1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
18
Thursday

ഇനി മുതൽ സർവീസ് പ്രൊവൈഡർമാർക്ക് തോന്നിയതു പോലെ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാം; നെറ്റ് നിഷ്പക്ഷതയിൽ ഇന്ത്യ ലോകത്തിനു മാതൃകയാകുമ്പോൾ ജനകീയ വിരുദ്ധമെന്ന അഭിപ്രായവുമായി യുഎസ്; പിന്മാറ്റം വെറൈസണും കോംകാസ്റ്റും ഉൾപ്പെടെയുള്ള ടെലികോം ഭീമന്മാർക്കു വേണ്ടി; നെറ്റ് ന്യൂട്രലിറ്റിയെ തകർക്കാൻ ട്രംപിന് വേണ്ടി മുന്നിൽ നിൽക്കുന്നത് ഇന്ത്യൻ വംശജൻ

December 15, 2017 | 01:25 PM | Permalinkമറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൻ: ഇന്റർനെറ്റ് സേവനങ്ങൾ എല്ലാവർക്കും ഒരേപോലെ ലഭ്യമാക്കണമെന്ന ആശയത്തിന്റെ കടയ്ക്കൽ കത്തിവച്ച് യുഎസ്. നെറ്റ് നിഷ്പക്ഷത (ഇന്റർനെറ്റ് ന്യൂട്രാലിറ്റി)യിൽ ഇന്ത്യ ലോകത്തിനു മാതൃകയാകുമ്പോഴാണ് തികച്ചും ജനകീയ വിരുദ്ധമെന്ന് വലിയൊരു വിഭാഗം ജനങ്ങൾ അഭിപ്രായപ്പെടുന്ന നീക്കത്തിന് യുഎസ് തയാറായത്. ഇന്ത്യൻ വംശജനായ വ്യക്തിയാണ് ഇക്കാര്യത്തിൽ പ്രസിഡന്റ് ട്രംപിനു വേണ്ടി മുന്നിൽ നിന്നത്.

2015ൽ ഒബാമ ഭരണകൂടത്തിന്റെ കാലത്ത് രാജ്യത്തു കൊണ്ടുവന്ന ഇന്റർനെറ്റ് ന്യൂട്രാലിറ്റിയെ ഇല്ലാതാക്കിയ ട്രംപിന്റെ നടപടി വൻ വിമർശനങ്ങൾക്ക് തുടക്കമിട്ടു കഴിഞ്ഞു. വെറൈസണും കോംകാസ്റ്റും ഉൾപ്പെടെയുള്ള ടെലികോം ഭീമന്മാർക്കു വേണ്ടിയാണു നയം മാറ്റമെന്നാണു പ്രധാന വിമർശനം. അതേസമയം ഒബാമയുടെ കാലത്തെ നെറ്റ് ന്യൂട്രാലിറ്റി നയം പിൻവലിക്കാനുള്ള തീരുമാനത്തെ അംഗീകരിക്കുന്നതായി വൈറ്റ്ഹൗസ് വ്യക്തമാക്കി. സ്വതന്ത്രവും സുതാര്യവുമായ ഇന്റർനെറ്റിനെ പിന്തുണയ്ക്കുന്നതായും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാൻഡേഴ്‌സ് പറഞ്ഞു.

ഇനി മുതൽ സർവീസ് പ്രൊവൈഡർമാർക്ക് തോന്നിയതു പോലെ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാം. കൂടുതൽ പണം നൽകുന്നവർക്ക് കൂടുതൽ സേവനങ്ങളും പ്രത്യേക പാക്കേജും കൂടിയ ഇന്റർനെറ്റ് സ്പീഡും ഉൾപ്പെടെ ലഭ്യമാക്കുന്ന രീതിയാകുന്നതോടെ ഇന്റർനെറ്റ് തുല്യത എന്ന ആശയത്തിനാണ് യുഎസിൽ വിലങ്ങു വീഴുന്നത്. പണം നൽകുന്നതിനനുസരിച്ചു മാത്രം ചില വെബ്‌സൈറ്റുകളുടെ സേവനം ലഭ്യമാകുന്ന അവസ്ഥയും വരും.

സർവീസ് പ്രൊവൈഡർമാർക്കു പണം നൽകാത്ത ഗൂഗിൾ പേജ് തുറന്നു വരണമെങ്കിൽ ഏറെ സമയമെടുക്കുകയും പണം നൽകിയ കമ്പനികളുടെ വെബ്‌സൈറ്റ് നിമിഷനേരം കൊണ്ട് തുറന്നുവരികയും ചെയ്യുന്ന അവസ്ഥയെ ഉദാഹരണമായി ചൂണ്ടിക്കാട്ടാം. ഇന്റർനെറ്റ് റീചാർജ് ചെയ്താലും മറ്റ് അനുബന്ധ സേവനങ്ങൾക്ക് ഓരോന്നിനും പ്രത്യേകം പണം നൽകേണ്ട അവസ്ഥയും വരും. ഉപഭോക്തൃ വിരുദ്ധവും വൻകിട കോർപറേറ്റ് കമ്പനികളെ സഹായിക്കുന്ന നീക്കവുമാണിതെന്നാണ് ആരോപണം. ഇതേ പ്രശ്‌നം ഇന്ത്യയിൽ ചുവടുറപ്പിക്കുന്നുവെന്നു കണ്ടതോടെ നെറ്റ് ന്യൂട്രാലിറ്റി ഉറപ്പാക്കാൻ ടെലികോം അഥോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ രാജ്യത്ത് നിർണായക ഇടപെടലുണ്ടായിരുന്നു. നെറ്റ് ന്യൂട്രാലിറ്റി ഉറപ്പാക്കി ഏറ്റവും മികച്ച മാതൃകയാണ് ഇന്ത്യ ലോകത്തിനു മുന്നിൽ വച്ചിരിക്കുന്നത്.

എന്നാൽ യുഎസിൽ ഇന്ത്യൻ വംശജനായ അജിപ് പൈ ആണ് ട്രംപിനു വേണ്ടി നെറ്റ് ന്യൂട്രാലിറ്റിയെ തകർക്കുന്ന നീക്കം നടത്തിയത്. അജിത് അധ്യക്ഷനായുള്ള ഫെഡറൽ കമ്യൂണിക്കേഷൻ കമ്മിഷൻ മുന്നോട്ടു വച്ച നിർദ്ദേശം 32 വോട്ടിനു പാസ്സാക്കുകയായിരുന്നു. റിപ്പബ്ലിക്കുകൾക്കു ഭൂരിപക്ഷമുള്ള കമ്മിഷനിൽ അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കിൽ ഇതിങ്ങനെത്തന്നെയാകുമെന്ന് നേരത്തേത്തന്നെ വ്യക്തമായതാണ്. ഇന്ത്യയിലെ ട്രായ്ക്കു തുല്യമാണ് യുഎസിൽ എഫ്‌സിസി.

ഇന്ത്യയിൽ പെട്രോൾ - ഡീസൽ വില നിർണയിക്കുന്ന ജോലി സർക്കാർ അവസാനിപ്പിച്ച് അത് പെട്രോളിയം കമ്പനികളെ ഏൽപിച്ചപ്പോൾ പെട്രോളിനും ഡീസലിനും സംഭവിച്ചതെന്തോ അതാണ് ഇനി യുഎസിലെ ഇന്റർനെറ്റിന് സംഭവിക്കാൻ പോകുന്നത്. ഇന്റർനെറ്റ് സേവനങ്ങൾ എങ്ങനെ വേണമെന്ന കാര്യത്തിൽ എഫ്സിസിയുടെ ഇടപെടൽ ഇനി ഉണ്ടാവില്ല.

20 വർഷത്തോളം രാജ്യത്തെ ഇന്റർനെറ്റിന്റെ മികച്ച വളർച്ചയ്ക്കും സുതാര്യതയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊണ്ട ചട്ടക്കൂടിലേക്കു വീണ്ടും തിരിച്ചു വരികയാണെന്നാണ് വോട്ടെടുപ്പിനു ശേഷം എഫ്‌സിസി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്. നിയമപരമായും സാമ്പത്തികപരമായുമുണ്ടായേക്കാവുന്ന അനന്തരഫലങ്ങൾ പരിശോധനകൾക്കു വിധേയമാക്കിയാണ് 2015ലെ ചട്ടക്കൂട് ഇല്ലാതാക്കിയത്. ഉപഭോക്താക്കളുടെ അഭിപ്രായവും തേടി. നിലവിലുണ്ടായിരുന്ന നിയന്ത്രണം ഏറെ ചെലവേറിയതായിരുന്നുവെന്ന തിരിച്ചറിവിലാണ് ഒഴിവാക്കാൻ തീരുമാനിച്ചതെന്നും പ്രസ്താവനയിൽ പറയുന്നു.

നെറ്റ് ന്യൂട്രാലിറ്റി വിഷയത്തിൽ 2015വരെ രാജ്യത്തുണ്ടായിരുന്ന ചട്ടക്കൂട് തുടരാനാണു തീരുമാനം. നടപടിക്രമങ്ങളെല്ലാം ഏറെ സുതാര്യമായിരിക്കുമെന്നാണ് സർക്കാർ ഇതിനെ ന്യായീകരിച്ചു പറയുന്നത്. ഇത് ഉപഭോക്താക്കൾക്കും അവശ്യസമയത്ത് സർക്കാരിനും നിരീക്ഷണത്തിന് സഹായകരമാകുന്ന വിധത്തിലായിരിക്കും. ഉപഭോക്തൃ വിരുദ്ധമായ നീക്കമുണ്ടായാൽ കമ്പനികൾക്കെതിരെ ഫെഡറൽ ട്രേഡ് കമ്മിഷന് ഇടപെടാനും സാധിക്കും. 'ഫ്രീ ആൻഡ് ഓപ്പൺ ഇന്റർനെറ്റിന്' കനത്ത തിരിച്ചടിയാണ് എഫ്‌സിസി തീരുമാനമെന്നും ഇത് തികച്ചും ഉപഭോക്തൃ വിരുദ്ധമാണെന്നും ഡെമോക്രാറ്റിക് നേതാവ് നാൻസി പെലോസി ആരോപിച്ചു. പൊതുജനങ്ങളുടെ അഭിപ്രായം കേൾക്കാനോ സാങ്കേതിക വിദഗ്ധരുമായി ചർച്ച നടത്താനോ തയാറാകാതെയാണ് പുതിയ നയം നടപ്പിലാക്കുന്നത്.

നെറ്റ് ന്യൂട്രാലിറ്റി എടുത്തു കളയാനുള്ള എഫ്സിസിയുടെ നിലപാടിനെക്കുറിച്ച് എഫ്സിസി വെബ്‌സൈറ്റിലുള്ള കമന്റുകളിൽ എഫ്സിസിക്ക് അനുകൂലമായുള്ള പത്തു ലക്ഷം കമന്റുകൾ വ്യാജമാണെന്നു കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ എഫ്‌സിസി മറുപടി പറയാത്തതിനെയും നാൻസി വിമർശിച്ചു. നാച്ചുറൽ ലാംഗ്വേജ് പ്രൊസസ്സിങ് വഴി നടത്തിയ പഠനത്തിൽ വെബ്‌സൈറ്റിലെ പത്തു ലക്ഷം കമന്റുകളും കംപ്യൂട്ടർ പ്രോഗ്രാമുകൾ എഴുതിയതാണെന്നാണു കണ്ടെത്തിയത്. അവശേഷിക്കുന്ന കമന്റുകൾ 99 ശതമാനവും യഥാർഥ അളുകൾ എഴുതിയതാണ്. അവയാകട്ടെ ഇന്റർനെറ്റ് സമത്വം നിലനിർത്തണമെന്ന് അപേക്ഷിക്കുന്നവയും.

ഇന്റർനെറ്റ് സേവന ദാതാക്കൾ ഇന്റർനെറ്റ് ഉള്ളടക്കകാര്യത്തിൽ വിവേചനപരമായ കരാറുകളിൽ ഏർപ്പെടുന്നതു നിയന്ത്രിക്കണമെന്നു ടെലികോം റഗുലേറ്ററി അഥോറിറ്റി (ട്രായ്) കഴിഞ്ഞ മാസമാണു നിലപാടെടുത്തത്. നെറ്റ് നിഷ്പക്ഷതാ വിഷയത്തിലെ ശുപാർശകളിലാണ് ട്രായ് ഇക്കാര്യം വിശദമാക്കിയത്. ഇന്റർനെറ്റ് ഉള്ളടക്കങ്ങൾ വിവേചനപരമായി ബ്ലോക്ക് ചെയ്യുക, വേഗം നിയന്ത്രിക്കുക തുടങ്ങിയ വിവേചനപരമായ നടപടികൾക്കാണ് നിയന്ത്രണം.

ഏതെങ്കിലും വെബ്‌സൈറ്റുകൾക്കു പ്രത്യേക പരിഗണന നൽകുകയോ വിലക്ക് ഏർപ്പെടുത്തുകയോ ചെയ്യുക, വോയ്‌സ് കോൾ സൗകര്യത്തിനു തടസ്സം സൃഷ്ടിക്കുക തുടങ്ങിയ നടപടികൾ സേവന ദാതാക്കളുടെ ഭാഗത്തു നിന്നുണ്ടാകാൻ പാടില്ലെന്നാണ് ട്രായ് നിലപാട്. ഇക്കാര്യം പാലിക്കപ്പെടുന്നുണ്ടോയെന്നു നിരീക്ഷിക്കുന്നതിനായി ഇന്റർനെറ്റ് സേവന ദാതാക്കൾ, ഉള്ളടക്ക ദാതാക്കൾ, പൗര സംഘടനകൾ, ഉപഭോക്തൃ പ്രതിനിധികൾ എന്നിവരുൾപ്പെടുന്ന സമിതിയെ നിയോഗിക്കാനും ട്രായ് ശുപാർശ ചെയ്തു. വിവേചനപരമായ കരാറുകളിൽ ഏർപ്പെടുന്ന സേവന ദാതാക്കളെ നിയന്ത്രിക്കുന്നതിനായി ലൈസൻസ് ചട്ടങ്ങളിൽ ഭേദഗതി വരുത്താനും നിർദ്ദേശിച്ചു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്തത് വാക്കേറ്റത്തിന് തുടക്കമിട്ടു; വീട്ടിലിട്ട് കൊന്ന മകന്റെ കാലും കൈയും അറുത്തു മാറ്റി ചാക്കിലാക്കി പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭാവഭേദങ്ങളൊന്നുമില്ലാതെ പുത്രൻ കാണാതായെന്ന് ഏവരേയും പറഞ്ഞു വിശ്വസിപ്പിച്ചു; കൈയിലെ പൊള്ളൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ അന്വേഷകരെത്തിയത് കാമുകനായ അദ്ധ്യാപകനിലേക്ക്; സത്യം പുറത്തുവന്നിട്ടും കൂസലില്ലാത്തെ ജയമോൾ; കുണ്ടറയിലെ കൊലയിൽ പ്രതി അമ്മ മാത്രമോ?
ജോബിന്റെ കുടുംബ വീട്ടിൽ പോയത് പ്രകോപനമായി; പുത്രന്റെ ചോദ്യ ശരങ്ങൾക്ക് മുമ്പിൽ ഉത്തരം മുട്ടിയപ്പോൾ ചെയ്തതുകൊടുംപാതകം; പെട്ടെന്നുള്ള പ്രകോപനത്തിൽ മകനെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയെന്ന് അമ്മയുടെ മൊഴി; ജയമോളുടെ വെളിപ്പെടുത്തൽ വിശ്വസിക്കാതെ പൊലീസ്; മൃതദേഹം കത്തിക്കാൻ പരസഹായം കിട്ടിയിട്ടുണ്ടെന്നും വിലയിരുത്തൽ
കൃത്യം വിവരിക്കുമ്പോൾ മകനെ കുഞ്ഞെന്ന് വിളിച്ച് നിസ്സംഗതയോടെ കുറ്റസമ്മതം; കഴുത്തിൽ ഷാൾ മുറുക്കിയതെങ്ങനെയെന്ന് ഭാവ ഭേദമില്ലാതെ പൊലീസിന് കാട്ടികൊടുത്ത് മൊഴി നൽകൽ; പതിനാലുകാരനെ ഒറ്റയ്ക്ക് കൊന്ന് തള്ളിയ വിവരണം വിശ്വസിക്കാനാവാതെ പൊലീസും; കുണ്ടറയിലെ കൊലയിൽ ജയമോളുടേത് പഠിപ്പിച്ച് പറയിച്ച മൊഴിയോ? ജിത്തു ജോബിന്റെ കൊലയിൽ ശാസ്ത്രീയ തെളിവിനായി കാത്തിരിക്കാൻ തീരുമാനിച്ച് പൊലീസും; അമ്മയുടെ കുറ്റസമ്മത വീഡിയോ കാണാം
എത്രയും പെട്ടെന്ന് പണക്കാരിയാകാൻ കൊച്ചു മുതലാളിക്കൊപ്പം ഒളിച്ചോടി കള്ളനോട്ട് അടിച്ചു; മകളെ ഉപേക്ഷിച്ച് മുങ്ങിയ ഭാര്യയെ വേണ്ടെന്ന നിലപാടിൽ ഭർത്താവും; ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രവീണ കഴിയുന്നത് ചൊക്ലിയിലെ കുടുംബ വീട്ടിൽ; ആരേയും കാണാനോ സംസാരിക്കാനോ കൂട്ടാക്കാതെ വിവാദ നായിക; ഇനി മൊബൈൽ ഷോപ്പുടമയെ കാണാൻ അനുവദിക്കില്ലെന്ന പറഞ്ഞ് ബന്ധുക്കളും; അംജദ് ഇപ്പോഴും ജയിലിൽ; ഓർക്കാട്ടേരിയെ ഞെട്ടിച്ച ഒളിച്ചോട്ടത്തിൽ ഇനിയും ദുരൂഹതകൾ
ഒൻപതാം ക്ലാസുകാരനായ സ്വന്തം മകന്റെ കഴുത്തിന് വെട്ടിയും കൈകാലുകൾ വെട്ടിയെടുത്തും പക തീർക്കാൻ മാത്രം എന്ത് പ്രശ്നമെന്ന് മനസ്സിലാകാതെ പൊലീസ്; സംശയം ഉണ്ടാക്കിയത് ജയമോളുടെ കൈകളിലെ പൊള്ളൽ; ഒന്നും മനസ്സിലാവാതെ പ്രവാസം കഴിഞ്ഞ് മടങ്ങിയെത്തിയ കുടുംബ നാഥൻ; കൊലപാതകത്തിൽ യുവാവിന്റെ പങ്കു തേടി പൊലീസ്; കേരളത്തെ നടുക്കിയ അരുംകൊലയുടെ കാരണം അറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും
അടുക്കളയിൽ സ്ലാബിലിരുന്ന മകന്റെ കഴുത്തിൽ ഷാൾ മുറുക്കിയപ്പോൾ താഴെ വീണു; കൈയും കാലും വെട്ടിമാറ്റാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ മൃതദേഹം വലിച്ചിഴച്ച് കുടുംബ വീടിന്റെ പറമ്പിലെത്തിച്ച് കത്തിച്ചുവെന്ന് ജയമോളുടെ മൊഴി; അമ്മയ്ക്ക് വട്ടാണെന്ന് പറഞ്ഞ് മകൻ കളിയാക്കാറുണ്ടായിരുന്നുവെന്ന് അച്ഛൻ; കളിയാക്കുമ്പോൾ ഭാര്യ വൈലന്റാകുമായിരുന്നുവെന്ന് വെളിപ്പെടുത്തി ജോബും; കുണ്ടറയെ ഞെട്ടിച്ച ക്രൂരതയിൽ അന്വേഷണം തുടരുന്നു
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
മൂന്ന് വയസുള്ള മകനെ ജുവല്ലറിയിൽ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ ഒളിച്ചോടിയത് ആത്മാർത്ഥ സുഹൃത്തിന്റെ ഭർത്താവിനൊപ്പം; ആതിര വിവാഹിതനായ കാമുകനൊപ്പം നാടുവിട്ടത് ഭർത്താവ് കഷ്ടപ്പെട്ടുണ്ടാക്കിയ പണവും സ്വർണവുമായി; ലിജിനുമായി അടുത്തത് സുഹൃത്തിനൊപ്പം വീട്ടിൽ സ്ഥിരം സന്ദർശകരായതോടെ; സൈബർ സെല്ലിന്റെ സഹായത്തിൽ അന്വേഷണം പുരോഗമിക്കുന്നു
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
വേട്ടക്കാരനും ഇരയും മാത്രമുള്ള വീഡിയോയിൽ വേട്ടക്കാരനു നിർദ്ദേശം നൽകുന്നത് സ്ത്രീ ശബ്ദം! എത്രമനോഹരമായ പീഡനം; ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും വെല്ലുവിളി; മാർട്ടിന്റെ ചാഞ്ചാട്ടം തുണയാകുന്നത് ദിലീപിന് തന്നെ; നടിയെ കിഡ്‌നാപ്പ് ചെയ്ത കാർ ഡ്രൈവറുടെ മൊഴി മാറ്റത്തിൽ ഞെട്ടി പ്രോസിക്യൂഷനും; എല്ലാം നടന് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ആരാധകരും
മൂന്ന് വയസുള്ള മകനെ ജുവല്ലറിയിൽ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ ഒളിച്ചോടിയത് ആത്മാർത്ഥ സുഹൃത്തിന്റെ ഭർത്താവിനൊപ്പം; ആതിര വിവാഹിതനായ കാമുകനൊപ്പം നാടുവിട്ടത് ഭർത്താവ് കഷ്ടപ്പെട്ടുണ്ടാക്കിയ പണവും സ്വർണവുമായി; ലിജിനുമായി അടുത്തത് സുഹൃത്തിനൊപ്പം വീട്ടിൽ സ്ഥിരം സന്ദർശകരായതോടെ; സൈബർ സെല്ലിന്റെ സഹായത്തിൽ അന്വേഷണം പുരോഗമിക്കുന്നു
ജോലിക്ക് താൽപ്പര്യമുള്ളവർ മാന്യമായ വസ്ത്രധാരണത്തോട് കൂടി വരിക; ബുച്ചർ മുതൽ സെക്യൂരിറ്റിക്കാർക്ക് വരെ വേണ്ടത് രണ്ട് കൊല്ലത്തെ പരിചയം; സെയിൽസ്മാന്മാർക്കും അവസരം; ലുലു ഗ്രൂപ്പിന്റെ നാട്ടികയിലെ റിക്രൂട്മെന്റ് റാലി 27നും 28നും; യജമാന-തൊഴിലാളി കാലത്തെ അടിമചന്ത വ്യാപാരമെന്ന് ആക്ഷേപിച്ച് സോഷ്യൽ മീഡിയ; എല്ലാം നാടിന് വേണ്ടിയെന്ന വാദത്തിൽ ഉറച്ച് യൂസഫലിയും
പരസ്യ ഏജൻസിയിൽ നിന്നും ഇമെയിൽ വന്നപ്പോൾ എന്താ മാധ്യമ സിങ്കങ്ങളെ നിങ്ങൾ നിക്കറിൽ മുള്ളി പോയോ? പാവപ്പെട്ടവൻ പട്ടിണിമാറ്റാൻ അൽപ്പം ചാരായം വാറ്റിയാൽ ക്യാമറയുമായി എത്തുന്ന നിങ്ങൾക്കെന്തേ ജോയി ആലുക്കാസിനോട് ഇത്ര പേടി? പണത്തിന് മുൻപിൽ പരുന്തും പറക്കില്ലെന്നു പഠിപ്പിച്ച അച്ചായന് നടുവിരൽ നമസ്‌കാരം
നീയെന്നെ ചതിക്കരുതെന്ന് നടി സുനിയോട് പറയുന്നത് കേട്ടു; നിന്നെ ഏൽപ്പിച്ചയാളെ എനിക്ക് പൂർണ്ണ വിശ്വാസമാണെന്നും; ആക്രമണം ഒത്തുകളിയെന്ന് മാർട്ടിൻ മൊഴി നൽകിയെന്ന് റിപ്പോർട്ട്; നടി ആക്രമിക്കപ്പെട്ടതല്ലെന്നും നടന്നത് നടിയും സുനിയും ചേർന്ന് ആസൂത്രണം ചെയ്ത ഗൂഢാലോചനയായിരുന്നെന്നും ഉള്ള വെളിപ്പെടുത്തൽ രണ്ടാം പ്രതിയുടെ മൊഴിയോ? ദിലീപിനെ രക്ഷിക്കാനുള്ള കള്ളക്കളിയെന്ന് പൊലീസും; മലയാളി ഏറെ ചർച്ച ചെയ്ത വിവിഐപി കേസിൽ വീണ്ടും ട്വിസ്റ്റ്
സീറ്റ് കിട്ടിയത് മുൻവശത്ത് ഡൈവറുടെ പിന്നിൽ; ആദ്യം കണ്ണാടിയിലൂടെ നോക്കി ചിരി; പിന്നെ കുപ്പിയിൽ വിരൽ കയറ്റി ആക്ഷനെത്തി; യാത്രയിലുടനീളം രതിവൈകൃതം തുടർന്നപ്പോൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; സോഷ്യൽ മീഡിയ വീഡിയോ എറ്റെടുത്തപ്പോൾ വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടിയ സ്വകാര്യ ബസ് ഡ്രൈവർക്ക് എട്ടിന്റെ പണി ഉറപ്പായി
പതിനേഴുകാരന്റെ രാത്രികാല വികൃതികൾ നാട്ടുകാർ കൈയോടെ പൊക്കി; പ്രായപൂർത്തിയാകും മുമ്പേ കശുവണ്ടി തൊഴിലാളിയായ യുവതിയുമായി നിക്കാഹ്; മൊഴി ചൊല്ലി വീണ്ടും കെട്ടി; പരസ്ത്രീ ബന്ധത്തിൽ ഉലഞ്ഞ് രണ്ടാം കല്ല്യാണവും; ഓട്ടോ ഓട്ടത്തിനിടെയും സ്ത്രീകളെ വെറുതെ വിട്ടില്ല; ടിപ്പറോട്ടിക്കുമ്പോഴും ഞരമ്പ് രോഗത്തിന് പഞ്ഞിക്കിട്ടു; വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടി അപമാനിച്ച ബസ് ഡ്രൈവർ നൗഷാദിന്റെ കഥ
സംയുക്തയും കുഞ്ചാക്കോയും മൊഴി നൽകാൻ കാരണം മഞ്ജുവോ? അച്ഛൻ അനുകൂലമായി സാക്ഷി പറയാൻ സമ്മതമെന്ന് മകൾ; അഴിക്കുള്ളിലായാലും മകളെ കോടതി കയറ്റില്ലെന്ന് അച്ഛനും; നടി അക്രമിക്കപ്പെട്ട കാര്യം വിളിച്ച് പറഞ്ഞപ്പോൾ കാവ്യയുടെ പെരുമാറ്റം തന്നെ അത്ഭുതപ്പെടുത്തിയെന്ന റിമി ടോമിയുടെ മൊഴി അതിനിർണ്ണായകം; രേഖകൾ കാണാൻ കോടതിയിലെത്തിയ ദിലീപ് ഞെട്ടിയത് സഹപ്രവർത്തകരുടെ മൊഴിയെ കുറിച്ചറിഞ്ഞ്; നടിയെ ആക്രമിച്ച കേസിൽ സാക്ഷിക്കൂട്ടിൽ താരങ്ങളുമെത്തും
ജീവിക്കാൻ പറ്റിയ മികച്ച സമയമാണ്! എല്ലാവരുടേയും തനി നിറം പുറത്തുവന്നു; പോപ്പ്കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നുവെന്ന് പാർവതിയുടെ ട്വീറ്റ് പൊട്ടിത്തെറിയായി; വനിതാ കൂട്ടായ്മയിലെ തർക്കത്തിൽ 'അമ്മ' പക്ഷം പിടിക്കില്ല; കളികൾ അതിരുവിട്ടാൽ എല്ലാം തുറന്നു പറയാനുറച്ച് മഞ്ജു വാര്യരും; മമ്മൂട്ടിയെ തൊട്ടപ്പോൾ ദിലീപിനെ അഴിക്കുള്ളിലാക്കാൻ ഒരുമിച്ച ഡബ്ല്യൂസിസി അകാലചരമത്തിലേക്ക്
അമ്മയെ തലയ്ക്ക് അടിച്ചത് ആക്ഷൻ ഹീറോ ബിജു മോഡലിൽ; സഹോദരിയെ സ്‌കൈപ്പിൽ വിളിച്ചത് ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ ആവേശത്തിൽ; കൊന്ന ശേഷം കുഴിയിലിട്ട് കത്തിച്ചത് അവിഹിതം ചർച്ചയാക്കി അമ്മ ഒളിച്ചോടിയെന്ന് വരുത്തി തീർക്കാൻ; രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും കുറ്റബോധവും കൂസലുമില്ലാതെ എഞ്ചിനിയറിങ് കോളേജിലെ ചാത്തൻ കൂട്ടായ്മയുടെ തലവൻ; ക്രൂരകൃത്യം ചെയ്തത് മയക്കുമരുന്നിന്റെ ലഹരിയിലെന്ന് പൊലീസ്; ദീപയുടെ കൊലയിൽ അക്ഷയ് അശോക് ലക്ഷ്യമിട്ടത് എന്ത്?
ആക്രമിക്കപ്പെട്ട നടിയുടെ മുറിയിൽ എന്റെയും അവരുടേയും ഒപ്പം ഒരുമിച്ച് കിടന്നുറങ്ങുന്നതിനായി അമേരിക്കയിലെ ഷോ തീർന്ന ദിവസം രാത്രി കാവ്യ വന്നിരുന്നു; രാത്രി ഏകദേശം ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി; കാവ്യയും ദിലീപേട്ടനും ഒരുമിച്ച് ബാത്ത്റൂമിൽ പോയി; കുറച്ച് കഴിഞ്ഞാണ് തിരികെ വന്നത്: നടി ആക്രമിക്കപ്പെട്ട കേസിൽ നൽകിയ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റിമി ടോമി; ദിലീപിന്റെ വിവാഹപൂർവ ബന്ധം വെളിപ്പെടുന്ന മൊഴികൾ ഒന്നിനുപിറകെ ഒന്നായി പുറത്തുവിട്ട് റിപ്പോർട്ടർ ചാനൽ
എല്ലാറ്റിനും കാരണം അമ്മയുടെ ഫോൺ; മക്കളോടും അച്ഛനോടുമുള്ള അമ്മയുടെ സ്‌നേഹം നഷ്ടപ്പെട്ടത് ജീവിതതാളം തെറ്റിച്ച ആ ഫോൺ; പേരൂർക്കടയിൽ കൊടുംകൃത്യം ചെയ്ത അക്ഷയ് കലി തീർത്തതത് അമ്മയോടൊപ്പം ഫോണും ചുട്ടെരിച്ച്; കൈവിട്ടുപോയ ജീവിതം തിരിച്ചുപിടിക്കാൻ കൂട്ടുപിടിച്ച ലഹരി വിട്ടപ്പോൾ എല്ലാം താൻ പറഞ്ഞില്ലേ..ഇനി തന്നെ വിട്ടുകൂടേയെന്ന് പൊലീസിനോട് കെഞ്ചലും; ദീപ അശോകിന്റെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ