Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

1996ലെ സുധീരന്റെ ഉച്ചയുറക്കം വൈറലാകുന്നു; ഫോട്ടോ എടുത്തയാൾക്കും തന്നവർക്കും നന്ദി പറഞ്ഞ് സുധീരൻ; ബഞ്ചിലെ ഉറക്കം കണ്ടത് ആറുലക്ഷം പേർ

1996ലെ സുധീരന്റെ ഉച്ചയുറക്കം വൈറലാകുന്നു; ഫോട്ടോ എടുത്തയാൾക്കും തന്നവർക്കും നന്ദി പറഞ്ഞ് സുധീരൻ; ബഞ്ചിലെ ഉറക്കം കണ്ടത് ആറുലക്ഷം പേർ

തിരുവനന്തപുരം : 1996ലെ ഉറക്കം 2014ൽ വൈറലാകുന്നു. കെപിസിസി. പ്രസിഡന്റെ വി എം. സുധീരന്റെ ഉച്ചയുറക്കമാണ് ഫെയ്‌സ് ബുക്കിൽ ഹിറ്റാകുന്നത്. 1996ലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് പ്രശസ്തമായ ചിത്രം ബി. ചന്ദ്രകുമാറെന്ന മാതൃഭൂമി ഫോട്ടോഗ്രാഫറുടെ ക്യാമറയിൽ പതിഞ്ഞത്.

വർഷങ്ങൾ കഴിഞ്ഞ് തന്റെ അപൂർവ്വ ഫോട്ടോകളുടെ കൂട്ടത്തിൽ ഈ ചിത്രവും ചന്ദ്രകുമാർ ഫെയ്‌സ് ബുക്കിലിട്ടു. ചിത്രം കണ്ട ഒരാൾ അത് സുധീരന് അയച്ചു. സുധീരനും തന്റെ ഫെയ്‌സ് ബുക്ക് പേജിൽ ആ ചിത്രമിട്ടു. അതോടെ അത് വൈറലായി. ആറു ലക്ഷത്തിലേറെ പേർ ചിത്രം കണ്ടു. പതിനാറായിരത്തിലധികം ലൈക്കുകൾ.

വൈറലായി ചിത്രത്തിന് ആമുഖമായി സുധീരൻ ഫെയ്‌സ് ബുക്കിൽ കുറിച്ചത് ഇങ്ങനെ-ഞാൻ ഓർക്കുന്നു, അത് 1996ലെ തിരഞ്ഞെടുപ്പ് കാലഘട്ടമായിരുന്നു. ഞാൻ പോലുമറീയാതെ ഈ ഫോട്ടോ എടുത്തയാൾക്കും, എനിക്കിത് അയച്ചു തന്നവർക്കും നന്ദി. കാണുമ്പോൾ സാധാരണമെങ്കിലും സാഹസികമായാണ് ഫോട്ടോ എടുത്തതെന്ന് ചന്ദ്രകുമാറും ഓർക്കുന്നു.

'ഇതാരാണെന്നറിയുമ്പോൾ നിങ്ങൾ ഞെട്ടരുത്. പാർലമെന്റ്-നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടന്ന വർഷമാണ് 1996. നമ്മുടെ സുധീരൻ 96ലെ തിരഞ്ഞെടുപ്പ് പര്യടനത്തിനു പോയപ്പോൾ ഞാൻ എടുത്തതാണിത്. ആന്റണി അന്നത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നിയമസഭയിലേക്കു മത്സരിക്കുന്നു. സുധീരൻ പാർലമെന്റിലേക്കും. ഇരുവരും ഒരുമിച്ചാണ് പര്യടനം. പര്യടന സംഘം ഉച്ചയൂണിന് ആലപ്പുഴയിലെ ഒരു വീട്ടിൽ എത്തിയതായി അറിഞ്ഞു. ഞങ്ങൾ അവിടെ എത്തിയപ്പോൾ ആന്റണി വീട്ടുകാരോടു സംസാരിച്ചിരിക്കുന്നു. സുധീരനെ കാണാനില്ല. ഇവിടെ ഉണ്ടായിരുന്നു. ഇപ്പോൾ കാണാനില്ല എന്ന് ഒരു പ്രവർത്തകൻ പറഞ്ഞു. ഉച്ചയൂണ് കഴിഞ്ഞാൽ അല്പം മയങ്ങുന്ന ശീലമുള്ള സുധീരൻ അവിടെ കിടന്ന ഒരു ബെഞ്ചുമെടുത്ത് പറമ്പിലേക്കു പോയി. സ്വസ്ഥമായി അല്പം മയങ്ങാൻ. അതാണ് ഈ ദൃശ്യം.'-ചന്ദ്രകുമാർ പറയുന്നു

ശബ്ദം കേട്ടാൽ സുധീരൻ ഉണരുമെന്ന് ഉറപ്പായിരുന്നു. അതിനാൽ കരിയില പോലും അനങ്ങാത്ത വണ്ണം നടന്നാണ് സുധീരന് അടുത്തേക്ക് പോയത്. രണ്ട് ക്ലിക്കടിച്ചു. ഭാഗ്യത്തിന് സുധീരൻ ഉണർന്നില്ല. ഇതിനിടെയിൽ സുധീരൻ ഉറങ്ങുന്ന ഫോട്ടോ ആരോ പകർത്തിയെന്ന് ആന്റണിയെ കോൺഗ്രസ് പ്രവർത്തകരിൽ ഒരാൾ അറിയിച്ചു. ഉടൻ ആന്റണി ബഞ്ചിന് അടുത്ത് എത്തി. സുധീരനെ ഉണർത്തിയെന്നും ചന്ദ്രകുമാർ ഓർക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP