Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നൂറ് ലിറ്റർ പെട്രോൾ അടിച്ചാൽ നാല് രൂപ ലാഭം..! അതുകൊണ്ട് എന്തൊക്കെ വാങ്ങാം..!! പെട്രോളിന് നാല് പൈസയും ഡീസലിന് മൂന്ന് പൈസയും കുറച്ച മോദിയെ ട്രോളന്മാർ വെറുതേ വിടുന്നില്ല..

നൂറ് ലിറ്റർ പെട്രോൾ അടിച്ചാൽ നാല് രൂപ ലാഭം..! അതുകൊണ്ട് എന്തൊക്കെ വാങ്ങാം..!! പെട്രോളിന് നാല് പൈസയും ഡീസലിന് മൂന്ന് പൈസയും കുറച്ച മോദിയെ ട്രോളന്മാർ വെറുതേ വിടുന്നില്ല..

തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില റെക്കോർഡ് താഴ്‌ന്നെങ്കിലും അതിന്റെ പ്രയോജനം ജനങ്ങൾക്ക് നൽകാതെ തീരുവ വർധിപ്പിച്ച് ഖജനാവ് വീർപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. ജനങ്ങൾക്ക് അർഹമായ ഇളവ് തട്ടിയെടുക്കുന്ന കേന്ദ്രസർക്കാറിനെതിരെ വിവിധ കോണുകളിൽ നിന്നും അതിശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനിടെയാണ് ആളുകളെ കളിയാക്കുന്ന വിധത്തിൽ ഒരു വിലക്കുറവ് പ്രഖ്യാപിച്ചത്. പെട്രോൾ വിലയിൽ നാല് പൈസയും ഡീസൽ വിലയിൽ മൂന്ന് പൈസയും മാത്രമാണ് കഴിഞ്ഞ ദിവസം കുറച്ചത്.

ഇതോടെ മനം മടുത്തവർ സോഷ്യൽ മീഡിയയിലൂടെ കടുത്ത പ്രതിഷേധം ഉയർത്തി രംഗത്തെത്തി. നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ ട്രോളുകളായിരുന്നു ഇതോടെ ഉയർന്നത്. മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിനോട് ക്ഷമ ചോദിച്ചാണ് നിരവധി ഫേസ്‌ബുക്ക് പോസ്റ്റുകൾ. ആരെയും ഞെട്ടിക്കുന്ന വിളക്കുറവ് വന്നതോടെ ദാസനും വിജയനും കഥാപാത്രങ്ങളായ ട്രോളുകളുടെ പെരുമഴ തന്നെയാണ് ഫേസ്‌ബുക്കിൽ.

1 രൂപ 53 പൈസയും കുറയേണ്ട സ്ഥാനത്താണ് നാമമാത്രമായ ഈ കുറവ് വരുത്തിയത്. പെട്രോളിന് ഒരു രൂപയും ഡീസലിന് ഒന്നര രൂപയും ഇറക്കുമതി തീരുവ വർധിപ്പിച്ചതാണ് സാധാരണക്കാരന് തിരിച്ചടിയായത്. തീരുവ വർധന വഴി സർക്കാരിന് 3200 കോടി അധിക വരുമാനം ലഭിക്കുമ്പോൾ പൊതുജനങ്ങളെ പിഴിയാൻ സർക്കാർ ശ്രമിച്ചത്.

100 ലിറ്റർ പെട്രോൾ അടിച്ചാൽ നാല് രൂപ ലാഭിക്കാമെന്നും അതുകൊണ്ട് എന്തൊക്കെ കാര്യങ്ങൾ ചെയ്യാമെന്ന് ചിന്തിക്കുന്ന ദാസനും വിജയനും ട്രോളാണ് ഇതിൽ ക്ലാസിക്. അരി വാങ്ങണം, ഷർട്ട് വാങ്ങണം.. ബാക്കി സേവിങ്‌സ് നാല് രൂപ ലഭിക്കുന്നതിലൂടെ ദാസന്റെയും വിജയന്റെയും മോഹങ്ങൾ പെരുകുകയാണ്. ഡയമണ്ട് നെക്‌സേസിലെ സ്ത്രീധന രംഗം വച്ചാണ് മറ്റൊരു ട്രോളിങ്. സന്തോഷായില്ലേ പെട്രോളിന് നാല പൈസയും ഡീസലിന് മൂന്ന് പൈസയും സംഘികൾ കുറപ്പിച്ചിട്ടുണ്ട്. സന്തോഷായില്ലേ. എന്ന് ആഢ്യത്തത്തോടെ ചോദിക്കുന്ന രംഗമാണ് ട്രോളർമാരുടെ മറ്റൊരു ഫേവറേറ്റ് ഇനം. റാംജി റാവു സ്പീക്കിംഗിലെ രംഗം വച്ചാണ് മറ്റോരു പ്രമുഖ ട്രോൾ.

സത്യത്തില് പോക്കറ്റിയുണ്ടോ സത്യത്തില് നിനക്ക് പോക്കറ്റിയുണ്ടോ എന്നാണ് കേന്ദ്രസർക്കാറിനോടുള്ള ചോദ്യം. ഇങ്ങനെ ഫേസ്‌ബുക്കിൽ ട്രോൾമഴ പെയ്യുമ്പോൾ തന്നെ അതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് ബിജെപി അനുഭാവികളും. പെട്രോൾ വില കുറച്ചതിനെ പ്രതിഷേധിച്ചുള്ള ചില ട്രോളുകൾ കാണാം...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP