Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മിൽമ പാൽ മോശമാണെന്ന് കാട്ടാൻ കാച്ചുമ്പോൾ പാൽ പിരിയുന്ന വീഡിയോ ഉണ്ടാക്കി ഫേസ്‌ബുക്കിൽ ഇട്ടു; ആയിരങ്ങൾ ഷെയർ ചെയ്തതോടെ പരാതിയുമായി മിൽമ മാനേജർ; ലൈക്കും ഷെയറും കൂട്ടാൻ നാരങ്ങാ വെള്ളത്തിൽ പാലൊഴിച്ച് വീഡിയോ ഒരുക്കിയെന്ന് പൊലീസ് പിടിയിലായപ്പോൾ സമ്മതിച്ച് ഹരിപ്പാട് സ്വദേശി; പണി പാലുംവെള്ളത്തിൽ കിട്ടിയത് കറുകത്തറയിലെ ശ്യാംമോഹന്

മിൽമ പാൽ മോശമാണെന്ന് കാട്ടാൻ കാച്ചുമ്പോൾ പാൽ പിരിയുന്ന വീഡിയോ ഉണ്ടാക്കി ഫേസ്‌ബുക്കിൽ ഇട്ടു; ആയിരങ്ങൾ ഷെയർ ചെയ്തതോടെ പരാതിയുമായി മിൽമ മാനേജർ; ലൈക്കും ഷെയറും കൂട്ടാൻ നാരങ്ങാ വെള്ളത്തിൽ പാലൊഴിച്ച് വീഡിയോ ഒരുക്കിയെന്ന് പൊലീസ് പിടിയിലായപ്പോൾ സമ്മതിച്ച് ഹരിപ്പാട് സ്വദേശി; പണി പാലുംവെള്ളത്തിൽ കിട്ടിയത് കറുകത്തറയിലെ ശ്യാംമോഹന്

അരുൺ ജയകുമാർ

തിരുവനന്തപുരം: ഫേസ്‌ബുക്കിൽ ലൈക്കും ഷെയറും കൂട്ടാൻ പല അഭ്യാസങ്ങളും പലരും ഒപ്പിക്കാറുണ്ട്. ന്യൂ ഇയർ തലേന്ന് ഇത്തരത്തിൽ ഒരു തന്ത്രം പയറ്റിയ ഹരിപ്പാട് സ്വദേശി പൊലീസ് പിടിയിലായി.

പാക്കറ്റ് പാലിൽ മിൽമ തരുന്നത് എട്ടിന്റെ പണിയാണെന്ന രീതിയിൽ യുവാവ് ഷെയർ ചെയ്ത വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. ചൂടാക്കാനായി പാത്രത്തിലെ വെള്ളത്തിലേക്ക് പാൽ പാക്കറ്റ് പൊട്ടിച്ചൊഴിച്ചാണ് വീഡിയോ പ്രചരിപ്പിച്ചത്. പാത്രത്തിലേക്കൊഴിക്കുന്ന പാൽ പിരിഞ്ഞ് പോവുന്ന വീഡിയോ ചിത്രീകരിച്ചാണ് പോസ്റ്റിട്ടത്.

പുതുവർഷത്തലേന്ന് പോസ്റ്റുചെയ്യപ്പെട്ട വീഡിയോ പിന്നാലെ വൈറലായി. ആയിരകണക്കിനാളുകളും വാട്‌സ്ആപ് ഗ്രൂപ്പുകളും ഫേസ്‌ബുക്ക് പേജുകളിലുമില്ലാം ഇത് ഷെയർ ചെയ്യപ്പെട്ടു. ഷെയർ ചെയ്യുകയും ചെയ്തിരുന്നു.എന്നാൽ വീഡിയോ വൈറലായതിന് പിന്നാലെ മിൽമ മാനേജർ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് സംഭവത്തിന്റെ യാഥാർഥ്യ പുറത്തറിഞ്ഞതും വീഡിയോ പുറത്ത് വിട്ട യുവാവിന് പണി പാലും വെള്ളത്തിൽ കിട്ടിയതും.

ഫേസ്‌ബുക്കിൽ കൂടുതൽ ലൈക്കും ഷെയറും കമന്റുകളും ലഭിക്കുന്നതിന് വേണ്ടി പാൽ പിരിഞ്ഞ് പോകുന്നതിനായി പാത്രത്തിൽ ആദ്യമേ തന്നെ നാരങ്ങയുടെ നീര് ചേർത്തതായി യുവാവ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.ആലപ്പുഴ ഹരിപ്പാട് കറുകത്തറ സ്വദേശി ശ്യാം മോഹനാണ് (24) സോഷ്യൽ മീഡിയയിൽ വൈറലാകാൻ വീഡിയോ പോസ്റ്റ് ചെയ്ത് കുടുങ്ങിയത്. പാൽ പ്രശ്നമുള്ളതാണെന്ന രീതിയിൽ വീഡിയോ കാട്ടുതീപോലെ പടരുകയും ചെയ്തപ്പോഴാണ് മിൽമ കാര്യം അറിഞ്ഞത്.

പാലിൽ അന്നേ ദിവസത്തെ ഡേറ്റ് രേഖപ്പെടുത്തിയട്ടുണ്ട് എന്ന് പറഞ്ഞ് ശേഷമാണ് യുവാവ് ഇത്തരത്തിൽ പരീക്ഷണം നടത്തുന്നത്. വീഡിയോ പുറത്ത് വന്നപ്പോൾ തന്നെ അതിന്റെ വിശ്വസ്തതയെ ചോദ്യം ചെയ്ത് പലരും രംഗതെത്തിയിരുന്നു. ഇതെങ്ങനെയാണ് സംഭവിക്കുകയെന്നും തിളപ്പിച്ച വെള്ളത്തിൽ യുവാവ് മറ്റെന്തെങ്കിലും ചേർത്തിട്ടുണ്ടോ എന്ന് എങ്ങനെയാണ് അറിയുക എന്നും അന്ന് തന്നെ കമന്റുകൾ വന്നിരുന്നു. എന്നാൽ വീഡിയോ കണ്ടതോടെയാണ് തങ്ങൾക്കെതിരെ വ്യാജ പ്രചരണം നടക്കുന്നുവെന്ന് മനസ്സിലാക്കിയ മിൽ നിയമ നടപടിയെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

തിളപ്പിച്ച പാൽ പിരിഞ്ഞ് പോവുന്നതും മറ്റെന്തോ ഒരു പദാർഥമായി മാറുന്നതുമാണ് വീഡിയോയിൽ ചിത്രീകരിച്ചതാണ്. ഇതെന്താണ് മൈദയാണോ മറ്റെന്തിങ്കിലമാണോ എന്നെല്ലാം ചോദിച്ച് പൊലിപ്പിച്ചാണ് വീഡിയോ ഇട്ടത്.മൈദമാവിന്റെ കഷ്ണങ്ങൾ പോലെ മാറിയശേഷം പിന്നീട് അത് ഒട്ടിചോരുന്നത് പോലെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. രാവിലെ വാങ്ങിയ പാലിൽ അപാകത തോന്നിയതുകൊണ്ടാണ് വൈകുന്നേരം വീണ്ടും വാങ്ങിയ ശേഷം അത് ഇത്തരത്തിൽ വീഡിയോ എടുക്കാൻ തീരുമാനിച്ചതെന്നും യുവാവ് പറയുന്നുണ്ട്. പാലിൽ നിന്നും ലഭിച്ച കഷ്ണങ്ങൾ റബ്ബർ പോലെ ആകുന്നുവെന്നും യുവാവ് പറയുന്നുണ്ട്.

ന്യൂ ഇയർ ആയിട്ട് പാലിൽ പണി തരുകയാണോ എന്ന് സംശയം പ്രകടിപ്പിച്ചപ്പോൾ തനിക്ക് മറുപണി കിട്ടുമെന്ന് യുവാവ് കരുതിയുമില്ല. ഇന്നലെ വൈകുന്നേരത്തോടെയാണ് പുന്നപ്ര പൊലീസ് ശ്യാമിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കേരളപൊലീസ് ആക്റ്റ് 120.ഒ പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതിയെ ഇന്നലെ തന്നെ ജാമ്യത്തിൽ വിടുകയും ചെയ്തു. സൈബർ സെൽ ഇനി ഇയാളുടെ ഫോണും മറ്റും പരിശോധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP