Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആ ഓർമ്മ പുതുക്കാൻ ഇന്ന് അവസാന അവസരം; നമ്മെ ഫേസ്‌ബുക്ക് ജീവികളാക്കി മാറ്റിയ ഓർക്കൂട്ടിൽ കയറി ഒന്ന് സ്‌ക്രാപ്പാൻ മറക്കരുതേ

ആ ഓർമ്മ പുതുക്കാൻ ഇന്ന് അവസാന അവസരം; നമ്മെ ഫേസ്‌ബുക്ക് ജീവികളാക്കി മാറ്റിയ ഓർക്കൂട്ടിൽ കയറി ഒന്ന് സ്‌ക്രാപ്പാൻ മറക്കരുതേ

ന്യൂയോർക്ക്: സോഷ്യൽ നെറ്റ്‌വർക്കിങ് സൗഹൃദത്തിൽ പുതിയ മാറ്റങ്ങൾക്ക് തുടക്കമിട്ട ഓർക്കുട്ട് ഇന്നത്തെ ദിവസത്തോടു കൂടി ഓർമ്മക്കൂട്ടായി മാറും. ഓർക്കുട്ടിൽ ഓർമ്മകൾ പങ്കുവച്ച് അവസാനത്തെ സ്‌ക്രാപ്പിടാൻ ഇന്ന് കൂടി മാത്രമാണ് അവസരമുള്ളത്. സെപ്റ്റംബർ 30ന് ഓർക്കുട്ടിന്റെ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് ഗൂഗിൾ നേരത്തെ അറിയിച്ചിരുന്നു. ഓർക്കുട്ട് അക്കൗണ്ടുള്ളവർക്കെല്ലാം ഗൂഗിൾ ഓർക്കുട്ടിന്റെ ആസന്ന മരണത്തിന്റെ സന്ദേശം അറിയിക്കുകയും ചെയ്തു.

2004 ജനുവരി 24നാണ് ഗൂഗിളിലെ എൻജിനിയറായ ഓർക്കുട്ട് ബുയോകോക്ടൻ ഓർക്കുട്ടിന് തുടക്കം കുറിച്ചത്. കാലിഫോർണിയയിലാണ് ഓർക്കുട്ട് തുടക്കം കുറിച്ചതെങ്കിലും 2008 മുതൽ ബ്രസീൽ കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചത്. ഫേസ്‌ബുക്കിലേക്ക് കൂടുതൽ പേർ ആകർഷിക്കപ്പെട്ടതോടെയാണ് ഓർക്കുട്ടിന്റെ ഗ്‌ളാമറിന് മങ്ങലേറ്റത്. ജൂലായ് മുതൽ തന്നെ പുതിയ അക്കൗണ്ടുകളൊന്നും ഓർക്കുട്ട് അനുവദിച്ചിരുന്നില്ല.

ഫേസ്‌ബുക്ക് പിടുമുറുക്കും മുമ്പ് സോഷ്യൽ മീഡിയയിലേക്ക് ജനലക്ഷങ്ങളെ ആകർഷിച്ചത് ഓർക്കുട്ടായിരുന്നു. ഗൂഗിൾ പ്ലസിനു കൂടുതൽ പ്രാധാന്യം നൽക്കാനുള്ള നടപടിയുടെ ഭാഗമായാണ് ഓർക്കുട്ടിനെ പിൻവലിക്കുന്നത്. ഓർക്കുട്ടിനെ യാത്രയയ്ക്കാനുള്ള തയാറെടുപ്പുകൾ സൈബർ ലോകവും പൂർത്തിയാക്കിക്കഴിഞ്ഞു. ഓർക്കുട്ടിന്റെ ഓർമയ്ക്കു വിഡിയോ ഗാനങ്ങളും ചരമ ഗീതങ്ങളുമെല്ലാം ഒരുങ്ങിക്കഴിഞ്ഞു. ഓർക്കുട്ടിന്റെ അവസാന നിമിഷം വരെ സന്ദേശങ്ങൾ കുറിക്കാനാണ് ആരാധകരുടെ തീരുമാനം.

ബുയോകോക്ടന്റെ പേരിലെ ഓർക്കുട്ട് ആണ് ആ വെബ്‌സൈറ്റിന് ഗൂഗിൾ നൽകിയത്. കാലിഫോർണിയയിലാണ് ഓർക്കുട്ട് തുടക്കം കുറിച്ചതെങ്കിലും 2008ൽ ബ്രസീൽ കേന്ദ്രമാക്കി പ്രവർത്തിക്കാൻ തുടങ്ങി. ഇതേ സമയത്തായിരുന്നു ഫേസ് ബുക്ക് തുടങ്ങിയതെങ്കിലും പ്രചാരത്തിൽ ഓർക്കൂട്ട് ഏറെ മുന്നിലായിരുന്നു. ബ്രസീലിലും ഇന്ത്യയിലുമാണ് ഓർക്കുട്ടിന് ഏറെ ഉപയോക്താക്കളുണ്ടായിരുന്നത്.

സ്വകാര്യതാ പ്രശ്‌നങ്ങളടക്കം സാങ്കേതികമായ നിരവധി പോരായ്മകൾ ഓർക്കൂട്ടിനുണ്ടായിരുന്നു. ഈ വിടവിലേക്കാണ്, പുത്തൻ സാങ്കേതങ്ങളുമായി ഫേസ്‌ബുക്ക് നുഴഞ്ഞുകയറിയത്. പിന്നെ ഫേസ്‌ബുക്ക് അരങ്ങുവാണപ്പോൽ പുതിയതിനെ സ്വീകരിക്കാൻ വെമ്പൽകൊണ്ട ലോകം ഓർക്കുട്ടിനെ കൈവെടിഞ്ഞു. 128 കോടി ഉപയോക്താക്കളുമായി ഫേസ്‌ബുക്ക് തങ്ങളുടെ അധീശത്വം തുടരുമ്പോൾ ഓർക്കുട്ട് ആസന്നമായ മരണത്തെ വരിക്കുകയായിരുന്നു.  

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP