Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കുരങ്ങനെടുത്ത സെൽഫിക്ക് കോപ്പിറൈറ്റില്ലെന്ന് യുഎസ് കോപ്പി റൈറ്റ് ഓഫീസ്

കുരങ്ങനെടുത്ത സെൽഫിക്ക് കോപ്പിറൈറ്റില്ലെന്ന് യുഎസ് കോപ്പി റൈറ്റ് ഓഫീസ്

ത് സെൽഫികളുടെ കാലമാണ്. സ്വന്തം ഫോട്ടോയെടുത്ത് സോഷ്യൽമീഡിയയിലും മറ്റും പ്രദർശിപ്പിച്ച് ആസ്വദിക്കുന്നത് ഒരു തരംഗമായി മാറിയിരിക്കുന്നു. സെൽഫികളുമായി ബന്ധപ്പെട്ടുള്ള കോപ്പിറൈറ്റ് നിയമത്തിൽ വഴിത്തിരിവാകുന്ന ഒരു പ്രഖ്യാപനം യുഎസ് കോപ്പി റൈറ്റ് ഓഫീസ് ഇപ്പോൾ നടത്തിയിരിക്കുകയാണ്. കുരങ്ങനോ മറ്റേതെങ്കിലും മൃഗങ്ങളോ സ്വയം എടുക്കുന്ന സെൽഫികൾക്ക് കോപ്പിറൈറ്റുണ്ടാകില്ലെന്നാണ് യുഎസ് കോപ്പിറൈറ്റ് ഓഫീസ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇന്തോനേഷ്യൻ ഐസ് ലൻഡിലെ മക്കാക്യൂ വിഭാഗത്തില്പെട്ട ഒരു കുരങ്ങ് സ്വയമെടുത്ത ഒരു ഫോട്ടോഗ്രാഫിനെച്ചൊല്ലി വിക്കിപീഡിയയും ഫോട്ടോഗ്രാഫറായ ഡേവിഡ് സ്ലേറ്ററും തമ്മിലുള്ള തർക്കമാണ് പ്രസ്തുത പ്രഖ്യാപനത്തിന് വഴിയൊരുക്കിയത്. സ്ലേറ്ററുടെ ക്യാമറയിൽ കുരങ്ങനെടുത്ത സെൽഫി മക്കാക്ക നിഗ്രയെക്കുറിച്ചുള്ള പേജിൽ വിക്കിപീഡിയ ഉപയോഗിച്ചതിനെത്തുടർന്നാണ് ഫോട്ടോഗ്രാഫർ ഇതിന് അവകാശവാദവുമായി രംഗത്തെത്തിയിരുന്നത്. കുരങ്ങനെടുത്ത ഫോട്ടാഗ്രാഫിന് അവകാശവാദമുന്നയിക്കാൻ സ്ലേറ്റർക്ക് നിയമപിന്തുണയില്ലെന്ന് പറഞ്ഞ് വിക്കിപീഡിയ തങ്ങളുടെ പേജിൽ നിന്നും പ്രസ്തുത ഫോട്ടോ നീക്കിയിരുന്നില്ല. ഈയാഴ്ച പ്രസിദ്ധീകരിച്ച കോപ്പിറൈറ്റ് റെഗുലേഷൻസ് ആൻഡ് പ്രാക്ടീസസിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായിരിക്കുന്നത്. ഏതൊക്കെ വർക്കുകളാണ് കോപ്പിറൈറ്റിന് അർഹമെന്ന് ഇതിൽ നിർവചിച്ചിട്ടുമുണ്ട്. ഇതു പ്രകാരം കുരങ്ങനടക്കമുള്ള മൃഗങ്ങൾ എടുത്ത ഫോട്ടോകൾ, ആന വരയ്ക്കുന്ന മ്യൂറലുകൾ തുടങ്ങിയവയ്‌ക്കൊന്നും കോപ്പിറൈറ്റുണ്ടാകില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നു. മനുഷ്യനല്ലാത്ത ജീവികളുടെ സൃഷ്ടികൾക്കൊന്നും കോപ്പിറൈറ്റിന് അർഹതയില്ലെന്നാണ് യുഎസ് കോപ്പിറൈറ്റ് ഓഫീസ് വ്യക്തമാക്കിയിരിക്കുന്നത്.

ഇത്തരം അപൂർവ ഫോട്ടോകൾ സംഘടിപ്പിക്കാൻ താൻ ഏറെക്കാലം കഷ്ടപ്പെട്ടിട്ടുണ്ടെന്നും അതിനാൽ നഷ്ടപരിഹാരത്തിന് അർഹനാണെന്നുമായിരുന്നു ഫോട്ടോഗ്രാഫർ ആവശ്യപ്പെട്ടിരുന്നത്. വിക്കിപീഡിയ തന്റെ അനുവാദമില്ലാതെ ഈ ഫോട്ടോപ്രസിദ്ധീകരിച്ചതിന് 10,000 പൗണ്ട് നഷ്ടപരിഹാരം നൽകണമെന്നും സ്ലേറ്റർ ആവശ്യപ്പെട്ടിരുന്നു. മൃഗങ്ങളുടെ ഇത്തരം അപൂർവഫോട്ടോകളെടുക്കാൻ 2011ൽ ഇന്തോനേഷ്യയിൽ ചുറ്റിയടിക്കുന്നതിനിടെ ഒരു കുരങ്ങൻ സ്ലേറ്ററുടെ ക്യാമറ തട്ടിയെടുക്കുകയും നിരവധി അപൂർവഫോട്ടോകളെടുക്കുകയും ചെയ്തിരുന്നു. ഇക്കൂട്ടത്തിലാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയ തന്റെ ഫോട്ടോയും ആ കുരങ്ങൻ പകർത്തിയത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP