Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിയമം പാലിക്കുന്ന കശാപ്പുശാലകൾക്ക് ലൈസൻസ് പുതുക്കി നൽകണമെന്ന് കെ സുരേന്ദ്രൻ; അനധികൃത അറവുശാലകൾ ഉടൻ പൂട്ടണം; ഹരിത ട്രിബ്യൂണലിന്റേയും സുപ്രീംകോടതിയുടേയും ഉത്തരവ് കേരളം പാലിക്കണമെന്നും ബിജെപി നേതാവ്

നിയമം പാലിക്കുന്ന കശാപ്പുശാലകൾക്ക് ലൈസൻസ് പുതുക്കി നൽകണമെന്ന് കെ സുരേന്ദ്രൻ; അനധികൃത അറവുശാലകൾ ഉടൻ പൂട്ടണം; ഹരിത ട്രിബ്യൂണലിന്റേയും സുപ്രീംകോടതിയുടേയും ഉത്തരവ് കേരളം പാലിക്കണമെന്നും ബിജെപി നേതാവ്

തിരുവനന്തപുരം: ഹരിത ട്രിബ്യൂണലിന്റേയും സുപ്രീംകോടതിയുടേയും ഉത്തരവിന് കേരളത്തിൽ പുല്ലുവിലയാണ് കൽപിക്കുന്നതെന്നും ഇപ്പോഴത്തെ കേന്ദ്ര ഉത്തരവ് പാലിച്ച് സംസ്ഥാനത്തെ അനധികൃത അറവുശാലകൾ ഉടൻ അടച്ചുപൂട്ടാൻ സർക്കാർ നടപടിയെടുക്കണമെന്നും ബിജെപി നേതാവ് കെ സുരേന്ദ്രൻ. നിയമങ്ങളെ സംസ്ഥാനം ഭരിക്കുന്നവർ പോസിറ്റീവായി കാണണം.

ആയിരത്തോളം അനധികൃത അറവുശാലകൾ കേരളത്തിലുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളുമാണ് ഇതുണ്ടാക്കുന്നതെന്നും ഇവ ഉടൻ അടച്ചുപൂട്ടണമെന്നും ഫേസ്‌ബുക്ക് പോസ്റ്റിലൂടെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇതോടൊപ്പം നിയമപ്രകാരം പ്രവർത്തിക്കുന്ന അറവുശാലകൾക്ക് ലൈസൻസ് പുതുക്കി കൊടുക്കണം. 

മാരകമായ രോഗങ്ങൾ ബാധിച്ച കന്നുകാലികളെ ഒരു വൈദ്യപരിശോധനയും നടത്താതെ അന്യസംസ്ഥാനങ്ങളിൽനിന്ന് ചെക്ക് പോസ്റ്റുകളിൽ കൈക്കൂലി നൽകി ഇങ്ങോട്ടു കടത്തുകയാണ്. ഒട്ടും ഹൈജീനിക് അല്ലാത്ത പരിസരങ്ങളിലാണ് ഇവയെ അറുത്തു വിൽക്കുന്നത്. പത്തും ഇരുപതും കാലികളെ കൂട്ടിക്കെട്ടി ലോറികളിൽ കടത്തുന്നവർക്കെതിരെ ഒരു നടപടിയും കേരളത്തിൽ കൈക്കൊള്ളുന്നില്ല സുരേന്ദ്രൻ കുറിച്ചു.

മൃഗങ്ങളെ പീഡിപ്പിക്കാതെയും വേദനയില്ലാതെയുമാണു ഗൾഫ് രാജ്യങ്ങളിലും പാശ്ചാത്യരാജ്യങ്ങളിലും കശാപ്പ് ചെയ്യുന്നത്. ഇവിടെ ആർക്കും ഒരു നിയമവും ബാധകമല്ല. എൻജിടിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവുകൾക്ക് ഇവിടെ പുല്ലുവിലയാണ്. ഇത് അധികകാലം തുടരാൻ കഴിയില്ല. കേന്ദ്രവനം പരിസ്ഥിതി വകുപ്പിന്റെ പുതിയ ഉത്തരവിനെ കേരളം പോസിറ്റീവ് ആയി കാണണം. അറവുശാലകൾ ആധുനികവൽക്കരിക്കണം - സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ജന്തുപീഡന നിരോധനനിയമം പാലിച്ചും ആരോഗ്യ പരിസ്ഥിതി നിബന്ധനകൾ അനുസരിച്ചും പ്രവർത്തിക്കുന്ന അറവുശാലകൾക്കു ലൈസൻസ് പുതുക്കി കൊടുക്കണം. അല്ലാത്തവ അടച്ചുപൂട്ടണം. ഇതിനെ രാഷ്ട്രീയമുതലെടുപ്പിനു ഉപയോഗിക്കുന്നവർക്കു തിരിച്ചടിയായിരിക്കും വരാൻ പോകുന്നത്. കാൻസറും ഹൃദ്രോഗങ്ങളും പ്രമേഹവുമുൾപ്പെടെ കേരളത്തിൽ പടരുന്നതിനെതിരെ ചിന്തിക്കുന്ന വലിയൊരു വിഭാഗം ജനങ്ങൾ മതന്യൂനപക്ഷങ്ങളിൽ അടക്കം ഉണ്ടെന്ന വസ്തുത എല്ലാവരും ഓർക്കുന്നതു നന്നായിരിക്കുമെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

ഫേസ്‌ബുക്ക് പോസ്റ്റ്:

കേരളത്തിലും അനധികൃതമായി പ്രവർത്തിക്കുന്ന അറവുശാലകൾ അടച്ചുപൂട്ടണം. ലൈസൻസില്ലാതെ ആയിരത്തോളം അറവുശാലകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളുമാണ് ഇതുണ്ടാക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നും മാരകമായ രോഗങ്ങൾ ബാധിച്ച കന്നുകാലികളെ ഒരു വൈദ്യപരിശോധനയും നടത്താതെ ചെക്ക് പോസ്ടുകളിൽ കൈക്കൂലി നൽകി ഇങ്ങോട്ടു കടത്തുകയാണ്. ഒട്ടും ഹൈജീനിക് അല്ലാത്ത പരിസരങ്ങളിലാണ് ഇവയെ അറുത്തു വിൽക്കുന്നത്.

പത്തും ഇരുപതും കാലികളെ കൂട്ടിക്കെട്ടി ലോറികളിൽ കടത്തുന്നവർക്കെതിരെ ഒരു നടപടിയും കേരളത്തിൽ കൈക്കൊള്ളുന്നില്ല. മൃഗങ്ങളെ പീഡിപ്പിക്കാതെയും വേദനയില്ലാതെയുമാണ് ഗൾഫ് രാജ്യങ്ങളിലും പാശ്ചാത്യരാജ്യങ്ങളിലും കശാപ്പ് ചെയ്യുന്നത്. ഇവിടെ ആർക്കും ഒരു നിയമവും ബാധകമല്ല. എൻ. ജി. ടിയുടേയും സുപ്രീം കോടതിയുടേയും ഉത്തരവുകൾക്ക് ഇവിടെ പുല്ലുവിലയാണ്. ഇത് അധികകാലം തുടരാൻ കഴിയില്ല. കേന്ദ്രവനം പരിസ്ഥിതി വകുപ്പിന്റെ പുതിയ ഉത്തരവിനെ കേരളം പോസിററീവ് ആയി കാണണം.

അറവുശാലകൾ ആധുനികവൽക്കരിക്കണം. ജന്തുപീഡനനിരോധനനിയമം പാലിച്ചും ആരോഗ്യപരിസ്ഥിതി നിബന്ധനകൾ അനുസരിച്ചും പ്രവർത്തിക്കുന്ന അറവുശാലകൾക്ക് ലൈസൻസ് പുതുക്കി കൊടുക്കണം. അല്ലാത്തവ അടച്ചുപൂട്ടണം. ഇതിനെ രാഷ്ട്രീയമുതലെടുപ്പിന് ഉപയോഗിക്കുന്നവർക്ക് തിരിച്ചടിയായിരിക്കും വരാൻ പോകുന്നത്. ക്യാൻസറും ഹൃദ്രോഗങ്ങളും പ്രമേഹവുമുൾപ്പെടെ കേരളത്തിൽ പടരുന്നതിനെതിരെ ചിന്തിക്കുന്ന വലിയൊരു വിഭാഗം ജനങ്ങൾ മതന്യൂനപക്ഷങ്ങളിലടക്കം ഉണ്ടെന്ന വസ്തുത എല്ലാവരും ഓർക്കുന്നത് നന്ന്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP