Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഹരീഷിന് ഐക്യദാർഢ്യവുമായി കൂടുതൽ എഴുത്തുകാർ; ഇനിമുതൽ അമ്പലക്കമ്മറ്റി പ്രസിഡന്റിനും പൂജാരിക്കും പള്ളിക്കമ്മറ്റി പ്രസിഡന്റിനും വികാരിയച്ചനുമൊക്കെ നോവൽ കാണിച്ച് കൂഴപ്പമില്ലെന്ന് അറിയിച്ചാൽ മാത്രം പ്രസിദ്ധീകരിക്കാമെന്ന് പികെ പാറക്കടവ്

ഹരീഷിന് ഐക്യദാർഢ്യവുമായി കൂടുതൽ എഴുത്തുകാർ; ഇനിമുതൽ അമ്പലക്കമ്മറ്റി പ്രസിഡന്റിനും പൂജാരിക്കും പള്ളിക്കമ്മറ്റി പ്രസിഡന്റിനും വികാരിയച്ചനുമൊക്കെ നോവൽ കാണിച്ച് കൂഴപ്പമില്ലെന്ന് അറിയിച്ചാൽ മാത്രം പ്രസിദ്ധീകരിക്കാമെന്ന് പികെ പാറക്കടവ്

കോഴിക്കോട്: സംഘപരിവാറിന്റെ ഭീഷണിമൂലം നോവൽ പിൻവലിക്കേണ്ടിവന്ന എഴുത്തുകാരൻ ഹരീഷിന് പിന്തുണയുമായി കൂടുതൽ എഴുത്തുകാർ. പ്രശസ്ത എഴുത്തുകാരൻ പികെ പാറക്കടവാണ് ഇന്നലെ ഫേസ്‌ബുക്കിലൂടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനുവേണ്ടി രംഗത്തെത്തിയത്.

പാറക്കടവിന്റെ പോസ്റ്റ് ഇങ്ങനെ.

എഴുത്ത് / കഴുത്ത്
പി.കെ.പാറക്കടവ്

പ്രിയപ്പെട്ട പത്രാധിപർക്ക്,ഞാനൊരു നോവലെഴുതി. അമ്പലക്കമ്മിറ്റി പ്രസിഡണ്ടിനും പൂജാരിക്കും കാണിച്ചു കുഴപ്പമില്ലെന്ന് പറഞ്ഞു. പള്ളിക്കമ്മിറ്റി പ്രസിഡണ്ടിനും ഇമാമിനും കാണിച്ചു. കുഴപ്പമില്ലെന്ന് പറഞ്ഞു. ഇടവകയിലെ വികാരിയച്ചനും
കാണിച്ചു കുഴപ്പമില്ലെന്ന് പറഞ്ഞു. ഇനി അത് ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുമല്ലോ.
ഒരു പാവം എഴുത്തുകാരൻ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP