Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

`ഞാൻ ആരുടേയും സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല`; ഒരു സന്നാഹവുമില്ലാതെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് സർവ്വശക്തന്റെ അനുഗ്രഹം; സുരക്ഷയ്ക്ക് പൊലീസുകാരില്ലെന്ന് കാന്തപുരത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

`ഞാൻ ആരുടേയും സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല`; ഒരു സന്നാഹവുമില്ലാതെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് സർവ്വശക്തന്റെ അനുഗ്രഹം; സുരക്ഷയ്ക്ക് പൊലീസുകാരില്ലെന്ന് കാന്തപുരത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: സുരക്ഷയ്ക്കായി പൊലീസുകാരെ സ്ഥിരമായി കൊണ്ട് നടക്കുന്നുവെന്ന വാർത്ത നിഷേധിച്ച് കാന്തപുരം എ.പി അബൂബക്കർ. ആരുടേയും സുരക്ഷാ സന്നാഹങ്ങൾ ഇല്ലാതെയാണ് ഇത്രയും കാലം ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചതെന്നും തന്നെ യാത്രയിലും വീട്ടിലും ഒരു പൊലീസുകാരനും അനുഗമിക്കാറില്ലെന്നും കാന്തപുരം ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

എന്റെ സുരക്ഷക്കായി സംസ്ഥാന പൊലീസിലെ രണ്ട് ഉദ്യോഗസ്ഥർ സ്ഥിരമായി ഉണ്ടെന്ന തരത്തിൽ വാർത്ത ശ്രദ്ധയിൽ പെട്ടു.അങ്ങനെ ആരുടേയും സുരക്ഷാ സന്നാഹങ്ങൾ ഇല്ലാതെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുവാൻ ഇക്കാലമത്രയും സർവ്വശക്തന്റെ അനുഗ്രഹത്താൽ സാധിച്ചിട്ടുണ്ട്. പൊലീസിലെ ഒരു ഉദ്യോഗസ്ഥരും യാത്രയിലോ വീട്ടിലോ സുരക്ഷക്കായി ഇല്ല. സെക്യൂരിറ്റിക്കായി ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ടിട്ടുമില്ല. അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് മാധ്യമങ്ങളും വ്യക്തികളും വിട്ടുനിൽക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP