Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാൽപ്പത് ലിറ്റർ ശേഷിയുള്ള കാറിൽ 49 ലിറ്റർ ഡീസൽ അടിച്ചിട്ടും നിറഞ്ഞില്ല; ഡീസൽ മുഴുവൻ ഊറ്റിയ ശേഷം മറ്റൊരു പമ്പിൽ നിന്നും ഫുൾ ടാങ്ക് അടിച്ചപ്പോൾ നിറക്കാൻ സാധിച്ചത് 43,21 ലിറ്റർ മാത്രം: ഇന്ത്യൻ ഓയിൽ പമ്പിന്റെ തട്ടിപ്പിനെതിരെ ഫേസ്‌ബുക്കിലൂടെ പ്രതികരിച്ച യുവാവിന് ഭീഷണി

നാൽപ്പത് ലിറ്റർ ശേഷിയുള്ള കാറിൽ 49 ലിറ്റർ ഡീസൽ അടിച്ചിട്ടും നിറഞ്ഞില്ല; ഡീസൽ മുഴുവൻ ഊറ്റിയ ശേഷം മറ്റൊരു പമ്പിൽ നിന്നും ഫുൾ ടാങ്ക് അടിച്ചപ്പോൾ നിറക്കാൻ സാധിച്ചത് 43,21 ലിറ്റർ മാത്രം: ഇന്ത്യൻ ഓയിൽ പമ്പിന്റെ തട്ടിപ്പിനെതിരെ ഫേസ്‌ബുക്കിലൂടെ പ്രതികരിച്ച യുവാവിന് ഭീഷണി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ത്യൻ ഓയിൽ പമ്പിൽ നാൽപ്പത് ലിറ്റർ ശേഷിയുള്ള കാറിൽ 49 ലിറ്റർ ഡീസൽ അടിച്ചിട്ടും നിറഞ്ഞില്ല. പമ്പിന്റെ തട്ടിപ്പ് കൈയോടെ പിടികൂടി തെളിവ് സഹിതം ഫേസ്‌ബുക്കിൽ ഇട്ട യുവാവിന് ഭീഷണി പ്രവാഹവും. തിരുവനന്തപുരം ഇൻഫോസസിന് അടുത്തുള്ള ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിനെതിരെ അനീഷ് ജോയി ചിറ പറമ്പിൽ എന്ന യുവാവാണ് രംഗത്തെത്തിയത്. പമ്പ് മീറ്ററിൽ കൃത്രിമം കാണിച്ചിട്ടുണ്ടോ എന്ന് ആരോപിച്ച് തെളിവു സഹിതം പോസ്റ്റിട്ട യുവാവിനെ തേടിയാണ് ഭീഷണി കോളുകൾ എത്തിയത്.

സംഭവം ഇങ്ങനെ. കഴിഞ്ഞ ഏപ്രിൽ ഏഴിന് തിരുവനന്തപുരം ഇൻഫോസിസിന്റെ സമീപത്തെ കൊക്കൊ ആറ്റിപ്ര ഇന്ത്യൻ ഓയിൽ പമ്പിൽ നിന്ന് 40 ലിറ്റർ ശേഷിയുള്ള ഹ്യൂണ്ടായി കാറിൽ ഫുൾ ടാങ്ക് ഡീസൽ അടിക്കാനാവശ്യപ്പെട്ടെങ്കിലും 49 ലിറ്റർ മീറ്ററിൽ കാണിച്ചിട്ടും ഫുൾടാങ്ക് ആയില്ലെന്നാണ് ആരോപണം. ഇത് ചോദ്യം ചെയ്തപ്പോൾ പെട്രോളിന് വിലകൂടിയത് മക്കൾ അറിഞ്ഞില്ലെ എന്ന് പരിഹസിക്കുകയാണ് ചെയ്തതെന്നും ആരോപണമുണ്ട്.

തുടർന്ന്, ഇന്നലെ അതേ വാഹനത്തിലെ ഡീസൽ മുഴുവൻ ഊറ്റിയശേഷം മറ്റൊരു പമ്പിൽ നിന്ന് ഫുൾ ടാങ്ക് ഡീസൽ നിറച്ചപ്പോൾ പരമാവധി 43.21 ലിറ്റർ ഡീസൽ മാത്രമേ നിറയ്ക്കാൻ കഴിയുള്ളൂ എന്നും വ്യക്തമായതോടെ അനിഷ് പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇരു പമ്പുകളിൽ നിന്ന് ഡീസൽ അടിച്ചതിന്റെ ബില്ലും മീറ്റർ റീഡിംഗിന്റെ ഫോട്ടോയും വാഹനത്തിന്റെ ചിത്രങ്ങളുമടക്കം ഫേസ്‌ബുക്കിൽ തന്റെ സംശയം അനിഷ് പോസ്റ്റ് ചെയ്തതോടെ ഈ പമ്പിനിതെരെ ഫേസ്‌ബുക്കിലൂടെ നിരവധി പേർ രംഗത്ത് എത്തി. അീഷിന്റെ ഫേസ്‌ബുക്ക് കുറിപ്പ് താഴെ കൊടുക്കുന്നു.

'സുഹൃത്തുക്കളെ..
തിരുവനന്തപുരം ഇൻഫോസിസിന്റെ അടുത്തുള്ള ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പ് (കൊക്കോ ആറ്റിപ്ര) ഉപഭോക്താക്കളെ ചതിക്കുകയാണോ എന്ന സംശയമാണ് ഞാൻ ഈ പോസ്റ്റ് ഇടുവാനുണ്ടായ സാഹചര്യം. എന്റെ സുഹൃത്ത് ഇക്കഴിഞ്ഞ ഏപ്രിൽ 7-ാം തിയതി ടി പമ്പിൽനിന്നും തന്റെ കാറിനു (ലഹശലേ ശ20 ളമരലഹശള)േ ഫുൾ ടാങ്ക് ഡീസൽ അടിക്കുവാൻ ഇടയായി. അവർ 49.10 ലിറ്റർ അടിച്ചിട്ടും ടാങ്ക് നിറയുന്നില്ല. അവിടെ ചെല്ലുമ്പോൾ ഏകദേശം 6-7 ലിറ്റർ ടാങ്കിൽ ഉണ്ടായിരുന്നു.

ഹ്യുണ്ടായി സർവീസ് സെന്റർ ഉൾപെടെ പലയിടത്തും വിളിച്ചു ചോദിച്ചപ്പോൾ 40-45 ലിറ്റർ ഒക്കെ ആണ് പറയുന്നത് കപ്പാസിറ്റി. വിശദമായി അന്വേഷിച്ചപ്പോൾ 40ലിറ്റർ ആണ് കപ്പാസിറ്റി എന്നും 45 വരെ അടിക്കാൻ സാധിക്കുമെന്നും അറിഞ്ഞു. ഇതെന്താണ് എന്നു ചോദിച്ചപ്പോ ഡീസൽ അടിച്ച ചേച്ചി ചോദിക്കുവാ ഡീസലിന് വില കൂടിയത് മക്കൾ അറിഞ്ഞില്ലേ എന്ന്(വളിച്ച കോമടി). അതിനുശേഷം ഇന്നലെ, മെയ് 6-ആം തിയതി ഞങ്ങൾ വണ്ടിയിലെ ഡീസൽ ഏകദേശം മുഴുവൻ തീർത്ത ശേഷം തൊടുപുഴ ബെസ്റ്റ് ഫ്യുവൽസിൽ(ഇന്ത്യൻ ഓയിൽ) നിന്നും വീണ്ടും ഫുൾ ടാങ്ക് ഡീസൽ അടിച്ചു. ഞങ്ങൾ മാക്സിമം വണ്ടി ഷേക്ക് ചെയ്തു കുത്തി നിറച്ചു അടിച്ചിട്ടും 43.21 ലിറ്റർ അടിക്കാൻ സാധിച്ചൊള്ളൂ.

പ്രിയ സുഹൃത്തുക്കളേ, കൊക്കോ ആറ്റിപ്ര പമ്പ്കാർ ഞങ്ങളെ കബളിപ്പിക്കുകയായിരുന്നോ? നിങ്ങൾക്ക് അങ്ങനെ തോന്നുന്നുണ്ടെങ്കിൽ ഇതിനെതിരെ എന്തുചെയ്യണം എന്ന് പറഞ്ഞു തരാമോ? ബില്ലിന്റെയും, കാറിന്റെയും, ഡീസൽ ഫിൽ ചെയ്യുന്നതിന്റെയും ഫോട്ടോ ഒപ്പം ചേർക്കുന്നു.' എന്നാണ് അനിഷ് ഫേസ്‌ബുക്കിൽ കുറിച്ചത്.

ഫേസ്‌ബുക്ക് പോസ്റ്റിനെ തുടർന്ന് സമാന അനുഭവം പങ്കുവച്ച് നിരവധിപേർ രംഗത്തെത്തുകയും ചെയ്തു. ഈ പമ്പിൽ നിന്ന് ഇന്ധനം നിറയ്ക്കുമ്പോൾ മൈലേജ് കുറവ് അനുഭവപ്പെടുന്നു എന്ന് നിരവധിപേർ ആരോപണം ഉയർത്തി രംഗത്ത് എത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP