Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭ്രാന്തുപിടിച്ച സുവിശേഷകർ പറയുന്നതല്ല; സത്യമറിയാൻ ലോകം ആശ്രയിക്കുന്ന നാസയിലെ ശാസ്ത്രജ്ഞർ പറയുന്നതാണ്; മനഷ്യകുലം ഇനി അവശേഷിക്കുക 117 വർഷം കൂടി മാത്രം; കൂറ്റൻ ആസ്റ്ററോയ്ഡ് 2135-ൽ ഭൂമിയിൽ പതിക്കും

ഭ്രാന്തുപിടിച്ച സുവിശേഷകർ പറയുന്നതല്ല; സത്യമറിയാൻ ലോകം ആശ്രയിക്കുന്ന നാസയിലെ ശാസ്ത്രജ്ഞർ പറയുന്നതാണ്; മനഷ്യകുലം ഇനി അവശേഷിക്കുക 117 വർഷം കൂടി മാത്രം; കൂറ്റൻ ആസ്റ്ററോയ്ഡ് 2135-ൽ ഭൂമിയിൽ പതിക്കും

തിജീവിക്കണമെന്നുണ്ടെങ്കിൽ മനുഷ്യർ 200 വർഷത്തിനകം പ്രപഞ്ചത്തിൽ മറ്റെവിടെയെങ്കിലും ആവാസസ്ഥലം കണ്ടെത്തണമെന്ന് പ്രവചിച്ചത് അന്തരിച്ച ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങാണ്. 200 വർഷത്തിനകം ക്ഷുദ്രഗ്രഹം പതിച്ചോ അന്യഗ്രഹജീവികൾ ആക്രമിച്ചോ ഭൂമിയിലെ ജീവിവർഗമാകെ തുടച്ചുനീക്കപ്പെടുമെന്നായിരുന്നു ഹോക്കിങ്ങിന്റെ പ്രവചനം. അദ്ദേഹം ഭൂമിയിലെ ജീവന് കൽപിച്ചത് 200 വർഷത്തെ ആയുസ്സാണെങ്കിൽ, നാസയിലെ ശാസ്ത്രജ്ഞർ തരുന്നത് 117 വർഷത്തെ ആയുസ്സുകൂടി മാത്രം.

2135-ൽ കൂറ്റൻ ആസ്റ്ററോയ്ഡ് ഭൂമിയിൽ പതിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. നിലവിൽ മനുഷ്യൻ വികസിപ്പിച്ചെടുത്തിട്ടുള്ള ശാസ്ത്ര സാങ്കേതിക വിദ്യകൊണ്ടൊന്നും ഇതിനെ പ്രതിരോധിക്കാനോ വഴിതിരിച്ചുവിടാനോ കഴിയില്ല. ഇതെവിടെ പതിക്കുമെന്നോ ആഘാതം എത്രത്തോളമായിരിക്കുമെന്നോ ഇപ്പോൾ നിർണയിക്കാനാവില്ലെങ്കിലും, ഭൂമിയിലെ ജീവനെ അപ്പാടെ തുടച്ചുനീക്കാൻ പോന്നതാകും അതുണ്ടാക്കുന്ന ദുരന്തമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിനെക്കാൾ വലിപ്പമുള്ള, ബെന്നു എന്ന് പേരിട്ടിട്ടുള്ള ആസ്റ്ററോയ്ഡാണ് ഭൂമിയിലേക്ക് അതിവേഗം പതിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം കോസ്മിക് വസ്തുക്കളെ ബഹിരാകാശത്തുവെച്ചുതന്നെ ശിഥിലമാക്കാൻ പോന്ന അ്ത്യാധുനിക സ്‌പേസ്‌ക്രാഫ്റ്റുകൾ നിർമ്മിക്കുന്നതിനെക്കുറിച്ചാണ് ശാസ്ത്രജ്ഞർ ഇപ്പോൾ ചിന്തിക്കുന്നത്. ഇത്തരം സ്‌പേസ് ക്രാഫ്റ്റുകളുപയോഗിച്ചുണ്ടാക്കുന്ന ആഘാതത്തിൽ ക്ഷുദ്രഗ്രഹങ്ങളെ വഴിതിരിച്ചുവിടാനാകും.

ഹൈപ്പർവെലോസിറ്റി ആസ്റ്ററോയ്ഡ് മിറ്റിഗേഷൻ മിഷൻ ഫോർ എമർജൻസി റെസ്‌പോൺസ് (ഹാമർ) എന്നറിയപ്പെടുന്ന പ്രതിരോധ നടപടി ഇതിനുവേണ്ടി ആസൂത്രണം ചെയ്യുന്നുണ്ടെന്ന് നാസയും നാഷണൽ ന്യൂക്ലിയർ സെക്യൂരിറ്റി അഡ്‌മിനിസ്‌ട്രേഷനും വ്യക്തമാക്കി. ചെറിയ ആസ്റ്ററോയ്ഡുകളെ ബഹിരാകാശത്തുവെച്ച തകർക്കാൻ പോന്ന 8.8 ടൺ വലിപ്പമുള്ള സ്‌പെയ്‌സ്‌ക്രാഫ്റ്റുകൾ നിർമ്മിക്കുന്നതിനെക്കുറിച്ചാണ് ഹാമർ ഇപ്പോൾ ചിന്തിക്കുന്നത്.

ഭൂമിയുടെ നേർക്കാണ് ബെന്നു വരുന്നതെങ്കിലും അത് ഭൂമിയിൽ പതിക്കുമോ എന്ന കാര്യത്തിൽ അന്തിമ നിഗമനത്തിലെത്താൻ ശാസ്ത്രജ്ഞർക്കായിട്ടില്ല. അത് ഭൂമിയിൽ പതിക്കാൻ 2700-ൽ ഒന്ന് സാധ്യതയേ ശാസ്ത്രജ്ഞർ ഇപ്പോൾ കൽപിക്കുന്നുള്ളൂ. പക്ഷേ, ഇത് എഴുതിത്ത്ത്തള്ളാനാവില്ലെന്നും അവർ പറയുന്നു. ഇപ്പോൾത്തന്നെ ഒരുങ്ങിയില്ലെങ്കിൽ വലിയ ദുരന്തമാകും ഭാവിയിലുണ്ടാവുകയെന്നും അക്റ്റ ആസ്‌ട്രോനോട്ടിക്ക ജേണലിൽ പ്രസിദ്ധകരിച്ച പഠനത്തിൽ പറയുന്നു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP