1 aed = 17.67 inr 1 eur = 72.68 inr 1 gbp = 84.26 inr 1 kwd = 213.81 inr 1 sar = 17.31 inr 1 usd = 64.89 inr
May / 2017
28
Sunday

കുൽഭൂഷൺ യാദവ്... ഒരു പിടി അശ്രു പൂക്കൾ ആ കാലിൽ അർപ്പിക്കുക അല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയാത്തതിൽ സങ്കടം ഉണ്ട്; അങ്ങേയ്ക്ക് വേണ്ടി ഒരു രൂപ മാത്രം പ്രതിഫലം വാങ്ങി അങ്ങേയറ്റം പോരാടിയ സാൽവേയ്ക്ക്‌ ഞങ്ങളുടെ കൂപ്പുകൈ: പാക് സൈറ്റുകൾ തകർത്ത് മല്ലു സൈബർ സോൾജിയേഴ്‌സിന്റെ പ്രതികാരം

May 18, 2017 | 07:56 AM | Permalinkമറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാക് വെബ്‌സൈറ്റുകൾക്ക് നേരേ ഇന്ത്യൻ സൈബർ ഹാക്കർമാരുടെ ആക്രമണം. മല്ലു സൈബർ സോൾജിയേഴ്‌സ് എന്ന കൂട്ടായ്മയാണ് ആക്രമണം നടത്തിയത്. പാക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ച റിട്ട. നാവികസേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ആക്രമണം.

ഈ വർഷം ഇത് രണ്ടാം തവണയാണ് മല്ലു സൈബർ സോൾജിയേഴ്‌സ് പാക് സൈറ്റുകൾക്ക് ഹാക്ക് ചെയ്യുന്നത്. ഓപ്പറേഷൻ പേബാക്ക് എന്ന പേരിൽ 110 പാക് സൈറ്റുകളാണ് ഹാക്കർമാർ നിശ്ചലമാക്കിയത്. ഹാക്ക് ചെയ്യപ്പെട്ട പല സൈറ്റുകളും തിരിച്ചുപിടിക്കാൻ പാക് അധികൃതർക്ക് ആയിട്ടില്ല. ഓപ്പറേഷൻ പേബാക്ക് എന്നപേരിലാണ് ഇവർ ആക്രമണം നടത്തിയത്. നേരത്തെ മെയ് 11 ന് ഇന്ത്യയിലെ പാക് സഹായികളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഇവർ പുറത്തുവിട്ടിരുന്നു. പാക് പാസ്പോർട്ട് വിവരങ്ങൾ അടക്കുമുള്ള വിവരങ്ങളാണ് ഇവർ ഹാക്കിങ്ങിലൂടെ മുൻകൂട്ടി മുന്നറിയിപ്പ് നൽകി പുറത്തുവിട്ടത്. അതിന് പിന്നാലെയാണ് പാക് സൈറ്റുകൾക്ക് നേരെ ആക്രമണം നടത്തിയത്.

ഈ വർഷം ഇത് രണ്ടാം തവണയാണ് മല്ലു സൈബർ സോൾജിയേഴ്സ് പാക് സൈറ്റുകൾ ഹാക്ക് ചെയ്ത് നിശ്ചലമാക്കിയത്. ഇത്തവണ ഹാക്ക് ചെയ്യപ്പെട്ട സൈറ്റുകൾ ഇതുവരെ തിരിച്ചെടുക്കാൻ പാക് അധികൃതർക്ക് സാധിച്ചിട്ടില്ല. അതേസമയം ഇനിയും തങ്ങൾ പാക്കിസ്ഥാനിലേക്ക് സൈബർ ആക്രമണം നടത്തുമെന്ന് ഹാക്കർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കുൽഭൂഷൺ യാദവ്... പ്രിയ സോദരാ ഞങ്ങളോട് ക്ഷമിക്കുക.. ആദരവുണ്ട് അങ്ങേയറ്റം.. ഒരു പിടി അശ്രു പൂക്കൾ ആ കാലിൽ അർപ്പിക്കുക അല്ലാതെ മറ്റൊന്നും ഞങ്ങൾക്ക് നിങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയാത്തതിൽ സങ്കടം ഉണ്ട്.. അങ്ങേയ്ക്ക് വേണ്ടി ഒരു രൂപ മാത്രം പ്രതിഫലം വാങ്ങി അങ്ങേയറ്റം പോരാടിയ സാലവയ്ക്ക് ഞങ്ങളുടെ കൂപ്പുകൈ. ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ട്.. ഞങ്ങളുടെ അവസാനശ്വാസംവരെ ഭാരതത്തിനു വേണ്ടി പൊരുതാൻ ഞങ്ങൾ ഉണ്ട്.. പഠിച്ചെടുത്ത അറിവുകൾ മുഴുവൻ ഞങ്ങൾ ഭാരതത്തിനു വേണ്ടി സമർപ്പിക്കുക തന്നെ ചെയ്യും.- പാക് സൈറ്റൂകൾ ഹാക്ക് ചെയ്തുവെന്ന് അറിയിച്ച സന്ദേശത്തിൽ മല്ലു സോൾജിയേഴ്‌സ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

ഞങ്ങൾക്ക് ലജ്ജ തോന്നുന്നുണ്ട്.. ഇന്ത്യയിലെ ചില മുഖ്യധാരാ മാധ്യമങ്ങളെ ഓർത്ത്.. ജവാന്മാരുടെ മരണവും അവിഹിതവും മാത്രം ആഘോഷം ആക്കുന്നവർ... ! ഞങ്ങൾ മാസങ്ങളോളം ഞങ്ങളുടെ ഏറിയ സമയവും ചെലവിട്ട് പ്രയത്‌നിച്ചു.. ഇന്ത്യയിൽ നിന്ന് ഇന്ത്യൻ സുരക്ഷയ്ക്ക് എതിരെ പ്രവർത്തിക്കുന്ന വരെ പിന്തുടരാൻ.. അവരുടെ രഹസ്യങ്ങൾ പുറത്തുകൊണ്ടുവരാൻ... അത് വെറും സോഷ്യൽ മീഡിയ അക്വണ്ടുകൾ ഹാക്ക് ചെയ്യൽ മാത്രം ആയിരുന്നില്ല.. കാൾ/എസ്എംഎസ്/ബാങ്ക്/പേഴ്‌സണൽചാറ്റ്/ബ്രൗസർ ഹിസ്റ്ററി /പാക്കിസ്ഥാൻ പാസ്സ്‌പോർട്ട് തുടങ്ങി ഓരോ വ്യക്തി യേയും സംബന്ധിച് ഞങ്ങൾ കണ്ടെത്തിയ വിവരങ്ങൾ മുഴുവൻ ഞങ്ങൾ ലോകത്തിനു മുന്നിൽ പങ്ക് വച്ചു..

മിക്ക മാധ്യമങ്ങളും ഒന്നും കണ്ടില്ലെന്നു നടിച്ചു.. ലക്ഷക്കണക്കിന് പേർ റീച് ആയപ്പോഴും പലരും പ്രതികരിക്കാതെ അകന്നു.. എന്നാൽ ഇല്ല.. ഞങ്ങൾ ഒരിക്കലും പിന്നോട്ടില്ല.. ഞങ്ങൾ ജനിച്ചത് ഭാരതത്തിലാണ്.. രാജ്യ സുരക്ഷയ്ക്ക് ഞങ്ങൾ ജീവൻ ത്യജിക്കാൻ തയ്യാറാണ്.. ഞങ്ങൾക്ക് പ്രശസ്തി ആവശ്യമില്ല.. ഒരു ഫണ്ടിങ്ങും ഞങ്ങൾക്ക് വേണ്ട.. ഞങ്ങൾ അവസാനശ്വാസം വരെ പൊരുത്തികൊണ്ടിരിക്കും.. ഇല്ല കുൽഭൂഷൺ യാദവ്.. താങ്കൾ തനിച്ചാവില്ല, ഞങ്ങൾ ഉണ്ട്... ഔദ്യോഗിക അധികാരവും പിന്തുണയും ഒന്നുമില്ലെങ്കിലും രാജ്യത്തിന് വേണ്ടി പൊരുതാൻ ഞങ്ങൾ ഉണ്ട്... ഇത് ഞങ്ങൾ താങ്കൾക്ക് വേണ്ടി സമർപ്പിക്കുന്നു-ഇതാണ് മല്ലു സോൾജിയേഴ്‌സിന്റെ പ്രഖ്യാപനം.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഹിസ്ബുൾ മുജാഹിദ്ദീൻ കമാണ്ടർ സബ്‌സർ ഭട്ട് അടക്കം പത്തുകൊടുംഭീകരരെ സൈന്യം വധിച്ചത് 24 മണിക്കൂർ കൊണ്ട്; പാക് പിന്തുണയോടെ യുവാക്കളും വിദ്യാർത്ഥികളും അടക്കം ആയിരങ്ങൾ സേനയ്‌ക്കെതിരെ പ്രതിഷേധവുമായി തെരുവിൽ; പാക് അനുകൂല മുദ്രാവാക്യങ്ങൾ ഉയർത്തി തെരുവുകൾ നിറയെ പ്രകടനങ്ങൾ; കാശ്മീർ കനത്ത സംഘർഷത്തിലേക്ക്
സാധാരണക്കാരന്റെ ഇഷ്ടഭക്ഷണമായ ബീഫ് നിരോധിക്കുകയെന്ന പൊട്ടത്തരമൊന്നും ഭരണകൂടം ചെയ്യില്ല; ബീഫ് നിരോധിച്ചേ... ഫാസിസം വന്നേ... എന്നു നിലവിളിക്കുന്നതിനു പകരം തലകുലുക്കി നോക്കാൻ ഭരണകർത്താക്കൾ തയാറാകണം; കന്നുകാലികളെ വാങ്ങി ലങ്കയിലേക്കോ കമ്യൂണിസ്റ്റ് ചൈനയിലേക്കോ കയറ്റി അയച്ച് കൊന്ന് ടിന്നുകളിൽ സംസ്‌കരിച്ച് ഇറക്കുമതി ചെയ്ത് കേന്ദ്ര നിയമത്തെ മറികടക്കാമെന്നും ജോയ് മാത്യു
വഴിവിട്ട ബന്ധം ഭർത്താവ് ചൂണ്ടിക്കാട്ടിയപ്പോൾ അധികാരികൾ കണ്ണടച്ചു; അച്ചനെ സ്ഥലം മാറ്റിയിട്ടും പ്രണയം മൂത്തു; വാട്സ് അപ്പ് പ്രേമം മൂത്ത് രണ്ടു കുട്ടികളുടെ അമ്മ വികാരിയോടൊപ്പം വീടുവിട്ടിറങ്ങി; വൈദിക കുപ്പായമുപേക്ഷിച്ച് ഇറ്റലിയിലേക്ക് പറക്കാനുറച്ച് ഫാദർ സെബി വിതയത്തിൽ; ഇരിങ്ങാലക്കുട രൂപതയിൽ നിന്നൊരു പ്രണയകഥ
വീട്ടിൽ പട്ടിണി കിടക്കുമ്പോഴും പാലും പഴവും കഴിച്ച് സ്വാമി കൊഴുത്തു; അമ്മയും അച്ഛനും സ്വാമിയുടെ അടിമകളായപ്പോൾ മറ്റൊരു നിവൃത്തിയുമില്ലാതെ കിടക്ക വിരിക്കേണ്ടി വന്നു; പീഡനം അക്രമം ആയി മാറിയപ്പോൾ ഇനി മറ്റൊരു പെൺകുട്ടിക്കും ഈ ദുരന്തം ഉണ്ടാകാതിരിക്കാൻ ജനനേന്ദ്രിയം തന്നെ മുറിക്കാൻ ഉറച്ചു; പെൺകുട്ടി പൊലീസിനോട് വിവരിച്ചത് ഇങ്ങനെ
കടമായി നൽകിയ 20 ലക്ഷം തിരിച്ചു ചോദിച്ചത് പ്രശ്‌നമായി; വീട്ടുകാർ ഉറക്കമായപ്പോൾ കിടപ്പുമുറിയിലേക്ക് വിളിച്ചുവരുത്തി; ആപ്പിൾ മുറിക്കാനുള്ള കത്തി കഴുത്തിൽ ചേർത്ത് വഴങ്ങണമെന്ന് ഭീഷണിയും; പിടിവലിക്കൊടുവിൽ കത്തി കൈക്കലാക്കി ജനനേന്ദ്രിയത്തിൽ പിടിച്ച് കുറുകേ മുറിച്ചെന്ന് മൊഴി; ഗംഗേശാനന്ദ കോടിപതി ആയതിന്റെ പൊരുൾ തേടി പൊലീസ്
പുഴയിൽ കുളിച്ചു കയറിയ പതിനാറുകാരന് ആദ്യമുണ്ടായത് തലവേദന; കോട്ടയത്തെ ആശുപത്രിയിൽ വച്ചു മരണം; മണിമലയാറ്റിലെ കുളിക്കിടയിൽ പുഴവെള്ളത്തിൽ നിന്ന് മൂക്കിലൂടെയോ വായിലൂടെയോ ശരീരത്തിലെത്തിയത് അമീബിക് അണുബാധയുണ്ടാക്കിയതു മരണകാരണം; എരുമേലിയിലുണ്ടായത് ലോകത്തുതന്നെ അപൂർവമായ മരണം; നാടിനാകെ ദുരന്തമുന്നറിയിപ്പ്
നടിമാർ പുതിയ സംഘടന പ്രഖ്യാപിച്ചത് 'അമ്മ' അറിയാതെ; സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് നടപടി എടുക്കണമെന്ന് താര നേതാക്കൾ; മഞ്ജുവും കൂട്ടരും മുഖ്യമന്ത്രിയെ സന്ദർശിച്ചത് ടിവിയിൽക്കണ്ട് ഞെട്ടി ഇടത് എംപി ഇന്നസെന്റ് ഉൾപ്പെടെയുള്ള താരങ്ങൾ; 'വുമൺ കളക്ടീവി'ന് ഒപ്പമെന്ന സന്ദേശം നൽകി പൃത്ഥ്വിരാജും ന്യൂജെൻ താരങ്ങളും; പിളർപ്പിന്റെ വക്കിൽ താരസംഘന
കഥകളി പഠിച്ചതിനും തട്ടമിടാത്തതിനും മഹല്ലിലും നാട്ടിലും ഒറ്റപ്പെടുത്തി; ഉമ്മ മരിച്ചപ്പോൾ ഖബർസ്ഥാനിൽ അടക്കാൻ സമ്മതിച്ചില്ല; നടന്നുപോകുമ്പോൾ കുശുകുശുക്കുന്നവർ ഇപ്പോഴുമുണ്ട്; ചെന്നൈയിൽ പോയി പഠിക്കാൻ സഹായിച്ചത് സ്പീക്കർ ശ്രീരാമകൃഷ്ണൻ; വിലക്കിയവർക്ക് ഒന്നാം റാങ്കിലൂടെ മറുപടി; മൻസിയ മറുനാടൻ മലയാളിയോട് മനസു തുറക്കുന്നു
ലൗ ജിഹാദിന്റെ സൂത്രധാരൻ; ഹിന്ദു ഹെൽപ്പ് ലൈനിന്റെ മുന്നണി പോരാളി; എസ് എൻ ഡി പി-ബിജെപി കൂട്ടുകെട്ടിന്റെ സൂത്രധാരൻ; കേരളാ ഹൗസിലെ ബീഫ് വിവാദം ആളിക്കത്തിച്ച് വിവാദ നായകൻ; കുമ്മനത്തെ അധ്യക്ഷനാക്കിയ തന്ത്രശാലി; വെള്ളാപ്പള്ളിക്കും അമൃതാന്ദമയിക്കും കരിമ്പൂച്ചകളെ ഒരുക്കിയ പ്രതീഷ് വിശ്വനാഥനെന്ന 'സൂപ്പർ പവറിന്റെ' കഥ
വി എസ് എന്ന് ദേഹത്ത് എഴുതി സിറ്റിയിലൂടെ ബൈക്ക് ഓടിച്ചു; ഹക്കിം ഷായെ വടിവാളു കൊണ്ടു വെട്ടിയെന്നും ആരോപണം; ഓംപ്രകാശും പുത്തൻപാലം രാജേഷും കൂട്ടുകാർ; കാക്കികുപ്പായം നൽകരുതെന്ന് വിലക്കി ഇന്റലിജൻസ്; ചെന്നിത്തല വിശാലനായപ്പോൾ സേനയിലെത്തി; കഞ്ചാവ് കേസിലൂടെ സിപിഎമ്മിലെ കണ്ണിലെ കരടായി; ജനനേന്ദ്രിയം തകർത്തപ്പോൾ സസ്‌പെൻഷനും; എസ് ഐ സമ്പത്തിന്റെ കഥ ഇങ്ങനെ
സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം എടുത്ത് സ്റ്റേഷനിലേക്ക് പോയ യുവാവിനെ പരാതിക്കാരിയായ വീട്ടമ്മയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി; ക്രൂരമായി മർദ്ദിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുത്തത് പൊലീസ് സ്‌റ്റേഷനിൽ കൊണ്ടു പോയി വിലിച്ചെറിഞ്ഞു; അറസ്റ്റ് ചെയ്തില്ല എന്നു പറഞ്ഞ് പൊലീസിനെതിരെ ഫെയ്‌സ് ബുക്കിലൂടെ ലൈവായി കൊലവിളി
വഴിവിട്ട ബന്ധം ഭർത്താവ് ചൂണ്ടിക്കാട്ടിയപ്പോൾ അധികാരികൾ കണ്ണടച്ചു; അച്ചനെ സ്ഥലം മാറ്റിയിട്ടും പ്രണയം മൂത്തു; വാട്സ് അപ്പ് പ്രേമം മൂത്ത് രണ്ടു കുട്ടികളുടെ അമ്മ വികാരിയോടൊപ്പം വീടുവിട്ടിറങ്ങി; വൈദിക കുപ്പായമുപേക്ഷിച്ച് ഇറ്റലിയിലേക്ക് പറക്കാനുറച്ച് ഫാദർ സെബി വിതയത്തിൽ; ഇരിങ്ങാലക്കുട രൂപതയിൽ നിന്നൊരു പ്രണയകഥ