Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദ്ദിച്ചതിന്റെ പേരിലാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ്; മകളുടെ കല്യാണ നിശ്ചയം മുടക്കിയ പൊലീസ് ഇടപെടലിനെതിരെ ജനരോഷം തിരിഞ്ഞപ്പോൾ വിശദീകരണവുമായി പൊലീസും ഫേസ്‌ബുക്കിൽ; മർദ്ദനത്തിന്റെ പേരിൽ പണി തെറിക്കുമെന്നായപ്പോൾ ഫേസ്‌ബുക്കിൽ കൂടി മറുപടി പറഞ്ഞ് വിവാദ എസ്‌ഐ; ആരോടോ സംസാരിക്കുന്നുവെന്ന വ്യാജേന എസ്‌ഐ പോസ്റ്റ് ചെയ്ത വീഡിയോ ചട്ടലംഘനമെന്ന് സോഷ്യൽ മീഡിയ

കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദ്ദിച്ചതിന്റെ പേരിലാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ്; മകളുടെ കല്യാണ നിശ്ചയം മുടക്കിയ പൊലീസ് ഇടപെടലിനെതിരെ ജനരോഷം തിരിഞ്ഞപ്പോൾ വിശദീകരണവുമായി പൊലീസും ഫേസ്‌ബുക്കിൽ; മർദ്ദനത്തിന്റെ പേരിൽ പണി തെറിക്കുമെന്നായപ്പോൾ ഫേസ്‌ബുക്കിൽ കൂടി മറുപടി പറഞ്ഞ് വിവാദ എസ്‌ഐ; ആരോടോ സംസാരിക്കുന്നുവെന്ന വ്യാജേന എസ്‌ഐ പോസ്റ്റ് ചെയ്ത വീഡിയോ ചട്ടലംഘനമെന്ന് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വിവാഹ നിശ്ചയത്തിന് പോയ സംഘം സഞ്ചരിച്ച വാഹനം കെഎസ്ആർടസി ബസിൽ ഇടിച്ച കേസ് കല്ലറ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ വിവാഹം മുടങ്ങിയ സംഭവം കഴിഞ്ഞ ദിവസം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ഹക്കിം ബദറുദ്ദീന്റെ മകൾ ഡോക്ടർ ഹർഷിതയുടെ വിവാഹമാണ് ജനമൈത്രി പൊലീസ് കുളമാക്കിയത്. കാൽനൂറ്റാണ്ടായി സൗദി അറേബ്യയിൽ ജോലിചെയ്യുന്ന കഴക്കൂട്ടം കരിമണൽ എസ്എഫ്എസ് വാട്ടർസ്‌കേപ് ആറ്ബിയിൽ ഹക്കീം ബദറുദീന്റെ(45) മകൾ ഡോ. ഹർഷിതയുടെ വിവാഹനിശ്ചയച്ചടങ്ങാണു കല്ലറ പാങ്ങോട് പൊലീസ് മുടക്കിയത്.

ഈ മാസം 16നു വൈകിട്ട് അഞ്ചിനാണു ഹർഷിതയുടെ വിവാഹ നിശ്ചയം തീരുമാനിച്ചിരുന്നത്. വരന്റെ വസതിയിൽ എത്തുന്നതിനു മുൻപു പുലിപ്പാറ വളവിൽ വച്ച് 4.10നു വധുവിന്റെ വീട്ടുകാർ സഞ്ചരിച്ച ടൂറിസറ്റ് ബസും കെഎസ്ആർടിസി ബസും തമ്മിൽ ഉരസി. ടൂറിസ്റ്റ് ബസിന്റെ ചില്ലു തകർന്നു. ഇതോടെ പ്രശ്‌നം തുടങ്ങി. ബസിന്റെ ഡ്രൈവർ ബഹളമുണ്ടാക്കി. ഡ്രൈവറുടെ പക്ഷം പിടിച്ച ബസ് യാത്രക്കാരനായ സ്‌പെഷൽ ബ്രാഞ്ച് പൊലീസുകാരൻ പാങ്ങോട് സ്റ്റേഷനിൽ വിളിച്ചതിനെതുടർന്ന് ഗ്രേഡ് എസ്‌ഐ ലത്തീഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ചടങ്ങു മുടക്കരുതെന്നും അതിനുശേഷം സ്റ്റേഷനിൽ എത്താമെന്നും ഹക്കീം അഭ്യർത്ഥിച്ചുവെങ്കിലും പൊലീസിന്റെ മനസാക്ഷി ഉണർന്നില്ല. ബസ് ഡ്രൈവർ ബിജുമോനെയും വാനിൽ ഉണ്ടായിരുന്ന 27 പേരെയും സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഇതോടെ വിവാഹ നിശ്ചയം മുടങ്ങുകയും ചെയ്തു.

എന്നാൽ സംഭവിച്ചത് മറ്റൊന്നാണെന്ന് പൊലീസ് പറയുന്നു. പാലോട് ഡിപ്പോയിലെ കെഎസ്ആർടിസി ബസും പൂന്തുറയിൽ നിന്ന് വന്ന ടൂറിസ്റ്റ് ബസും തമ്മിൽ ഉരസി രണ്ടുബസിന്റെയും സൈഡ് മിറർ പൊട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പൂന്തുറയിൽ നിന്ന് വന്ന ഹക്കീം എന്നയാളുടെ നേതൃത്വത്തിൽ അഞ്ചോളം പേർ ടൂറിസ്റ്റ് ബസിൽ നിന്ന് ഇറങ്ങി വ്ന്ന് കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച് അവശനാക്കി. സ്ഥലത്തെത്തി പൊലീസ് പാലോട് ആശുപത്രിയിൽ പോയി മൊഴി എടുത്ത ശേഷമാണ് അഞ്ചുപേർക്കെതിരെയും എഫഐആർ എടുത്തത്.പണക്കൊഴുപ്പിൽ ഒരു മനുഷ്യനാണെന്നുള്ള പരിഗണന കൊടുക്കാതെ ഒരു സൃെരേ ഡ്രൈവറാണെന്നുള്ള പരിഗണന കൊടുക്കാതെ അടിച്ചു പല്ല് കൊഴിച്ച പൂന്തുറക്കാരായ അക്രമികളെ പൊലീസ് വെറുതെ വിടണമായിരുന്നോ? മർ്ദിച്ചവശനാക്കണമായിരുന്നോ ?പണമുണ്ടെങ്കിൽ നിയമം കാറ്റിൽ പറത്താമെന്നാണോ ?പൊലിസ് നടപടി ശരിയായിരുന്നു.-ജനമൈത്രി പൊലീസിന്റെ ഫേസ്‌ബുക്കിലിട്ട പോസ്റ്റിലാണ് പാങ്ങോട് എസ് ഐ നിയാസ് പൊലീസിന്റെ വാദം ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ആരോടോ സംസാരിക്കുന്നുവെന്ന മട്ടിൽ, എസ്‌ഐ നിയാസ് ഫേസബുക്കിൽ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ നിയമപാലന ചുമതലയുള്ള ഉദ്യോഗസ്ഥൻ സമൂഹ മാധ്യമത്തിലൂടെ പ്രതികരിക്കുന്നത് ചട്ടലംഘനമാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

ജനമൈത്രി പൊലീസിന്റെ പേജിൽ പൊലീസിനെ ന്യായീകരിച്ച് ഇട്ട പോസറ്റിന്റെ പൂർണ രൂപം:

കഴിഞ്ഞ 16. 03. 2018 തീയതി പാങ്ങോട് പുലിപ്പാറ എന്ന സ്ഥലത്തു വച്ചു പാലോട് ഡിപ്പോയിലെ ksrtc ബസും പൂന്തുറയിൽ നിന്നും വന്ന ടൂറിസ്റ്റ് ബസും തമ്മിൽ ഉരസി രണ്ടു ബസിന്റെയും സൈഡ് mirror പൊട്ടി. ഇതുമായി ബന്ധപ്പെട്ടു പ്രകോപിതരായ പൂന്തുറയിൽ നിന്നും വന്ന ഹക്കിം എന്നയാളുടെ നേതൃത്വത്തിൽ അഞ്ചോളം പേര് ടൂറിസ്റ്റ് ബസിൽ നിന്നും ഇറങ്ങി വന്നു ചീത്തവിളിച്ചുകൊണ്ട്

Ksrtc ഡ്രൈവറെ മർദിച്ചു അവശനാക്കി. ബസിലെ സ്ഥിരം യാത്രക്കാരായ ടീച്ചേഴ്‌സും ഹോസ്പിറ്റലിൽ ജീവനക്കാരും കേണപേക്ഷിച്ചിട്ടും പൂന്തുറക്കാർ തനി സ്വരൂപത്തോടെ മർദനം അഴിച്ചുവിടുകയായിരുന്നു. ഉടനെ യാത്രക്കാരും പാങ്ങോട് നിവാസികളും പൊലീസിനെ വിവരം അറിയിച്ചു. പെട്ടെന്ന് തന്നെ പൊലീസ് സംഭവസ്ഥലത്തെത്തി. അടിയേറ്റ് അവശനായ ksrtc ഡ്രൈവർ അയാളെ മർദിച്ചതായി പറഞ്ഞ അഞ്ചു പൂന്തുറക്കാരെയും കസ്റ്റഡിയിൽ എടുത്തു.

ഉടനെ തന്നെ ksrtc പാലോട് ഡിപ്പോ ഇൻസ്പെക്ടർ രേഖാമൂലം പരാതി നൽകി. ട്രിപ്പ് മുടങ്ങിയതായും പരാതി നൽകി. ആ സമയം police സ്റ്റേഷനിലേക്ക് ksrtc ഡ്രൈവർ അടിയേറ്റ് ചികിത്സയിൽ കഴിയുന്നതായി ഇന്റിമേഷനും വന്നു. പാങ്ങോട് police ഉടനെ പാലോട് ഹോസ്പിറ്റലിൽ എത്തി പരിക്കേറ്റ ksrtc ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തി. കസ്റ്റഡിയിൽ ഉള്ള അഞ്ചു പേർക്കെതിരെയും നിയമപ്രകാരം FIR രജിസ്റ്റർ ചെയ്തു.അടിയേറ്റ് അവശനായ ksrtc ഡ്രൈവർ അയാളെ മർദിച്ചതായി പറഞ്ഞ അഞ്ചു പൂന്തുറക്കാരെയും കസ്റ്റഡിയിൽ എടുത്തു.
നിയപരമായി തന്നെ അഞ്ചുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. കോടതി അവരെ റിമാൻഡ് ചെയ്തു.


ഇതിൽ പൊലീസിന്റെ ഭാഗത്തെ തെറ്റ് എന്താണ് ?മർദനമേറ്റ ksrtc ഡ്രൈവറെ മർദിച്ച ഹക്കിം ഉൾപ്പെടെയുള്ള പൂന്തുറക്കാരിൽ നിന്നുംരക്ഷിച്ചതാണോ ? അതോ അവിടെ പൊലീസ് ഉടനടി എത്തി പ്രതികളെ കസ്റ്റഡിയിൽ എടുത്തതോ ?ജീവിക്കാൻ വേണ്ടി വാഹനം ഓടിക്കുന്ന പാവം ksrtc ഡ്രൈവറെ ഡ്യൂട്ടിക്കിടയിൽ പണക്കൊഴുപ്പിന്റെ അഹങ്കാരത്തിൽ മർദിച്ചവർക്കു ഇന്ത്യൻ പീനൽ code സെക്ഷൻ 332 ബാധകമല്ലേ ?പ്രതിയായ ഒരാളെ മോചിപ്പിച്ചിട്ടാണോ പൊലീസ് ക്രമാസമാധാനം സംരക്ഷിക്കേണ്ടത് ?പണമുള്ളവർക്ക് IPC ബാധകമല്ലേ ?

പാവം ksrtc ഡ്രൈവർ ഒരു കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്നവൻ ഒരു സാധു കുടുംബത്തെ പോറ്റാൻ ഉപജീവനമാർഗം തേടി വാഹനം ഓടിക്കുന്ന ഒരു പാവം bus ഡ്രൈവറുടെ ദയനീയത പൊലീസ് കണ്ടില്ലന്നു നടിക്കണമായിരുന്നോ ?പണക്കൊഴുപ്പിൽ ഒരു മനുഷ്യനാണെന്നുള്ള പരിഗണന കൊടുക്കാതെ ഒരു ksrtc ഡ്രൈവറാണെന്നുള്ള പരിഗണന കൊടുക്കാതെ അടിച്ചു പല്ല് കൊഴിച്ച പൂന്തുറക്കാരായ അക്രമികളെ പൊലീസ് വെറുതെ വിടണമായിരുന്നോ ?
അക്രമികളിൽ ഒരാളുടെ മകളുടെ വിവാഹ നിശ്ചയത്തിനാണ് വന്നതെങ്കിൽ വാഹനം ഉരസിയതിന് പാവം ksrtc ഡ്രൈവറെ മര്ദിച്ചവശനാക്കണമായിരുന്നോ ?

പണമുണ്ടെങ്കിൽ നിയമം കാറ്റിൽ പറത്താമെന്നാണോ ?പൊലീസ് നടപടി ശരിയായിരുന്നു.
പാവം ksrtc ഡ്രൈവറുടെ സഹായത്തിനെത്തുകയും നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന് തെളിയിച്ച പാങ്ങോട് പൊലീസിന് ബിഗ് സല്യൂട്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP