Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലിഗയുടെ ഭർത്താവും സഹോദരിയും മുഖ്യമന്ത്രിയെ കാണാൻ പോയെന്ന വാർത്ത സോഷ്യൽ മീഡിയ പ്രചാരണം മാത്രമോ? ഇൽസിയെയും ആൻഡ്രുവിനെയും കൂട്ടിക്കൊണ്ടുപോയ അശ്വതിക്ക് കള്ളം പറയേണ്ട ആവശ്യമെന്ത്? മുഖ്യമന്ത്രിയുടെ ഓഫീസിലോ വീട്ടിലോ അദ്ദേഹത്തെ കാണാൻ സമ്മതിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ പിണറായി നടപടിയെടുക്കുമോയെന്ന് ചോദിച്ച് സോഷ്യൽ മീഡിയ

ലിഗയുടെ ഭർത്താവും സഹോദരിയും മുഖ്യമന്ത്രിയെ കാണാൻ പോയെന്ന വാർത്ത സോഷ്യൽ മീഡിയ പ്രചാരണം മാത്രമോ? ഇൽസിയെയും ആൻഡ്രുവിനെയും കൂട്ടിക്കൊണ്ടുപോയ അശ്വതിക്ക് കള്ളം പറയേണ്ട ആവശ്യമെന്ത്? മുഖ്യമന്ത്രിയുടെ ഓഫീസിലോ വീട്ടിലോ അദ്ദേഹത്തെ കാണാൻ സമ്മതിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ പിണറായി നടപടിയെടുക്കുമോയെന്ന് ചോദിച്ച് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: കോവളത്ത് കാണാതായ ശേഷം മരിച്ച നിലയിൽ കാണപ്പെട്ട വിദേശ വനിത ലിഗയുടെ സഹോദരിയും ഭർത്താവും തന്നെ കാണാൻ വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം.തന്നെ കാണുവാൻ ഇരുവരും വന്നുവെന്നുള്ളത് സോഷ്യൽ മീഡിയ തെറ്റായി പ്രചരിപ്പിക്കുന്ന ഒരു വാർത്ത മാത്രമാണെന്ന് മുഖ്യമന്ത്രി ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയെ കാണാൻ പോയപ്പോൾ കടുത്ത അവഗണനയാണ് അവർക്ക് ഉണ്ടായത് എന്ന് സാമൂഹിക പ്രവർത്തക അശ്വതി ജ്വാല ആരോപിച്ചിരുന്നു. മുൻകൂർ അനുമതി വാങ്ങിയാണ് കഴിഞ്ഞ 23ന് മുഖ്യമന്ത്രിയെ കാണാൻ നിയമസഭയിൽ പോയത്. മൂന്നൂമണിക്കുറോളം കാത്തുനിന്നിട്ടും മുഖ്യമന്ത്രിയെ കാണാൻ സാധിച്ചില്ല. എന്നാൽ, തങ്ങൾക്ക് മുന്നിലൂടെ മുഖ്യമന്ത്രിയുടെ വാഹനം ചീറിപ്പാഞ്ഞെന്നും അശ്വതി ആരോപിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ വീശദീകരണം ഇങ്ങനെയാണ്:

നമ്മുടെ രാജ്യത്ത് വന്ന ഒരു വിദേശവനിത ഇവിടെ വച്ച് മരണപ്പെടുക എന്നുള്ളത് ദൗർഭാഗ്യകരമായ സംഭവമാണ്. മരണപ്പെട്ടു എന്നതിന് മുമ്പു തന്നെ അവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിരുന്നു. സഹോദരി ഒരു ദിവസം മുഖ്യമന്ത്രിയുടെ ഓഫീസിൽ വന്നു എന്നത് ശരിയാണ്. ഓഫീസിൽ വന്നപ്പോൾ അതുമായി ബന്ധപ്പെട്ട എന്തെല്ലാം നടപടികൾ എടുക്കണോ അതുമായി എല്ലാ നടപടികളും എടുത്തു. ആ ദിവസം ഞാൻ ഇവിടെയില്ലായിരുന്നു. അന്ന് എന്നെ കാണാൻ കഴിത്തതുമില്ല, അതുകൊണ്ടു തന്നെ അവർ എന്നെ കാണാൻ ശ്രമിച്ചിട്ടുമില്ല. പക്ഷേ അന്നു തന്നെ ഡിജിപിയുമായി സംസാരിക്കുകയും ഇവർ താമസിക്കുന്ന സ്ഥലത്ത് സുരക്ഷ പ്രശ്നം മൂലം പൊലീസ് ക്ലബിലേക്ക് താമസ സൗകര്യം ഒരുക്കുകയും അങ്ങനെ എല്ലാതരത്തിലുള്ള നടപടികൾ അവർക്ക് സുരക്ഷിതത്വം ഒരുക്കുന്നതിന് സ്വീകരിച്ചിട്ടുണ്ട്. ഇവിടെ എന്റെ ഓഫീസിലോ നിയമസഭാ മന്ദിരത്തിലെ ഓഫീസിലോ ഒരു ബന്ധപ്പെടലും നടന്നിട്ടില്ല. അവർ കാണാൻ ആഗ്രഹിക്കുന്നെങ്കിൽ കാണുന്നതിന് ഒരു തടസ്സവുമില്ല. അങ്ങനെ ഒരു സംഭവമുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അശ്വതിയുടെ വിശീകരണം:

രൂഹ സാഹചര്യത്തിൽ മരണമടഞ്ഞ വിദേശ വനിത ലിഗയുടെ സഹോദരി ഇൽസയും ലിഗയുടെ ഭർത്താവ് ആൻഡ്രുവും മുഖ്യമന്ത്രിയുടെ ഓഫീസിലോ നിയമസഭയിലോ എത്തി തന്നെ കാണാൻ ശ്രമിച്ചിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദം തെറ്റെന്നു ജ്വാല ഫൗണ്ടേഷൻ സ്ഥാപക അശ്വതി നായർ. ഇൽസ, ആൻഡ്രൂസ് എന്നിവരോടൊപ്പം മുഖ്യമന്ത്രിയെ കാണാൻ ഭഗീരഥ ശ്രമം നടത്തിയതായും അശ്വതിനായർ പറയുന്നു.

ലിഗയെ കാണാതായ അന്നു മുതൽ നിഴൽ പോലെ കൂടെ നിന്നതു താനാണ്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കു ശ്രമിച്ചിരുന്നു. അശ്വതി ആദ്യം ശ്രമിച്ചത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജനെ ബന്ധപ്പെടാനാണ്. അദ്ദേഹം സുഖമില്ലാതെ ഓഫീസിൽ വരാതിരുന്നതുകൊണ്ടു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നൽകുന്ന പേഴ്‌സണൽ സ്റ്റാഫ് അംഗവുമായി ബന്ധപ്പെട്ടു. മാർച്ച് 22നു മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിന്റെ ഫോണ് നന്പറിൽ വിളിച്ചു. നിയമസഭ നടക്കുന്ന സമയമായതിനാൽ പിറ്റേ ദിവസം രാവിലെ നിയമസഭയിൽ വരാൻ നിർദ്ദേശിച്ചു.

തുടർന്നു ഞങ്ങൾ മൂന്നു പേരും കൂടി 23നു രാവിലെ ഒൻപതു മുതൽ അദ്ദേഹത്തെ വിളിച്ചെങ്കിലും അദ്ദേഹം ഫോണ് എടുത്തില്ല. പത്തുമണിയോടെ നിയമസഭാ പരിസരത്തെത്തി. നിയമസഭയിൽ കയറാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു.

ഇൽസയും ആൻഡ്രുവും മുഖ്യമന്ത്രിയുടെ ഓഫീസിലോ വീട്ടിലോ എത്തിയില്ല എന്നതു സാങ്കേതികമായി ശരിയാണ്. അവരെ അകത്തേയ്ക്കു പ്രവേശിക്കാൻ സമ്മതിച്ചില്ലെന്നാണു ശരിയെന്നും അശ്വതി പറയുന്നു.

അതേസമയം, മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റാണെന്ന് കെപിസിസി പ്രസ് സെക്രട്ടറിയും, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന പി.ടി.ചാക്കോ ഫേസ്്ബുക്കിൽ കുറിച്ചു.

'ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ വിദേശവനിത ലിഗയുടെ സഹോദരി ഇൽസയും ലിഗയുടെ ഭർത്താവ് ആൻഡ്രുവും മുഖ്യമന്ത്രിയുടെ ഓഫീസിലോ നിയമസഭയിലോ എത്തി തന്നെ കാണാൻ ശ്രമിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റ്..തെറ്റ്.. തെറ്റ് !
ഇൽസ, ആൻഡ്രൂസ് എന്നിവരും അവരോടൊപ്പം ഉണ്ടായിരുന്ന ജ്വാല ഫൗണ്ടേഷൻ സ്ഥാപക അശ്വതി നായരും മുഖ്യമന്ത്രിയെ കാണാൻ നടത്തിയത് ഭഗീരഥ ശ്രമം. ലിഗയെ കാണാതായ അന്നു മുതൽ ഒരു നിഴൽ പോലെ കൂടെ നിന്നത് അശ്വതിയാണ്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചതും അശ്വതിയാണ്. കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയതുമായി ബന്ധപ്പെട്ട് അശ്വതിക്കു കള്ളം പറയേണ്ട ആവശ്യമില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കുള്ള അപ്പോയിന്റ് നല്കുന്നത് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനാണ്. അദ്ദേഹത്തിന്റെ നമ്പർ 9447517775.

അശ്വതി ആദ്യം ശ്രമിച്ചത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജനെ ബന്ധപ്പെടാനാണ്. അദ്ദേഹം സുഖമില്ലാതെ ഓഫീസിൽ വരാതിരുന്നതുകൊണ്ടാണ് മാർച്ച് 22ന് രവീന്ദ്രന്റെ നമ്പറിൽ വിളിച്ചത്. നിയമസഭ നടക്കുന്ന സമയമായതിനാൽ പിറ്റേ ദിവസം രാവിലെ അസംബ്ലിയിൽ വരാൻ രവീന്ദ്രൻ നിർദ്ദേശിച്ചു. തുടർന്ന് ഇവർ മൂന്നു പേരും കൂടി 23 ന് രാവിലെ 9 മണി മുതൽ രവീന്ദ്രനെ വിളിക്കുന്നു. അദ്ദേഹം ഫോൺ എടുക്കുന്നില്ല. അവർ പത്തുമണിയോടെ നിയമസഭാ പരിസരത്തെത്തി. തുടർന്നും രവീന്ദ്രനെ വിളിക്കുന്നു. 11.30 വരെ തുടർച്ചയായി വിളിച്ചുകൊണ്ടിരുന്നു.

നിയമസഭയുടെ സെക്യൂരിറ്റി മുന്നിൽ പേരു രജിസ്റ്റർ ചെയ്ത് അകത്തു കടക്കാൻ ശ്രമം തുടരുന്നു.അപ്പോഴേക്കും അവരുടെ മുന്നിലൂടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയി. അശ്വതിയും സംഘവും തങ്ങളുടെ കാറിൽ മുഖ്യമന്ത്രിയുടെ കാറിന്റെ പിന്നാലെ പാഞ്ഞു. സെക്രട്ടേറിയറ്റിൽ വച്ച് മുഖ്യമന്ത്രിയെ കാണാമെന്നായിരുന്നു അവരുടെ പ്രതീക്ഷ. അവർ രവീന്ദ്രനെ വിളിച്ചുകൊണ്ടിരുന്നു. ഇത്തവണ അദ്ദേഹം ഫോണെടുത്തു. മുഖ്യമന്ത്രിയെ ഇനി കാണാനാവില്ലെന്നും അദ്ദേഹം കൊച്ചിക്കു പോകുകയാണെന്നും രവീന്ദ്രൻ അറിയിച്ചു. രാത്രിയിൽ കാണാൻ പറ്റുമോയെന്നു തിരക്കിയിപ്പോൾ നടക്കില്ലെന്നായിരുന്നു മറുപടി.

ഇൽസയും ആൻഡ്രുവും മുഖ്യമന്ത്രിയുടെ ഓഫീസിലോ വീട്ടിലോ എത്തിയില്ല എന്നത് സാങ്കേതികമായി ശരിയാണ്. അവരെ അവിടെ എത്താൻ സമ്മതിച്ചില്ല എന്നതല്ലേ ശരി? അങ്ങനെ സമ്മതിക്കാതിരുന്ന ഉദ്യോഗസ്ഥനെതിരേ നടപടി എടുക്കുകയല്ലേ മുഖ്യമന്ത്രി ചെയ്യേണ്ടത്? മാർച്ച് 22ലേയും 23ലേയും രവീന്ദ്രന്റെ കോൾ ലിസ്റ്റ് പരിശോധിച്ചാൽ മാത്രം മതി സത്യം തെളിയാൻ. നിയമസഭയിലെ സെക്യൂരിറ്റി രജിസ്റ്റർ പരിശോധിച്ചാലും കാര്യം വ്യക്തമാകും. ഏതു പാതിരാത്രിക്കും ഏതു കൊച്ചുവെളുപ്പിനും ആരെയും കാണാൻ തുറന്നിട്ട വാതിലുമായി ഒരു മുഖ്യമന്ത്രി കേരളം ഭരിച്ചിരുന്നു എന്ന കാര്യം സന്ദർഭവശാൽ ഓർത്തുപോകുന്നു.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP