Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അനുശോചന സന്ദേശം പോലും എഴുതാൻ രാഹുലിന് അറിയില്ലേ? മൊബൈൽ ഫോണിൽ നോക്കി അനുശോചനക്കുറിപ്പു പകർത്തുന്ന 'പപ്പുവിനെ' കളിയാക്കി സോഷ്യൽ മീഡിയ

അനുശോചന സന്ദേശം പോലും എഴുതാൻ രാഹുലിന് അറിയില്ലേ? മൊബൈൽ ഫോണിൽ നോക്കി അനുശോചനക്കുറിപ്പു പകർത്തുന്ന 'പപ്പുവിനെ' കളിയാക്കി സോഷ്യൽ മീഡിയ

ന്യൂഡൽഹി: ഒരു അനുശോചനക്കുറിപ്പു പോലും എഴുതാൻ 'പപ്പുമോന്' അറിയില്ലേ? സോഷ്യൽ മീഡിയയിൽ വീണ്ടും പരിഹാസ്യനായിരിക്കുകയാണ് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി.

നേപ്പാൾ എംബസി സന്ദർശനത്തിനിടെ ഭൂചലനത്തിൽ അനുശോചനം രേഖപ്പെടുത്താൻ മൊബൈലിൽ എഴുതി കൊണ്ടുവന്ന കുറിപ്പ് എംബസിയിലെ സന്ദർശന പുസ്തകത്തിൽ പകർത്തിയതാണു രാഹുൽ ഗാന്ധിക്കു വിനയായത്. സോഷ്യൽ മീഡിയയിൽ പരിഹാസ ശരങ്ങൾ തന്നെയാണ് രാഹുലിനെതിരായി ഉയരുന്നത്.

മൊബൈലിലെ കുറിപ്പ് നോക്കി സന്ദർശന പുസ്തകത്തിൽ എഴുതുന്ന രാഹുലിന്റെ ചിത്രം പുറത്തുവന്നതോടെയാണ് കളിയാക്കാൽ തുടങ്ങിയത്. 'പപ്പുവിന് എഴുതാൻ അറിയില്ല' എന്ന ഹാഷ് ടാഗോടെ രാഹുലിന്റെ പകർത്തിയെഴുത്തിന്റെ ചിത്രം ട്വിറ്ററിൽ പ്രചരിക്കുകയാണ്.

ഇന്നലെയാണ് രാഹുൽ ഇന്ത്യയിലെ നേപ്പാൾ അംബാസിഡർ ദീപ് കുമാർ ഉപാധ്യായയെ എംബിസിയിൽ എത്തി സന്ദർശിച്ചത്. 'നേപ്പാളിലുണ്ടായ ദുരന്തം നടുക്കത്തോടെയാണ് ലോകം നോക്കി കണ്ടത്. ചില മുറിവുകൾ ഒരിക്കലും ഉണങ്ങില്ല, എന്നാൽ നേപ്പാൾ ദുരന്തം സൃഷ്ടിച്ച ആഘാതത്തിൽ നിന്നും ഉണരാനുള്ള പരിശ്രമത്തിലാണ്. ഈ വേളയിൽ ഇന്ത്യയുടെ എല്ലാ സഹായവും നേപ്പാൾ ജനതയ്ക്കുണ്ടാകും' എന്നായിരുന്നു രാഹുൽ നേപ്പാൾ എംബസിയിലെ സന്ദർശന പുസ്തകത്തിൽ കുറിച്ചത്.

അജ്ഞാതവാസത്തിനുശേഷം ശക്തമായി തിരിച്ചുവന്ന രാഹുൽ ഗാന്ധി കർഷകരുടെ പ്രശ്‌നങ്ങൾ, ഇന്റർനെറ്റ് സമത്വം തുടങ്ങിയ വിഷയങ്ങൾ ഉയർത്തി മോദി സർക്കാരിനെ വിമർശിച്ചപ്പോൾ വൻ സ്വീകരണമായിരുന്നു സോഷ്യൽ മീഡിയയിൽ നിന്നു നേരത്തെ ലഭിച്ചത്. എന്നാൽ ചിത്രം വീണ്ടും മാറിമറിയുകയാണ് പുതിയ സംഭവത്തിലൂടെ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP