Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീടില്ല..വിജയത്തിനായുള്ള വിശപ്പുണ്ട്...ഒരുജോലി തരൂ; ടെക്‌നോളജി കൊണ്ട് അമ്മാനമാടുന്ന സിലിക്കൺ വാലിയിലെ ട്രാഫിക് സിഗ്നലിൽ പ്ലാക്കാർഡുമായി യുവാവ്; വെബ് ഡവലപ്പറായിട്ടും പണി കിട്ടാതെ വലഞ്ഞ് ബയോഡാറ്റ വിതരണം ചെയ്യുന്ന ഡേവിഡിന്റെ ചിത്രം വൈറലായതോടെ തേടിയെത്തിയത് ഗൂഗിളും നെറ്റ്ഫ്‌ളിക്‌സും അടക്കമുള്ള വമ്പന്മാർ; സോഷ്യൽ മീഡിയ ചങ്കാവുന്നത് ഇങ്ങനെ

വീടില്ല..വിജയത്തിനായുള്ള വിശപ്പുണ്ട്...ഒരുജോലി തരൂ; ടെക്‌നോളജി കൊണ്ട് അമ്മാനമാടുന്ന സിലിക്കൺ വാലിയിലെ ട്രാഫിക് സിഗ്നലിൽ പ്ലാക്കാർഡുമായി യുവാവ്; വെബ് ഡവലപ്പറായിട്ടും പണി കിട്ടാതെ വലഞ്ഞ് ബയോഡാറ്റ വിതരണം ചെയ്യുന്ന ഡേവിഡിന്റെ ചിത്രം വൈറലായതോടെ തേടിയെത്തിയത് ഗൂഗിളും നെറ്റ്ഫ്‌ളിക്‌സും അടക്കമുള്ള വമ്പന്മാർ; സോഷ്യൽ മീഡിയ ചങ്കാവുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സിലിക്കൺ വാലിയിലാണ് ..സാങ്കേതിക വിദ്യയുടെ ഉച്ചകോടിയിൽ നിൽക്കുന്നിടമാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. എവിടെയായാലും പണിയില്ലെങ്കിൽ കാര്യങ്ങൾ ബുദ്ധിമുട്ടാണെന്ന് പറയേണ്ടതില്ലല്ലോ. പണി കിട്ടാൻ 26 കാരനായ ഡേവിഡ് കാസാരെസ് കണ്ടുപിടിച്ച വിദ്യയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം.

ഇഷ്ടൻ ഒരുപ്ലാക്കാർഡുമായി രാവിലെ ഇറങ്ങി. പ്ലാക്കാർഡിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയായിരുന്നു: വീടില്ല..വിജയത്തിനായുള്ള വിശപ്പുണ്ട്.. ദയവായി എന്റെ റെസ്യൂമെ സ്വീകരിക്കണേ'. ടെക്‌സാസ് എ ആൻഡ് എം സർവകലാശാലയിലെ ബിരുദധാരിയായ ഡേവിഡ് വെബ് ഡവലപ്പറാണ്. ട്രാഫിക് സിഗ്നലിലായിരുന്നു ഡേവിഡിന്റെ തൊഴിൽ തേടൽ; വഴിയേ പോയ ജാസ്മിൻ സ്‌കോഫീൽഡ എന്ന സ്ത്രീക്ക് സങ്കടമായി. ഡേവിഡിന്റെ ഫോട്ടോ ഓൺലൈനിലിട്ട് ജാസ്മിൻ കുറിച്ചു: സിലിക്കൺ വാലിയിലെ ആർക്കെങ്കിലും ഇദ്ദേഹത്തെ സഹായിക്കാൻ കഴിയുമോ? സഹായിച്ചാൽ അതുഗംഭീരമായേന!

പലരും ചെറുപ്പക്കാരന്റെ അവസ്ഥയിൽ സഹതാപം പ്രകടിപ്പിക്കുകയും അദ്ദേഹത്തിന്റെ വിനയത്തെ അഭിനന്ദിക്കുകയും ചെയ്തു. അതേസമയം , സിലിക്കൺ വാലിയിലെ വൈരുദ്ധ്യവും പലരും ചർച്ച ചെയ്തു. ഒരുഭാഗത്ത് ചിലർ വിജയങ്ങൾ കൊയ്യുമ്പോൾ, മറുഭാഗത്ത് ചിലർ വീടില്ലാതെയും ജീവിക്കാൻ വഴി കാണാതെയും കഷ്ടപ്പെടുന്നു. വിദ്യാസമ്പന്നനായ ഈ ചെറുപ്പക്കാരന് ജോലിയില്ലെന്ന കാര്യം പലർക്കും വിശ്വസിക്കാനായില്ല. ചില ട്വിറ്ററാറ്റികൾ തങ്ങളുടെ സമാന അനുഭവങ്ങൾ പങ്കുവച്ചു. വീടില്ലാത്തതിന്റെയും ഭക്ഷണം കഴിക്കാൻ പണമില്ലാത്തതിന്റെയും വിഷമം പറഞ്ഞറിയിക്കാൻ വയ്യ, മറ്റൊരാൾ കുറിച്ചു.

ഓസ്റ്റിൻ ഓൾറെഡ് എന്നൊരാൾ കുറിച്ചത് താൻ സിലിക്കൺ വാലിയിൽ കടക്കും മുമ്പ് കുറെ നാൾ ഒരുകാറിലാണ് താമസിച്ചതെന്നാണ്. ഭാവിയെ കുറിച്ച് ഒരുധാരണയുമില്ലാതെ, പണമില്ലാതെ, ബന്ധങ്ങളില്ലാതെയുള്ള ജീവിതം ദുസ്സഹം തന്നെ, അദ്ദേഹം കുറിച്ചു. സെകയ് ഫരെയ് എന്നൊരു വനിത കുറിച്ചു: ടെക്‌സാസ് സർവകലാശാലയിൽ നിന്ന് ബിരുദം, വീടില്ലാതെ തെരുവിൽ ജോലിക്കായി അലയുന്നു. രാജ്യമാണ് അയാൾക്കുമുമ്പിൽ തോറ്റത്.

ട്വീറ്റുകൾ കാട്ടുതീ പോലെ പടർന്നതോടെ, നൂറുകണക്കിന് വ്യക്തികൾ മാത്രമല്ല. വൻകിട കോർപറേറ്റ് കമ്പനികളും ഡേവിഡിനെ ബന്ധപ്പെട്ടു. അക്കൂട്ടത്തിൽ ഗൂഗിളും നെറ്റ്ഫ്‌ളിക്‌സും ഒക്കെ ഉൾപ്പെടുന്നു. ട്വീറ്റ് വൈറലായതോടെ 200 ഓളം തൊഴിൽ വാഗ്ദാനങ്ങളാണ് ഇതിനകം യുവാവിനെ തേടിയെത്തിയത്. ഏതായാലും ആദ്യ ട്വീറ്റിട്ട് പ്രശ്‌നം ശ്രദ്ധയിൽ പെടുത്തിയ ജാസ്മിൻ സ്‌കോഫീൽഡിനും ഇപ്പോൾ അഭിനന്ദന പ്രവാഹമാണ്. പാർക്കുകളിലും മറ്റുമാണ് ഡേവിഡ് ജീവിതം കഴിച്ചുകൂട്ടുന്നത്. ഫ്രീലാൻസ് പണികൾക്കായി അപേക്ഷ അയച്ചും, അഭിമുഖത്തിൽ പങ്കെടുത്തും അങ്ങനെ കാലം കഴിച്ചുവരികയായിരുന്നു. അതിനെല്ലാം ഒറ്റ ട്വീറ്റ് മാറ്റം വരുത്തിയിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP