Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇത് ഞങ്ങളാടി... പത്തനംതിട്ട ബസ് സ്റ്റാൻഡിൽ വന്നിട്ട് ബസിൽ നിന്നിറങ്ങിയത് മാത്രമേ ഓർമ്മയുള്ളു; ബസ് സ്റ്റാൻഡിൽ കയറുന്നവർ മാത്രം അറിഞ്ഞിരുന്ന കാര്യമാ; ഇപ്പൊ ലോകത്തുള്ള മലയാളികൾ മൊത്തം അറിഞ്ഞു നാറ്റക്കേസായി: ട്രോൾ മഴയിൽ നനഞ്ഞ് പത്തനംതിട്ട ബസ് സ്റ്റാൻഡ്

ഇത് ഞങ്ങളാടി... പത്തനംതിട്ട ബസ് സ്റ്റാൻഡിൽ വന്നിട്ട് ബസിൽ നിന്നിറങ്ങിയത് മാത്രമേ ഓർമ്മയുള്ളു; ബസ് സ്റ്റാൻഡിൽ കയറുന്നവർ മാത്രം അറിഞ്ഞിരുന്ന കാര്യമാ; ഇപ്പൊ ലോകത്തുള്ള മലയാളികൾ മൊത്തം അറിഞ്ഞു നാറ്റക്കേസായി: ട്രോൾ മഴയിൽ നനഞ്ഞ് പത്തനംതിട്ട ബസ് സ്റ്റാൻഡ്

പത്തനംതിട്ട: മഴ പെയ്തതോടെ പത്തനംതിട്ട ബസ് സ്റ്റാൻഡിൽ എത്തിയ യാത്രക്കാർ ദുരിതത്തിലായെങ്കിലും സംഭവം അവിടെ തന്നെ ഒതുങ്ങി നിൽക്കുകയായിരുന്നു. എന്നാൽ എംഎൽഎയെ വിമർശിച്ചതിന് പോസറ്റിട്ട ബിജെപി പ്രവർത്തകനെ അറസ്റ്റ് ചെയ്തതോടെ വാർത്ത സംസ്ഥാനം മുഴുവൻ ശ്രദ്ധ നേടി. എന്നാൽ ഇപ്പോൾ സൈബർ ലോകത്ത് പത്തനംതിട്ട ബസ് സ്റ്റാൻഡിന്റെ ശോചനിയാവസ്ഥയെ പറ്റി ട്രോൾ മഴ പെയ്തതോടെ ബിജെപി പ്രവർത്തകനെ അറസ്റ്റ് ചെയ്യിച്ച് ഒതുക്കാമെന്ന് കരുതിയ സംഭവം കൈവിട്ടു പോയിരിക്കുകയാണ്.

ലോകം മുഴുവനുമുള്ള മലയാളികൾ പത്തനംതിട്ട ബസ് സ്റ്റാൻഡിനെ കുറിച്ചുള്ള ട്രോളുകൾ ഏറ്റെടുക്കുകയാണ്. ലോകം മുഴുവനും ഉള്ള മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുമാണ് പത്തനംതിട്ട ബസ് സ്റ്റാൻഡിനെ കുറിച്ചുള്ള ട്രോളുകൾ. ബസ് സറ്റാൻഡിനകം മുഴുവൻ വെള്ളം കയറി വള്ളം കളി നടത്താവുന്ന അവസ്ഥയിലാണ് കിടപ്പ്. കെഎസ്ആർടിസി ഉപയോഗിക്കുന്ന ഒന്നാം സ്റ്റാൻഡാണ് ഏറ്റവും മോശം.

ബസിൽ കയറണമെങ്കിൽ മുട്ടറ്റം വെള്ളത്തിൽ നീന്തണം. നഗരസഭയുടെ അധീനതയിലുള്ളതണ് സ്റ്റാൻഡ്. എന്നാൽ പൊതുജനങ്ങൾ ആശ്രയിക്കുന്ന ബസ് സ്റ്റാന്ഡ് ശോച്യാവസ്ഥയിലായതോടെ സാധാരണക്കാരായ ജനങ്ങൾ ജനപ്രതിനിധികളെ എല്ലാം വിമർശിക്കുന്നു. എന്നാൽ കണ്ണടച്ച് ഇരുട്ടാക്കുന്ന പത്തനംതിട്ടയിലെ ജനപ്രതിനിധിക്ക് അത് ഇഷ്ടപ്പെടാതായതോടെയാണ് സംഭവം ലോകം മുഴുവനുമുള്ള മലയാളകളുടെ ശ്രദ്ധ നേടിയത്.

ദിവസവും 200 ബസുകളാണ് ഇവിടെ വന്നുപോകുന്നത്. ആയിരം ട്രിപ്പുകളെങ്കിലും ഉണ്ടാകും. കെ.എസ്.ആർ.ടി.സി. മാത്രം 76 ബസുകൾ ഇവിടെനിന്ന് മാത്രം സർവീസ് നടത്തുന്നു. മറ്റിടങ്ങളിൽനിന്ന് വന്നുപോകുന്നതും അത്ര വരും. ഇത് മാത്രം 300 ട്രിപ്പുകളെങ്കിലും കാണും. ഇത്രയും ബസുകൾ വന്നുപോകുന്ന സ്റ്റാൻഡിന് അത് താങ്ങാനുള്ള ഉറപ്പില്ല. 11.80 ലക്ഷം രൂപയ്ക്കാണ് പ്രൈവറ്റ് സ്റ്റാൻഡ് ലേലത്തിൽ പോയത്. 20 രൂപയാണ് നഗരസഭക്കുള്ള ഒരു ബസിന്റെ വാടക. കുഴിയിൽ തുഴഞ്ഞ് പോകാൻ ഈ പണം നൽകണോ എന്നാണ് ബസുകാരുടെ ചോദ്യം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP