Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കെ. സുധാകരൻ ബി. ജെ. പിയിൽ ചേർന്നാൽ തന്നെ സിപിഎമ്മിനെന്താ ഇത്ര ദണ്ഡം? അൽഫോൻസ് കണ്ണന്താനം സിപിഎം ജയിപ്പിച്ച എംഎൽഎ ആയിരുന്നില്ലേ? കോൺഗ്രസ്സുകാരെ മാത്രമല്ല നല്ല സിപിഎം നേതാക്കളെ കിട്ടിയാലും ഞങ്ങൾ പാർട്ടിയിൽ ചേർക്കുമെന്ന് കെ സുരേന്ദ്രൻ

കെ. സുധാകരൻ ബി. ജെ. പിയിൽ ചേർന്നാൽ തന്നെ സിപിഎമ്മിനെന്താ ഇത്ര ദണ്ഡം? അൽഫോൻസ് കണ്ണന്താനം സിപിഎം ജയിപ്പിച്ച എംഎൽഎ ആയിരുന്നില്ലേ? കോൺഗ്രസ്സുകാരെ മാത്രമല്ല നല്ല സിപിഎം നേതാക്കളെ കിട്ടിയാലും ഞങ്ങൾ പാർട്ടിയിൽ ചേർക്കുമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന കണ്ണൂരിലെ മുതിർന്ന നേതാവ് കെ സുധാകരൻ ബിജെപി പാളയത്തിൽ എത്തുമോ? കുറച്ചുദിവസമായി കേരളത്തിൽ സജീവ ചർച്ചയായിരിക്കുകയാണ് ഈ വിഷയം.

ഇതിന്റെ പശ്ചാത്തലത്തിൽ ഇക്കാര്യം നടന്നേക്കുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ പറയുകയും ചെയ്തു. ഇതോടെ സൈബർലോകത്ത് വിഷയം വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

ത്രിപുരയിൽ കോൺഗ്രസ് പാർട്ടിയെ അപ്പാടെ വിഴുങ്ങിക്കൊണ്ടാണ് ബിജെപി ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനെതിരെ ഉജ്വല ജയം നേടിയത്. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളും എംഎൽഎമാരുമെല്ലാം ഒന്നിനുപിന്നാലെ ഒന്നായി ബിജെപിയിലേക്ക് കൂറുമാറി. ഇതോടെ സിപിഎമ്മിനെതിരെ ശക്തമായ ജനപിന്തുണയുമായാണ് ബിജെപി ത്രിപുരയിൽ ചരിത്രപരമായ വിജയം നേടിയത്. അങ്ങനെ 25 വർഷം നീണ്ട സിപിഎമ്മിന്റെ തുടർഭരണത്തിന് ത്രിപുരയിൽ തിരശ്ശീല വീണു.

ഇവിടെ പയറ്റിയ മോഡൽ കേരളത്തിലും സിപിഎമ്മിനെതിരെ ബിജെപി പയറ്റുമെന്ന ചർച്ചകൾ സജീവമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് സിപിഎം നേതാക്കളും അണികളും ഇത്തരത്തിൽ പ്രചരണവും പ്രതികരണവും നടത്തുന്നത്. സൈബർ സഖാക്കളും ഈ പാതയിൽ ശക്തമായ പ്രചരണം നടത്തുന്നു. ഇതിനെല്ലാം മറുപടിയായി ബിജെപി നേതാവ് കെ സുരേന്ദ്രനും രംഗത്തെത്തി.

ഇനി കെ. സുധാകരൻ ബി. ജെ. പിയിൽ ചേർന്നാൽ തന്നെ സി. പി. എമ്മിനെന്താ ഇത്ര ദണ്ഡം എന്നും മുമ്പ് നിങ്ങളുടെ എഎൽഎ ആയിരുന്ന അൽഫോൻസ് കണ്ണന്താനം അല്ലേ ഇപ്പോൾ ബിജെപിയുടെ കേന്ദ്രമന്ത്രിയെന്നും ചോദിച്ചാണ് സുരേന്ദ്രന്റെ പ്രതികരണം. ഇതോടെ വിഷയം ഒന്നുകൂടി ചൂടുപിടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ. കേരളത്തിലും ബിജെപി പാളയത്തിലേക്ക് കോൺഗ്രസിൽ നിന്നുൾപ്പെടെ മറ്റു പാർട്ടികളിൽ നിന്നും സാമുദായിക സംഘടനകളിൽ നിന്നും പലരും വന്നേക്കുമെന്ന് വ്യക്തമാക്കുന്നതാണ് ചർച്ചകൾ.

കെ സുരേന്ദ്രന്റെ പോസ്റ്റ് ഇപ്രകാരം:

ഇനി കെ. സുധാകരൻ ബി. ജെ. പിയിൽ ചേർന്നാൽ തന്നെ സി. പി. എമ്മിനെന്താ ഇത്ര ദണ്ഡം. ഇതാദ്യമായിട്ടാണോ മററു പാർട്ടിയിലുള്ളവർ ബി. ജെ. പിയിൽ ചേരുന്നത്? ഇപ്പോൾ കേന്ദ്രമന്ത്രിസഭയിൽ ടൂറിസം മന്ത്രിയായിരിക്കുന്ന അൽഫോൻസ് കണ്ണന്താനം കേരളാ നിയമസഭയിലെ സി. പി. എം വിജയിപ്പിച്ച എംഎൽഎ ആയിരുന്നില്ലേ? ത്രിപുരയിൽ ബി. ജെ. പി അധികാരത്തിൽ വന്നത് ബി. ജെ. പിയിലേക്കു പുതുതായി മററു പാർട്ടിക്കാർ വന്നതുകൊണ്ടല്ലേ.

ജനാധിപത്യസംവിധാനത്തിൽ ആളുകൾ പാർട്ടിമാറുന്നത് ഇത്രവലിയ അപരാധമാണോ? എസ്. എം കൃഷ്ണ കർണ്ണാടകയിൽ കോൺഗ്രസ്സിന്റെ മുഖ്യമന്ത്രി ആയിരുന്നില്ലേ. കേരളത്തിൽ ബി. ജെ. പിക്ക് പതിനഞ്ച് ശതമാനം വോട്ടുകിട്ടിയത് പലരും പുതുതായി പാർട്ടിയിൽ ചേർന്നതുകൊണ്ടല്ലേ.

സി. പി. എമ്മിന്റെ അനുവാദം വാങ്ങിയിട്ടുവേണോ ആളുകൾക്കു ബി. ജെ. പിയിൽ ചേരാൻ? കോൺഗ്രസ്സുകാരെ മാത്രമല്ല നല്ല സി. പി. എം നേതാക്കളെ കിട്ടിയാലും ഞങ്ങൾ പാർട്ടിയിൽ ചേർക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP