1 aed = 17.81 inr 1 eur = 70.61 inr 1 gbp = 81.68 inr 1 kwd = 214.81 inr 1 sar = 17.43 inr 1 usd = 65.44 inr
Mar / 2017
24
Friday

ജയിൽ മോചിതനായ കനയ്യയ്ക്ക് സ്വീകരണം നൽകി ജെഎൻയു ഓഫീസിലെത്തിയ ചിത്രം പാക് എംബസിയാക്കി..! കനയ്യ കുമാറിനെയും മുഹ്‌സിനെയും ബർക്കയെയും പാക് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നവരാക്കി; സംഘപരിവാറിന്റെ ഫോട്ടോഷോപ്പ് പ്രയോഗം പൊളിച്ച് സോഷ്യൽ മീഡിയ

August 17, 2016 | 10:30 AM | Permalinkമറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഫോട്ടോഷോപ്പിൽ വ്യാജപ്രചരണം നടത്തുന്നവരാണ് സൈബർ ലോകത്തെ സംഘപരിവാർ അനുയായികൾ എന്ന ആക്ഷേപം ശക്തമാണ്. വിദേശത്തുള്ള സോളാർ പദ്ധതികൾ ഗുജറാത്തിലെ വികസനമാക്കി അവതരിപ്പിച്ചും മറ്റും പല വിധത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരണങ്ങൾ നടന്നു. തെരഞ്ഞെടുപ്പ് കാലത്തായിരുന്നു ഇത്തരത്തിൽ പ്രചരണം ശക്തമായി നടന്നത്. എന്നാൽ, രാഷ്ട്രീയ എതിരാളികളെ തകർക്കാനും സമാനമായ വിധത്തിൽ കുപ്രചരണങ്ങൾ നടത്തിയ സംഘപരിവാർ അനുയായികളെ സോഷ്യൽ മീഡിയ പൊളിച്ചടുക്കി.

ജെഎൻയു പ്രക്ഷോഭത്തിന്റെ പേരിൽ സംഘപരിവാർ അനുയായികളുടെ കണ്ണിലെ കരടായ കനയ്യ കുമാറിനെതിരെ അവസരം കിട്ടിയാലൊക്കെ അധിക്ഷേപവുമായി രംഗത്തിറങ്ങുകയാണ് പരിവാർ അനുയായികൾ. ഇതിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ ഏതാനും ദിവസങ്ങളായി ഇവർ ഫോട്ടോഷോപ്പ് പ്രയോഗം നടത്തി കുപ്രചരണം നടത്തി. പാക്കിസ്ഥാൻ എംബസിയിൽ എത്തി പാക് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നവരായാണ് കന്നയ്യ കുമാറിനെയും പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിനെയും മാദ്ധ്യമപ്രവർത്തക ബർക്ക ദത്തിനെയും ഇവർ ചിത്രീകരിച്ചത്.

ബിജെപി അനുഭാവിയായ ഹരിനാരായണൻ എന്ന ഐഡിയിൽ നിന്നാണ് ഇത്തരത്തിൽ ഒരു ഫോട്ടോഷോപ്പ് പ്രത്യക്ഷപ്പെട്ടത്. 2016 ഓഗസ്റ്റ് 14ന് ഡൽഹിയിലെ പാക്കിസ്ഥാൻ എംബസിയിൽ പോയി പാക് സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കുന്ന 'തന്തമാർ പലതായാൽ തള്ളയെ വരെ കൂട്ടികൊടുക്കാൻ മടിക്കാത്ത പാഴ്ജന്മങ്ങൾ' എന്ന് ആക്ഷേപിച്ചാണ് പോസ്റ്റ്. കനയ്യ കുമാറും പട്ടാമ്പി എംഎൽഎ മുഹ്‌സിനും ബർക്ക ദത്തുമുള്ള ചിത്രം വച്ചായിരുന്നു ഹരിനാരായണന്റെ കുപ്രചരണം. സംഘപരിവാർ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന വ്യക്തി എന്ന നിലയിൽ ബിജെപി അണികളുടെ കണ്ണിൽ കരാടാണ് കനയ്യ കുമാർ. ആ കനയ്യയെയും അദ്ദേഹത്തിന്റെ കൂട്ടുകാരനുമായ പട്ടാമ്പി എംഎൽഎയെയും അധിക്ഷേപിച്ച് പോസ്റ്റിട്ടത്.

സംഘപരിവാർ അനുയായികൾ തന്നെ ഈ ഫോട്ടോഷോപ്പ് സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുകയും ചെയ്തു. ആയിരക്കണക്കിന് പേരാണ് ഈ പോസ്റ്റ് ഷെയർ ചെയ്തത്. എന്നാൽ അധികം വൈകാതെ തന്നെ സംഘപരിവാർ അനുയായികളുടെ ഫോട്ടോഷോപ്പ് പ്രചരണം പൊളിഞ്ഞു വീഴുകയും ചെയ്തു. തിഹാർ ജയിലിൽ നിന്ന് ഇറങ്ങി കനയ്യകുമാറും കൂട്ടരും 2016 മാർച്ച് മൂന്നിന് ഡൽഹി ജെ.എൻ.യു ഓഫീസിൽ എത്തിയപ്പോൾ എടുത്ത ചിത്രമാണ പാക് എംബസിയെന്ന വ്യാജേന ഇക്കൂട്ടർ പ്രചരിപ്പിച്ചത്. സോഷ്യൽ മീഡിയിലെ ഇടതു അനുഭാവികൾ തന്നെ രംഗത്തിറങ്ങി സംഘപരിവാറിന്റെ നുണപ്രചരണം പൊളിക്കുകയായിരുന്നു.

നേരത്തെ ജെഎൻയു സമരവേളയിൽ തന്നെ കന്നയ്യ കുമാർ പാക്കിസ്ഥാന് അനുകൂലമായി മുദ്രാവാക്യം വിളിച്ചുവെന്ന വിധത്തിൽ വീഡിയോ പുറത്തിറക്കിയിരുന്നു. എന്നാൽ, ഈ വീഡിയോ വ്യാജമാണെന്ന് വൈകാതെ ബോധ്യമാകുകയും ചെയ്തു. കനയ്യ കുമാർ തുടങ്ങിവച്ച വിദ്യാർത്ഥി പ്രക്ഷോഭം ദേശീയ തലത്തിൽ സംഘപരിവാർ അനുയായികളെ ചൊടിപ്പിക്കുകയും ദേശീയ തലത്തിൽ ഇടതു പ്രക്ഷോഭങ്ങൾക്ക് അനുകൂലമാകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സംഘപരിവാറുകാരുടെ ഫോട്ടോഷോപ്പ് തന്ത്രം പൊളിഞ്ഞു വീണതും.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
അവൾ തൂങ്ങി നിൽക്കുന്നത് കണ്ടപ്പോഴേ അസ്വാഭാവികത തോന്നിയിരുന്നു; പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ റേപ്പ് എന്ന് വായിച്ച് അറിഞ്ഞിട്ടും പൊലീസ് അനങ്ങിയില്ല; പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ സ്ഥിരീകരിച്ചപ്പോൾ പോരാട്ടം തുടങ്ങി; പൊലീസ് സ്‌റ്റേഷനിൽ കയറി ഇറങ്ങിയപ്പോൾ അവരെന്ന പ്രതിയാക്കി; മനോരമ ലേഖകനെ യാദൃശ്ചികമായി കണ്ടത് വഴിത്തിരിവായി; കുണ്ടറയിലെ പത്തു വയസ്സുകാരിയുടെ അച്ഛൻ തന്റെ പോരാട്ടത്തിന്റെ കഥ മറുനാടനോട് പറയുന്നു
2000 രൂപയുമായി ആദ്യം എസ് ഐ എത്തി; പഞ്ചായത്ത് മെമ്പർ മുതൽ എംഎൽഎവരെ പണവുമായി പിന്നാലെ എത്തി; ആശ്വസിപ്പിക്കാൻ ആശുപത്രിയിലേക്ക് പ്രവഹിച്ചത് ആയിരങ്ങൾ; സഹായം ഒഴുക്കി പ്രവാസികൾ; എല്ലാ സൗകര്യങ്ങളും ഉള്ള വീട് നൽകുമെന്ന് കൊല്ലത്തെ റോട്ടറി ക്ലബ്; പത്തനംതിട്ടയിൽ ഭൂമിയും വീടും നൽകാൻ ഡിസിസി നേതാവ്; നിയമപീഠം കണ്ണടച്ചപ്പോൾ കരുണ ചൊരിഞ്ഞ് മലയാളികൾ
തടവറയെ 'ബ്യൂട്ടി പാർലർ' ആക്കിയ ഷെറിന്റെ സൗന്ദര്യത്തിനു മുന്നിൽ ജയിൽ മേധാവി ആർ ശ്രീലേഖയും അടിയറവു പറഞ്ഞു; കാരണവർ വധക്കേസിലെ പ്രതിയെ വിയ്യൂരിലേക്കു മാറ്റണമെന്നു പറഞ്ഞ അതേ സൂപ്രണ്ടിനെക്കൊണ്ട് തിരിച്ചു പറയിച്ചു; 'ഉന്നത' കേന്ദ്രങ്ങളിലെ പിടിപാടു കൊണ്ട് ഷെറിൻ വീണ്ടും അട്ടക്കുളങ്ങരയിൽ; ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ പരാതികൾ അപ്രത്യക്ഷം
അവൾക്കിട്ട് രണ്ട് ഏറ് കിട്ടിയാലും കുഴപ്പമില്ല അവൾ ഒരു പൊട്ടൻഷ്യൽ വെടിയാണെന്ന് റസിഡൻഷ്യൽ അസോസിയേഷൻ; പരാതി നൽകുമ്പോൾ വെടികളായ അമ്മയും മകളും ബഫൂണായ അച്ഛനുമായി കണ്ട് പൊലീസ്; സാമൂഹ്യപ്രവർത്തക ഡോ. ഗീതയ്ക്കും മകൾ അപർണയ്ക്കുമെതിരെ നാട്ടിലെ സദാചാര രോഗികൾ ഉറഞ്ഞുതുള്ളുമ്പോൾ കുടപിടിച്ച് നിയമപാലകർ; മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഉറ്റബന്ധുവിന് ഈ ഗതിയെങ്കിൽ കേരളം എങ്ങോട്ട്?
ഉള്ളു കാണാത്ത തരത്തിൽ സ്റ്റിക്കർ ഒട്ടിച്ചോടുന്ന ഇന്നോവ ഓവർ ലോഡാണെന്ന് തോന്നി; വാഹനം തടഞ്ഞപ്പോൾ ഒരു പെൺകുട്ടി ഡ്രൈവറുടെ സീറ്റിനടുത്ത്; ഉള്ളിലുള്ളവരെ പുറത്തിറക്കി വിവരങ്ങൾ ബോധ്യപ്പെട്ടപ്പോൾ പറഞ്ഞുവിട്ടു; സിനിമ കാണാത്തതുകൊണ്ട് നടീനടന്മാരെ തിരിച്ചറിയാനായില്ല; വിവാദമാക്കുന്നത് അങ്കമാലി ഡയറീസിന്റെ പ്രമോഷനു വേണ്ടി: സംവിധായകന്റെ ആരോപണത്തിൽ മൂവാറ്റുപുഴ ഡിവൈഎസ്‌പിക്ക് പറയാനുള്ളത്
ജയിലിലെ ദുരിതം പുറത്തറിഞ്ഞതോടെ അറ്റ്‌ലസ് രാമചന്ദ്രനെ രക്ഷിക്കാൻ അവസാന ശ്രമം നടത്താനൊരുങ്ങി പ്രവാസികൾ; ബാധ്യതകൾ ഏറ്റെടുത്ത് ജയിൽ മോചനത്തിന് വഴിയൊരുക്കാൻ സന്നദ്ധമായി ബിസിനസ് ഗ്രൂപ്പും രംഗത്ത്; പുറത്തുവരാനായാൽ എല്ലാം വിറ്റിട്ടായാലും കടങ്ങൾ വീട്ടുമെന്ന് പ്രതിജ്ഞയെടുത്ത് മനുഷ്യസ്‌നേഹിയായ പ്രവാസി വ്യവസായി
വൈദികന്റെ പീഡനം കുമ്പസാരത്തിൽ പറഞ്ഞ യുവതിയോട് പൊലീസിൽ പരാതിപ്പെടാൻ പറഞ്ഞപ്പോൾ മുതൽ വേട്ടയാടൽ തുടങ്ങി; സഭയിലെ അഴിമതിക്കും സ്ത്രീ പീഡനത്തിനും എതിരെ നിലപാട് എടുത്ത വൈദികനെ വേട്ടയാടി കൊന്നത് ഫാ. റോബിന്റെ നേതൃത്വത്തിലുള്ള വൈദിക മാഫിയ: എല്ലാവരും വേട്ടക്കാരായപ്പോൾ ഫാ. ഫ്രാൻസിസിന്റെ മരണം അന്വേഷിക്കാൻ ആരുമുണ്ടായില്ല
മമ്മൂട്ടി ഇടപെടാതിരുന്നാൽ നടി ആക്രമിക്കപ്പെട്ട കേസിലെ യഥാർത്ഥ പ്രതികൾ പിടിയിലാകും; ആക്രമിക്കപ്പെട്ട നടിയേയും ഗീതു മോഹൻ ദാസിനെയും സംയുക്തവർമ്മയേയും ഒതുക്കാൻ സിനിമ രംഗത്ത് പ്രത്യേക സംഘം; നടിയുടെ മൊഴി കോടതിയിൽ കൊടുപ്പിച്ചത് പ്രതികൾ വമ്പന്മാരെന്ന് പൊലീസിന് ഉറപ്പായതുകൊണ്ട്: ലിബർട്ടി ബഷീറിന് പറയാനുള്ളത്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദേശിക്കാൻ പള്ളിമേടയിലേക്ക് കൊണ്ടു പോയി അവിടേയും ഇവിടേയും തൊട്ടു തുടക്കം; നിരന്തരമായ പീഡനത്തെ തുടർന്ന് ഗർഭിണിയായപ്പോൾ പിതാവിന്റെ തലയിൽ കെട്ടിവയ്ക്കാൻ ഉപദേശിച്ചു; കണ്ണൂരിൽ പിടിയിലായ കത്തോലിക്കാ വൈദികൻ പാവപ്പെട്ട നിരവധി പെൺകുട്ടികളെ പീഡിപ്പിച്ചതായും സൂചന; ആ നരാധമന് വേണ്ടിയും ഉന്നതർ രംഗത്ത്
സിനിമാക്കാരുടെ താവളത്തിൽ പൊലീസ് റെയ്ഡിനെത്തിയപ്പോൾ ഉണ്ടായിരുന്നത് യുവ നടനായ സിദ്ധാർത്ഥ് ഭരതൻ; പ്രതികളിൽ ഒരാളെ കാക്കനാട്ടെ ഫ്ലാറ്റിൽ നിന്ന് പിടിച്ചെന്ന വാർത്തകൾക്ക് സ്ഥിരീകരണമില്ല; അപകടത്തിൽപ്പെട്ടപ്പോൾ എല്ലാ സഹായവും നൽകിയ സൂപ്പർസ്റ്റാറിനോടുള്ള കടപ്പാട് കെപിഎസി ലളിതയുടെ മകനേയും കുഴപ്പത്തിൽ ചാടിച്ചതായി റിപ്പോർട്ടുകൾ
വാൻ കാറിന്റെ പിറകിൽ ഇടിപ്പിച്ച ശേഷം കയറിയവർ ഇരുവശത്തുമായി ഇരുന്ന് എന്റെ കൈകൾ കൂട്ടിപ്പിടിച്ച് വാപൊത്തിപ്പിടിച്ചു; ലൊക്കേഷൻ ആർക്കോ ഫോണിൽ പറഞ്ഞു കൊടുത്തു; പലരും ഇടയ്ക്ക് കാറിൽ കയറിയിറങ്ങുകയും ചെയ്തു; നേക്കഡ് വീഡിയോ എടുത്തു കൊടുക്കാനാണ് ക്വട്ടേഷൻ എന്ന് അവർ പറഞ്ഞു; രണ്ടര മണിക്കൂർ നീണ്ടുനിന്ന പീഡന വിവരണങ്ങളുമായി തട്ടിക്കൊണ്ടു പോകലിന് ഇരയായ നടിയുടെ മൊഴി പുറത്ത്