Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗായികയാണോ നർത്തകിയാണോ മുൻപിൽ എന്ന് ചോദിച്ചാൽ ഉത്തരം പറയാൻ വയ്യ; അത്രമാത്രം പാട്ടിലും നൃത്തത്തിലും പഠനത്തിലും അഗ്രഗണ്യയായിരുന്നു ഈ കുട്ടി; ദൈവം ഇത്രയധികം കഴിവുകൾ നൽകി നമ്മളുടെയെല്ലാം കലാഹൃദയത്തിൽ സ്ഥാനം നേടിയ ഗായിക; എന്റെ പ്രിയശിഷ്യ ദൈവസന്നിധിയിലേക്ക് യാത്രയായി: മഞ്ജുഷ മോഹൻദാസിനെ കുറിച്ച് ആർഎൽവി രാമകൃഷ്ണന് പറയാനുള്ളത്

ഗായികയാണോ നർത്തകിയാണോ മുൻപിൽ എന്ന് ചോദിച്ചാൽ ഉത്തരം പറയാൻ വയ്യ; അത്രമാത്രം പാട്ടിലും നൃത്തത്തിലും പഠനത്തിലും അഗ്രഗണ്യയായിരുന്നു ഈ കുട്ടി; ദൈവം ഇത്രയധികം കഴിവുകൾ നൽകി നമ്മളുടെയെല്ലാം കലാഹൃദയത്തിൽ സ്ഥാനം നേടിയ ഗായിക; എന്റെ പ്രിയശിഷ്യ ദൈവസന്നിധിയിലേക്ക് യാത്രയായി: മഞ്ജുഷ മോഹൻദാസിനെ കുറിച്ച് ആർഎൽവി രാമകൃഷ്ണന് പറയാനുള്ളത്

കൊച്ചി: ഗായിക മഞ്ജുഷയുടെ മരണവാർത്ത ഏവരേയും വേദനിപ്പിച്ചു.കാലടിക്കടുത്ത് വച്ചു നടന്ന വാഹനാപകടത്തിലാണ് മഞ്ജുഷ മരിച്ചത്. മഞ്ജുഷ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ മിനിലോറി ഇടിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടം നടന്നത്. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏവരും പ്രാർത്ഥനയുമായി കഴിയുമ്പോൾ മരണ വാർത്ത എത്തി. ഇത് ഉൾക്കൊള്ളാൻ നടനും നൃത്താധ്യാപകനുമായ ആർ.എൽ.വി രാമകൃഷ്ണനും കഴിയുന്നില്ല. തനിക്ക് നഷ്ടപ്പെട്ടത് പ്രിയ ശിഷ്യയെയാണെന്ന് പറയുകയാണ് ആർ.എൽ.വി രാമകൃഷ്ണൻ.

സംഗീതത്തിലും നൃത്തത്തിലും ഒരേപോലെ പ്രാവീണ്യമുള്ള കുട്ടിയാണ് മഞ്ജുഷയെന്നും അപകടം നടന്നതിന്റെ തലേദിവസം തന്റെയടുത്ത് ഒരു ആഗ്രഹം പറഞ്ഞിരുന്നതായി രാമകൃഷ്ണൻ വെളിപ്പെടുത്തുന്നു.

രാമകൃഷ്ണന്റെ ഫേസ്‌ബുക്ക് കുറിപ്പ് വായിക്കാം

പ്രിയശിഷ്യ മഞ്ജുഷയ്ക്ക് ആദരാഞ്ജലികൾ; ഐഡിയ സ്റ്റാർ സിംഗങ്ങറിലൂടെ ഒരു ഗായികയായ കലാകാരിയെയാണ് നമ്മൾ കണ്ടത്. എന്നാൽ ഞാൻ ഈ വർഷം കാലടി സംസ്‌കൃത സർവകലാശാലയിൽ ഗസ്റ്റ് ലക്ചററായി ജോലി കിട്ടിയപ്പോൾ മഞ്ജുഷ മോഹിനിയാട്ടം ഒന്നാം വർഷ വിദ്യാർത്ഥിനിയായി എന്റെ ക്ലാസിൽ ഉണ്ടായിരുന്നു. ഗായികയാണോ, നർത്തകിയാണോ മുൻപിൽ എന്ന് ചോദിച്ചാൽ ഉത്തരം പറയാൻ വയ്യ. അത്രമാത്രം പാട്ടിലും, നൃത്തത്തിലും പഠനത്തിലും അഗ്രഗണ്യയായിരുന്നു ഈ കുട്ടി.

കഴിഞ്ഞയാഴ്ച കാലടിക്കടുത്ത് ഉണ്ടായ വാഹനാപകടത്തിൽ മഞ്ജുഷയ്ക്കും, അഞ്ജനയ്ക്കും പരിക്ക് പറ്റിയിരുന്നു. മഞ്ജുഷയുടെ പരിക്ക് ഗുരുതരമായിരുന്നു. അന്നു മുതൽ കലാലോകം മുഴുവനും പ്രാർത്ഥനയിലായിരുന്നു മഞ്ജുഷയ്ക്ക് വേണ്ടി. ദൈവനിശ്ചയം അത് നടന്നു കഴിഞ്ഞു. വിധിയെ തടുക്കാൻ ആവില്ലലോ.. അപകടം പറ്റുന്നതിന്റെ തലേ ദിവസം ഞാൻ പഠിപ്പിച്ച ഒരു നൃത്തം പരിപാടിക്ക് കളിച്ചോട്ടെ എന്ന് ഒരു പാട് ഇഷ്ട്ടത്തോടെ എന്നോട് വന്ന് ചോദിച്ചിരുന്നു.

അതിനായി റിഹേഴ്സലിനായി ആഗ്രഹവും പറഞ്ഞിട്ടാണ് പ്രിയശിഷ്യ വീട്ടിലേക്ക് പോയത്. ഗുരുക്കന്മാരുടെ കണ്ണിലുണ്ണിയായിരുന്ന മഞ്ജുഷ പഠനത്തിൽ ഉയർന്ന മാർക്ക് നേടിയിരുന്നു; ദൈവം ഇത്രയധികം കഴിവുകൾ നൽകി നമ്മളുടെയെല്ലാം കലാഹൃദയത്തിൽ വലിയ സ്ഥാനം നേടിക്കൊണ്ട് ആ ഗായിക, നർത്തകി എന്റെ പ്രിയശിഷ്യ ദൈവസന്നിധിയിലേക്ക് യാത്രയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP