Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മതപരിവർത്തനത്തിന്റെ ഇരയെ സന്ദർശിക്കുന്നു എന്ന കുറിപ്പോടെ ആർഷവിദ്യാ സമാജം നടത്തിപ്പുകാരിയെ കണ്ട ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് ദേശീയ വനിതാ കമ്മിഷൻ; മതംമാറ്റപ്പെട്ടവരെ ക്രൂരമായി പീഡിപ്പിക്കുന്നു എന്ന ആക്ഷേപം ഉയർന്ന സ്ഥാപനത്തിലെ രേഖ ശർമ്മയുടെ സന്ദർശനം വിവാദത്തിൽ; ഘർവാപ്‌സി കേന്ദ്രത്തിലെ സ്റ്റാഫ് മതപരിവർത്തനത്തിന്റെ ഇരയാണോയെന്ന് ചോദിച്ച് സോഷ്യൽ മീഡിയയിൽ പുതിയ ചർച്ച

മതപരിവർത്തനത്തിന്റെ ഇരയെ സന്ദർശിക്കുന്നു എന്ന കുറിപ്പോടെ ആർഷവിദ്യാ സമാജം നടത്തിപ്പുകാരിയെ കണ്ട ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് ദേശീയ വനിതാ കമ്മിഷൻ; മതംമാറ്റപ്പെട്ടവരെ ക്രൂരമായി പീഡിപ്പിക്കുന്നു എന്ന ആക്ഷേപം ഉയർന്ന സ്ഥാപനത്തിലെ രേഖ ശർമ്മയുടെ സന്ദർശനം വിവാദത്തിൽ; ഘർവാപ്‌സി കേന്ദ്രത്തിലെ സ്റ്റാഫ് മതപരിവർത്തനത്തിന്റെ ഇരയാണോയെന്ന് ചോദിച്ച് സോഷ്യൽ മീഡിയയിൽ പുതിയ ചർച്ച

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന ഹാദിയ കേസിൽ അവരുടെ സുരക്ഷ നേരിട്ട് വിലയിരുത്താൻ എത്തിയ ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ അതിന് മുമ്പായി ഘർവാപ്‌സി വിവാദത്തിൽപ്പെട്ട ആർഷ വിദ്യാ സമാജത്തിലെ നടത്തിപ്പുകാരിയെ സന്ദർശിച്ചത് ചർച്ചയാവുന്നു.

നിർബന്ധിത മതപരിവർത്തനത്തിന്റെ ഇരയെ സന്ദർശിക്കുന്നു എന്ന് കുറിപ്പുനൽകി ദേശീയ വനിതാ കമ്മിഷന്റെ ട്വിറ്റർ അക്കൗണ്ടിലാണ് ഇതുസംബന്ധിച്ച ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്.

ആർഷവിദ്യാ സമാജം നടത്തിപ്പുകാരിൽ ഒരാളായ ശ്രുതിയെ കമ്മിഷൻ അധ്യക്ഷ രേഖ ശർമ്മ സന്ദർശിക്കുന്നത്. എന്നാൽ ഘർവാപ്‌സി ആരോപണം നേരിടുന്ന സമാജത്തിലെ നടത്തിപ്പുകാരിയെ കണ്ട ദൃശ്യങ്ങൾ മതപരിവർത്തനത്തിന്റെ ഇരയെ സന്ദർശിക്കുന്നുവെന്ന അടിക്കുറിപ്പുമായി നൽകിയതാണ് ചർച്ചയാവുന്നത്.

ശ്രുതിക്കൊപ്പം ഇരിക്കുന്ന ചിത്രം വനിതാ കമ്മീഷൻ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിടുകയായിരുന്നു. ഇന്ന് ഉച്ചയോടെ ഹാദിയയെ സന്ദർശിക്കുന്നതിന് മുന്നോടിയായാണ് ശ്രുതിയെ സന്ദർശിക്കാൻ രേഖ എത്തിയത്.

മതപരിവർത്തനത്തിന് വിധേയരായ കുട്ടികളെ ക്രൂരമായ പീഡനങ്ങൾക്ക് വിധേയരാക്കി ഘർവാപസി നടത്തിക്കുന്നു എന്ന ആരോപണം നേരിടുന്ന സ്ഥാപനമാണ് ആർഷ വിദ്യാ സമാജം. ഇതിലെ ജീവനക്കാരിയാണ് ശ്രുതിയെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് വനിതാ കമ്മീഷന്റെ പോസ്റ്റിനു കീഴിൽ മറു ട്വീറ്റുമായി എത്തുന്നത്.

'ഘർവാപസി കേന്ദ്രത്തിലെ സ്റ്റാഫിനെയാണ് വനിതാ കമ്മീഷൻ സന്ദർശിക്കുന്നത്. ഇവർ നിർബന്ധിത മതപരിവർത്തനത്തിന്റെ ഇരയല്ല' എന്നാണ് വനിതാ കമ്മീഷന്റെ ട്വീറ്റിനു കീഴിൽ വരുന്ന മറുപടികൾ. ഹാദിയയേക്കാണുന്നതിനേക്കാൾ പ്രാധാന്യം നൽകുന്നത് 60 ഓളം പെൺകുട്ടികളെ തടവിലാക്കി ക്രൂരമായി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ഈ കേന്ദ്രത്തിനാണോയെന്നും പലരും ചോദ്യമുയർത്തുന്നുണ്ട്.

എന്നാൽ ശ്രുതി മതപരിവർത്തനത്തിന് ഇരയായിരുന്നെന്നും പിന്നീട് ഇത്തരത്തിൽ ഇരയാക്കപ്പെടുന്ന പെൺകുട്ടികളെ തിരിച്ചുകൊണ്ടുവരാനായി ജീവിതം ഉഴിഞ്ഞുവെക്കുകയായിരുന്നെന്നും പറഞ്ഞ് സംഘപരിവാർ അനുകൂലികളും എതിർ വാദവുമായി എത്തുന്നുണ്ട്. എന്നാൽ ശ്രുതി സമർപ്പിച്ച സത്യവവാങ്മൂലത്തിൽ അവരെ ആരും മതംമാറ്റിച്ചതായി പറയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മറുപക്ഷവും ചർച്ചയിൽ സജീവമാണ്.

ഇന്ന് രാവിലെയാണ് വനിതാ കമ്മീഷൻ അധ്യക്ഷ ശ്രുതിയെ കണ്ടത്. ഇതിനുശേഷം സംഘം ഹാദിയയേയും സന്ദർശിച്ചിരുന്നു. ഹാദിയ സുരക്ഷിതയാണെന്നു പറഞ്ഞ വനിതാ കമ്മീഷൻ അവർ സന്തോഷവതിയാണെന്നും അവർക്ക് സുരക്ഷാ ഭീഷണിയൊന്നും തന്നെ ഇല്ലെന്നും മാധ്യമങ്ങളോടു പറഞ്ഞിരുന്നു. മാത്രമല്ല, കേരളത്തിൽ നടക്കുന്നത് നിർബന്ധിത മതപരിവർത്തനം ആണെന്നും ലൗജിഹാദ് അല്ലെന്നുമുള്ള അഭിപ്രായപ്രകടനവും രേഖ ശർമ്മ നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP