Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ന്യൂയോർക്ക് ടൈംസിനെ പാഠം പഠിപ്പിക്കാമെങ്കിലാണോ പാക്കിസ്ഥാൻ? ലാലേട്ടന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിന് പ്രതികരണമായി പാക്കിസ്ഥാനി ഡിഫൻസ് ഫേസ്‌ബുക്കിൽ മലയാളികളുടെ തെറിപ്പൂരം

ന്യൂയോർക്ക് ടൈംസിനെ പാഠം പഠിപ്പിക്കാമെങ്കിലാണോ പാക്കിസ്ഥാൻ? ലാലേട്ടന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിന് പ്രതികരണമായി പാക്കിസ്ഥാനി ഡിഫൻസ് ഫേസ്‌ബുക്കിൽ മലയാളികളുടെ തെറിപ്പൂരം

കൊള്ളാം... നമ്മുടെ ലാലേട്ടനോടാണോ പാക്കിസ്ഥാന്റെ കളി. മലയാളികളുടെ സൂപ്പർ താരം മോഹൻലാലിനോട് കളിച്ചാൽ പാക്കിസ്ഥാൻ പട്ടാളമായാലും പണികിട്ടും. മറിയ ഷറപ്പോവയ്ക്കും ന്യൂയോർക്ക് ടൈംസിനും പിന്നാലെ പാക്കിസ്ഥാൻ ഡിഫൻസിന്റെ ഫേസ്‌ബുക്ക് പേജിലും മലയാളികളുടെ തെറിയഭിഷേകം.

മോഹൻലാലിന്റെ ബ്ലോഗായ 'മോഹൻലാൽ ദ കംപ്ലീറ്റ് ആക്ടറി'നെയാണ് പാക്കിസ്ഥാനിൽ നിന്നുള്ള ഹാക്കർമാർ ഹാക്ക് ചെയ്തത്. പാക്കിസ്ഥാന്റെ പതാക സഹിതം ഫ്രീ കശ്മീർ എന്നാണ് സൈറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നത്.

ഡെവിൾ ഹാക്കേഴ്‌സ് എന്നവകാശപ്പെടുന്നവരാണ് ബ്ലോഗ് ഹാക്ക് ചെയ്തത്. എന്നാൽ പിന്നീട് അണിയറ പ്രവർത്തകർ സൈറ്റ് തിരിച്ചുപിടിക്കുകയായിരുന്നു. മോഹൻലാലിന്റെ ബ്ലോഗ് ഹാക്കർമാർ ആക്രമിച്ചതോടെ നവമാദ്ധ്യമങ്ങളിൽ വീണ്ടും മലയാളികളുടെ സജീവ ഇടപെടൽ ആരംഭിച്ചു. ലാലേട്ടന്റെ ബ്ലോഗ് ആക്രമിച്ചതിന് പകരം പാക്കിസ്ഥാൻ ഡിഫൻസിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽതന്നെയാണ് മലയാളികൾ കൂട്ടത്തോടെ ആക്രമണം നടത്തിയത്.

പാക്കിസ്ഥാൻ ഡിഫൻസിന്റെ വാർത്തകൾ പോസ്റ്റ് ചെയ്യുന്ന അക്കൗണ്ടിൽ ഓരോ പോസ്റ്റിനും ആയിരക്കണക്കിന് കമന്റുകളാണ് മലയാളത്തിൽ പ്രത്യക്ഷപ്പെട്ടത്. മോഹൻലാലിന്റെ സിനിമാ ഡയലോഗുകളും ഭാരത് മാതാ കീ ജയ് വിളികളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് പാക്കിസ്ഥാൻ ഡിഫൻസിന്റെ അക്കൗണ്ട്. ഇന്ത്യക്കെതിരെ ചെറുവിരൽ അനക്കിയാൽ തകർത്തുകളയും പാക്കിസ്ഥാനെ എന്നും മലയാളികൾ ഓർമിപ്പിക്കുന്നു. പച്ചത്തെറികളും പാക്കിസ്ഥാനെതിരെ പോസ്റ്റ് ചെയ്യാൻ മലയാളി നവമാദ്ധ്യമക്കൂട്ടം മടിച്ചില്ല.

 

''നിനക്കൊന്നും മലയാളിയെ ശരിക്കറിയുല്ല..! മലയാളി എന്താണെന്നറിയണെങ്കിൽ മലയാളമറിയണം, മലയാളം എന്തെന്നറിയണമെങ്കിൽ കേരളത്തെ കുറിച്ചറിയണം.., കേരളമെന്തന്നറിയണമെങ്കിൽ ദൈവമെന്തന്നറിയണം..! ദൈവത്തിന്റെ സ്വന്തം നാട്..!!!!!'' എന്നും പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കാശ്മീരിൽ സംഘർഷം മുറുകുന്നതിന് ഇടെയാണ് ഹാക്കർമാർ സൈന്യത്തിന്റെ ഭാഗം കൂടിയായ മോഹൻലാലിന്റെ ബ്ലോഗ് ലക്ഷ്യം വച്ചത്. ഹാക്ക് ചെയ്ത സൈറ്റിൽ ഇന്ത്യൻ സൈന്യത്തെ ഭീഷണിപ്പെടുത്തുന്ന വിധത്തിലുള്ള സന്ദേശങ്ങളും പ്രത്യക്ഷപ്പെട്ടിരുന്നു. ജമ്മു കാശ്മീരിൽ പാവങ്ങളായ നിരവധി പേരെ ഇന്ത്യൻ സൈന്യം കൊലപ്പെടുത്തുന്നുവെന്നും. പാക് അധീന കാശ്മീരിന് നേരെ ആക്രമണം നടത്തുന്നതിന്റെയും പ്രതികാരമായാണ് ഈ നടപടിയെന്നും ഹാക്ക് ചെയ്ത സൈറ്റിൽ പറയുന്നു. സർക്കാർ വെബ്‌സൈറ്റുകളെയും ബാങ്ക് അക്കൗണ്ടുകളെയും ലക്ഷ്യം വെക്കുമെന്നും ഹാക്കർമാർ പറഞ്ഞിരുന്നു.

നേരത്തെ സച്ചിൻ ടെൻഡുൽക്കറെ അറിയില്ലെന്ന് പറഞ്ഞ ടെന്നീസ് താരം മറിയ ഷറപ്പോവയ്ക്കും മംഗൽയാനെ അധിക്ഷേപിച്ച് കാർട്ടൂൺ പ്രസിദ്ധീകരിച്ച അമേരിക്കൻ മാദ്ധ്യമഭീമൻ ന്യൂയോർക്ക് ടൈംസിന് മലയാളികൾ ഫേസ്‌ബുക്കിലൂടെ പണി കൊടുത്തിരുന്നു. ഒടുവിൽ മാപ്പപേക്ഷയുമായി ന്യൂയോർക്ക് ടൈംസ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മോഹൻലാലിന്റെ ബ്ലോഗ് ഹാക്കർമാർ ആക്രമിച്ചതിന് പിന്നാലെ മലയാളി നവമാദ്ധ്യമപ്പടയുടെ തിരിച്ചടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP