Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജലനിരപ്പ് 2395 അടിയായതോടെ ഓറഞ്ച് അലർട്ട് വന്നിട്ടുണ്ട്; പക്ഷേ പരിഭ്രാന്തരാകേണ്ടതില്ല; കഴിഞ്ഞ 3 ദിവസത്തെ കണക്കുകൾ പരിശോധിച്ചാൽ നീരൊഴിക്ക് കുറഞ്ഞിട്ടുണ്ട് എന്നുള്ളത് ആശ്വാസം; തീരപ്രദേശത്തുള്ളവർ ജാഗ്രത തുടരുക: ജനങ്ങളുടെ ഭീതിയകറ്റി ഉറങ്ങാതെ മണിയാശാൻ ഫേസ്‌ബുക്കിൽ; ലാൽസലാം പറഞ്ഞ് ഇതാവണം മന്ത്രിയെന്ന് കയ്യടിച്ച് ജനം

ജലനിരപ്പ് 2395 അടിയായതോടെ ഓറഞ്ച് അലർട്ട് വന്നിട്ടുണ്ട്; പക്ഷേ പരിഭ്രാന്തരാകേണ്ടതില്ല; കഴിഞ്ഞ 3 ദിവസത്തെ കണക്കുകൾ പരിശോധിച്ചാൽ നീരൊഴിക്ക് കുറഞ്ഞിട്ടുണ്ട് എന്നുള്ളത് ആശ്വാസം; തീരപ്രദേശത്തുള്ളവർ ജാഗ്രത തുടരുക: ജനങ്ങളുടെ ഭീതിയകറ്റി ഉറങ്ങാതെ മണിയാശാൻ ഫേസ്‌ബുക്കിൽ; ലാൽസലാം പറഞ്ഞ് ഇതാവണം മന്ത്രിയെന്ന് കയ്യടിച്ച് ജനം

യദു നാരായണൻ

ഇടുക്കി: എംഎം മണി വൈദ്യുതി മന്ത്രിയായതിന് പിന്നാലെ പലരും പറഞ്ഞത് വായിൽ തോന്നുന്നതുപോലെ എന്തും വിളിച്ചുപറയുന്ന ഈ നേതാവ് മന്ത്രിയായാൽ എന്താവും എന്നതാണ്. ഇതിന് പിന്നാലെ നിരവധി പൊല്ലാപ്പുകൾ അത്തരത്തിൽ ഉണ്ടാവുകയും ചെയ്തു. തന്റെ ശീലം വിട്ടില്ല ഇടുക്കിയുടെ മണിയാശാൻ. ഏറ്റവും ഒടുവിൽ മണിയാശാനെതിരെ ഇത്തരത്തിൽ പെരുമാറുന്നതിന് പാർട്ടി നടപടിയെന്നുവരെ വാർത്തകൾ.

പക്ഷേ, ഒരു മന്ത്രി എന്തായിരിക്കണമെന്ന് നെഞ്ചിൽത്തട്ടി അഭിനന്ദിക്കുകയാണ് ആ നേതാവിന്റെ ആത്മാർത്ഥത കണ്ട്. ഇടുക്കിയിൽ ജലനിരപ്പുയർന്നാൽ വെള്ളം എപ്പോൾ വേണമെങ്കിലും തുറന്നുവിടാമെന്നും ഇപ്പോൾ തുറക്കുമെന്നുമെല്ലാം ചാനലുകളും പത്രങ്ങളും മിനിട്ടുകൾ ഇടവിട്ട് ഫ്‌ളാഷ് ന്യൂസും ബ്രേക്കിങ് ന്യൂസും മിന്നി മറയിച്ചു. ഒടുവിൽ ഓറഞ്ച് അലർട്ട വരുമെന്ന് പ്രഖ്യാപിച്ച് എല്ലാവരും പിന്മാറി. അപ്പോഴും ഉറങ്ങാതിരിപ്പുണ്ട് മണിയാശാൻ. അല്ലെങ്കിൽ മണിയാശാന്റെ ഫേസ്‌ബുക്ക് പേജ്.

ഇതിൽ രാത്രി 10.39ന് ഇട്ട സന്ദേശം ഇങ്ങനെ:

ജലനിരപ്പ് 2395 അടിയായ പശ്ചാത്തലത്തിൽ orange alert പുറപ്പെടിച്ചിട്ടുണ്ട്.
പക്ഷേ പരിഭ്രാന്തരാകേണ്ടതില്ല.
കഴിഞ്ഞ 3 ദിവസത്തെ കണക്കുകൾ പരിശോധിച്ചാൽ നീരൊഴിക്ക് കുറഞ്ഞിട്ടുണ്ട് എന്നുള്ളത് ആശ്വാസം പകരുന്നുണ്ട്.
തീരപ്രദേശത്തുള്ളവർ ജാഗ്രത തുടരുക.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പുയർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്കയകറ്റാൻ നട്ടപ്പാതിരായ്ക്കും സജീവമായി വൈദ്യുതമന്ത്രി എംഎം മണി ഉണർന്നിരിക്കുന്നു. തന്റെ ഫേസ്‌ബുക്ക് പേജിലൂടെ കൃത്യമായ അപ്ഡേറ്റുകളും ജനങ്ങളുടെ ചോദ്യങ്ങൾക്കു മറുപടിയും നൽകി മണിയാശാൻ ആശ്വാസമാവുകയാണ് ജനങ്ങൾക്ക്. ഭയപ്പെടുത്തുന്ന രീതിയിൽ പല വാർത്തകളും വിവരങ്ങളും വരുന്നതിനാൽ ആയിരക്കണക്കിനു പേരാണ് ആശാന്റെ ഫേസ്‌ബുക്ക് പേജിനെ ആശ്രയിക്കുന്നത്.

ജനക്ഷേമവും നന്മയും ആഗ്രഹിക്കുന്ന ഒരു മന്ത്രി എങ്ങനെയായിരിക്കണമെന്നതിന്റെ ഉത്തമ ഉദാഹരണമായി ഇനി നമുക്ക് മണിയാശാനെ ചൂണ്ടിക്കാട്ടാം. അദ്ദേഹം വൈദ്യുത മന്ത്രിയായപ്പോൾ മുഖം ചുളിച്ചവരും കുറ്റം പറഞ്ഞവരുമെല്ലാം ഇപ്പോൾ അദ്ദേഹത്തെ സ്തുതിക്കുമെന്നുറപ്പാണ്. കാരണം ജനങ്ങൾ ആശങ്കയിൽ കഴിയുമ്പോൾ അവരെ ആശ്വസിപ്പിക്കാൻ അദ്ദേഹം നടത്തുന്ന ശ്രമങ്ങൾ തന്നെ.

ജലനിരപ്പുയർന്നപ്പോൾ അണക്കെട്ട് സന്ദർശിച്ച അദ്ദേഹം തുടർന്ന് ആശങ്കയകറ്റാനുള്ള എല്ലാ നടപടികളിലും ഒപ്പമുണ്ടായിരുന്നു. ഒടുവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചപ്പോൾ അതുമായി ബന്ധപ്പെട്ട അപ്ഡേറ്റുകളെല്ലാം തന്റെ ഫേസ്‌ബുക്കിലൂടെ ആശാൻ തത്സമയം പങ്കുവെച്ചു. നിമിഷങ്ങൾക്കകം ആയിരക്കണക്കിന് പേരിലേക്ക് ഈ പോസ്റ്റുകൾ തത്സമയം പ്രവഹിച്ചു. പരിഭ്രാന്തരാകേണ്ടതില്ല, കഴിഞ്ഞ 3 ദിവസത്തെ കണക്കുകൾ പരിശോധിച്ചാൽ നീരൊഴിക്ക് കുറഞ്ഞിട്ടുണ്ട് എന്നുള്ളത് ആശ്വാസം പകരുന്നുണ്ട്.

തീരപ്രദേശത്തുള്ളവർ ജാഗ്രത തുടരുക എന്നതായിരുന്നു രാത്രി 11 മണിയോടെ അദ്ദേഹമിട്ട പോസ്റ്റ്. വാട്ടർ ലെവൽ വ്യക്തമാക്കുന്ന ചിത്രവും ഇതോടൊപ്പം അദ്ദേഹം നൽകിയിരുന്നു. ഭയപ്പെടുത്തുന്ന വിധത്തിലുള്ള സോഷ്യൽമീഡിയ പ്രചാരണങ്ങൾ വന്നുകൊണ്ടിരിക്കെ ആശങ്കയിലായവർക്ക് മണിയാശാന്റെ ഈ നടപടികൾ ഏറെ ആശ്വാസം പകരുന്നതായി. ആശങ്കയോടെയുള്ള ചോദ്യങ്ങൾക്ക് ആശാൻ കൃത്യമായ മറുപടിയും നൽകുന്നുണ്ട്.

ഇതു ആയിരിക്കണം മന്ത്രി... ഇങ്ങനെ ആയിരിക്കണം ഒരു സഖാവ്... മണി ആശാന് ഹൃദയത്തിൽ തൊട്ടൊരു ലാൽസലാം.. നൂറുകണക്കിന് പേരാണ് മണിയാശാന്റെ ഇടപെടലിന് കയ്യടിച്ച് കമന്റുകളുമായി രംഗത്തെത്തുന്നത്. അതെ, ജനങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട മണിയാശാനെ നെഞ്ചേറ്റുകയാണ്..

ചില കമന്റുകൾ ഇങ്ങനെ:

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP