Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടുക്കിയിൽ റിപ്പോർട്ടിങ്ങിനുപോയ മാധ്യമ സംഘം ഒറ്റപ്പെട്ടു; മതിയായ ഭക്ഷണംപോലുമില്ലാതെ ഇരുപതോളം പേർ വരുന്ന സംഘം കഴിയുന്നത് ഒരു ഹോട്ടലിന്റെ ടെറസിൽ; കുടുങ്ങിക്കിടക്കുന്നത് ഏഷ്യാനെറ്റും മനോരമയും അടക്കമുള്ള പ്രമുഖ സ്ഥാപനങ്ങളിലെ മാധ്യമ പ്രവർത്തകർ

ഇടുക്കിയിൽ റിപ്പോർട്ടിങ്ങിനുപോയ മാധ്യമ സംഘം ഒറ്റപ്പെട്ടു; മതിയായ ഭക്ഷണംപോലുമില്ലാതെ ഇരുപതോളം പേർ വരുന്ന സംഘം കഴിയുന്നത് ഒരു ഹോട്ടലിന്റെ ടെറസിൽ; കുടുങ്ങിക്കിടക്കുന്നത് ഏഷ്യാനെറ്റും മനോരമയും അടക്കമുള്ള പ്രമുഖ സ്ഥാപനങ്ങളിലെ മാധ്യമ പ്രവർത്തകർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രളയക്കെടുതികൾ റിപ്പോർട്ട് ചെയ്യാൻപോയ മാധ്യമ സംഘം ഒറ്റപ്പെട്ടു. കനത്ത മഴയും മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുള്ള ചെറുതോണി മേഖലയിലെ ഒരു ലോഡ്ജിന്റെ ടെറസിലാണ് അവർ തമ്പടിച്ചിരിക്കുന്നത്. ഇരുപതോളംപേരുള്ള സംഘത്തിന് മതിയായ ഭക്ഷണം പോലും കിട്ടുന്നില്ല. മൊബൈൽ ഫോണിനും മറ്റും റേഞ്ച്് ഇല്ലാത്തതിനാൽ വിവരങ്ങൾ പുറംലോകത്തെ അറിയിക്കാനാവുന്നില്ല. എഷ്യാനെറ്റും മനോരമയും അടക്കമുള്ള പ്രമുഖ ചാനലുകളിലെ മാധ്യമ പ്രവർത്തകർ ഇങ്ങനെ കുടുങ്ങിക്കിടക്കുന്നവരിലുണ്ട്. പലതവണ അഭ്യർത്ഥിച്ചിട്ടും രക്ഷാപ്രവർത്തകർ ഇവരുടെയടുത്ത് എത്തിയിട്ടില്ല.

കുടുങ്ങിക്കിടക്കുന്ന മാധ്യമ പ്രവർത്തകരിൽ ഒരാൾ ഇട്ട പോസ്ററ് ഇങ്ങനെയാണ്

ഒരു വശത്ത് അണപൊട്ടിയൊഴുകുന്ന ജലപ്രവാഹം,തീരാമഴ. മറുവശത്ത് ഉരുൾപൊട്ടലും മണ്ണിടിച്ചിലും. ക്യാമ്പുകൾ പ്രവർത്തിക്കുന്ന വാഴത്തോപ്പിലും മണ്ണിടിച്ചിലുണ്ടായി.വാഹനങ്ങൾ ഇന്ധന മടിക്കാൻ തടിയമ്പാട്ടെ പമ്പിലേക്കു പോയപ്പോൾ ഒരു വണ്ടി ഉരുളിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ താമസിച്ച ഷിക്കാര ഹോട്ടലിന്റെ ഉടമയും കുടുംബവും മുറികളുടെ താക്കോൽ ഞങ്ങളെയേൽപ്പിച്ച് മടങ്ങി. മൊബൈൽ റേഞ്ച് കാറ്റിൽ ഇടയ്ക്കിടെ വന്നു പോകും. ഹോട്ടലിന്റെ റൂഫ് ടോപ്പിലാണ് തമ്പടിച്ചിരിക്കുന്നത്. ഒ.ബി.വാനുകളുടെ സുരക്ഷയെ കരുതി ചിലർ വാഹനങ്ങളിലും തങ്ങുന്നു. ആശയ വിനിമയത്തിന് ഒരു സാധ്യതയുമില്ലാത്തതിനാലാണ് ഇടുക്കിയിൽ നിന്ന് വാർത്തകളും സ്റ്റാറ്റസ് അപ്ഡേഷനുമില്ലാത്തത്.രണ്ടു ദിവസം കൂടി ഇന്നുച്ചയ്ക്ക് ഇത്തിരി കഞ്ഞി കിട്ടി, എല്ലാവരും വീതിച്ചെടുത്തു. വൈകിട്ടത്തേക്ക് ഒന്നുമില്ല. ഇതിനിടയ്ക്ക് വാഴത്തോപ്പിലെ കെ.എസ്.ഇ.ബി ഐ.ബി യിൽ ചെന്നെങ്കിലും സ്ഥലമില്ലെന്നറിയിച്ചതിനാൽ പോയവർ മടങ്ങി വന്നു. ഇടയ്ക്കിടെ ചായയും ഉച്ചയ്ക്ക് കഞ്ഞിയും നൽകിയ ചെറുതോണിയിലെ വട്ടപ്പാറയിൽ വീട്ടുകാർക്ക് നന്ദി. കാറ്റ് കനിഞ്ഞു റേഞ്ചെത്തിയാൽ വാർത്തകൾ ഇനിയും മലയിറങ്ങി നിങ്ങളിലേക്കെത്തും. ഇപ്പോഴും ഉറപ്പു തരുന്നു ,ജലനിരപ്പ് താഴും വരെ ഞങ്ങളിവിടുണ്ടാവും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP