Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഓണപ്പരീക്ഷ എത്താറായി സഖാവേ പുസ്തകം ഇതുവരെ കിട്ടിയില്ലല്ലോ'; സഖാവ് എന്ന കവിതയുടെ പാരഡിയും ഏറ്റെടുത്തു സോഷ്യൽ മീഡിയ

'ഓണപ്പരീക്ഷ എത്താറായി സഖാവേ പുസ്തകം ഇതുവരെ കിട്ടിയില്ലല്ലോ'; സഖാവ് എന്ന കവിതയുടെ പാരഡിയും ഏറ്റെടുത്തു സോഷ്യൽ മീഡിയ

കൊച്ചി: ഓണ പരീക്ഷ എത്താറായി സഖാവേ പുസ്തകം ഇതുവരെ കിട്ടിയില്ലല്ലോ..... സഖാവ് എന്ന കവിതയ്ക്ക് പിന്നാലെ പാരഡിയും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

സഖാവ് എന്ന കവിത പിടിച പുലിവാല് ചില്ലറ ഒന്നുമായിരുന്നില്ല. കവിതയുടെ അവകാശവാദ മുന്നയിച്ച് രണ്ടു പേർ എത്തിയതും അതിനെ പിന്തുണച്ച് എത്തിയവരും സോഷ്യൽ മീഡിയയിൽ കുറച്ച് ദിവസം ആഘോഷമാക്കി എന്നു വേണമെങ്കിൽ പറയാം. ഇതോടെ കവിതയെ കർതൃത്വം ആരാഞ്ഞ് വി ടി ബൽറാം ഉൾപ്പെടയുള്ളവർ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു.

എന്തായാലും കവിത ആളുകളുകൾ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത് എന്ന് യാതൊരു സംശയവും ഇല്ല. അതു കൊണ്ടാണല്ലോ കവിതയുടെ പാരഡിയും ആളുകൾ ഏറ്റെടുത്തത്. ഓണ പരീക്ഷ എത്താറായി സഖാവേ പുസ്തകം ഇതുവരെ കിട്ടിയില്ലല്ലോ എന്നാണ് പാരഡി കവിത തുടങ്ങുന്നത്. കെകെ മനോജ് എന്ന കോഴിക്കോട് സ്വദേശിയാണ് കവിതയ്ക്ക് പിന്നിൽ. ഫേസ്‌ബുക് വഴി എത്തിയ കവിതയിപ്പോൾ തന്നെ സോഷ്യൽ മീഡിയ വഴി പ്രചാരണതത്തിലുണ്ട്.

ഓണപ്പരീക്ഷ എത്തിയിട്ടും പല സ്‌കൂളുകളിലും പാഠപുസ്തകങ്ങൾ എത്താത്തതിൽ നാട്മുഴുവൻ വിവാദം കൊടുമ്പിരി കൊള്ളുമ്പോഴാണ് കവിതയുടെ പാരടിയും എത്തുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പുസ്തകം വൈകുന്നതിൽ പ്രതിഷേധിച്ചു ഇടതു പക്ഷ വിദ്യാർത്ഥി സംഘടന പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോഴേന്താ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാത്തത് എന്നും കവിതയിൽ ചോദിക്കുന്നു.

തലശ്ശേരി ബ്രണ്ണൻ കോളജിലെ ആര്യ ദയാലെന്ന വിദ്യർഥിനി സഖാവെന്ന കവിത പാടുന്ന വീഡിയോക്ക് സോഷ്യൽ മീഡിയയിൽ വൻപ്രചാരമായിരുന്നു ലഭിച്ചത്. ഇതുപോലെ ഒരു പെൺകുട്ടിയുടെ ശബ്ദാത്തിലാണ് പാരഡി കവിതയും എത്തിയിരിക്കുന്നത്. എന്നാൽ പാടിയ ആൾ ആരാണെന്നു പറയാൻ കെകെ മനോജ് തയാറായില്ല.

കെ. കെ മനോജ് തന്നെയാണ് സഖാവിന്റെ പാരഡി കവിത എഴുതിയത്. സഖാവ് എന്ന കവിത യുടെ വിവാദങ്ങൾക്കുള്ള മറുപടിയും അതോടൊപ്പം തന്നെ പാഠപുസ്തകം എത്താത്തതിലുള്ള സർക്കാരിന്റെ അനാസ്ഥയുമാണ് താൻ ഇ കവിതയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത് എന്ന് കെ. കെ മനോജ് പറഞ്ഞു.

എല്ലാം ശരിയാകും എന്ന് പറഞ്ഞാണ് എൽഡിഎഫ് സർക്കാർ അധികാരത്തിൽ കയറിയത്. എന്നാൽ ജനങളുടെ പ്രതീക്ഷക്ക് അനുസരിച്ചു സർക്ക്ാരിന്റെ പ്രവർത്തനങ്ങൾ ഉയരുന്നില്ല. പഠപുസ്തകം ഇന്റർനെറ്റിൽ നിന്നുപോലും വിദ്യാർത്ഥികൾക്കു പ്രിന്റ് എടുക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. അതുകൊണ്ടാണ് ഒരു കവിത എഴുതി ഫേസ്‌ബുക് വഴി പോസ്റ്റ് ചെയ്യാൻ കാരണം എന്നും മനോജ് പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP