Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഹനാനെതിരെ വ്യാജപോസ്റ്റിട്ട നുറൂദ്ദീൻ ഷെയ്ഖിന് സോഷ്യൽ മീഡിയയിൽ പൊങ്കാല; തെറിവിളികൾ ഉയർന്നതോടെ മാപ്പപേക്ഷിച്ചിട്ടും വിമർശകർ വിടാഞ്ഞതോടെ പേജ് പൂട്ടി മുങ്ങി; ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചന

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഹനാനെതിരെ വ്യാജപ്രചാരണങ്ങൾക്ക് തുടക്കമിട്ട നൂറുദ്ദീൻ ഷെയ്ഖിനെതിരെ സോഷ്യൽ മീഡിയയിൽ പൊങ്കാല. തുടങ്ങിയതോടെ മാപ്പപേക്ഷയുമായി രംഗത്ത്. വയനാട് സ്വദേശിയും കൊച്ചിയിൽ താമസക്കാരനുമായ നൂറുദ്ദീൻ ഷെയ്ഖ് ഫേസ്‌ബുക്കിലൂടെയാണ് മാപ്പ് പറഞ്ഞത്. അതേ സമയം സംഭവത്തിൽ ഇയാൾക്കെതിരെ പൊലീസ് നടപടി ആരംഭിച്ചു. വാർത്തയ്ക്ക പിന്നാലെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് ലഭിക്കുന്ന വിവരം.

ഇന്നലെ ഇയാൾ ഉന്നയിച്ച അടിസ്ഥാനരഹിതമായ വാദങ്ങൾ ഫേസ്‌ബുക്കിൽ വൈറലായതോടെയാണ് ഹനാനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർന്നത്. എന്നാൽ മാപ്പ് പറഞ്ഞ വിഡിയോ ഇയാൾ പിന്നീട് ഫേസ്‌ബുക്കിൽ നിന്ന് നീക്കം ചെയ്തു.

പ്രചരിച്ച വ്യാജവാർത്തകൾക്ക് പിന്നിലെ സത്യം ഇന്നത്തെ പകൽ വ്യക്തമാക്കിയതോടെ നൂറുദ്ദീനെതിരെ പ്രതിഷേധമുയർന്നു. ഇതെ തുടർന്നാണ് മാപ്പപേക്ഷയുമായി ഇയാൾ തടിതപ്പുന്നത്. താനൊരു മുസ്ലിം ലീഗ് പ്രവർത്തകനാണെന്നും ഇയാൾ വിഡിയോയിൽ വ്യക്തമാക്കുന്നു. ഹനാനെ നേരിട്ട് വിളിച്ച് മാപ്പുപറയാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും ഇയാൾ പറയുന്നു. ഹനാനെതിരെ അധിക്ഷേപം ഉന്നയിച്ചപ്പോൾ അവൾ നേരിടേണ്ടിവന്ന അധിക്ഷേപങ്ങൾ ഇപ്പോൾ തന്റെ ഫേസ്‌ബുക്ക് പേജിൽ നടക്കുകയാണെന്നും മാന്യമായ കമന്റുകൾ ഇടണമെന്നും ഇയാൾ സോഷ്യൽ ലോകത്തോട് അഭ്യർത്ഥിക്കുന്നു. ഹനാനെതിരെ ഉയർന്ന വ്യാജ വാർത്തകൾ കരുതിക്കൂട്ടിയുള്ളതാണെന്നാണ് കമന്റുകളിൽ ആരോപണമായി ഉയരുന്നത്. സഭ്യമല്ലാത്ത നിലയിൽ പലരും അതിരൂക്ഷ പ്രതികരണവും രേഖപ്പെടുത്തിയിട്ടുണ്ട്.

 

ഹനാൻ നവരത്‌നമോതിരമിട്ടിരിക്കുന്നുവെന്നും ഗ്ലൗസ് ഇട്ടാണ് മീൻ വിൽക്കുന്നതെന്നും തരക്കേടില്ലാത്ത വസ്ത്രം ധരിക്കുന്നെന്നും അരുൺ ഗോപിയും മറ്റും അവളെ വിളിച്ചെന്നുമാണ് ഇയാൾ ഇന്നലെ വിഡിയോയിൽ പറഞ്ഞത്. ഈ തെറ്റിദ്ധാരണയാണ് ആ പാവം പെൺകുട്ടിയെ ഇന്നത്തെ ദിനം മാനസികസംഘർഷത്തിലാക്കിയത്. തെറ്റ് ഏറ്റുപറഞ്ഞ് മാപ്പ് പറഞ്ഞെങ്കിലും ഇയാളുടെ പേജിൽ പ്രതിഷേധം നിറയുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP