Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൂന്തുറയിൽ നിന്ന് കാണാതായ ജസ്റ്റിന് 16 വയസ്; സഭാമക്കൾ പഠനം ഉപേക്ഷിച്ച് കടലിൽ പോകേണ്ടിവരുന്നത് എന്തുകൊണ്ട്? ഓഖിയിൽ ലത്തീൻ സഭയ്ക്കെതിരെ ഒരു വിഭാഗം; കേരളത്തിൽ ആദ്യ മന്ത്രിസഭക്കെതിരെ വിമോചന സമരം ആസൂത്രണം ചെയുമ്പോൾ സഭക്ക് വേണ്ടി ചാവേർ ആയതും ഇതേ കരയിലെ മൽസ്യത്തൊഴിലാളികളായിരുന്നു എന്ന് ഓർക്കണം: ഓഖിയിൽ ലത്തീൻ സഭയ്‌ക്കെതിരേയും പ്രതിഷേധം

പൂന്തുറയിൽ നിന്ന് കാണാതായ ജസ്റ്റിന് 16 വയസ്; സഭാമക്കൾ പഠനം ഉപേക്ഷിച്ച് കടലിൽ പോകേണ്ടിവരുന്നത് എന്തുകൊണ്ട്? ഓഖിയിൽ ലത്തീൻ സഭയ്ക്കെതിരെ ഒരു വിഭാഗം; കേരളത്തിൽ ആദ്യ മന്ത്രിസഭക്കെതിരെ വിമോചന സമരം ആസൂത്രണം ചെയുമ്പോൾ സഭക്ക് വേണ്ടി ചാവേർ ആയതും ഇതേ കരയിലെ മൽസ്യത്തൊഴിലാളികളായിരുന്നു എന്ന് ഓർക്കണം: ഓഖിയിൽ ലത്തീൻ സഭയ്‌ക്കെതിരേയും പ്രതിഷേധം

കൊച്ചി: ഓഖി ദുരന്തത്തിൽ ലത്തീൻ സഭയുടെ നിലപാടുകൾക്കെതിരെ പ്രതിഷേധവുമായി സഭയിലെ ഒരു വിഭാഗം. ഇതു സംബന്ധിച്ച ഫെയ്‌സ് ബുക്ക് പോസ്റ്റ് ചർച്ചയാവുകയാണ്. ഈ പോസ്റ്റിൽ സഭാ നേതൃത്വത്തിന്റെ ഇരട്ടത്താപ്പുകളാണ് ചൂണ്ടിക്കാട്ടുന്നത്. പൂന്തുറയിൽ നിന്ന് കാണാതായ ജസ്റ്റിൻ എന്ന മത്സ്യത്തൊഴിലാളിയുടെ പ്രായം 16 വയസാണ്. അനവധി വിഭ്യാഭ്യാസ സ്ഥാപനങ്ങളും സമ്പത്തുമുള്ള സഭയുണ്ടായിട്ടും എന്തുകൊണ്ടാണ് ജസ്റ്റിന് കടലിൽ പോകേണ്ടി വന്നതെന്ന് ഫേസ്‌ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

25 ലക്ഷം രൂപ നഷ്ടപരിഹാരവും ആശ്രിതർക്ക് ജോലിയും മക്കൾക്ക് ജോലിയും ഉൾപ്പെടെ മികച്ച നഷ്ടപരിഹാര പാക്കേജ് നൽകിയിട്ടും സഭ സർക്കാരിനെ ഭീഷണിപ്പെടുത്താൻ നോക്കുന്നത് മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയല്ലെന്നും ഫേസ്‌ബുക്ക് പോസ്റ്റ് പറയുന്നു. ഇത് സോഷ്യൽ മീഡിയ ചർച്ചയാക്കുകയാണ്.

ഫേസ് ബുക്ക് പോസ്റ്റ്

കേരളത്തിൽ ആദ്യ മന്ത്രിസഭക്കെതിരെ സഭ ഇളക്കിവിട്ട് വിമോചന സമരം ആസൂത്രണം ചെയുംബോൾ സഭക്ക് വേണ്ടി ചാവേർ ആയതും ഇതേ കരയിലെ മൽസ്യത്തൊഴിലാളികളായിരുന്നു എന്ന് ഓർക്കണം . അത് കഴിഞ്ഞിട്ട് 55 വർഷം കഴിഞ്ഞു . ഇന്നും മൽസ്യത്തൊഴിലാളി സഭാ മക്കളുടെ ജീവിതം അതുപോലെ തന്നെ , (അതെ മൽസ്യത്തൊഴിലാളികൾ മാത്രം )എന്നിട്ടിപ്പോഴും ഒരു 16 വയസുകാരനു വരെ അവന്റെ വിദ്യാഭ്യാസം എല്ലാം ഉപേക്ഷിച് ജീവിതം പുലർത്താൻ കടലിൽ പോകേണ്ടീവരുന്നു . സഭ ഇവർക്ക് വേണ്ടീ ഇത്ര വർഷമായിട്ടും ഒന്നും ചെയ്തിട്ടില്ല .

എറണാകുളം ജില്ലയിലെ ഏറ്റവും ശക്തരായ സമുധായം ഏതാന്നറിയാമൊ ? അത് ലത്തീൻ സഭയായ വരാപ്പുഴ അതിരൂപതയാണ് എറണാകുളത്തെ ഏറ്റവും പ്രശസമായ സെന്റ് ആൽബർട്ട്സ് , സെന്റ് പോൾസ് , അക്വിനാസ് ഉൾപ്പെടെ ഗ്ലാമർ കോളേജുകൾ സഭയുടെയാണ്.

ഒരു രാഷ്ട്രീയ പാമ്പര്യവും ഇല്ലാത്ത കോളേജ് അദ്ധ്യാപകനായ കെ.വി തോമസിനെ എറണാകുളത്തിന്റെ എംപി യും കേന്ദ്രമന്ത്രിയുമാക്കുന്നു , ഡൊമിനിക് പ്രസന്റേഷനെ സംസ്ഥാന മന്ത്രിയാക്കുന്നു. എറണാകുളം ജില്ലയിലെ ഏറ്റവും ശക്തമായ പ്രഷർ ഗ്രൂപ്പാണു ലത്തീൻ സഭയായ വരാപ്പുഴ രൂപത .

എന്നാൽ എറണാകുളം ജില്ലയിലെ ഏറ്റവും പിന്നോക്കക്കാർ ആരാന്ന് അറിയാമൊ ? അതും ഇതേ ലത്തീൻ സഭയുടെ അംഗങ്ങൾ തന്നെയാണു എറണാകുളം ജില്ലയിൽ പട്ടികജാതി വിഭാഗത്തേക്കാൾ പിന്നോക്കമാണു ചെല്ലാനം മുതൽ മുനംബം വരെയുള്ള മേഖലയിലെ മൽസ്യത്തൊഴിലാളികളായ ലത്തീൻ സഭാ മക്കൾ അവിശ്വസനീയമായി തോന്നുന്നുവല്ലെ ? ചെല്ലാനവും , കണ്ണമാലിയിലും , വൈപ്പിനിലുമെല്ലാമുള്ള കൃസ്ത്യൻ മൽസ്യത്തൊഴിലാളികളാണു ജില്ലയിലെ ഏറ്റവും പിന്നോക്കക്കാർ

കേരളത്തിലെ തന്നെ ഏറ്റവും സ്വാധീന ശക്തിയുള്ള വരാപ്പുഴ അതിരൂപതയിലെ മൽസ്യത്തൊഴിലാളികളായ സഭാ മക്കൾ എന്നും സഭക്ക് വേണ്ടിയുള്ള ചാവേറുകൾ മാത്രമാണു . ഇന്ത്യയിലെ തന്നെ ഏറ്റവും സംബന്ന മതവിഭാഗമായ കത്തോലിക്ക സഭയുടെ ഭാഗമാണു ഇതേ മൽസ്യത്തൊഴിലാളികൾ എന്നത് നമ്മുടെ ചിന്തകൾക്കും അപ്പുറമുള്ള യാഥാർത്ത്യമാണു .

1959 ൽ ഇ എം എസ് സർക്കാരിനെ നിലത്തിറക്കാൻ സഭക്ക് ചാവേറുകളായി മൽസ്യത്തൊഴിലാളികളെ വേണമായിരുന്നു . ഇന്ന് 2017 ൽ പിണറായി മന്ത്രിസഭക്കെതിരെ നിൽക്കാനും സഭക്ക് ഇതേ മൽസ്യത്തൊഴിലാളികളെ തന്നെ വേണം .മൽസ്യത്തൊഴിലാളി സഭാമക്കൾ ആണെങ്കിൽ അറുപത് വർഷം മുൻപ് കേരളം രൂപം കൊണ്ടാ ആതേ കാലത്തിൽ തന്നെയാണു ഇപ്പോഴും , അതേ ജീവിത നിലവാരത്തിൽ തന്നെ .

16 വയസുകാരൻ ജസ്റ്റിൻ കടലിൽ നിന്ന് തിരിചു വന്നില്ല എന്നതിന്റെ അത്രയും ഗുരുതരമാണു , സഭാമക്കളായ കുരുന്നുകൾ വരെ വിദ്യാഭ്യാസം ഉപേക്ഷിച് കടലിൽ പോകേണ്ടി വരുന്നു എന്നതും .

തമിഴ്‌നാട്ടിലെ മൽസ്യത്തൊഴിലാളികൾ കേരള പാക്കേജ് നടപ്പിലാക്കണം , കേരള സംഘത്തെ രക്ഷാപ്രവർത്തനത്തിനായി വിളിക്കണം എന്നത് കവിഞ്ഞ് ഇപ്പോൾ അവരുടെ ഗ്രാമത്തെ കേരളത്തോട് ചേർക്കണം എന്ന് വരെ ആയി കാര്യങ്ങൾ. ഇവിടെ ആണെങ്കിലൊ , പാതിരിമാർ മൽസ്യത്തൊഴിലാളികളുടെ മൃതദേഹം വെചുകൊണ്ട് വിലപേശൽ നടത്തുന്നു . മൃതദേഹവുമായി സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും എന്നാണു ഭീഷണി .

25 ലക്ഷം രൂപ നഷ്ടപരിഹാരം , ആശ്രിതർക്ക് ജോലി , പരിക്കേറ്റവർക്ക് 5 ലക്ഷം , സൗജന്യ റേഷൻ , സൗജന്യ തുടർ വിദ്യാഭ്യാസം ഉൾപ്പെടെ സ്വതന്ത്ര ഇന്ത്യയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത പുനരധിവാസ പാക്കേജ് നടേപ്പാക്കിയ സർക്കാരിനെ ലത്തീൻ സഭ ഭീഷണിപ്പെടുത്താൻ നോക്കുന്നത് മൽസ്യത്തൊഴിലാളികൾക്ക് വേണ്ടിയല്ല എന്ന് ബുദ്ധിയുള്ളവർക്ക് മനസിലാകാം . സഭയുടെ മറ്റു താൽപര്യങ്ങൾ മൽസ്യത്തൊഴിലാളികളെ മുന്നിൽ നിറുത്തി വില പേശി വാങ്ങുന്നു , എന്ന് മാത്രം .

സർക്കാർ മാന്യമായ നഷ്ടപരിഹാരം നടപ്പിലാക്കി . ഇനി സഭ ദുരന്തത്തിനിരയാവർക്ക് എന്തുകൊടുക്കുന്നുണ്ട് എന്ന് വ്യക്തമാക്കണം .സഭയുടെ സ്ഥാപനങ്ങളിൽ ദുരന്തത്തിനിരയാവർക്ക് ജോലി നൽകുമൊ ?മരിച സഭാ വിശ്വാസികളുടെ മക്കളെ ചെറുപ്രായത്തിൽ കടലിൽ വിടാതെ നിങ്ങൾ ദത്തെടുത്ത് ഉന്നത വിദ്യാഭ്യാസം നൽകുമൊ ? തൊഴിൽ ഉപകരണങ്ങൾ സഭ നൽകുമൊ ?

ഇന്ത്യയിലെ ഏറ്റവും സംബന്നമായ കത്തോലിക്കാ സഭ വിചാരിച്ചാൽ നിസാരമായി നടപ്പിലാക്കാം . പക്ഷെ അവർ വിചാരിക്കില്ല എന്ന് മാത്രം . കാരണം ഇവരെല്ലാം വിദ്യാഭ്യാസം നേടി രക്ഷപെട്ടാൽ പിന്നെ സഭക്ക് വേണ്ടി തെരുവിലിറങ്ങാൻ വേറെ ആരു വരും ?അതുകൊണ്ട് തന്നെ ഇനിയും ഇവിടെ പതിനാലും പതിനാറും വയസുള്ള കൃസ്ത്യൻ മനുഷ്യത്തൊഴിലാളികൾ ഉണ്ടാവും . ജസ്റ്റിന്മാർ ഉണ്ടാവേണ്ടത് സഭയുടെ മാത്രം ആവശ്യമാണല്ലൊ .

NB: തമിഴ് നാട്ടിൽ തെരുവിലിറങ്ങിയ മൽസ്യത്തൊഴിലാളി സമരം ഉൽഘാടനം ചെയ്ത തൂത്തൂർ ഫെറോന വികാരി ഫാ. ആൻഡ്രൂസ് ഗോമസ് പറഞ്ഞത് ' കേരള മാതൃകയിൽ രക്ഷാപ്രവർത്തനങ്ങളും പ്രത്യേക പാക്കേജും നടപ്പാക്കണമെന്നാണ് . തമിഴ്‌നാട്ടിൽ ഒരു രക്ഷാപ്രവർത്തനവും നടക്കുന്നില്ലെന്നാണ് ഫാ. ആൻഡ്രൂസ് ഗോമസ് പറഞ്ഞത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP