Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു ലാമ്പിയും ചെറുകിട യൂണിറ്റും ഉണ്ടായിരുന്നപ്പോൾ ഞാൻ പെറ്റി ബൂർഷ്വ; സിഐടിയു മുദ്രാവാക്യത്തിൽ അമേരിക്കയുടെ ചെരുപ്പ് നക്കിയും; കാലം കടന്ന് പോകുമ്പോൾ എത്ര വേഗത്തിലാണ് പ്രത്യയശാസ്ത്രവും ചിന്താഗതികളും മാറുന്നത്; അമേരിക്കയിൽ ചികിത്സയ്ക്ക് പോകുന്ന മുഖ്യമന്ത്രിയെയും പാർട്ടിക്കാരെയും നൈസായിട്ട് ട്രോളി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

ഒരു ലാമ്പിയും ചെറുകിട യൂണിറ്റും ഉണ്ടായിരുന്നപ്പോൾ ഞാൻ പെറ്റി ബൂർഷ്വ; സിഐടിയു മുദ്രാവാക്യത്തിൽ അമേരിക്കയുടെ ചെരുപ്പ് നക്കിയും; കാലം കടന്ന് പോകുമ്പോൾ എത്ര വേഗത്തിലാണ് പ്രത്യയശാസ്ത്രവും ചിന്താഗതികളും മാറുന്നത്; അമേരിക്കയിൽ ചികിത്സയ്ക്ക് പോകുന്ന മുഖ്യമന്ത്രിയെയും പാർട്ടിക്കാരെയും നൈസായിട്ട് ട്രോളി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: അമേരിക്കയിൽ ചികിത്സയ്ക്ക് പോകുന്ന മുഖ്യനെയും പാർട്ടിയേയും നൈസായിട്ട് ട്രോളിയിരിക്കുകയാണ് വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി.മുഖ്യമന്ത്രി പിണറായി വിജയൻ ചിക്ത്‌സയ്ക്കായി ഓഗസ്റ്റ് 19ന് അമേരിക്കയിലേക്ക് യാത്ര തിരിക്കും. അമേരിക്കയിലെ മയോ ക്ലിനിക്കിലേക്ക് ആണ് ചികിത്സയ്ക്ക് പോകുന്നത്. പത്രത്തിൽ വാർത്ത വായിച്ച സമയത്ത് ഒരു പഴയ സംഭവം ഓർത്തുപോയെന്നും വ്യക്തിപരമായി ഒരു അധിക്ഷേപവും ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞാണ് ചിറ്റിലപ്പള്ളിയുടെ പോസ്റ്റ് തുടങ്ങുന്നത്. വീ ഗാർഡ് തുടങ്ങിയ സമയത്ത് ഒരു തൊഴിലാളി പ്രശ്‌നമുണ്ടായിരുന്നുവെന്നും അന്ന് തന്നെ സിഐടിയു നേതാക്കൾ പെറ്റി ബൂർഷ്വ എന്നും അമേരിക്കൻ ചെരുപ്പ് നക്കിയെന്നും ഒക്കെ വിളിച്ചുവെന്നും ചിറ്റിലപള്ളി പറയുന്നു. ഒരു ചെറുകിട വ്യവസായിയായ തനിക്ക് അന്ന് ഒരു ലാമ്പി സ്‌കൂട്ടർ മാത്രമാണ് ഉണ്ടായിരുന്നത് എന്നും പോസ്റ്റിൽ പറയുന്നു. കാലം മാറുന്നത് അനുസരിച്ച് പ്രത്യയശാസ്ത്രവും ചിന്താഗതികളുമൊക്കെ മാറുന്നത് എത്ര പെട്ടെന്നാണ് അല്ലേ എന്നും അദ്ദേഹം പോസ്റ്റിൽ പരിഹസിക്കുന്നു.

കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

Nothing personal, but while reading this news I remembered about the days when we had labour strike at V-Guard years back... The CITU people then called me ''Petty Burshua ... American cheruppu nakki..'' At that time I was only a small scale industrialist, having only an old Lamby scooter. How time flies and ideals and ideologies change-

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP