Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അനീതിയും അക്രമവും കണ്ടാൽ പ്രതികരിക്കുവാൻ മടിക്കാത്ത പുതിയൊരു തലമുറ ഭാരതത്തിൽ വളർന്നു വരുന്നുണ്ട്; ജാതി മത വർഗ്ഗീയ ചിന്തകക്കതീതമായി ചിന്തിക്കുന്ന ഈ ചെറുപ്പക്കാരിലാണ് ഇന്ത്യയുടെ ഭാവി: ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

അനീതിയും അക്രമവും കണ്ടാൽ പ്രതികരിക്കുവാൻ മടിക്കാത്ത പുതിയൊരു തലമുറ ഭാരതത്തിൽ വളർന്നു വരുന്നുണ്ട്; ജാതി മത വർഗ്ഗീയ ചിന്തകക്കതീതമായി ചിന്തിക്കുന്ന ഈ ചെറുപ്പക്കാരിലാണ് ഇന്ത്യയുടെ ഭാവി: ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് കത്വായിലും ഉന്നാവോയിലും നടന്ന പീഡനങ്ങൾ.ഈ സംഭവങ്ങൾക്കെതിരെ വൻ പ്രതിഷേധമാണ് കേരളത്തിലടക്കം ഇന്ത്യയിൽ നടക്കുന്നത്. ഈ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ്മാത്യു.

സ്വന്തം നേട്ടത്തിന് വേണ്ടി നിലകൊള്ളാതെ അനീതിയും അക്രമവും കണ്ടാൽ പ്രതികരിക്കുവാൻ മടിക്കാത്ത പുതിയൊരു തലമുറ ഭാരതത്തിൽ വളർന്നു വരുന്നുണ്ട്. അവരെ ചൂരൽകൊണ്ട് മെരുക്കാനും ലാത്തികൊണ്ട് തളർത്താനും വാൾ കൊണ്ടു വെട്ടാനും വരുന്നവർ സൂക്ഷിക്കുക ജാതി മത വർഗീയ ചിന്തകക്കതീതമായി ചിന്തിക്കുന്ന ഈ ചെറുപ്പക്കാരിലാണ് ഇന്ത്യയുടെ ഭാവി എന്നാണ് ജോയ് മാത്യു ഫേസ്‌ബുക്കിൽ കുറിച്ചു.

ജോയ് മാത്യുവിന്റെ പോസ്റ്റ് വായിക്കാം

സമ്മേളനങ്ങൾക്ക് നിറമുള്ള യൂനിഫോം ഇട്ട് വരിവരിയായി ഉലാത്തുന്ന യുവാക്കൾ എല്ലാ പാർട്ടിയിലും ഉണ്ട്. എന്നാൽ നേതാക്കാന്മാർ വാ തുറന്നാലല്ലാതെ പ്രതികരിക്കാൻ കെൽപ്പില്ലാത്തവർ അക്കൂട്ടത്തിലൊന്നും പെടാതെ ഭാവിയിൽ നേതാക്കളായി മാറിയൊ നേതാവിന്റെ വാലായി നിന്നൊ എന്തെങ്കിലും നേട്ടം കൊയ്യാം എന്ന് കരുതാത്ത അനീതിയും അക്രമവും കണ്ടാൽ പ്രതികരിക്കുവാൻ മടിക്കാത്ത പുതിയൊരു തലമുറ ഭാരതത്തിൽ വളർന്നു വരുന്നുണ്ട് അവരെ ചൂരൽകൊണ്ട് മെരുക്കാനും ലാത്തികൊണ്ട് തളർത്താനും വാൾ കൊണ്ടു വെട്ടാനും വരുന്നവർ സൂക്ഷിക്കുക ജാതി മത വർഗ്ഗീയ ചിന്തകക്കതീതമായി ചിന്തിക്കുന്ന ഈ ചെറുപ്പക്കാരിലാണൂ ഇന്ത്യയുടെ ഭാവി.
#mystrret
#myprotest
എന്ന ഒരൊറ്റ സന്ദേശത്തിലൂടെ ഇന്ത്യൻ നഗരങ്ങളിൽ ചെറുതെങ്കിലും ആത്മാർഥതയിൽ വലുതായ ഈ ചെറുപ്പക്കാർ ഒത്തുകൂടി, ഹൈന്ദവതയുടെ പേർ പറഞ്ഞ് കൊത്വവയിലേയും ഉന്നോവയിലും നടന്ന പൈശാചികവും വംശീയവുമായ നരഹത്യകൾക്കെതിരെ, പെൺകുഞ്ഞുങ്ങൾക്ക് നേരെ നടത്തുന്ന മനുഷ്യത്വ രഹിതമായ ക്രൂരതകൾക്കെതിരെ പ്രതിഷേധിക്കുവാൻ രണ്ടു പെൺകുട്ടികളുടെ പിതാവായ ഞാനും എന്റെ ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP