Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'നന്ദി, കറുത്തവനായ എനിക്ക് ഒരിക്കലും വെളുത്ത നായികയുടെ നായകനാവാൻ പറ്റില്ലെന്ന് ബോധ്യപ്പെടുത്തിയതിന്'; ബോളിവുഡ് വംശീയത തുറന്ന് കാട്ടി നവാസുദ്ദീൻ സിദ്ദിഖിയുടെ ട്വീറ്റ്: പിന്തുണയുമായി ആരാധകർ

'നന്ദി, കറുത്തവനായ എനിക്ക് ഒരിക്കലും വെളുത്ത നായികയുടെ നായകനാവാൻ പറ്റില്ലെന്ന് ബോധ്യപ്പെടുത്തിയതിന്'; ബോളിവുഡ് വംശീയത തുറന്ന് കാട്ടി നവാസുദ്ദീൻ സിദ്ദിഖിയുടെ ട്വീറ്റ്: പിന്തുണയുമായി ആരാധകർ

കുടുംബ തേർവാഴ്‌ച്ചയും താരപ്രതാപവും അടക്കി ഭരിക്കുന്ന ബോളിവുഡിൽ തന്റെ കഴിവ് ഒന്നു കൊണ്ട് മാത്രമാണ് നവാസുദ്ദീൻ സിദ്ദിഖീ എന്ന നടൻ പിടിച്ചു നിൽക്കുന്നത്. വെളുത്ത് സുന്ദരീ സുന്ദരന്മാരായ നായികാ നായകന്മാർ വാഴുന്ന ബോളിവുഡിൽ കറുത്ത് ഒട്ടും സൗന്ദര്യമില്ലാത്ത സിദ്ദിഖി എത്തിയപ്പോൾ അദ്ദേഹത്തിന് തന്റേതായ ഒരുസ്ഥാനം ഉറപ്പിക്കാനും കഴിഞ്ഞു.

എന്നാൽ ഇപ്പോൾ ബോളിവുഡിലെ വംശീയതയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നവാസുദ്ദീൻ സിദ്ദിഖി. കറുത്തവനായ എനിക്ക് ഒരിക്കലും വെളുത്ത നായികയുടെ നായകനാവാൻ പറ്റില്ലെന്ന് ബോധ്യപ്പെടുത്തിയതിന് നന്ദി എന്നാണ് ട്വിറ്ററിൽ ഇദ്ദേഹം പോസ്റ്റ് ചെയ്തത്.

എത്ര മികച്ച നടനായിട്ടും കാര്യമില്ല, തൊലിനിറത്തിലാണ് കാര്യമെന്ന് പറയേണ്ടി വന്നിരിക്കുകയാണ് ഇദ്ദേഹത്തിന്.ബോളിവുഡിലെ താരറാണിയായ ശ്രിദേവിയുടെ മടങ്ങിവരവിലെ രണ്ടാമത്തെ ചിത്രമെന്ന നിലയിൽ അതീവ ശ്രദ്ധ നേടി മുന്നേറുന്ന ചിത്രം 'മോമി'ൽ ശ്രീദേവിയേക്കാൾ പ്രശംസ നേടിയിരുന്നു നവാസുദ്ദീൻ സിദ്ദിഖി. പക്ഷെ തിങ്കളാഴ്‌ച്ച വൈകുന്നേരം താരം കുറിച്ച ട്വീറ്റിൽ നിരാശ പ്രകടമായിരുന്നു.

ഞാൻ കറുത്തതും കാണാൽ സുമുഖനുമല്ലാത്തതിനാൽ, ഒരിക്കലും വെളുത്ത് സുന്ദരിയായ ഒരു സ്ത്രീയുടെ നായകനാവാൻ സാധിക്കില്ലെന്ന് എന്നെ ബോധ്യപ്പെടുത്തിയതിന് നന്ദി. ഞാൻ അതൊരിക്കലും ശ്രദ്ധിച്ചിരുന്നില്ല. - സിദ്ദിഖി കുറിച്ചു.

സിദ്ദിഖിയുടെ ട്വീറ്റ് ചർച്ചാ വിഷയമായതോടെ വിസദീകരണവുമായി അദ്ദേഹം എത്തി. തന്റെ അനുഭവമാണ് താൻ ട്വീറ്റ് ചെയ്തത്. ഒരാൾ തന്നോട് ഒരു കാര്യം ചോദിച്ചു. അതിനുള്ള മറുപടിയായിരുന്നു അത്. മുംബൈയിലെ ഒരു വാർത്ത സമ്മേളനത്തിൽ വെച്ച് താരം പറഞ്ഞു.
ചെറുപ്പത്തിൽ നടനാകണം എന്ന് ഞാൻ പറയുമ്പോൾ, ചുറ്റുമുള്ളവർ എന്നോട് എന്നെ തന്നെ നോക്കാൻ പറയും. പിന്നീട് മുംബൈയിലും ഞാനൊരു നടനെപോലെ തോന്നിക്കുന്നില്ലെന്ന് ആളുകൾ പറയുമായിരുന്നു. ബോളിവുഡിൽ മാത്രമല്ല. ഇതെല്ലാം എല്ലായിടത്തുമുണ്ട്.
നവാസുദ്ദീൻ സിദ്ദിഖി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP