Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രി ആദ്യമേ പറഞ്ഞിരുന്നല്ലോ ഇതിൽ 'ഗൂഢാലോചന' നടന്നിട്ടില്ലെന്ന്; ഞാനത് വിശ്വസിക്കുന്നു; അദ്ദേഹം അതിൽ ഉറച്ചു നിൽകുന്ന കാലത്തോളം ഞാനും അതുതന്നെ വിശ്വസിക്കും. അതല്ലേ അതിന്റെ ശരി? നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പുതിയ വിവാദങ്ങളോട് ജോയ് മാത്യുവിന്റെ പ്രതികരണം ഇങ്ങനെ

മുഖ്യമന്ത്രി ആദ്യമേ പറഞ്ഞിരുന്നല്ലോ ഇതിൽ 'ഗൂഢാലോചന' നടന്നിട്ടില്ലെന്ന്; ഞാനത് വിശ്വസിക്കുന്നു; അദ്ദേഹം അതിൽ ഉറച്ചു നിൽകുന്ന കാലത്തോളം ഞാനും അതുതന്നെ വിശ്വസിക്കും. അതല്ലേ അതിന്റെ ശരി? നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പുതിയ വിവാദങ്ങളോട് ജോയ് മാത്യുവിന്റെ പ്രതികരണം ഇങ്ങനെ

കൊച്ചി: ഇടതുസർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഭരണത്തെ ചൊല്ലി ആശങ്കകളും വിമർശനങ്ങളും ഉയരുന്നതിനിടെ വേറിട്ട വിമർശനങ്ങളുമായി രംഗത്തെത്തിയ ആളാണ് നടൻ ജോയ് മാത്യു. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവം ഇപ്പോൾ വീണ്ടും സജീവ ചർച്ചയായി മാറിയിരിക്കെ ഇക്കാര്യത്തിലും ജോയ് മാത്യുവിന്റെ പ്രതികരണം ചർച്ചയാവുന്നു.

വിമൻ ഇൻ സിനിമാ കളക്ടീവ് ഒഴികെ സംഘടനകളാരും വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ലെങ്കിലും താരങ്ങളും ചലച്ചിത്ര പ്രവർത്തകരും സംഭവവുമായി ദിലീപിന്റെ ബന്ധത്തെചൊല്ലിയും മറ്റും അഭിപ്രായങ്ങൾ പറയുന്നതിനിടെയാണ് ജോയ് മാത്യവും പ്രതികരണവുമായി എത്തുന്നത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ 'ഗൂഢാലോചന നടന്നിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയെ വിശ്വാസത്തിലെടുക്കുകയാണെന്നാണ് ജോയ് മാത്യു പ്രതികരിച്ചിട്ടുള്ളത്. മുഖ്യമന്ത്രി ഈ വാദത്തിൽ ഉറച്ചു നിൽകുന്ന കാലത്തോളം ഞാനും അതുതന്നെ വിശ്വസിക്കുമെന്ന് ജോയ് മാത്യു ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

ജോയ് മാത്യുവിന്റെ പ്രതികരണം ഇങ്ങനെ:

സിനിമയിൽ ജോലിയെടുക്കുന്നു എന്നതുകൊണ്ടും സാമൂഹ്യ വിഷയങ്ങളിൽ പ്രതികരിക്കുന്ന ആൾ എന്നതുകൊണ്ടും സിനിമാ മേഖലയിൽ ഇപ്പോൾ നടക്കുന്ന സംഭവ വികാസങ്ങളോട് പ്രതികരിക്കാതെ ഞാൻ മൗനം പാലിക്കുന്നത് ആരെയൊ രക്ഷിക്കാനോ ശിക്ഷിക്കാനോ അല്ലെങ്കിൽ സിനിമയിൽ അവസരങ്ങളോ സൗഹൃദങ്ങളോ നഷ്ടപ്പെടുമെന്നു കരുതിയാണെന്നും മുഖ്യമന്ത്രിയെയും ഭരണത്തെയും വിമർശിക്കാൻ മാത്രമാണു ഞാൻ ഉത്സാഹം കാണിക്കുന്നതെന്നും പലരും പരാതിപ്പെടുന്നു; വിമർശിക്കുന്നു.

എന്നാൽ ഒരു കാര്യം ഞാൻ ആവർത്തിച്ചു പറയട്ടെ, എനിക്ക് നമ്മുടെ അഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയെയാണു വിശ്വാസം. അദ്ദേഹം ആദ്യമേ പറഞ്ഞിരുന്നല്ലോ ഇതിൽ 'ഗൂഢാലോചന നടന്നിട്ടില്ലെന്ന് ഞാനത് വിശ്വസിക്കുന്നു. അദ്ദേഹം അതിൽ ഉറച്ചു നിൽകുന്ന കാലത്തോളം ഞാനും അത് തന്നെ വിശ്വസിക്കും. അതല്ലേ അതിന്റെ ശരി? - ജോയ് മാത്യു

ഇതോടെ സംഭവം കൂടുതൽ ചർച്ചയാവുകയാണ് സോഷ്യൽ മീഡിയയിൽ. മുഖ്യപ്രതി പൾസർ സുനി ഒറ്റയ്ക്ക് ആസൂത്രണം ചെയ്ത് നടത്തിയ കൃത്യമാണ് നടിക്കെതിരെ ഉണ്ടായതെന്നും ഗൂഢാലോചന നടന്നിട്ടില്ലെന്നും കേസിന്റെ പ്രാരംഭ ഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഏറെ വിവാദമായിരുന്നു. ഇപ്പോൾ ദിലീപിനെതിരെ വരെ ആരോപണങ്ങളുടെ മുൾമുന നീളുമ്പോൾ ഇക്കാര്യം വീണ്ടും ചർച്ചയാവുകയും ചെയ്യുന്നു.

അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ ഗൂഢാലോചന ഇല്ലെന്ന വാദമുയർത്തി ആഭ്യന്തര വകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രി രംഗത്തെത്തിയത് കേസിനെ സ്വാധീനിക്കുമെന്നായിരുന്നു ചില കോണുകളിൽ നിന്ന് ഉയർന്ന വാദം. പൊലീസിന്റെ നിലവിലെ അന്വേഷണം വിരൽ ചൂണ്ടുന്നതും ദിലീപ് തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് നൽകിയ മറുപടിയിലും സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നു എന്ന നിഗമനത്തിലേക്കാണ് നീങ്ങുന്നത്.

അന്ന് മുഖ്യമന്ത്രി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: ഈ പറയുന്ന പ്രധാന പ്രതിയുടെ സങ്കൽപ്പത്തിന് അനുസരിച്ച് നടത്തിയ ഒരു നടപടിയാണിത്. അയാളുടെ മനസിൽ ഉയർന്നുവന്ന സങ്കൽപ്പം. ഒരു കുറ്റകൃത്യം എങ്ങനെ നടത്തണമെന്ന് കുറ്റവാളി സങ്കൽപ്പിച്ച് വെക്കുമല്ലോ. അതിന്റെ ഭാഗമായി നടത്തിയ കാര്യം. ഇതാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്.സംഭവവുമായി ബന്ധപ്പെട്ട് ഒരു നടനെപ്പറ്റി ആരോപണം വന്നു. ആ നടന്റെ പിന്നാലെ പൊലീസ് ഉണ്ട്. ആ നടന്റെ വീട്ടിൽ പൊലീസെത്തി.

ചോദ്യം ചെയ്തു. എല്ലാം നുണകളാണ്. സിനിമാ ലോകവുമായി ബന്ധപ്പെട്ട് അനാവശ്യമായ ഒരു ചിത്രം സൃഷ്ടിക്കാൻ എന്തിനാണ് ഒരു ശ്രമം നടന്നത്. നിയമത്തിന്റെ കരങ്ങളിൽ കുറ്റവാളികൾ എത്തുന്നതിന് ആരും തടസ്സം നിൽക്കാൻ പാടില്ല.സാധാരണ നിലയ്ക്ക് ആ നിലപാട് സ്വീകരിക്കാൻ പാടില്ല. കുറ്റവാളികൾക്ക് രക്ഷ ഒരുക്കിയവരുണ്ടാകും. ആ രക്ഷയൊരുക്കിയത് ആരായാലും ആ കുറ്റം ചെയ്തവരോടൊപ്പം കുറ്റത്തിൽ പങ്കാളികളായവരാണ്. ആ നിലയ്‌ക്കേ ആതിനെ കാണാൻ കഴിയൂ.

അതേസമയം, മുഖ്യമന്ത്രിയുടെ ഈ പ്രതികരണത്തോടുള്ള പരിഹാസ ശരമാണ് ജോയ് മാത്യു തൊടുത്തതെന്ന വാദവും ഉയരുന്നു. അന്ന് ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും ഇപ്പോൾ നടി ആക്രമിക്കപ്പെട്ടതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന ആരോപണം ശക്തമായി ഉയർന്നിരിക്കുകയാണ്. അന്വേഷണവും ആ വഴിക്കുതന്നെ. ഇതോടെയാണ് മുഖ്യമന്ത്രി പറയുന്നിടത്തോളം ഗൂഢാലോചന ഇല്ലെന്ന വാദത്തിൽ വിശ്വസിക്കുന്നുവെന്ന ജോയ് മാത്യുവിന്റെ വാക്കുകളും ചേർത്തുവായിക്കപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP