Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മന്ത്രി കെ ടി ജലീൽ ശബരിമലയിൽ പോയതിലും കുറ്റം കണ്ട് ഒരു വിഭാഗം; തീർത്ഥം വാങ്ങിയത് 'ശിർക്ക്' എന്ന് പറഞ്ഞ് അധിക്ഷേപം തുടങ്ങിയത് 'താടിയിൽ തോറ്റ' ലീഗുകാർ; ഒരു വർഷം മുമ്പ് പി കെ ബഷീർ എംഎൽഎ സന്ദർശിച്ചെന്ന് ബോധ്യമായതോടെ വിമർശനത്തിന്റെ ഡോസ് കുറച്ചു

മന്ത്രി കെ ടി ജലീൽ ശബരിമലയിൽ പോയതിലും കുറ്റം കണ്ട് ഒരു വിഭാഗം; തീർത്ഥം വാങ്ങിയത് 'ശിർക്ക്' എന്ന് പറഞ്ഞ് അധിക്ഷേപം തുടങ്ങിയത് 'താടിയിൽ തോറ്റ' ലീഗുകാർ; ഒരു വർഷം മുമ്പ് പി കെ ബഷീർ എംഎൽഎ സന്ദർശിച്ചെന്ന് ബോധ്യമായതോടെ വിമർശനത്തിന്റെ ഡോസ് കുറച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ മലയാളികൾക്ക് രണ്ട് സ്വഭാവമാണ്. നല്ലതിനെ പ്രശംസിക്കാൻ മുന്നിൽ നിൽക്കുന്നതിനൊപ്പം തന്നെ ശരിതെറ്റുകൾ നിശ്ചയിച്ച് വിമർശവും കടുപ്പിക്കും. രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാ വിഷയം മന്ത്രി കെ ടി ജലീലിന്റെ ശബരിമല സന്ദർശനമാണ്. ചരിത്രം കുറിച്ച ഈ സന്ദർശനം വലിയ തോതിൽ എല്ലായിത്തും ചർച്ചയായി. ജലീലിനെ പ്രശംസകൊണ്ട് മൂടി തന്നെ ഒരു വിഭാഗം രംഗത്തെത്തിയപ്പോൾ ചില കോണുകളിൽ നിന്നും വിമർശനം ഉയർന്നതും അത്ഭുതപ്പെടുത്തി. പൊലീസിലെ മുസ്ലിം യുവാക്കൾക്ക് താടി വെക്കാൻ അവസരം വേണമെന്ന് പറഞ്ഞ് ലീഗ് എംഎൽഎമാർക്ക് മന്ത്രി കെ ടി ജലീൽ അതേ നാണയത്തിൽ മറുപടി നൽകിയിരുന്നു. ഇതിന്റെ ക്ഷീണത്തിലിരിക്കുമ്പോഴാണ് കെ ടി ജലീൽ ശബരിമല സന്ദർശിച്ചത്. ഇതോടെ കടുത്ത മതഭക്തരായ ചിലർ അതിലും കുറ്റം കണ്ടെത്തി.

ജലീൽ ശബരിമല സന്ദർശനം നടത്തിയത് ശിർക്കാണോ എന്ന വിധത്തിലാണ് ഇവർ ചർച്ചകളെ മുന്നോട്ടു നയിച്ചത്. ശബരിമല സന്ദർശിച്ച കേരളത്തിലെ ആദ്യത്തെ മുസ്ലിം മന്ത്രി എന്ന നിലയിലായിരുന്നു ജലീലിന്റെ സന്ദർശനം. എല്ലാവരും സ്വാഗതം ചെയ്യുകയും മതസൗഹാർദ്ദത്തിന്റെ അപൂർവ്വ മാതൃകയെന്ന് എല്ലാവരും ഒരുപോലെ പറയുമ്പോഴുമായിരുന്നു ജലീലിനെ കുറ്റപ്പെടുത്തി ലീഗ് അനുഭാവികൾ രംഗത്തുവന്നത്.

ജലീൽ ചെയ്തത് ശിർക്കാണോ? ജലീൽ ഇസ്ലാം മത വിശ്വാസിയാണ്. ഇസ്ലാം മതവിശ്വാസിയായ ഒരാൾ അന്യ ദേവാലയം സന്ദർശിച്ചത് ശിർക്ക് ആണോ എന്നാണ് ഇവർ ചോദിച്ചത്. ഒരു ശിർക്കുമില്ലെന്ന് ഒരു പക്ഷം ഒരു ഹൈന്ദവ ക്ഷേത്രം മുസ്ലിം വിശ്വാസി സന്ദർശിക്കുന്നത് സംബന്ധിച്ച് ചിലരൊക്കെ സംശയങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ ജലീൽ സബരിമലയിലെ ആചാരങ്ങൾ അനുഷ്ഠിക്കാനോ അയ്യപ്പനെ വണങ്ങാനോ അല്ല പോയത് എങ്കിൽ 'ശിർക്കില്ല' എല്ലാണ് ചിലർ പറയുന്നത്. പ്രസാദം സ്വീകരിച്ചത് ശിർക്ക് ആണോ ശബരിമല മേൽശാന്തിയിൽ നിന്ന് പുണ്യാഹം സ്വീകരിക്കുന്ന ചിത്രവും പുറത്തു വന്നിരുന്നു. ആ ചെയ്തത് വലി ശിർക്ക് ആണെന്നാണ് തീവ്ര മതവിശ്വാസികൾ കുറ്റപ്പെടുത്തി.

ചിലർ സംഘി പാതയിലേക്ക് ജലീൽ നീങ്ങി എന്ന കുറ്റപ്പെടുത്തലുമായി രംഗത്തെത്തുകയും ചെയ്തു. എന്നാൽ, ഈ കുറ്റപ്പെടുത്തലുകൾക്ക് അൽപ്പായുസ്സായിരുന്നു. ശബരിമല സന്ദർശിച്ച ആദ്യ മന്ത്രി ആണെങ്കിലും അദ്ദേഹത്തിന് മുന്നോടിയായി ലീഗ് എംഎൽഎ പി കെ ബഷീർ ശബരിമലയിൽ എത്തിയിരുന്നു. മുസ്ലിം ലീഗ് നേതാവും ഏറനാട് എംഎൽഎയുമായ പികെ ബഷീറാണ് കഴിഞ്ഞ വർഷം ഒക്ടോബർ 21ാംതീയതി ശബരിമല സന്ദർശിച്ചത്.

ശബരിമല വിഷയങ്ങളുമായി ബന്ധപ്പെട്ട് നിയമസഭ സമിതി അംഗമായ ബഷീർ അമ്പലം കേന്ദ്രീകരിച്ച് നിയമസഭയിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായിരുന്നു സന്ദർശനം നടത്തിയത്. തന്റെ സന്ദർശനം അദ്ദേഹം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്‌തെങ്കിലും അന്നത് വലിയ വാർത്തയായില്ല.

പതിനെട്ടാം പടിക്ക് സമീപത്തും ക്ഷേത്രത്തിനടുത്ത് നിന്നുമടക്കമുള്ള ചിത്രങ്ങൾ സഹിതം അന്ന് തന്നെ എംഎൽഎ പോസ്റ്റ് ചെയ്യുകയായിരുന്നു. 777 ഷെയറാണ് പോസ്റ്റിന് ലഭിച്ചത്. ലക്ഷക്കണക്കിന് വിശ്വാസികൾ വന്നു ചേരുന്ന ഒരിടത്ത് മതിയായ സൗകര്യങ്ങൾ ഒരുക്കാൻ അവസരം കിട്ടുക എന്നത് തികച്ചും സന്തോഷം നൽകിയ കാര്യമായിരുന്നു എന്ന് പറഞ്ഞ എംഎൽഎ, ഭക്തജനങ്ങൾക്ക് തങ്ങൾ നൽകിയ നിർദേശങ്ങളുടെ ഫലം കിട്ടുന്നുണ്ടോയെന്നറിയാൻ ഒരിക്കൽ കൂടി ശബരിമല സന്ദർശിക്കാൻ തീരുമാനിച്ചിട്ടുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. പി കെ ബഷീറും ശബരിമല സന്ദർശിച്ചു എന്ന വാർത്ത പുറത്തുവന്നതോടെ തൽക്കാലത്തേക്കെങ്കിലും ശിർക്ക് ചർച്ചകൾ ഓൺലൈനിൽ തൽക്കാലം ശമനമായിട്ടുണ്ട്. ഇതോടെ കടുത്ത മതവിശ്വാസികളുടെ ഭാഗത്ത് മുറുമുറുപ്പുണ്ടെങ്കിലും എതിർപ്പ് അഭിനന്ദനമായി മാറിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP