Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിശക്കുന്ന എല്ലാവരും ഭിക്ഷക്കാരല്ല; ലഞ്ച് ബോക്‌സ് നഷ്ടപ്പെട്ട കുട്ടിക്കും പഴ്‌സ് നഷ്ടപ്പെട്ട അപ്പൂപ്പനും ഇത് ഉപകരിക്കും. മനുഷ്യരെ ഭിക്ഷക്കാരാക്കാതിരിക്കാൻ ഓപ്പറേഷൻ സുലൈമാനി; കോഴിക്കോട് കളക്ടറുടെ പുതിയ പദ്ധതിക്കും എങ്ങും കൈയടി

വിശക്കുന്ന എല്ലാവരും ഭിക്ഷക്കാരല്ല; ലഞ്ച് ബോക്‌സ് നഷ്ടപ്പെട്ട കുട്ടിക്കും പഴ്‌സ് നഷ്ടപ്പെട്ട അപ്പൂപ്പനും ഇത് ഉപകരിക്കും. മനുഷ്യരെ ഭിക്ഷക്കാരാക്കാതിരിക്കാൻ ഓപ്പറേഷൻ സുലൈമാനി; കോഴിക്കോട് കളക്ടറുടെ പുതിയ പദ്ധതിക്കും എങ്ങും കൈയടി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട് മുഖംമാറ്റത്തിലാണ്. കളക്ടറായി പ്രശാന്ത് എത്തിയതയോടെ നാടിന്റെ രീതികൾ മാറുകയാണ്. ആദ്യ വൈഫൈ ജില്ലയെന്ന വിപ്ലവ നേട്ടത്തിന്റെ തൊട്ടടുത്ത്. കുതിരവട്ടത്തിന്റെ മുഖം മിനുക്കാനുള്ള ഇടപെടലുകൾ. ട്രാഫിക് പരിഷാകാരങ്ങൾ. എല്ലാത്തിനും കളക്ടർക്ക് കൈയടി കിട്ടുകയാണ്. കെറ്റിഡിസിയുടെ എംഡിയെന്ന നിലയിൽ ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ രീതികളെ മാറ്റി നേട്ടങ്ങളുടെ മുന്നിലെത്തിച്ച പ്രശാന്തിന് ആഭ്യന്തര മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെന്ന നിലയിലും തിളങ്ങാനായി. ആരേയും കുറ്റം പറയിക്കാതെ കോഴിക്കോട് കളക്ടറായെത്തി. എന്താണ് നഗത്തിന് വേണ്ടതെന്ന് തിരിച്ചറിഞ്ഞു. ആ അറിവിൽ നിന്ന് പുതിയൊരു പദ്ധതി കൂടിയെത്തുന്നു. വിശപ്പില്ലാത്ത കോഴിക്കോടിനായി കളക്ടർ പദ്ധതി തയ്യറാക്കുന്നു.

കോഴിക്കോടെന്നാൽ സുലൈമാനിയുടെ നാടാണ്. ബിരിയാണിയും അലുവയുമെല്ലാം മുഖമുദ്രകൾ. പക്ഷേ അന്നത്ത് വകയില്ലാതെ റോഡിൽ അലയുന്നവരുമുണ്ട്. സമ്പന്നതയുടെ നഗര ജീവിതം ഇവയെ പലപ്പോഴും കാണുന്നില്ല. ഇതിനുള്ള പരിഹാരമാണ് പുതിയ പദ്ധതി. ഉസ്താദ് ഹോട്ടലെന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ കോഴിക്കോടൻ രൂചിയുടെ തലമുറ കൈമാറ്റം മലയാളി മനസിൽ ഉൾക്കൊണ്ടു. ഹോട്ടൽ മുതലാളിയായ ഉസ്താദ് രുചിയുള്ള ബിരിയാണിയൊരുക്കി പേരും പെരുമയും നേടുമ്പോഴും വന്ന വഴി മറന്നില്ല. വിശപ്പിന്റെ ലോകത്ത് എങ്ങനെ ജീവിക്കണമെന്ന മഹാസന്ദേശം തിലകന്റെ കഥാപാത്രം പകർന്ന് നൽകി. ഈ സന്ദേശമാണ് കളക്ടർ പ്രശാന്ത് പുനരവതിപ്പിക്കാൻ ഒരുങ്ങുന്നത്. തിലകന്റെ ഉസ്ദാത് ഹോട്ടലിലെ മുഖം തന്നെ അതിനായി കൂട്ടുകയും ചെയ്യുന്നു. വേറിട്ട വഴിയിലെ കോഴിക്കോട് കളക്ടറുടെ ഈ യാത്രയെ സോഷ്യൽ മീഡിയ കൈയടിയോടെ പ്രാത്സാഹിപ്പിക്കുന്നു.

ഫെയ്‌സ് ബുക്ക് പേജിലെ അഭിന്ദന പ്രവാഹങ്ങൾക്ക് താഴെ മറുപടിയായി ഇങ്ങനെ കുടി കളക്ടർ കുറിക്കുന്നു. അപ്പോഴാണ് ഓപ്പറേഷൻ സുലൈമാനി അർത്ഥവത്താകുന്നത്. വിശക്കുന്ന എല്ലാവരും ഭിക്ഷക്കാരല്ല. ലഞ്ച് ബോക്‌സ് നഷ്ടപ്പെട്ട കുട്ടിക്കും പഴ്‌സ് നഷ്ടപ്പെട്ട അപ്പൂപ്പനും ഇത് ഉപകരിക്കും. മനുഷ്യരെ ഭിക്ഷക്കാരാക്കാതിരിക്കാനാണ് ഈ പദ്ധതി. ജോലി ചെയ്യാതെ ഭക്ഷണം കഴിക്കാനുള്ള പദ്ധതിയുമല്ല. പദ്ധതിവിശദാംശങ്ങൾ അറിയിക്കുമ്പോൾ അത് വ്യക്തമാകുമെന്ന് കളക്ടർ വ്യക്തമാക്കുന്നു.

ഓപ്പറേഷൻ സുലൈമാനിയുടെ വരവ് അറിയിച്ച് കളക്ടർ കുറിച്ച് ഫെയ്‌സ് ബൂക്ക് പോസ്റ്റ് ചുവടെ

"ഓപ്പറേഷൻ സുലൈമാനി"

ആതിഥ്യ മര്യാദയ്ക്കും രുചിയേറിയ ഭക്ഷണത്തിനും പേരുകേട്ട നാടാണ് കോഴിക്കോട് . ധാരാളിത്തത്തിൽ മതിമറന്ന് ഭക്ഷണം പാഴാക്കുന്ന ചിലർ ഒരു വശത്ത്. ഒരു നേരത്തെ അന്നത്തിനായി അലയുന്ന ചിലർ മറുവശത്ത്. വിശപ്പാണ് സത്യം - പണ്ഡിതനും, പാമരനും, പണക്കാരനും, പാവപ്പെട്ടവനും അത് ഒരുപോലെയാണ് .

ഉച്ച സമയത്ത് അഭിമാനം പണയ പെടുത്തി മണിക്കൂറുകളോളം ക്യൂവിൽ നിന്ന് ഒരു നേരത്തെ ഭക്ഷണം വാങ്ങി കഴിക്കുന്നവരെ നമുക്ക് കാണാം. നഗരത്തിൽ വിശപ്പുള്ളവർ ഉണ്ടെന്നും,ഭക്ഷണം കൊടുക്കാൻ മനസ്സുള്ളവർ ഉണ്ടെന്നും വ്യക്തമാണ് .

വിശക്കുന്നവർക്ക് ആത്മാഭിമാനത്തോടെ ഭക്ഷണം കഴിക്കാൻ, ഒരു ലളിതമായ പദ്ധതി ജില്ലാ ഭരണകൂടം തയ്യാറാക്കിയിരിക്കുന്നു. 
ഹോട്ടൽ നടത്തിപ്പുമായി ബന്ധപ്പെട്ട സംഘടനകളുമായി ആലോചിച്ച് ഒരു ചെറിയ ആശയം ഉരുത്തിരിഞ്ഞിട്ടുണ്ട്. വിശക്കുന്നവന് "ഭിക്ഷ" നല്കാതെ, മാന്യമായി ഹോട്ടലിൽ ചെന്ന് മറ്റേതൊരാളെയും പോലെ ഭക്ഷണം കഴിക്കുവാനുള്ള അവസരം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ വിഷയത്തിൽ അനുകൂലമായൊരു മറുപടിയാണ് Hotel & Restaurants Association ൽ നിന്നും ലഭിച്ചത്. മറ്റ് സന്നദ്ധ സംഘടനകളും അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. വിശക്കുന്ന മനുഷ്യന്റെ ആത്മാഭിമാനം കാത്തുകൊണ്ടും അതേ സമയം ദുരുപയോഗം ചെയ്യാൻ ബുദ്ധിമുട്ടുള്ളതുമായ, ലളിതമായ ഒരു ഫുഡ് കൂപ്പൺ സിസ്റ്റമാണ് മെയ് മാസം രണ്ടാം ആഴ്ച മുതൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. കോഴിക്കോട്ടുകാർ വയറുനിറയെ ഭക്ഷണം കഴിച്ച ശേഷം ഒരു പൊടി മൊഹബ്ബത്ത് കലര്ന്ന സുലൈമാനി കുടിക്കുന്ന പോലെ, മനസ്സിന് തൃപ്തി തരുന്ന പദ്ധതി.

 

"ഓപ്പറേഷൻ സുലൈമാനി"ആതിഥ്യ മര്യാദയ്ക്കും രുചിയേറിയ ഭക്ഷണത്തിനും പേരുകേട്ട നാടാണ് കോഴിക്കോട് . ധാരാളിത്തത്തിൽ മതിമറന്ന് ...

Posted by Collector, Kozhikode on Thursday, April 23, 2015

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP