Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'എന്റെ മകൾക്ക് ഇഷ്ടമാണെങ്കിൽ ഒരു പോൾ ഡാൻസർ ആകാം; പക്ഷേ, ഒരു ഡോക്ടറാകാൻ മാത്രം ഞാൻ അനുവദിക്കുകയില്ല': മലയാളി ഡോക്ടറുടെ ബ്ലോഗ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

'എന്റെ മകൾക്ക് ഇഷ്ടമാണെങ്കിൽ ഒരു പോൾ ഡാൻസർ ആകാം; പക്ഷേ, ഒരു ഡോക്ടറാകാൻ മാത്രം ഞാൻ അനുവദിക്കുകയില്ല': മലയാളി ഡോക്ടറുടെ ബ്ലോഗ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

തിരുവനന്തപുരം: +2 കഴിഞ്ഞാല് മക്കൾക്ക് മേൽ കടുത്ത സമ്മർദ്ദം നൽകി അവർക്ക് ഇഷ്ടമില്ലെങ്കിൽ കൂടിയും എൻട്രൻസ് കോച്ചിംഗിന് വിട്ട്, എൻട്രൻസ് കിട്ടിയില്ലെങ്കിൽ കാശുകൊടുത്ത് സ്വാശ്രയ മെഡിക്കൽ കോളേജിൽ അഡ്‌മിഷൻ തരപ്പെടുത്തി പുതിയ ഡോക്ടർമാരെ സൃഷ്ടിക്കാൻ വെമ്പുന്ന സമൂഹമാണ് മലയാളികളുടേത്. ഇങ്ങനെ മക്കളെ ഡോക്ടർമാരാക്കാൻ ശ്രമിക്കുന്ന മാതാപിതാക്കൾ തീർച്ചയായും ഡോക്ടർ റോഷൻ രാധാകൃഷ്ണന്റെ ബ്ലോഗ് വായിച്ചിരിക്കണം. കാരണം ഒരു ഡോക്ടറായിരുന്നിട്ടു കൂടി തന്റെ മകളെ യാതൊരു കാരണവശാലും ഡോക്ടറാകാൻ അനുവദിക്കില്ലെന്നാണ് ഈ മലയാളി ഡോക്ടർ അഭിപ്രായപ്പെടുന്നത്. 'എന്റെ മകൾക്ക് വേണമെങ്കിൽ ഒരു പോൾഡാൻസർ ആകാം, പക്ഷേ, ഒരു ഡോക്ടറാകാൻ മാത്രം ഞാൻ അവളെ അനുവദിക്കില്ല'- ഡോക്ടർ റോഷന്റെ വാക്കുകൾ ഇന്ത്യയിലെ ആരോഗ്യമേഖലയിൽ ജോലിയെടുക്കുന്ന ഡോക്ടർമാരുടെ ജീവിതത്തെ കുറിച്ച് വിവരിക്കുന്നതാണ്. അദ്ദേഹം ഇന്ത്യയിലെ ഡോക്ടർ പ്രൊഫഷനെ കുറിച്ച് ബ്ലോഗിൽ എഴുതിയ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴഞ്ഞു.

ഇന്ത്യയിലെ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ ജോലിഭാരത്തെ കുറിച്ചാണ് അദ്ദേഹം ബ്ലോഗിൽ കുറിക്കുന്നത്. ' എ്തുകൊണ്ട് എന്റെ മകളെ ഇന്ത്യയിൽ ഡോക്ടറാകാൻ ഞാൻ അനുവദിക്കില്ല' എന്ന ബ്‌ളോഗിൽ ഇക്കാര്യം സാധൂകരിക്കാനായി അദ്ദേഹം നിരത്തുന്ന വാദങ്ങൾ ഇതെല്ലാമാണ്. ഡോക്ടർ എന്ന വ്യക്തി മാത്രമല്ല ഈ പ്രൊഫഷന് വേണ്ടി ത്യാഗം സഹിക്കേണ്ടി വരുന്നത്. അവരുടെയ ഭാര്യ/ഭർത്താവ്, കുഞ്ഞുങ്ങൾ, മാതാപിതാക്കൾ തുടങ്ങിയവരും കുടുംബത്തിൽ ഒരു ഡോക്ടറുണ്ടെങ്കിൽ ത്യാഗം അനുഭവിക്കേണ്ടി വരുന്നു.

ഒരിക്കലും കൃത്യസമയത്ത് തീരുന്ന ജോലിയല്ല ഡോക്ടറുടേത്. സാധാരണ ജോലിസമയത്തിന്റെ ഇരട്ടി ചിലവഴിച്ചാലും ഡോക്ടർമാർക്ക് ലഭിക്കുന്നത് തുച്ഛമായ വേതനമാണ് ഇന്ത്യയിൽ ലഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. രോഗികളെ മരണത്തിൽ നിന്നും രക്ഷിക്കുന്ന ഡോക്ടർമാർ ഇപ്പോൾ ജീവിക്കുന്നത്, രോഗികളുടെ സഹായി എപ്പോൾ തന്നെ കൊല്ലുമെന്നോർത്ത് പേടിച്ചാണ്. ആശുപത്രികൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് ഡോക്ടറുടെ ഈ വാക്കുകൾ ശ്രദ്ധേയമാകുന്നത്.

ആരെങ്കിലും സ്വന്തം പ്രഫഷനുവേണ്ടി മരിക്കാൻ തയ്യാറാകുമോ? കേരളത്തിലെ ആശുപത്രിയിൽ അനസ്‌തേഷ്യസ്റ്റായ ഡോക്ടർ റോഷൻ ചോദിക്കുന്നു. ഇന്ത്യയിലെ 75 ശതമാനം ഡോക്ടർമാരും രോഗികളിൽ നിന്നും പല തരത്തിലുള്ള പീഡനം അനുഭവിക്കുന്നവരാണെന്ന നിരീക്ഷണവും അദ്ദേഹം മുന്നോട്ടുവെക്കുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ ഈ വാക്കുകൾ.

മകൾക്കായി എഴുതുന്ന പോസ്റ്റ് അദ്ദേഹം ഇങ്ങനെ അവസാനിപ്പിക്കുന്നു. 'നിനക്ക് നിന്റെ മതവിശ്വാസം നിലനിറുത്താനോ ഉപേക്ഷിക്കാനോ അവകാശമുണ്ട്. ജാതിക്കും മതത്തിനും ലിംഗത്തിനു പോലും ഉപരിയായി ഏതൊരാളെ പ്രണയിക്കാനും സ്വാതന്ത്ര്യമുണ്ട്. നിനക്ക് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറാകുകയോ ആമസോണിലൂടെ സാഹസികയാത്ര നടത്തുകയോ ലാസ് വേഗസ്സിൽ പോൾ ഡാൻസറാവുകയോ ചെയ്യാം. പക്ഷെ നിന്നെ ഇന്ത്യയിൽ ഒരു ഡോക്ടറാകാൻ ഞാൻ ഒരുകാരണവശാലും അനുവദിക്കുകയില്ല. ഇരുപതു വർഷക്കാലം ഞാൻ മകളെ വളർത്തിവലുതാക്കിയത് തെറ്റിനെയും ശരിയെയും കുറിച്ച് ബോധ്യമില്ലാതെ മരിക്കാൻ വേണ്ടിയല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP