Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫേസ്‌ബുക്കിൽ വൈറലായി കണ്ണന്താനം സ്ലീപ് ചാലഞ്ച്! ദുരിതാശ്വാസ ക്യാമ്പിൽ ഉറങ്ങുന്ന ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ ചലഞ്ച് ഏറ്റെടുത്ത് നാട്ടുകാർ; ഒടുവിൽ സംഗതി കൈവിട്ട് പോയതോടെ താനല്ല പഴ്സണൽ സ്റ്റാഫാണ് ചിത്രം പോസ്റ്റ് ചെയ്തതെന്ന വിശദീകരണവുമായി കണ്ണന്താനം രംഗത്ത്‌

ഫേസ്‌ബുക്കിൽ വൈറലായി കണ്ണന്താനം സ്ലീപ് ചാലഞ്ച്! ദുരിതാശ്വാസ ക്യാമ്പിൽ ഉറങ്ങുന്ന ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ ചലഞ്ച് ഏറ്റെടുത്ത് നാട്ടുകാർ; ഒടുവിൽ സംഗതി കൈവിട്ട് പോയതോടെ താനല്ല പഴ്സണൽ സ്റ്റാഫാണ് ചിത്രം പോസ്റ്റ് ചെയ്തതെന്ന വിശദീകരണവുമായി കണ്ണന്താനം രംഗത്ത്‌

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സമൂഹ മാധ്യമത്തിൽ ഇപ്പോൾ വൈറലാകുന്ന ഒന്നാണ് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ സ്ലീപ് ചാലഞ്ച്. മന്ത്രിയുടെ ചാലഞ്ചിന് പിന്നാലെ ഒട്ടേറെ പേർ തങ്ങൾ ഉറങ്ങുന്ന ചിത്രം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്യാനും ആരംഭിച്ചിരുന്നു. ഒരു രാത്രി ദുരിതാശ്വാസ ക്യാമ്പിൽ ഉറങ്ങാനായി കണ്ണന്താനം തീരുമാനിച്ചതായിട്ടുള്ള പോസ്റ്റാണ് സ്ലീപ് ചാലഞ്ച്. ഇത് ഏറെ പരിഹാസങ്ങൾക്കും വഴി തെളിയിച്ചിരുന്നു. സ്ലീപ് ചലഞ്ച് എന്ന ഹാഷ് ടാഗോടു കൂടിയാണ് കണ്ണന്താനത്തിന്റെ പോസ്റ്റ് സമൂഹ മാധ്യമം ഏറ്റെടുത്തത്.

'മനുഷ്യന് ഉറങ്ങാനും പാടില്ലേ! ഉറങ്ങുമ്പോ ഫോട്ടോയെടുത്ത് ഫേസ്‌ബുക്കിലിടുന്നത് ആരാടാ 'എന്നിങ്ങനെ പരിഹാസവുമായാണ് മിക്ക പോസ്റ്റുകളും വരുന്നത്. ചങ്ങനാശ്ശേരിയിലെ എസ്.ബി ഹൈസ്‌കൂളിലെ ക്യാംപിലാണ് മന്ത്രി ഉറങ്ങാൻ കിടന്നത്.അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തരാമെന്ന് പറഞ്ഞ 15 ലക്ഷം കേരളത്തിന് കൊടുക്കൂ എന്ന് പറഞ്ഞ് കൊണ്ട് സോഷ്യൽ മീഡിയയിൽ #My15lakhsForKerala ഹാഷ്ടാഗ് പ്രതിഷേധം നടന്നിരുന്നു.

ചിത്രം പോസ്റ്റ് ചെയ്തത് താനല്ല പഴ്‌സൺ സ്റ്റാഫാണെന്ന് കണ്ണന്താനം

ക്യാമ്പിലെ ഉറക്കത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ചങ്ങനാശ്ശേരി എസ്ബി ഹൈസ്‌കൂൾ ക്യാമ്പിലെ ഉറക്കം സമൂഹ മാധ്യമത്തിൽ ട്രോൾ ഹിറ്റായതോടെയാണ് വിശദീകരണവുമായാണ് മന്ത്രി നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്. 'രാത്രി ക്യാമ്പിലാണ് കഴിച്ചുകൂട്ടിയത്.

ആ അവസരത്തിൽ സമൂഹ മാധ്യമം കൈകാര്യം ചെയ്യുന്ന തന്റെ പേഴ്സണൽ സ്റ്റാഫ് ആണ് താൻ ഉറങ്ങുന്ന ഫോട്ടോ പോസ്റ്റ് ചെയ്തതെന്നും അതിനാൽ ദയവായി ക്ഷമിക്കണമെന്നുമാണ് ' കണ്ണന്താനം പറഞ്ഞിരിക്കുന്നത്. കേരളത്തിലെ പ്രളയ ബാധിത മേഖലകൾ സന്ദർശിക്കുകയുണ്ടായി. ദുരിതബാധിതർക്ക് ഒപ്പം ഏറെ സമയം ചെലവിടാനും അവരുടെ ദുഃഖത്തിൽ അവരെ ആശ്വസിപ്പിക്കുവാനും സാധിച്ചുവെന്നും അദ്ദേഹം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP