Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നടന്നുവരുമ്പോൾ ഒന്ന് കെട്ടിപ്പിടിക്കാൻ എത്തിയ ബിസിനസുകാരന്റെ കൈകളിൽ നിന്ന് തന്ത്രപൂർവം രക്ഷപ്പെട്ട് നടി കത്രീന; ആലിംഗനത്തിന് നീക്കം നടന്നത് താരം പ്രഫുൽ പട്ടേലിന്റെ മകളുടെ വിവാഹ ചടങ്ങിന് എത്തിയപ്പോൾ; സോഷ്യൽ മീഡിയയിൽ വൈറലായി ഒരു വീഡിയോ

നടന്നുവരുമ്പോൾ ഒന്ന് കെട്ടിപ്പിടിക്കാൻ എത്തിയ ബിസിനസുകാരന്റെ കൈകളിൽ നിന്ന് തന്ത്രപൂർവം രക്ഷപ്പെട്ട് നടി കത്രീന; ആലിംഗനത്തിന് നീക്കം നടന്നത് താരം പ്രഫുൽ പട്ടേലിന്റെ മകളുടെ വിവാഹ ചടങ്ങിന് എത്തിയപ്പോൾ; സോഷ്യൽ മീഡിയയിൽ വൈറലായി ഒരു വീഡിയോ

ന്യൂഡൽഹി: സെലിബ്രിറ്റികളായ നടിമാരെയും നടന്മാരേയുമെല്ലാം ചടങ്ങുകളിൽ വച്ച് കിട്ടുന്ന അവസരങ്ങളിൽ കെട്ടിപ്പിടിക്കാനോ സ്പർശിക്കാനോ ആരാധകർ ശ്രമിക്കുന്നത് പതിവാണ്. ഇത്തരം സന്ദർഭങ്ങൾ ചിലപ്പോഴൊക്കെ വിവാദങ്ങളും ആയിട്ടുണ്ട്. സമാനമായ ഒരു സംഭവമാണ് അടുത്തിടെ ഡൽഹിയിൽ നടന്നത്. അതും നടി കത്രീന കൈഫിന് നേരെ. പ്രായമായ, ധനാഢ്യനെന്ന് തോന്നിക്കുന്ന ഒരാൾ തന്റെ അടുത്തേക്ക് നടന്നടുത്ത കത്രീനയെ ആലിംഗനം ചെയ്യാൻ ശ്രമിക്കുന്നതും എന്നാൽ പതുക്കെ അതിൽനിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുന്ന കത്രീനയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

കഴിഞ്ഞ ദിവസം ബോളിവുഡ് താരം കത്രീന കൈഫ് ഡൽഹിയിൽ എൻസിപി നേതാവ് പ്രഫുൽ പട്ടേലിന്റെ മകൾ പൂർണ പട്ടേലിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു. വിവാഹവേദിയിലേക്ക് കയറുന്നതിനിടെ മധ്യവയസ്‌കനായ ഒരു ബിസിനസ്സുകാരൻ ആലിംഗനം ചെയ്യാൻ ശ്രമിക്കുന്നതായാണ് ദൃശ്യങ്ങളിൽ. എന്നാൽ കത്രീന അനുവദിച്ചില്ല. ആലിംഗനം നൽകാതെ അവർ ഒഴിഞ്ഞുമാറി. ഇതിന് പിന്നാലെ ചടങ്ങിനെത്തിയ മറ്റ് സ്ത്രീകളിൽ ചിലർ കത്രീനയെ ആലിംഗനം ചെയ്ത് പരിചയം പുതുക്കുന്നുമുണ്ട്. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി. ആദ്യം ബിസിനസുകാരന്റെ അടുത്തേക്ക് ചെല്ലുന്ന കത്രീന പൊടുന്നനെ ദുപ്പട്ട ഒതുക്കാനെന്ന മട്ടിൽ കൈകൾ മാറ്റി മാറുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ വന്നത്.

സൽമാൻ ഖാനൊപ്പമുള്ള ഒരു ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ കത്രീനയെ ഒരു കൂട്ടം ആളുകൾ പരിഹസിക്കുന്നതും ദൃശ്യങ്ങളും സമാന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ഒരു പരിപാടിയുടെ ക്ഷീണത്തിലായതിനാൽ കത്രീന ആരോടം സംസാരിക്കാൻ നിന്നില്ല. അതിനിടയിൽ ഒരു സ്ത്രീ കത്രീനയെ പരിഹസിക്കുന്നതും ജനങ്ങൾ ബഹുമാനിക്കണമെങ്കിൽ കുറച്ചു കൂടി നന്നായി പെരുമാറണമെന്ന് അവർ രൂക്ഷമായ ഭാഷയിൽ കത്രീനയോട് പറയുകയും ചെയ്യുന്നതാണ് മറ്റൊരു വീഡിയോ.

കത്രീനയുടെ കൂടെ നിന്നവർ ആ സ്ത്രീയോട് മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടപ്പോൾ, താൻ സംസാരിക്കുമെന്നും ആർക്കും ചോദിക്കാൻ അധികാരമില്ലെന്നും അവർ മറുപടി നൽകി. കത്രീനയെ കാണേണ്ടെന്നും തങ്ങളെല്ലാവരും സൽമാൻ ഖാന് വേണ്ടി മാത്രമാണ് കാത്തു നിൽക്കുന്നതെന്നും ആയിരുന്നു അവരുടെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP