Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗാന്ധിജിയുടെ സ്വപ്നങ്ങൾ സഫലമാക്കാൻ താങ്കൾ നടത്തുന്ന പരിശ്രമങ്ങളെ ഞാൻ പിന്തുണയ്ക്കുന്നു; പ്രധാനമന്ത്രിയുടെ വ്യക്തിപരമായ ക്ഷണം ലഭിച്ചത് അംഗീകാരമായി കണക്കാക്കുന്നു; മോഹൻലാലിന് പിന്നാലെ സ്വച്ഛ് ഭാരത് അഭിയാന് പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് മമ്മൂട്ടി

ഗാന്ധിജിയുടെ സ്വപ്നങ്ങൾ സഫലമാക്കാൻ താങ്കൾ നടത്തുന്ന പരിശ്രമങ്ങളെ ഞാൻ പിന്തുണയ്ക്കുന്നു; പ്രധാനമന്ത്രിയുടെ വ്യക്തിപരമായ ക്ഷണം ലഭിച്ചത് അംഗീകാരമായി കണക്കാക്കുന്നു; മോഹൻലാലിന് പിന്നാലെ സ്വച്ഛ് ഭാരത് അഭിയാന് പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് മമ്മൂട്ടി

മോഹൻലാലിന് ശേഷം സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയിൽ ഭാഗമാകാൻ നടൻ മമ്മൂട്ടിയും. പ്രധാനമന്ത്രിയുടെ ക്ഷണം താൻ സ്വീകരിച്ചതായും സന്തോഷത്തോടെ ഈ ദൗത്യത്തിന്റെ ഭാഗമാകുന്നുവെന്നും മമ്മൂട്ടി ഫേസ്‌ബുക്കിലൂടെ പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമാകാൻ പ്രധാനമന്ത്രിയുടെ വ്യക്തിപരമായ ക്ഷണം ലഭിച്ചത് അംഗീകാരമായി കണക്കാക്കുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു.

ശുചിത്വം അവനവനിൽ നിന്ന് തന്നെയാണ് ആരംഭിക്കേണ്ടത്. അത് മറ്റാർക്കെങ്കിലും അടിച്ചേൽപ്പിക്കാനാകില്ല. ബോധവൽക്കരണ പരിപാടികൾ എല്ലായ്‌പ്പോഴും വിജയിക്കുന്നില്ല. അതിനാൽ ഇക്കാര്യത്തിൽ ചില നിയമനിർമ്മാണം ആവശ്യമാണ്. അതിന് താങ്കളുടെ ഉദ്യമങ്ങൾക്ക് ഞാൻ പിന്തുണ പ്രഖ്യാപിക്കുന്നു. നമുക്ക് ഗാന്ധിജിയുടെ സ്വപ്നം യാഥാർത്ഥ്യമാക്കാമെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

പ്രിയപ്പെട്ട പ്രധാനമന്ത്രി മോദിജി

തുടക്കത്തിൽ, 'സ്വച്ഛതാ ഹി സേവാ' പ്രസ്ഥാനത്തിൽ പങ്കെടുക്കാൻ താങ്കളുടെ ക്ഷണം സ്വീകരിക്കുന്ന അവസരത്തിൽ, മഹാത്മാജി പറഞ്ഞ ശുചിത്വം എന്ന ദൈവികതയ്ക്ക് ഊന്നൽ നൽകുന്ന താങ്കളെ അഭിനന്ദിക്കട്ടെ. താങ്കളിൽ നിന്ന് ഈ ക്ഷണം സ്വീകരിക്കുന്നത് ഒരു ബഹുമതിയായി പരിഗണിക്കുന്നു. എന്നെ സംബന്ധിച്ച് ശുചിത്വം എന്നാൽ മറ്റൊരാളുടെ നിർബദ്ധം മൂലം ഒരാളിൽ ഉണ്ടാകേണ്ടതല്ല, അത് അച്ചടക്കത്തിന്റെ ഭാഗമാണ്.

എന്നിരുന്നാലും നമ്മുടെ രാജ്യം വൃത്തിയായി സൂക്ഷിക്കാൻ ചില നിയമങ്ങൾ നിർമ്മിക്കേണ്ടതുണ്ട് കാരണം ബോധവൽക്കരണ പരിപാടികൾ പലപ്പോഴും ലക്ഷ്യത്തിലെത്തുന്നില്ല. ഗാന്ധിജിയുടെ സ്വപ്നങ്ങൾ സഫലമാക്കാൻ താങ്കൾ നടത്തുന്ന പരിശ്രമങ്ങളെ ഞാൻ പിന്തുണയ്ക്കുന്നു.

വ്യക്തിഗത ശുചിത്വം ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം. ഒരു വ്യക്തി തന്റെ ശരീരത്തെ ബഹുമാനിക്കാൻ പഠിക്കുമ്പോൾ അയാളുടെ ചുറ്റുമുള്ളവർക്ക് ശുചിത്വത്തിന്റെ സന്ദേശം പ്രചരിപ്പിക്കാൻ സാധിക്കും. രാജ്യത്തോടും ഭൂമിയോടും പ്രതിബദ്ധത കാണിക്കുന്നതിന്റെ ആദ്യ ചുവട് സ്വന്തം വീടുകൾ വൃത്തിയാക്കുന്നുവെന്ന് ഉറപ്പുവരുത്തലാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നിട്ട് നമ്മുടെ സഹോദരങ്ങളോടും രാജ്യത്തിനോടും ലോകത്തോടുമുള്ള വാഗ്ദാനം പാലിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതു തന്നെയാണ് 'വസുദൈവ കുടംബകം' എന്ന വാചകത്തിൽ അടങ്ങിയിരിക്കുന്ന നമ്മുടെ നാടിന്റെ സംസ്‌കാരത്തിന്റെ ആത്മാവ്.

ഈ ക്ഷണത്തിന് ഞാൻ വീണ്ടും വീണ്ടും നന്ദി പറയുന്നു.
ആശംസകൾ,

മമ്മൂട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP