്തികൊണ്ടല്ലേയെന്നും ജോയ് മാത്യു തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു. അഭ്യന്തര വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ചിരിയോടുകൂടിത്തന്നെ ലിംഗംമുറിക്ക് പിന്തുണ പ്രഖ്യാപിക്കുക മാത്രമല്ല ലിംഗംമുറിയെ ഒരു ധീരനടപടിയെന്ന് വാഴ്‌ത്തുകയാണു ചെയ്തത്-അതിനർഥം ഇത്തരം സന്ദർഭങ്ങളിൽ സ്ത്രീകൾക്ക് സ്വയരക്ഷക്ക് ലിംഗംമുറി ആവാം എന്ന് സർക്കാർ അംഗീകരിച്ചിരിക്കുന്നു എന്നതല്ലേ?

നാട്ടിൽ നടക്കുന്ന ഏത് ക്രൈമിനെപ്പെറ്റി ചോദിച്ചാലും പരിശോധിച്ചിട്ട് പറയാം എന്ന് പറഞ്ഞു ശീലിച്ചിരുന്ന ആളാണ് തന്റെ അഭിപ്രായം ഇങ്ങിനെ കാച്ചിയത്. സ്ത്രീകൾക്ക് സുരക്ഷ നൽകേണ്ടത് ഭരണകൂടമല്ല. സ്ത്രീകൾ തന്നെയാണു എന്നതാണോ ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്?- ജോയ് മാത്യു ചോദിക്കുന്നു.

മൂന്നുമാസം മുബ് ഒരു ക്രിസ്ത്യൻ പുരോഹിതൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തെ മുൻ നിർത്തി അത്മീയവിഷയങ്ങളിൽ ഏർപ്പെടുന്നവർക്ക് ലൈംഗിക ത്രഷ്ണകളാൽ നിയന്ത്രണം വിട്ടുപോകാതിരിക്കാൻ മൂന്നു നിർദ്ദേശങ്ങൾ ഞാൻ മുന്നോട്ട് വെച്ചിരുന്നു- അതിലൊന്ന് വന്ധ്യംകരണം ചെയ്യുക എന്നതായിരുന്നു. അത് ഇത്രപെട്ടെന്ന് പ്രയോഗത്തിൽ വരുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP