Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരിക്കൽക്കൂടി പട്ടാളത്തിന്റെ മഹത്വം വിളിച്ചോതി മോഹൻലാലിന്റെ ബ്ലോഗ്; ബുദ്ധിജീവികൾ ഭരണകൂട ഭീകരതയുടെ ഭാഗമെന്നു ചിത്രീകരിക്കുന്ന പട്ടാളം അട്ടപ്പടിയിലെ ആദിവാസി ഊരുകളിൽ നടത്തുന്ന ക്ഷേമ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി സൂപ്പർസ്റ്റാറിന്റെ കുറിപ്പ്; കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിനെക്കുറിച്ച് പരാമർശമില്ല

ഒരിക്കൽക്കൂടി പട്ടാളത്തിന്റെ മഹത്വം വിളിച്ചോതി മോഹൻലാലിന്റെ ബ്ലോഗ്; ബുദ്ധിജീവികൾ ഭരണകൂട ഭീകരതയുടെ ഭാഗമെന്നു ചിത്രീകരിക്കുന്ന പട്ടാളം അട്ടപ്പടിയിലെ ആദിവാസി ഊരുകളിൽ നടത്തുന്ന ക്ഷേമ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി സൂപ്പർസ്റ്റാറിന്റെ കുറിപ്പ്; കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിനെക്കുറിച്ച് പരാമർശമില്ല

തിരുവനന്തപുരം: ഒരിക്കൽക്കൂടി പട്ടാളത്തിന്റെ മഹത്വം വിളിച്ചോതി നടൻ മോഹൻലാലിന്റെ ബ്ലോഗ് കുറിപ്പ്. അട്ടപ്പാടിയിലെ ആദിവാസി കുട്ടികളുടെ ക്ഷേമത്തിനായി വിരമിച്ച സൈനികരുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഷൈനിങ് സ്റ്റാർ പദ്ധതി ചൂണ്ടിക്കാട്ടിയാണ് കംപ്ലീറ്റ് ആക്ടർ കുറിപ്പ് എഴുതിയിരിക്കുന്നത്.

പട്ടാളം എന്നാൽ അതിർത്തിയിൽ രാജ്യം കാക്കുന്നവരും സ്വന്തം ജീവൻ പണയം വച്ചവരുമാണ്. പട്ടാളത്തെ ഭരണകൂട ഭീരതയുടെ ഭാഗമായാണ് ബുദ്ധിജീവികൾ ചിത്രീകരിക്കുന്ന്. എന്നാൽ അനുകമ്പാർദ്രമായ സർഗാത്മകതയാണ് അട്ടപ്പാടിയിലെ പ്രവർത്തനത്തിലൂടെ പട്ടാളക്കാർ കാഴ്ചവയ്ക്കുന്നതെന്ന് മോഹൻലാൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം കൊച്ചിയിൽ യുവ നടി തട്ടിക്കൊണ്ടുപോയി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് തന്റെ കുറിപ്പിൽ മോഹൻലാൽ പരാമർശിക്കുന്നേയില്ല. നേരത്തേ മോദിയുടെ നോട്ടു നിരോധനത്തെ പ്രശംസിച്ചതിന് ലാലിന് ഏറെ വിമർശനം നേരിടേണ്ടിവന്നു. തൊട്ടടുത്ത മാസമായ ഡിസംബറിൽ അദ്ദേഹം ബ്ലോഗ് എഴുതിയില്ല. ജനുവരിയിൽ എഴുതിയ ബ്ലോഗിന്റെ അവസാന ഭാഗത്ത് ഓരോരുത്തർക്കും അവരവരുടേതായ  നിലപാടുകളുണ്ടാകും എന്ന വിശദീകരണവും ഉൾപ്പെടുത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP