Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആന്റി ഇത് ഒക്കെ വെറും ഷോ ഓഫ് ആണ്; ലിച്ചിയും ഇക്ക ഫാൻസും തമ്മിൽ ഉണ്ടായ പ്രശ്നം അവിടെ പറഞ്ഞു തീർന്നു ഇത് ഇവിടെ പൊക്കി കൊണ്ട് വന്നതിന്റെ കാരണം മനസിലായില്ല;അന്ന രാജനെ അനുകൂലിച്ചെത്തിയ റിമക്ക് ആരാധകരുടെ പൊങ്കാല

ആന്റി ഇത് ഒക്കെ വെറും ഷോ ഓഫ് ആണ്; ലിച്ചിയും ഇക്ക ഫാൻസും തമ്മിൽ ഉണ്ടായ പ്രശ്നം അവിടെ പറഞ്ഞു തീർന്നു ഇത് ഇവിടെ പൊക്കി കൊണ്ട് വന്നതിന്റെ കാരണം മനസിലായില്ല;അന്ന രാജനെ അനുകൂലിച്ചെത്തിയ റിമക്ക് ആരാധകരുടെ പൊങ്കാല

ദുൽഖരിന്റെ നായികയായി അഭിനയിക്കാം മമ്മൂട്ടി വേണമെങ്കിൽ തന്റെ അച്ഛനായി അഭിനയിക്കട്ടെ എന്ന് പറഞ്ഞ നടി രേഷ്മ അന്ന രാജന് പിന്തുണയുമായെത്തിയ റിമ കല്ലിങ്കലിന് സോഷ്യൽ മീഡിയയിൽ പൊങ്കാല.

മമ്മൂട്ടി അച്ഛൻ വേഷം ചെയ്താൽ എന്താണ് കുഴപ്പമെന്നും 65 വയസുള്ള നടന് തന്റെ അച്ഛനായി അഭിനയിക്കാം എന്ന് പറഞ്ഞതിന്റെ പേരിൽ ലിച്ചി ആക്രമിക്കപ്പെട്ടത് എന്തിനാണെന്നുമായിരുന്നു റിമ ഫേസ്‌ബുക്ക്‌പോ സ്റ്റിൽ ചോദിച്ചത്. ഇതിന് പിന്നാലെയായിരുന്നു റിമയെ കൂട്ടമായി ആക്രമിച്ച് മമ്മൂട്ടി ഫാൻസുകാർ രംഗത്തെത്തിയത്.

ആ സംഭവം ഒന്ന് ഒതുങ്ങിയപ്പോൾ അത് വീണ്ടും കുത്തി പൊക്കാൻ കുറെ എണ്ണം വന്നോളുമെന്നും ഫാൻസും ലിച്ചിയും തമ്മിൽ ഉള്ള പ്രശ്നം അവർ പറഞ്ഞു തീർത്തെന്നും ആ പ്രശ്നം ഇനി എന്തിനാ വീണ്ടും കുത്തി പൊക്കുന്നത് എന്നുമായിരുന്നു ഫാൻസിന്റെ പ്രതികരണം.റോൾ ആവാൻ ആണേൽ വേറെ വല്ല പണിയും നോക്കണമെന്നും ചിലർ പ്രതികരിക്കുന്നു.

ഹെല്ലോ ആന്റി... മമ്മൂട്ടി എന്ന മഹാ നടൻ ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന ലോകം അറിയുന്ന നടൻ. ഞങ്ങൾക് അതു ഒരു വികാരം ആണ്. ആ മഹാനടനെ ആന്റി വിശേഷിപ്പിച്ച രീതി തന്നെ തെറ്റു. പിന്നെ ആന്റിക്ക് കാണിച്ചു തരാൻ പറ്റുമോ മമ്മൂക്കയെ പോലെ ഒരു നടനെ ഈ വയസ്സിൽ.

ഇപ്പോളും നിങ്ങളൊക്കെ അമ്മയുടെ മീറ്റിംഗിന് പോയാൽ യുവതാരങ്ങളെല്ലാം മമ്മൂക്കയുടെ സൗന്ദര്യം അസ്വദിക്കുന്നുണ്ടാകും. ആന്റികൾ കുറെ ഉണ്ട് മലയാള സിനിമയിൽ. താങ്കൾ ഉൾപ്പെടെ ... പിന്നെ ആന്റി ഇത് ഒക്കെ വെറും ഷോ ഓഫ് ആണ് ഇന്നലെ ലിച്ചിയും ഇക്ക ഫാൻസും തമ്മിൽ ഉണ്ടായ പ്രശ്നം അവിടെ പറഞ്ഞു തീർന്നു ഇത് ഇവിടെ പൊക്കി കൊണ്ട് വന്നതിന്റെ കാരണം മനസിലായില്ല. ഇതുപോലെ നിരവധി കമന്റുകൾ വരുന്നുണ്ട്.

രേഷ്മയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കൽ രംഗത്ത് വന്നിരുന്നു. ഒരു സൂപ്പർതാരം തന്റെ അച്ഛനായി അഭിനയിക്കൂ എന്നുപറഞ്ഞതിനാണ് ലിച്ചിയെ എല്ലാവരും ചേർന്ന് ട്രോൾ ചെയ്തത്. എന്തിനാണ് ഇതൊക്കെ? അദ്ദേഹത്തിന് ഇങ്ങനെയൊരു വേഷം ചെയ്യാൻ കഴിയില്ലെന്നാണോ ഇക്കൂട്ടർ ചിന്തിക്കുന്നത്. അദ്ദേഹം അത് മികച്ചതാക്കും എന്നാണ് എനിക്ക് തോന്നുന്നത്. മുൻകാല സിനിമകൾ നോക്കിയാൽ അത് മനസ്സിലാകുമെന്നും റീമ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP