Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ട്രാഫിക്കിൽപ്പെട്ട ആനയുടെ ചിത്രം ഫേസ്‌ബുക്കിലിട്ട എം.ജി. ശ്രീകുമാറിന് അനാവശ്യ കമന്റടിച്ചവന് പണികിട്ടി: നായിന്റെ മോനേ എന്ന് കമന്റടിച്ചവനോടു ശ്രീകുമാറിന്റെ ചോദ്യം താങ്കൾ കഴുതയുടെ മോനാണോ എന്ന്; താരത്തിന്റെ ആരാധകരും കമന്റടിച്ചവന് എട്ടിന്റെ പണികൊടുത്തു

ട്രാഫിക്കിൽപ്പെട്ട ആനയുടെ ചിത്രം ഫേസ്‌ബുക്കിലിട്ട എം.ജി. ശ്രീകുമാറിന് അനാവശ്യ കമന്റടിച്ചവന് പണികിട്ടി: നായിന്റെ മോനേ എന്ന് കമന്റടിച്ചവനോടു ശ്രീകുമാറിന്റെ ചോദ്യം താങ്കൾ കഴുതയുടെ മോനാണോ എന്ന്; താരത്തിന്റെ ആരാധകരും കമന്റടിച്ചവന് എട്ടിന്റെ പണികൊടുത്തു

തിരുവനന്തപുരം: ഒരാവശ്യവുമില്ലാതെ തന്റെ ഫേസ്‌ബുക് പേജിൽ കയറി ആവശ്യമില്ലാത്ത കമന്റിട്ടവന് എം.ജി. ശ്രീകുമാർ നല്കിയ ചുട്ട മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ട്രാഫിക് ബ്ലോക്കിൽപ്പെട്ട ആനയുടെ ചിത്രമാണ് ശ്രീകുമാർ പോസ്റ്റ് ചെയ്തത്. ഇതിനു താഴെ 'നായിന്റെ മോനേ' എന്നാണ് ഒരാൾ കമന്റിട്ടത്. ഇതിനാണ് അദ്ദേഹം ചുട്ടമറുപടി നല്കിയത്.

തീർത്തും നിർദ്ദോഷമായ ചിത്രമാണ് എം.ജി. ശ്രീകുമാർ തന്റെ പേജിൽ പോസ്റ്റ് ചെയ്തത്. കൊല്ലത്ത് വച്ച് എടുത്ത ഒരു ചിത്രം ആയിരുന്നു എംജി ശ്രീകുമാർ തന്റെ ഫേസ്‌ബുക്ക് പേജിൽ അപ് ലോഡ് ചെയ്തത്. കേരളത്തിലല്ലാതെ മറ്റൊരിടത്തും ഇങ്ങനെ ഒരു കാഴ്ച കാണാൻ പറ്റില്ല. ആന ട്രാഫിക് ബ്ലോക്കിൽ... എന്ത് അപകടമാണ്- ഇതായിരുന്നു ആ പോസ്റ്റ്.

ഒരു പ്രകോപനവും ഇല്ലാത്ത ഈ പോസ്റ്റിന് താഴെയാണ് 'നായിന്റെ മോനേ' എന്ന് ഒരാൾ എഴുതിവച്ച് പോയത്. അധികമൊന്നും ആലോചിക്കാൻ നിൽക്കാതെ അപ്പോൾ തന്നെ എം.ജി. ശ്രീകുമാർ ആ കമന്റിന് മറുപടി കൊടുത്തു. 'അപ്പോൾ താങ്കൾ കഴുതയുടെ മോനാണോ' എന്നായിരുന്നു ആ മറുപടി ചോദ്യം. എന്തായാലും എംജി ശ്രീകുമാറിന്റെ മറുപടി സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റ് ആയി. ഇപ്പോൾ അതിന്റെ സ്‌ക്രീൻ ഷോട്ടുകളും വലിയ തോതിൽ പ്രചരിക്കുന്നുണ്ട്.

എംജി ശ്രീകുമാറിനെ അസഭ്യം വിളിച്ച ആളെ പരിസഹിച്ച് കൊല്ലുന്ന കമന്റുകളാണ് പിന്നീട് വന്ന് നിറഞ്ഞത്. ഇപ്പോ നായയുടെ മക്കൾക്ക് ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടോ ചേട്ടാ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇത്തരക്കാരെയൊന്നും വെറുതേ വിടരുത്. പൊലീസിൽ പരാതി നൽകണം എന്നാണ് മറ്റ് ചിലരുടെ ഉപദേശം. പൊലീസുകാരിൽ നിന്ന് രണ്ടെണ്ണം കിട്ടുമ്പോൾ ഇവനൊക്കെ പഠിക്കും എന്നാണ് അവരുടെ പ്രതീക്ഷ. എംജി ശ്രീകുമാറിനെ ഒരു പ്രകോനമില്ലാതെ തെറിവിളിച്ച ആളെ തിരിച്ചും ചിലർ തെറിവിളിക്കുന്നുണ്ട്. അതേ ഭാഷയിൽ തന്നെ.

തന്നെ കളിയാക്കുന്ന ട്രോളുകൾ വരെ ഫേസ്‌ബുക്കിൽ ഷെയർ ചെയ്യുന്ന ആളാണ് എംജി ശ്രീകുമാർ. അതെല്ലാം ആസ്വദിക്കുകയും ചെയ്യും. പക്ഷേ ഇത്തരത്തിൽ എന്തെങ്കിലും കണ്ടാൽ സഹിക്കില്ല എന്ന് മാത്രം. ഇനിയും ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ നിയമനടപടിക്കൊന്നും പോകാൻ എംജി ശ്രീകുമാർ തയ്യാറല്ല. ഇപ്പോൾ കൊടുത്തതുപോലുള്ള ഉരളക്കുപ്പേരി കണക്കിനുള്ള മറുപടി തന്നെ കൊടുക്കും.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് എംജി ശ്രീകുമാർ. എന്നാൽ ഇത്തരം ഒരു അനുഭവം ആദ്യമായിട്ടാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. രണ്ട് തവണ മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട് എംജി ശ്രീകുമാർ. മൂന്ന് തവണ സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്. ഗായകൻ മാത്രമല്ല എംജി ശ്രീകുമാർ, സംഗീത സംവിധായകനും കൂടിയാണ്. അതിനും അപ്പുറം ഇപ്പോൾ ഒരു സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തേയും അവതരിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP