Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'സിബിഐ അന്വേഷണം വേണമെന്ന ശ്രീജിത്തിന്റെ ആവശ്യം അംഗീകരിച്ചതിലൂടെ സംസ്ഥാന പൊലീസ് ഇക്കാര്യത്തിൽ പരാജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചു; ഒരു ബിജെപി പ്രവർത്തകൻ ഉന്നയിക്കുന്നതായതുകൊണ്ട് ഇക്കാര്യം ചർച്ച ചെയ്യപ്പെടാതെ പോകരുത്'; സർക്കാരിനെ വിമർശിച്ച് കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

'സിബിഐ അന്വേഷണം വേണമെന്ന ശ്രീജിത്തിന്റെ ആവശ്യം അംഗീകരിച്ചതിലൂടെ സംസ്ഥാന പൊലീസ് ഇക്കാര്യത്തിൽ പരാജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചു; ഒരു ബിജെപി പ്രവർത്തകൻ ഉന്നയിക്കുന്നതായതുകൊണ്ട് ഇക്കാര്യം ചർച്ച ചെയ്യപ്പെടാതെ പോകരുത്'; സർക്കാരിനെ വിമർശിച്ച് കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിബിഐ അന്വേഷണം വേണമെന്ന ശ്രീജിത്തിന്റെ ആവശ്യം അംഗീകരിച്ചതിലൂടെ സംസ്ഥാന പൊലീസ് ഇക്കാര്യത്തിൽ പരാജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ആരോപിച്ചു. ഒരുപാട് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ശ്രീജിത്തിന്റെ കേസിലൂടെ ഉയർന്നുവരുന്നുണ്ട്. ഒരു ബിജെപി പ്രവർത്തകൻ ഉന്നയിക്കുന്നതായതുകൊണ്ട് ഇക്കാര്യം ചർച്ച ചെയ്യപ്പെടാതെ പോകരുതെന്നും സുരേന്ദ്രൻ ഫേസ്‌ബുക്കിലൂടെ ആവശ്യപ്പെട്ടു.

കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ശ്രീജിത്ത് നടത്തുന്ന സമരത്തോടൊപ്പമാണ് തന്റെ മനസ്സെന്ന് ഇന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി. സി. ബി. ഐ അന്വേഷണം എന്ന ശ്രീജിത്തിന്റെ ആവശ്യം യാഥാർത്ഥ്യമാവുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ ഇവിടെ ഒരുപാട് ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഒന്നാമത്തെ കാര്യം ഇതൊരു കസ്ടഡി മരണക്കേസ്സാണ്. കേസ്സിലെ പ്രതികളെല്ലാം സംസ്ഥാന പൊലീസിലെ ഉദ്യോഗസ്ഥരാണ്. പലരും പൊലീസ് അസോസിയേഷന്റെ ഭാരവാഹികളുമാണ്.

പൊലീസ് കംപ്‌ളയിന്റ് അഥോറിററി ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി കുററക്കാരെ കണ്ടെത്തിയിട്ടുണ്ട്. അവർ കോടതിയെ സമീപിച്ച് സ്‌ടേ വാങ്ങിയതാണ്. ആ സ്‌ടേ വെക്കേററ് ചെയ്യാൻ സംസ്ഥാന സർക്കാരിനു കഴിയില്ലേ? ഈ കേസ്സ് അന്വേഷിച്ചു തെളിയിക്കാൻ സത്യത്തിൽ കേരളാ പൊലീസിനു കഴിയില്ലേ? അത്രക്കും ദുർബലമാണോ കേരളാ പൊലീസ് സംവിധാനം? അതോ പൊലീസ് മന്ത്രിക്കു തന്നെ കേരളാ പൊലീസിൽ വിശ്വാസമില്ലെന്നാണോ ഇതു തെളിയിക്കുന്നത്? സിബിഐ വന്നാലേ ഏതു കേസ്സും തെളിയുകയുള്ളൂവെന്ന് മുഖ്യമന്ത്രി പോലും സമ്മതിക്കുകയാണോ?

ശ്രീജിത്തിന്റെ ആവശ്യം നൂറു ശതമാനം ന്യായമാണ്. കാരണം കേരളാ പൊലീസിനെ ആർക്കും വിശ്വാസമില്ലാതായിരിക്കുന്നു. അതുകൊണ്ട് അതിനോട് പൂർണ്ണമായും യോജിക്കുന്നു. എന്നാൽ ആഭ്യന്തരമന്ത്രി തന്നെ പൊലീസ് സേനയിൽ അവിശ്വാസം പരോക്ഷമായി രേഖപ്പെടുത്തുന്നത് ആശാസ്യമാണോ? രാഷ്ട്രീയകൊലപാതങ്ങളിൽ നീതിലഭിക്കാത്ത ഇരകൾ സി. ബി. ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമ്പോൾ പിന്നെ എന്തിനാണ് പിണറായി വിജയൻ എതിർക്കുന്നത്? ഒരുപാട് ഉത്തരം കിട്ടേണ്ട ചോദ്യങ്ങൾ ഈ കേസ്സിലൂടെ ഉയർന്നുവരുന്നുണ്ട്. ഒരു. ബിജെപി പ്രവർത്തകൻ ചോദിക്കുന്നതായതുകൊണ്ട് ഈ വിഷയം ചർച്ചചെയ്യപ്പെടാതെ പോകരുതെന്ന് മാധ്യമങ്ങളോടും രാഷ്ട്രീയപ്രവർത്തകരോടും അഭ്യർത്ഥിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP