1 usd = 64.98 inr 1 gbp = 90.72 inr 1 eur = 80.14 inr 1 aed = 17.69 inr 1 sar = 17.33 inr 1 kwd = 216.67 inr

Feb / 2018
23
Friday

ചില വിവാഹങ്ങൾ അശ്‌ളീല കാഴ്ചകളല്ല; പണക്കൊഴുപ്പിന്റേയും ആർഭാടത്തിന്റേയും അരോചക പ്രദർശനവും അല്ല; ഭിന്നമതക്കാർ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചാൽ വിവാദമാക്കുന്നവർ കണ്ണുതുറന്ന് കാണാൻ അനൂപിന്റേയും ബോബിതയുടേയും വിവാഹ ദൃശ്യങ്ങളുമായി എംബി രാജേഷ് എംപി; ലളിത വിവാഹത്തിനു ശേഷം രണ്ടുലക്ഷം ഡയാലിസിസ് കേന്ദ്രത്തിന് കൈമാറി ദമ്പതികൾ

December 07, 2017 | 07:52 PM | Permalinkസ്വന്തം ലേഖകൻ

പാലക്കാട്: വിവാഹങ്ങളിലെ ആർഭാടവും മതേതര വിവാഹവും ചർച്ചയാകുന്ന കാലമാണിത്. പണക്കൊഴുപ്പിന്റെ പ്രദർശനം ഇല്ലാതെ, ഏറ്റവും ലളിതമായി വിവാഹം നടത്തുകയും അതിന്റെ ഒരു സന്തോഷമെന്നോണം ഒരു തുക ഡയാലിസിസ് വേണ്ടിവരുന്ന രോഗികൾക്കായി സന്തോഷത്തോടെ സമർപ്പിക്കുകയും ചെയ്ത് ദാമ്പത്യത്തിലേക്ക് ചുവടുവച്ച പാലക്കാട്ടെ 
ദമ്പതികളുടെ കഥയാണിത്. പാലക്കാട്ടെ എംപിയായ എംബി രാജേഷ് ഇവരുടെ വിവാഹ വർത്തമാനവും ദൃശ്യങ്ങളും ഫേസ്‌ബുക്കിൽ നൽകി.

ഇലക്ട്രിക്കൽ ബിസിനസുകാരനായ അനൂപ് ബാലകൃഷ്ണനും വെറ്ററിനറി ഡോക്ടറായ ബോബിത സ്റ്റാൻലിയും ലളിതമായ ചടങ്ങുകളോടെ ഒരുമിച്ചുള്ള ജീവിതത്തിലേക്ക് ചുവടുവച്ചു. വിവാഹ ചെലവുകൾ ഒഴിവാക്കി ഇരുവരും ആ തുക നല്ല കാര്യത്തിന് വിനിയോഗിക്കാൻ തീരുമാനിച്ചു.

അങ്ങനെയാണ് എംപി ഫണ്ട് ഉപയോഗിച്ച് തുടങ്ങിയ ഒറ്റപ്പാലത്തെ ക്യാപ്റ്റൻ ലക്ഷ്മി സ്മാരക സൗജന്യ ഡയാലിസിസ് യൂണിറ്റിലെ രോഗികളെ സഹായിക്കാമെന്ന നിർദ്ദേശം എംപിയായ രാജേഷ് തന്നെ മുന്നോട്ടുവയ്ക്കുന്നത്. ഇത് സന്തോഷത്തോടെ അംഗീകരിച്ച ദമ്പതികൾ എംപിയുടെ വീട്ടിലെത്തി രണ്ടുലക്ഷം രൂപയുടെ ചെക്ക് കൈമാറി മധുരം പങ്കിട്ട് മടങ്ങി. ഈ ദൃശ്യങ്ങൾ സഹിതമാണ് എംപി ഇക്കാര്യം ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.

എംബി രാജേഷിന്റെ കുറിപ്പ്:

വിവാഹങ്ങളെ അശ്ലീലക്കാഴ്ചകളാക്കി മാറ്റുന്ന പണക്കൊഴുപ്പിന്റെയും ആർഭാടത്തിന്റെയും അരോചക പ്രദർശനങ്ങൾ ഇന്ന് സർവ്വസാധാരണമാണ്. ഭിന്നമതത്തിൽ പെട്ടവരാണ് ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുന്നതെങ്കിൽ അത് വിവാദമാകുന്നത് ഇപ്പോൾ അസാധാരണമല്ലെന്നായിരിക്കുന്നു. എന്നാൽ അനൂപ് ബാലകൃഷ്ണനും ബോബിതസ്റ്റാൻലിയും രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹം രജിസ്റ്റർ ചെയ്തശേഷം ലളിതമായ ചടങ്ങുകളിലൂടെ ഇന്ന് ഒന്നിച്ചപ്പോൾ ഇത് രണ്ടുമുണ്ടായില്ല. ഇലക്ട്രിക്കൽ ബിസിനസ്‌കാരനായ അനൂപിനേയും വെറ്ററിനറി ഡോക്ടറായ ബോബിതയെയും എനിക്ക് പരിചയപ്പെടുത്തിയത് ഞങ്ങളുടെ പൊതുസുഹൃത്തായ സ. മനോജ് ഹില്ലാരിയോസാണ്.

അവർ രണ്ടുരപേരും വിവാഹ ചെലവുകൾ ഒഴിവാക്കി ആ തുക ഞാൻ നിർദ്ദേശിക്കുന്ന ഒരു നല്ല കാര്യത്തിന് വിനിയോഗിക്കാൻ ആഗ്രഹിക്കുന്നതായി മനോജ് മുഖേന അറിയിക്കുകയായിരുന്നു. എംപി.ഫണ്ട് കൊണ്ട് ആരംഭിച്ച ഒറ്റപ്പാലത്തെ ക്യാപ്റ്റൻ ലക്ഷ്മി സ്മാരക സൗജന്യ ഡയാലിസിസ് യൂണിറ്റിലെ രോഗികളെ സഹായിക്കാമെന്ന നിർദ്ദേശം ഞാൻ മുന്നോട്ടു വച്ചു. അത് അവർ സസന്തോഷം അംഗീകരിക്കുകയും ചെയ്തു. വിവാഹത്തലേന്നായ ഇന്നലെ അനൂപും ബോബിതയും എന്റെ വീട്ടിലെത്തി താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ പേരിൽ രണ്ട് ലക്ഷം രൂപയുടെ ചെക്ക് കൈമാറി.

മധുരവും പങ്കിട്ടാണ് എല്ലാവരും പിരിഞ്ഞത്. 'രണ്ടുപേർ ചുംബിക്കുമ്പോൾ ലോകം മാറുന്നു' എന്ന് ഒക്ടേവിയോ പാസ് എഴുതിയത് പോലെ രണ്ട് പേർ ഒന്നിച്ചപ്പോൾ കാരുണ്യത്തിന്റെ വെളിച്ചം പരക്കുന്നു എന്ന് പറയാം. അനൂപ് ബാലകൃഷ്ണനായും ബോബിത സ്റ്റാൻലിയായും തന്നെ ഒരു മതനിരപേക്ഷ ജീവിതം ആരംഭിക്കുന്ന ഇരുവർക്കും സ്നേഹാശംസകൾ...'അവനവനാത്മ സുഖത്തിന്നാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം' എന്ന ശ്രീനാരായണ ഗുരു വാക്യം പ്രാവർത്തികമാക്കിയ അനൂപിന്റെയും ബോബിതയുടെയും മാതൃക പിന്തുടർന്ന് പണക്കൊഴുപ്പിന്റെ പ്രദർശനങ്ങളുപേക്ഷിക്കാൻ മറ്റുള്ളവർക്ക് കൂടി പ്രചോദനമാവട്ടെ എന്ന് കരുതിയാണ് ഈ അനുഭവം പങ്കുവക്കുന്നത്.

ഇന്നുണ്ടായ സമാനമായ മറ്റൊരു അനുഭവം കൂടി കൂട്ടിചേർക്കട്ടെ. കാരാകുറുശ്ശി ഗവ.ഹൈസ്‌ക്കൂളിൽ എംപി. ഫണ്ടിൽ നിന്നും നിർമ്മിച്ച സ്മാർട്ട് ബ്ലോക്കിന്റെ ഉത്ഘാടന വേദിയിലുണ്ടായ അനുഭവമാണത്. മണ്ണാർക്കാട് ഡി.ഇ.ഒ.യും എനിക്ക് ദീർഘകാലമായി ഗാഢസൗഹൃദമുള്ളയാളുമായ വേണുമാസ്റ്റർ ഡി.ഇ.ഒ എന്ന നിലയിലുള്ള തന്റെ ആദ്യശമ്പളം താൻ ഇതുവരെ സേവനമനുഷ്ഠിച്ച വിദ്യാലയങ്ങൾക്കായി വീതിച്ചു കൊടുക്കുകയായിരുന്നു. അതിന്റെ ഒരു വിഹിതമായ 11.000രൂപ കാരാകുറുശ്ശി സ്‌ക്കൂളിനെ ഹൈടെക്കാക്കാനുള്ള ധനസമാഹരണത്തിന് മാഷ് സംഭാവന ചെയ്തു.

ബാക്കി തുക മറ്റ് സക്കൂളുകൾക്കും. ഞാൻ പാലക്കാട് മണ്ഡലത്തിൽ നടപ്പാക്കുന്ന പ്രഡിക്റ്റ് സ്‌കോളർഷിപ്പിൽ ഒരു കുട്ടിയുടെ ചെലവ് വഹിക്കണമെന്ന എന്റെ അഭ്യർത്ഥനയും ഇതോടൊപ്പം മാഷ് സ്വീകരിച്ചു. നന്നായി പഠിക്കുമായിരുന്നിട്ടും പ്രതിമാസം 6 രൂപ ഫീസ് കൊടുക്കാനില്ലാതെ എട്ടാം ക്ലാസ്സിൽ പഠനമുപേക്ഷിക്കേണ്ടി വന്ന അച്ഛന്റെ മകനായ തനിക്ക് പഠിക്കാനും ഡി.ഇ.ഒ ആകാനും കഴിഞ്ഞത് പൊതുവിദ്യാഭ്യാസം മൂലമാണെന്ന് പറഞ്ഞ വേണുമാഷ് ആ കടം വീട്ടുക മാത്രമാണ് താൻ ചെയ്യുന്നതെന്ന് സ്വന്തം ജീവിതാനുഭവത്തെ മുൻനിർത്തി പറഞ്ഞപ്പോൾ സദസ്സ് ആ വാക്കുകൾ കാതുകൾ കൊണ്ട് ശ്രവിക്കുക മാത്രമല്ല, ഹൃദയം കൊണ്ട് ഏറ്റുവാങ്ങുക കൂടിയായിരുന്നു.

പുലിക്കോടൻ അബൂബക്കർ എന്ന പുലാപ്പറ്റ സ്‌ക്കൂളിലെ പൂർവ്വവിദ്യാർത്ഥി തനിക്കിതിന് പ്രേരണയായും മാഷ് അനുസ്മരിക്കുകയുണ്ടായി. ഒരു ദിവസം പുലാപ്പറ്റ സ്‌ക്കൂളിൽ ഓടിക്കിതച്ചെത്തി കീശയിൽ നിന്ന് ഒരുപിടി നോട്ടുകെട്ടുകൾ വാരിയെടുത്ത് മാഷുടെ മേശപ്പുറത്ത് വച്ച്, സ്‌ക്കൂളിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള ധനസമാഹരണത്തിന് തന്റെ സംഭാവനയാണിതെന്ന് അബുബക്കർ പറയുകയായിരുന്നുവത്രേ!

അബൂബക്കർ പുലാപ്പറ്റ സ്‌ക്കൂളിൽ പഠിച്ച് വലിയ ഉദ്യോഗമൊന്നും നേടിയ ആളല്ല. ഗൾഫിൽ പോയി ചോരനീരാക്കി അദ്ധ്വാനിച്ചുണ്ടാക്കിയ പണമായ 35,000 രൂപ തന്റെ പൂർവ്വ വിദ്യാലയത്തിന് നൽകിയത്. ഈ അനുഭവങ്ങളെല്ലാം നമുക്ക് ചുറ്റും അണയാതെ നിൽക്കുന്ന നന്മകളെക്കുറിച്ച് പ്രതീക്ഷ പകരുന്നതാണ്. ഇരുൾവീണ കാലത്തെക്കുറിച്ചുള്ള കെട്ടവാർത്തകൾ മാത്രം കേൾക്കുന്നതിനിടയിൽ അണയാത്ത നന്മകളെക്കുറിച്ചുള്ള ഇതുപോലുള്ള കൊച്ചുകൊച്ചു അനുഭവങ്ങൾ ശുഭാപ്തിവിശ്വാസം പകരുന്നവയായതുകൊണ്ടാണ് ഇവിടെ പങ്കുവക്കുന്നത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ബൈബിളിനകത്തു കണ്ട 'രാഖി' സത്യം പറഞ്ഞു; സ്വകാര്യ സ്‌കൂൾ അദ്ധ്യാപികയെ ആസിഡൊഴിച്ച് ആക്രമിച്ചത് പ്രണയം മൂത്ത്; വിരൂപിയായാൽ അന്യമതക്കാരിയെ തനിക്ക് തന്നെ സ്വന്തമാക്കാമെന്ന് മർച്ചന്റ് നേവിക്കാരൻ സ്വപ്നം കണ്ടു; കപ്പലിൽ ഉപയോഗിക്കുന്ന ആസിഡുമായി സൗദിയിൽ നിന്നെത്തിയത് കല്ല്യാണം മുടക്കാൻ; കുറ്റിച്ചലിലെ ആസിഡ് ആക്രമണത്തിൽ പരുത്തിപ്പള്ളിക്കാരൻ സുബീഷ് വേണുഗോപാൽ അറസ്റ്റിൽ; പ്രതിയിലേക്ക് പൊലീസെത്തിയത് സമർത്ഥമായ നീക്കങ്ങളിലൂടെ
ആദ്യാക്ഷരം പകർന്ന ഗുരുനാഥയെ ഇല്ലാതാക്കിയ പ്രിയപ്പെട്ട ശിഷ്യന്മാർ പ്രതികളെ പിടികൂടാനും മുന്നിൽ നിന്നു! സ്വർണം വിറ്റ പണം വീട്ടിൽ സൂക്ഷിച്ചത് അച്ഛൻ കണ്ടത് നിർണ്ണായകമായി; ഇത്രയം പണം മകന് എങ്ങനെ ലഭിച്ചെന്ന പിതാവിന്റെ നീതി ബോധം പൊലീസിന് തുമ്പായി; ചീമേനിയിലെ ജാനകി ടീച്ചറെ വകവരുത്തിയത് അരുണിന്റെ മനസ്സിൽ രൂപംകൊണ്ട കവർച്ചയും; കൊലപാതകത്തിലേക്ക് നയിച്ചത് 'നിങ്ങളും ഈ കൂട്ടത്തിലുണ്ടോ? മക്കളെ' എന്ന ടീച്ചറുടെ ചോദ്യം
'കടലിൽ കുളിച്ച്' വൃത്തിയായി ബിനീഷ് കോടിയേരി തൃശ്ശൂർ സമ്മേളന വേദിയിൽ; ചാനൽ ക്യാമറകളെ കണ്ട് പരുങ്ങിയെങ്കിലും മുഷ്ടി ചുരുട്ടി അഭിവാദ്യം അർപ്പിച്ച് ഇന്നസെന്റിനൊപ്പം ഹാളിലെത്തി; പച്ച ഷർട്ടും ചുവപ്പ് മുണ്ടും ധരിച്ച് ഫ്രീക്കൻ ഹെയർ സ്റ്റൈലിൽ ചുറ്റി നടന്നു; യെച്ചൂരി പ്രസംഗിക്കുമ്പോൾ ക്യാമറകൾക്ക് പിന്നിലിരുന്ന് മൊബൈലിൽ പരതി; പ്രസംഗം തീരും മുമ്പേ സ്ഥലംവിട്ടു സെക്രട്ടറിയുടെ പുത്രൻ
ആരൊക്കെ തള്ളിപ്പറഞ്ഞാലും സൈബർ സഖാക്കൾക്ക് സെക്രട്ടറി ആകാശ് തില്ലങ്കേരി! പുറത്താക്കുമെന്ന് പറഞ്ഞ കോടിയേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ പൊങ്കാലമയം; ആകാശിനെതിരേ നടപടി വന്നാൽ ഇടയുമെന്നുറപ്പു നൽകി സൈബർ പ്രചാരകർ; ആഭ്യന്തരം കൈയാളുന്ന മുഖ്യമന്ത്രി കൈ കഴുകുമ്പോൾ കൊലപാതക രാഷ്ട്രീയത്തിൽ കുറ്റക്കാരൻ പി ജയരാജൻ മാത്രമോ എന്നും സൈബർ പോരാളികളുടെ ചോദ്യം?
ഷുഹൈബ് വധക്കേസിൽ ആകാശും രജിനും നിരപരാധികൾ; കൊലപാതകം നടക്കുമ്പോൾ ഇരുവരും ക്ഷേത്രത്തിലെ ഉത്സവ പറമ്പിലായിരുന്നു; പൊലീസിൽ കീഴടങ്ങിയതല്ല, ബോംബു കേസുമായി ബന്ധപ്പെട്ട് സ്‌റ്റേഷനിലേക്ക് പോകും വഴി അറസ്റ്റു ചെയ്തു; പാർട്ടി ഇടപെടില്ലെന്നും നിരപരാധിത്തം കോടതിയിൽ തെളിയിക്കാനും ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു: വെളിപ്പെടുത്തലുമായി ആകാശിന്റെ പിതാവ്
പൊലീസ് അന്വേഷണത്തിൽ അല്ല, പാർട്ടി അന്വേഷണത്തിലാണ് വിശ്വാസമെന്ന പി ജയരാജന്റെ പ്രസ്താവനയിൽ കടുത്ത അതൃപ്തിയുമായി പിണറായി; ആഭ്യന്തര വകുപ്പിനെ തള്ളിപ്പറഞ്ഞതിലെ അമർഷം സംസ്ഥാന സമ്മേളന വേദിയിൽ അറിയിച്ച് മുഖ്യമന്ത്രി; വിട്ടുവീഴ്ചയില്ലാതെ ജയരാജനൊപ്പം ഉറച്ചുനിൽക്കാൻ കണ്ണൂരിലെ പ്രതിനിധികൾ; പാർട്ടിയുടെ ഉരുക്കുകോട്ടയായി കണ്ണൂരിനെ മാറ്റിയ 'പൊൻതാരകത്തിന്റെ' നിലപാട് പാർട്ടി സമ്മേളത്തിൽ വഴിവയ്ക്കുന്നത് തീപ്പൊരിപാറും ചർച്ചയ്ക്ക്
ആ ജീവൻ തട്ടിപ്പറിച്ചെടുത്തത് നിർധനയായ ഒരു രോഗിക്ക് വൃക്കദാനം ചെയ്യാമെന്ന് ഏറ്റ ശേഷം; പാവങ്ങൾക്ക് വീടൊരുക്കിയും പാവപ്പെട്ട വിദ്യാർത്ഥികളെ പഠിപ്പിച്ചും ഗ്രാമത്തിൽ നിറഞ്ഞു നിന്ന ഷുഹൈബിന്റെ മരണത്തിൽ മനംനൊന്ത് നാട്ടുകാർ; കൊലപാതകം അംഗീകരിക്കാതെ സിപിഎം അണികൾ പോലും; ജീവൻ വെട്ടിയെടുത്തത് നിർധന കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ച അതേ ദിവസം
ബസ്സോടിക്കുമ്പോൾ സ്റ്റിയറിങ് വീൽ വിട്ട് മൊബൈലിൽ കണ്ണുനട്ട് റിപ്പയറിംഗുമായി ഡ്രൈവർ; കെഎസ്ആർടിസിയിലെ 'വില്ലന്റെ' ദൃശ്യം വാട്സ്ആപിൽ എത്തിയതോടെ മുഖ്യമന്ത്രിക്ക് പരാതി നൽകി എംജി ഫൗണ്ടേഷൻ ചെയർമാൻ; കുമളി ഡിപ്പോയിലെ ഡ്രൈവറെ സസ്‌പെൻഡ് ചെയ്തു; സോഷ്യൽമീഡിയ തെറിവിളിക്കും തമ്മിൽത്തല്ലിനും അല്ലാതെ സമൂഹനന്മയ്ക്കും ഉപയോഗിക്കാമെന്ന് തെളിയിക്കുന്ന ഒരു സംഭവം കൂടി
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ
സ്വർണ്ണാഭരണം മോഷണം പോയെന്നത് കള്ളക്കഥ; ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ഉഭയസമ്മത പ്രകാരവും; പരാതിക്കിടയാക്കിയ അഭിപ്രായ ഭിന്നതിയിൽ വികാരിക്കും ബംഗ്ലാദേശിനിക്കും മിണ്ടാട്ടമില്ല; സിംബാബ് വേക്കാരേയും ചോദ്യം ചെയ്‌തേക്കും; പരാതിക്കാരി ഉറച്ചു നിന്നാൽ അച്ചൻ കുടുങ്ങും; പള്ളി മേടിയിലെ പീഡനത്തിൽ നിറയുന്നത് ഹണിട്രാപ്പ് തന്നെ; ഫാ തോമസ് താന്നിനിൽക്കും തടത്തിൽ ഊരാക്കുടുക്കിൽ
ബൈബിളിനകത്തു കണ്ട 'രാഖി' സത്യം പറഞ്ഞു; സ്വകാര്യ സ്‌കൂൾ അദ്ധ്യാപികയെ ആസിഡൊഴിച്ച് ആക്രമിച്ചത് പ്രണയം മൂത്ത്; വിരൂപിയായാൽ അന്യമതക്കാരിയെ തനിക്ക് തന്നെ സ്വന്തമാക്കാമെന്ന് മർച്ചന്റ് നേവിക്കാരൻ സ്വപ്നം കണ്ടു; കപ്പലിൽ ഉപയോഗിക്കുന്ന ആസിഡുമായി സൗദിയിൽ നിന്നെത്തിയത് കല്ല്യാണം മുടക്കാൻ; കുറ്റിച്ചലിലെ ആസിഡ് ആക്രമണത്തിൽ പരുത്തിപ്പള്ളിക്കാരൻ സുബീഷ് വേണുഗോപാൽ അറസ്റ്റിൽ; പ്രതിയിലേക്ക് പൊലീസെത്തിയത് സമർത്ഥമായ നീക്കങ്ങളിലൂടെ
ഫയൽ ഒപ്പിട്ടശേഷം, അടുത്ത നിമിഷം മന്ത്രി എന്നെ ചുംബിച്ചു; ഒരു നിമിഷം ഞെട്ടുകയും ആഴക്കടലിൽ പെട്ടെന്നവണ്ണം ഉലയുകയും ചെയ്തു; ഒച്ചവച്ച് ആളെക്കൂട്ടാനുള്ള അവിവേകം എനിക്കുണ്ടായില്ല; വൈപ്‌സ് കൊണ്ട് കൈ തുടച്ച് നീരസം പ്രകടിപ്പിച്ച് ഞാനിറങ്ങിപ്പോന്നു; സെക്രട്ടറിയേറ്റിലെ ഓഫീസിൽ വെച്ച് മന്ത്രിയിൽ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നത് ഫേസ്‌ബുക്കിൽ എഴുതി മുൻ പിആർടി ഉദ്യോഗസ്ഥ
സാം എബ്രഹാമിനെ കൊന്നത് ഭാര്യയും കാമുകനും ചേർന്ന് തന്നെ; സോഫിയയും അരുൺ കമലാസനനും കുറ്റക്കാരെന്ന് കണ്ടെത്തി കോടതി; വികാരരഹിതനായി വിധി കേട്ട് ഒന്നാം പ്രതി; സോഫിയ വിധി കേട്ടതും ജയിലിലേക്ക് മടങ്ങിയതും പൊട്ടിക്കരഞ്ഞ്; ശാസ്ത്രീയ തെളിവുകൾ പരിശോധിച്ച് കോടതി നിഗമനത്തിലെത്തിയത് 14 ദിവസത്തെ വിചാരണയ്‌ക്കൊടുവിൽ; മെൽബണെ ഞെട്ടിച്ച മലയാളി കൊലയിൽ ശിക്ഷ തീരുമാനിക്കാനുള്ള വാദം അടുത്ത മാസം 21ന് തുടങ്ങും
രാകേഷ് എങ്ങനെ ഡയസിലിക്കുന്നുവെന്ന് മന്ത്രി ബാലനോട് ചോദിച്ചത് പാച്ചേനി; സിപിഎം പ്രതിനിധിയായെന്ന് ജയരാജൻ നൽകിയ മറുപടി തിരിച്ചടിച്ചു; ജനപ്രതിനിധികളെ വിളിച്ചിട്ടില്ലല്ലോ എന്ന ചോദ്യത്തിന് മുന്നിൽ മന്ത്രിമാർ പതറി; കെസി ജോസഫിനേയും സണ്ണി ജോസഫിനേയും കെഎം ഷാജിയേയും എത്തിച്ച് യുഡിഎഫിന്റെ മിന്നൽ ആക്രമണവും; സമാധാന ചർച്ച പൊളിഞ്ഞത് ഭരണക്കാരുടെ പിടിപ്പുകേടിൽ
രാമചന്ദ്രന് ജാമ്യം നിന്നത് സുഷമാ സ്വരാജ് തന്നെ; ചർച്ചകൾക്ക് നേതൃത്വം നൽകിയത് ദുബായിലെ ഇന്ത്യൻ അംബാസിഡർ; മോചനത്തിനായി അഹോരാത്രം പണിയെടുത്തത് ദുബായിലെ ബിജെപി എൻആർഐ സെൽ നേതാവ്; ഷെട്ടിയുടെ 100 മില്ല്യണും തുണയായി; ഇനി സെറ്റിൽ ചെയ്യാൻ അവശേഷിക്കുന്നത് ഡൽഹിക്കാരന്റെ കടം മാത്രം; എല്ലാവരും കൈവിട്ടു ജയിലിൽ കഴിഞ്ഞ അറ്റ്‌ലസ് രാമചന്ദ്രനെ ഇന്ത്യ നേരിട്ട് പുറത്തിറക്കുന്നത്‌ ഇങ്ങനെ
ഓഡി കാർ വാങ്ങാനായി 53ലക്ഷവും ഇന്ത്യയിലും യുഎയിലും നേപ്പാളിലും ബിസിനസ് തുടങ്ങാൻ 7.7കോടിയും അടക്കം 13 കോടി കൈപ്പറ്റി ദുബായിൽ നിന്നും മുങ്ങി; പണം തിരിച്ചു പിടിക്കാൻ നടത്തിയ നീക്കങ്ങൾ എല്ലാം പരാജയപ്പെട്ടപ്പോൾ പരാതിയുമായി രംഗത്ത്; ഇന്റർപോളിന്റെ സഹായത്തോടെ പിടിക്കുമെന്നായപ്പോൾ ഒത്തുതീർപ്പ് ചർച്ചകളുമായി നെട്ടോട്ടം; ഉന്നതനായ സിപിഎം നേതാവിന്റെ മകനെന്ന് മനോരമ പറയുന്നത് കോടിയേരിയുടെ മകനെ കുറിച്ചെന്ന് റിപ്പോർട്ടുകൾ
ഉറക്കത്തിൽ ആരോ ചുണ്ടിൽ സ്പർശിക്കുന്നതായി തോന്നി; ഞെട്ടി ഉണർന്ന് ബഹളം വച്ചിട്ടും ആരും സഹായിച്ചില്ല; പ്രതികരണവും പ്രതിഷേധവും ഫേസ്‌ബുക്കിൽ മാത്രം; കൺമുന്നിൽ ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടാൽ ആരും തിരിഞ്ഞ് നോക്കില്ല; സിനിമയിലെ സുഹൃത്തുക്കൾ മാത്രമാണ് പൊലീസിനെ വിളിക്കാനും പിടികൂടാനും സഹായിച്ചത്: മാവേലി യാത്രയിലെ ദുരനുഭവം മറുനാടനോട് വിവരിച്ച് സനൂഷ
പതിമൂന്ന് കോടിയുടെ തട്ടിപ്പ് കേസിൽ കുടുങ്ങി ദുബായിൽ നിന്ന് മുങ്ങിയത് കോടിയേരിയുടെ മകൻ തന്നെ; പ്രതിസ്ഥാനത്തുള്ളത് ബിനീഷിന്റെ സഹോദരൻ ബിനോയ്; രവി പിള്ളയുടെ വൈസ് പ്രസിഡന്റ് മുങ്ങിയത് ദുബായ് പൊലീസ് അഞ്ച് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തപ്പോൾ; പാർട്ടി സെക്രട്ടറിയുടെ മൂത്തമകനെ രക്ഷിക്കാൻ മുതലാളിമാർ പണം മുടക്കാത്തത് പിണറായിയുടെ പച്ചക്കൊടി കിട്ടാത്തതിനാൽ; പരാതി ഗൗരവമായെടുത്ത് സിപിഎം കേന്ദ്ര നേതൃത്വം
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ