Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്നാലും രാജേട്ടാ, എന്താ ഇങ്ങനെ..! നിയമസഭയിൽ വീണ്ടും അബദ്ധം വിളമ്പി ഒ രാജഗോപാൽ; ബിജെപി എംഎൽഎ ഉന്നയിക്കുന്ന ചോദ്യങ്ങളെ ട്രോളി സൈബർലോകവും; സെൽഫ് ട്രോളിന് വഴിവെച്ചത് നേമത്തെ പദ്ധതികളെ കുറിച്ചുള്ള രണ്ടു ചോദ്യങ്ങൾ

എന്നാലും രാജേട്ടാ, എന്താ ഇങ്ങനെ..! നിയമസഭയിൽ വീണ്ടും അബദ്ധം വിളമ്പി ഒ രാജഗോപാൽ; ബിജെപി എംഎൽഎ ഉന്നയിക്കുന്ന ചോദ്യങ്ങളെ ട്രോളി സൈബർലോകവും; സെൽഫ് ട്രോളിന് വഴിവെച്ചത് നേമത്തെ പദ്ധതികളെ കുറിച്ചുള്ള രണ്ടു ചോദ്യങ്ങൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ചില പ്രത്യേക സാഹചര്യങ്ങളെത്തുടർന്ന് കുറച്ചുകാലമായി വിശ്രമത്തിലായിരുന്ന ട്രോളന്മാർക്ക് പുതുജീവൻ പകർന്നിരിക്കുകയാണ് നേമം എംഎൽഎ ഒ രാജഗോപാൽ. നിയമസഭയിലെ ചോദ്യോത്തര വേളയ്ക്കിടയിൽ ഒ. രാജഗോപാൽ ഉന്നയിക്കുന്ന ചോദ്യങ്ങളാണ് ഇപ്പോൾ ട്രോളന്മാരുടെ ഇഷ്ട വിഷയം. ചോദ്യങ്ങൾ അബദ്ധങ്ങളും സെൽഫ് ട്രോളുകളുമായി മാറുന്ന ആ സവിശേഷ സാഹചര്യം ഒന്ന് പരിശോധിക്കാം.

കേരള നിയമസഭ സമയം സോഷ്യൽ മീഡിയ ട്രോളന്മാർ ഏറ്റെടുത്തിരിക്കുകയാണിപ്പോൾ. പാറക്കൽ അബ്ദുള്ള എംഎൽഎ നടത്തിയ മാസ്‌ക് വിപ്ലവത്തിനു പിന്നാലെ ദേ അടുത്തതുമെത്തി. നേമം എംഎൽഎ ഒ രാജഗോപാലാണ് അബദ്ധ ചോദ്യങ്ങളുമായെത്തി നിയമസഭയെയും ട്രോളന്മാരെയും ഒരുപോലെ ചിരിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തെ രണ്ട് അബദ്ധ ചോദ്യങ്ങൾക്കൊപ്പമാണ് അടുത്തിടെ ഉന്നയിച്ച രണ്ടു ചോദ്യങ്ങളും ചേർത്ത് ട്രോളന്മാർ ആഘോഷിക്കുന്നത്. സ്വന്തം മണ്ഡലമായ നേമത്തെ പദ്ധതികളെ പറ്റി ചോദിച്ചു തന്നെയാണ് രാജഗോപാൽ സെൽഫ് ട്രോളടിച്ചത് എന്നതും ശ്രദ്ധേയമാണ്.

അബദ്ധചോദ്യത്തിൽ ഒന്ന് കായികമന്ത്രി എസി മൊയ്തീനോടായിരുന്നു. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നേമം നിയോജക മണ്ഡലത്തിൽ സ്‌പോർട്‌സുമായി ബന്ധപ്പെട്ട് പുതുതായി നടപ്പാക്കിയ പദ്ധതികൾ എന്തെല്ലാമാണെന്നായിരുന്നു ചോദ്യം. എന്നാൽ ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം നേമം നിയോജക മണ്ഡലത്തിൽ സ്‌പോർട്‌സുമായി ബന്ധപ്പെട്ട് പ്രപ്പോസലുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും അതിനാൽ പദ്ധതികളില്ലെന്നും മറുപടി. നേമം നിയോജകമണ്ഡലത്തിൽ സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഏതൊക്കെയാണെന്നും ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഈ സ്ഥാപനങ്ങൾക്കായി എന്തൊക്കെ കാര്യങ്ങൾ ചെയ്തുവെന്നുമായിരുന്നു എകെ ബാലനോടുള്ള ചോദ്യം.

എന്നാൽ നേമം മണ്ഡലത്തിൽ സാംസ്‌കാരിക വകുപ്പിനു കീഴിൽ ഒരു സ്ഥാപനവും പ്രവർത്തിക്കുന്നില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. കഴിഞ്ഞ നിയമസഭ സമ്മേളനത്തിലും ഒ രാജഗോപാൽ നിയമസഭയിൽ അബദ്ധ ചോദ്യം ഉന്നയിച്ചിരുന്നു. ലാവ്‌ലിൻ കേസ് സുപ്രിംകോടതിയിൽ വാദിക്കാൻ ഹരീഷ് സാൽവേയ്ക്ക് നൽകിയ ഫീസുൾപ്പടെ എത്ര രൂപയാണ് സംസ്ഥാന സർക്കാരിന് ചെലവായത് എന്നായിരുന്നു ഒ. രാജഗോപാൽ 17-5-2017ൽ ഉന്നയിച്ച ചോദ്യം. എന്നാൽ ലാവ്‌ലിൻ കേസ് ഇതേവരെ സുപ്രിം കോടതിയിൽ വാദിച്ചിട്ടില്ലെന്ന് പിണറായി വിജയൻ മറുപടി നൽകി.

2014-15 കാലയളവു മുതൽ 2017-18 കാലയളവുവരെ സംസ്ഥാനത്തെ സഹകരണ മേഖലയ്ക്കു എത്ര തുക കേന്ദ്രഫണ്ടായി ലഭിച്ചുവെന്ന ചോദ്യത്തിന് ഈ കാലയളവിൽ സഹകരണ മേഖലയുടെ വികസനത്തിനായി കേന്ദ്രസർക്കാരിൽ നിന്നും ഫണ്ട് ഒന്നും ലഭിച്ചിട്ടില്ലെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അന്ന് മറുപടിയായി പറഞ്ഞത്. ഇതെല്ലാം ചേർത്ത് ട്രോളുകളുടെ പെരുമഴയാണിപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP