Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വ്യക്തി വിവരങ്ങൾ ചോർന്നത് നാലു വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച പേഴ്‌സണാലിറ്റി ക്വിസ് ആപ്പിലൂടെ; സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കും; നിങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്നും ഫേസ്‌ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ്

വ്യക്തി വിവരങ്ങൾ ചോർന്നത് നാലു വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച പേഴ്‌സണാലിറ്റി ക്വിസ് ആപ്പിലൂടെ; സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കും; നിങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്നും ഫേസ്‌ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ്

ന്യൂയോർക്ക്: വ്യക്തി വിവരങ്ങൾ ചോർന്ന വിഷയത്തിൽ ഫേസ്‌ബുക്കിന് വീഴ്ച പറ്റിയതായി തുറന്ന് സമ്മതിച്ച് ഫേസ്‌ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രതിഷേധം ശക്തമായതോടെയാണ് കുറ്റസമ്മതവുയമായി സുക്കർബർഗ് എത്തിയത്. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കൂടുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കേംബ്രിജ് അനലിറ്റിക്ക വിഷയത്തിൽ വീഴ്ച പറ്റിയെന്നും സുക്കർബർഗ് വ്യക്തമാക്കി.

ഫേസ്‌ബുക്കിലെ ഔദ്യോഗിക പേജിലൂടെയാണ് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ വീഴ്ചയുണ്ടായതായി സക്കർബർഗ് കുറ്റസമ്മതം നടത്തിയത്. 2013 ൽനിർമ്മിച്ച പേഴ്സണാലിറ്റി ക്വിസ് ആപ്പിലൂടെയാണ് വ്യക്തിവിവരങ്ങൾ ചോർന്നിരിക്കുന്നത്. ഫേസ്‌ബുക്ക് സ്ഥാപകൻ എന്ന നിലയിൽ വീഴ്ചയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. കേംബ്രിഡ് അനലിറ്റിക്കയുടെ ഭാഗത്ത് നിന്നും വിശ്വാസ വഞ്ചനയുണ്ടായതായും അദ്ദേഹം പറഞ്ഞു.

ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് സംശയാസ്പദമായ എല്ലാ ആപ്പുകളെ കുറിച്ചും ഓഡിറ്റ് നടത്തുമെന്നും ഇതിന് അനുവദിക്കാത്ത ഡവലപ്പർമാരെ പുറത്താക്കുമെന്നും സുക്കർബർഗ് വ്യക്തമാക്കി.

അന്യായമായി ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്ന ഡവലപ്പർമാർക്കെതിരെ നടപടി എടുക്കും. ഉപഭോക്താവിന്റെ സ്വകാര്യതയിലേക്ക് കടന്നു കയറാൻ കഴിയാത്ത വിധം ഫേസ്‌ബുക്കിന്റെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പേഴ്‌സണാലിറ്റി ക്വിസ് എന്ന ആപ്ലിക്കേഷൻ മൂന്ന് ലക്ഷം പേരാണ് ഡൗൺലോഡ് ചെയ്തത്. ഇതുവഴി ഇവരുടെ സുഹൃത്തുക്കളുടേതടക്കം കോടിക്കണക്കിന് ആളുകളുടെ വ്യക്തി വിവരങ്ങൾ കേംബ്രിഡ്ജ് അനലറ്റിക്ക ചോർത്തുകയായിരുന്നു.

ഇന്ത്യയിലെ ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങൾ ചോർത്തിയാൽ കർശന നടപടി എടുക്കുമെന്ന് ഇന്നലെ കേന്ദ്ര സർ്ക്കാർ ഫേസ്‌ബുക്കിനെ താക്കീത് ചെയ്തിരുന്നു. അതിനിടെ വാട്സ്ആപ്പ് സഹസ്ഥാപകനായിരന്ന ബ്രയാൻഡ ആക്ടൻ അടക്കമുള്ളവർ ഡിലീറ്റ് ഫെയ്സ്്ബുക്ക് കാമ്പയിനുമായി വന്നത് ഫെയ്സ് ബുക്കിന് തിരിച്ചടിയായിട്ടുണ്ട്.

യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പടക്കം വിവിധ തിരഞ്ഞെടുപ്പുകളുടെ വിധിയെ സ്വാധീനിക്കാൻ അനലിറ്റിക്ക ഉപയോഗിച്ചിതയാണ് റിപ്പോർട്ട്. തിരഞ്ഞെടുപ്പുപ്രചാരണത്തിനായി ട്രംപ് കേംബ്രിജ് അനലിറ്റിക്കയുടെ സേവനം ഉപയോഗിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP