Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫിദൽ കാസ്‌ട്രോയുടെ മൃതദേഹ പേടകം തകർക്കാൻ അമേരിക്കൻ ചാര സംഘടന ഹെലികോപ്റ്ററിൽ നിന്ന് പിയാനോ താഴേക്ക് ഇട്ടോ? പേടകത്തിന് തൊട്ടുമുൻപിൽ വീണ പിയാനോയുടെ വാർത്തകളുമായി ലോകമെങ്ങുമുള്ള ഇടതനുകൂല മാദ്ധ്യമങ്ങൾ; ഉത്തര കൊറിയൻ പ്രസിഡന്റ് അമ്മാവനെ പട്ടിക്കിട്ടു കൊടുത്ത പോലെ മറ്റൊരു വാർത്ത കൂടി വൈറലായപ്പോൾ

ഫിദൽ കാസ്‌ട്രോയുടെ മൃതദേഹ പേടകം തകർക്കാൻ അമേരിക്കൻ ചാര സംഘടന ഹെലികോപ്റ്ററിൽ നിന്ന് പിയാനോ താഴേക്ക് ഇട്ടോ? പേടകത്തിന് തൊട്ടുമുൻപിൽ വീണ പിയാനോയുടെ വാർത്തകളുമായി ലോകമെങ്ങുമുള്ള ഇടതനുകൂല മാദ്ധ്യമങ്ങൾ; ഉത്തര കൊറിയൻ പ്രസിഡന്റ് അമ്മാവനെ പട്ടിക്കിട്ടു കൊടുത്ത പോലെ മറ്റൊരു വാർത്ത കൂടി വൈറലായപ്പോൾ

മറുനാടൻ ഡെസ്‌ക്‌

ഹവാന: ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് സ്വന്തം അമ്മാവനെ പട്ടിക്കിട്ടു കൊടുത്തു കൊന്ന കഥ ഓർമ്മയില്ലേ? മലയാളം പത്രങ്ങൾ അടക്കം ലോകം എമ്പാടുമുള്ള പത്രങ്ങൾ ആഘോഷിച്ച ഒരു വാർത്ത ആയിരുന്നു. ഡിവൈഎഫ്‌ഐ നേതാവും, തൃപ്പൂണിത്തുറ എംഎൽഎയുമായ എം സ്വരാജ് ഈ പ്രയോഗം വിഎസിനെതിരെ നടത്തി എന്നു പറഞ്ഞും കേരളത്തിൽ വിവാദമായി.

പിന്നീട് അതൊരു വ്യാജ വാർത്ത ആണെന്ന് വ്യക്തമാക്കിയെങ്കിലും അതിന് വേണ്ടത്ര പ്രചാരണം ലഭിച്ചില്ല. അത്തരം ഒരു രസകരമായ വാർത്തയാണ് രണ്ട് ദിവസമായി ലോകമെമ്പാടുമുള്ള ഇടത് അനുകൂല മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്.

കഴിഞ്ഞദിവസം അന്തരിച്ച പ്രമുഖ വിപ്ലവ നേതാവ് ഫിദൽ കാസ്‌ട്രോയുടെ മൃതദേഹത്തെ അപമാനിക്കാൻ അമേരിക്ക ശ്രമിച്ചുവെന്ന വാർത്തയാണ് പുറത്തുവന്നത്. അദ്ദേഹത്തിന്റെ മൃതദേഹവുമായി പോയ വിലാപയാത്രയ്ക്കിടെ മൃതദേഹ പേടകത്തിന് മുകളിലേക്ക് ഹെലികോപ്റ്ററിൽ നിന്ന് പിയാനോ താഴേക്കിട്ടുവെന്നും കാസ്‌ട്രോയുടെ ഭൗതികദേഹത്തെ തകർക്കാൻ അമേരിക്കയുടെ ചാരസംഘടനയായ സിഐഎ നടത്തിയ ആ ശ്രമവും പാളിയെന്നും ക്ലിക്ക് ഹോൾ ഡോട് കോം എന്ന വെബ്‌സൈറ്റ് വാർത്ത പുറത്തുവിട്ടതോടെ ലോകമാകെ ആ വാർത്തയ്ക്കു പുറകെയായി.

ഇതോടെ ജീവിച്ചിരിക്കെ 630 വട്ടം കാസ്‌ട്രോയെ ഇല്ലാതാക്കാൻ അമേരിക്ക ശ്രമിച്ച കഥകളും കൂടി ചേർത്തുവായിക്കപ്പെട്ടതോടെ ആ വിപ്ലവകാരിയുടെ മൃതദേഹത്തെ പോലും അപമാനിക്കും വിധം അമേരിക്ക അധപ്പതിച്ചുപോയെന്ന ചർച്ചകളും സജീവമായി. വാർത്ത അറിഞ്ഞവർ മുഴുവൻ മൂക്കത്ത് വിരൽവച്ചു. ഇത്രയും നീചമായി കാസ്‌ട്രോയെ അപമാനിക്കാൻ അമേരിക്ക എങ്ങനെ ശ്രമിച്ചുവെന്ന ചോദ്യമാണ് എങ്ങും ഉയർന്നത്. 'അപമാനിക്കാൻ ഒരു അവസാന ശ്രമം' എന്ന ശീർഷകത്തിനു താഴെ കാസ്‌ട്രോയുടെ വിലാപയാത്രയ്ക്കിടെ പിയാനോ താഴേക്കിട്ട് സിഐഎ നടത്തിയ വിഫല ശ്രമത്തിന്റെ ചിത്രവും നൽകിയിരുന്നു. ഇതോടെ വാർത്ത ട്വിറ്ററിൽ വൈറലായി മാറി. തൊട്ടുപിന്നാലെ മറ്റു ചില വെബ്‌സൈറ്റുകളും വാർത്ത ആവർത്തിച്ചതോടെ വിവരം കാട്ടുതീപോലെ പടർന്നു.

പക്ഷേ, കാസ്‌ട്രോയുടെ സംസ്‌കാര ചടങ്ങുകൾ ഇനി നടക്കാൻ പോകുന്നതേയുള്ളൂ എന്നും ഇത് കഴിഞ്ഞ മാസം നടന്ന മറ്റൊരു നേതാവിന്റെ സംസ്‌കാര ചടങ്ങിന്റെ ചിത്രമാണെന്നും വ്യക്തമാക്കി ട്വിറ്ററിൽ ചിലർ മറുപടി നൽകിയതോടെയാണ് ഇതൊരു കെട്ടിച്ചമച്ച വാർത്തതാണെന്ന് വ്യക്തമായത്. ഇത്തരം വാർത്തകൾ നൽകി പേരെടുക്കാൻ ശ്രമിക്കുന്ന പ്രമുഖ വെബ്‌സൈറ്റാണ് ക്ലിക്ക്ഹോൾ. അവരുടെ പ്രഖ്യാപിത മുദ്രവാക്യംതന്നെ ഏതുവിഷയത്തിലും വൈറൽ ആകുന്ന വാർത്തകൾ സൃഷ്ടിക്കുകയെന്നതാണ്. അതിനാൽ മുമ്പും പലപ്പോഴും ഇത്തരത്തിൽ ജനങ്ങളെ 'ഞെട്ടിക്കുന്ന' വാർത്തകളുമായി ഈ സൈറ്റ് തരംഗം സൃഷ്ടിച്ചിരുന്നു.

പക്ഷേ, കൃത്യമായ വിവരണങ്ങളോടെ വിശ്വസനീയമായ രീതിയിൽ വാർത്ത നൽകിയതോടെയാണ് ആദ്യം പലരും ഈ കെണിയിൽ വീണതെന്നാണ് റിപ്പോർട്ടുകൾ. ക്യൂബയിൽ കമ്യൂണിസ്റ്റ് ഭരണാധികാരി ആകുന്നതിന് മുമ്പുതന്നെ അദ്ദേഹത്തെ വധിക്കാൻ അമേരിക്ക 630 തവണ പല തന്ത്രങ്ങളും പയറ്റിയെന്ന വിവരങ്ങൾ ഇതിനകം പുറത്തുവന്നിരുന്നു. ഇതിനൊന്നും കാസ്‌ട്രോയെ വീഴ്‌ത്താനായില്ലെന്നതിനാൽ ഒരു അവസാന ശ്രമമെന്ന നിലയിൽ അമേരിക്ക ഇത്തരത്തിൽ മൃതദേഹം തകർക്കാൻ ശ്രമിക്കുകയായിരുന്നുവെന്നായിരുന്നു റിപ്പോർട്ട്.

200 കിലോയോളം ഭാരമുള്ള പിയാനോയാണ് ഹെലികോപ്റ്ററിൽ നിന്ന് താഴേക്കിട്ടതെന്നും സംഭവത്തിൽ അമേരിക്കയുടെ പങ്കാളിത്തമുണ്ടെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ സ്ഥിരീകരിച്ചതോടെ സംഭവം അമേരിക്കയ്ക്ക് വലിയ നാണക്കേടായി മാറിയിരിക്കുകയാണെന്നും പറയുന്ന റിപ്പോർട്ടിൽ മൃതദേഹവുമായി വന്ന വാഹനം താഴെ എത്തുന്നതിന് മുമ്പുതന്നെ ഹെലികോപ്റ്ററിൽ കെട്ടിയ കയർ മുറിച്ചതുകാരണം പിയാനോ അൽപം നേരത്തേ താഴെ വീണതോടെയാണ് പദ്ധതി പൊളിഞ്ഞതെന്നും ഇല്ലെങ്കിൽ കാസ്‌ട്രോയുടെ മൃതദേഹം ഛിന്നഭിന്നമായി പോയേനെയെന്നും വ്യക്തമാക്കിയിരുന്നു.

200 അടിയോളം ഉയരത്തിൽ നിന്നാണ് പിയാനോ ഇട്ടതെന്നും വിലാപയാത്ര എത്തുന്നത് അമ്പതുവാര മുന്നേ പിയാനോ താഴെവീണുവെന്നുമായിരുന്നു വാർത്ത. മാത്രമല്ല കാസ്‌ട്രോയുടെ മൃതദേഹം ഛിന്നഭിന്നമാക്കാനുള്ള ഈ നീക്കത്തിൽ പിയാനോ ആണ് ആയുധമാക്കിയത് എന്നതിനാൽ 'ഓപ്പറേഷൻ ബിഥോവൻ' എന്നാണ് അമേരിക്കൻ ചാരസംഘടന പേരിട്ടിരുന്നതെന്നും കൂടി സംശയലേശമെന്യേ വെബ്‌സൈറ്റ് വ്യക്തമാക്കിയതോടെ വാർത്ത വൈറലായി മാറുകയായിരുന്നു. മാത്രമല്ല, കാസ്‌ട്രോയുടെ മരണശേഷം അദ്ദേഹത്തെ അപമാനിക്കുംവിധത്തിൽ നിയുക്ത പ്രസിഡന്റ് ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായ പരാമർശങ്ങളും പലരേയും അമേരിക്ക ഇങ്ങനെ ചെയ്യാൻ സാധ്യതയുണ്ടെന്ന ചിന്തയിലേക്ക് നയിച്ചതും വാർത്തയ്ക്ക് വൻ പ്രചാരം ലഭിക്കാൻ കാരണമായിയെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP