Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമൃത ആശുപത്രിയിലെ ചികിത്സ ശരീരത്തിനാണ്; അത് കണ്ട് പ്രതികരണ വൈകൃതത്തിലേർപ്പെടുന്ന നിങ്ങൾക്ക് വേണ്ടത് മാനസിക ചികിത്സയാണ്; അമൃത ആശുപത്രി രോഗശമനത്തിന് ആർക്കും കടന്നു ചെല്ലാവുന്ന ആതുരാലയം: ദേശാഭിമാനി റസിഡന്റ് എഡിറ്റർ പിഎം മനോജിന്റെ പോസ്റ്റ് ചർച്ചയാകുമ്പോൾ

അമൃത ആശുപത്രിയിലെ ചികിത്സ ശരീരത്തിനാണ്; അത് കണ്ട് പ്രതികരണ വൈകൃതത്തിലേർപ്പെടുന്ന നിങ്ങൾക്ക് വേണ്ടത് മാനസിക ചികിത്സയാണ്; അമൃത ആശുപത്രി രോഗശമനത്തിന് ആർക്കും കടന്നു ചെല്ലാവുന്ന ആതുരാലയം: ദേശാഭിമാനി റസിഡന്റ് എഡിറ്റർ പിഎം മനോജിന്റെ പോസ്റ്റ് ചർച്ചയാകുമ്പോൾ

കൊച്ചി: അമൃത ആശുപത്രയിലെ ചികിൽസയിൽ പൂർണ്ണ സംതൃപ്തനാണ് ദേശാഭിമാനി റെസിഡന്റ് എഡിറ്റർ  പിഎം മനോജ്. മനോജിനെ അമൃതയിൽ എത്തിച്ചതും ചികിൽസിച്ചതും അമൃതയിലെ ദീപക് ധർമ്മടമാണ്. മനോജ് ആശുപത്രയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ഫോട്ടോ ദീപക് പോസ്റ്റ് ചെയ്തു. ഇതോടെ സൈബർ ലോകം കടന്നാക്രമണം നടത്തി. അമൃതാനന്ദമയിയുടെ ആശുപത്രിയിൽ മനോജ് ചികിൽസയെക്കെത്തിയതിനെ പരിവാറുകാരാണ് വിമർശിച്ചത്. ഇതിന് കാര്യകാരണ സഹിതം മറുപടി പറയുകയാണ് മനോജ്

മനോജിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ

ചികിത്സയിലെ ചില പിഴവുകൾ മൂലം ഗുരുതരാവസ്ഥ വന്നപ്പോൾ എറണാകുളം അമൃത ആശുപത്രിയിലെ ഡോ. ജോർജ് മാത്യുവിനെയാണ് സമീപിച്ചത്. അദ്ദേഹത്തിന്റെ ഉപദേശമനുസരിച്ച് കഴിഞ്ഞ മാസം 29 ന് അമൃതയിലെത്തി. കൃത്യമായ ചികിത്സയും പരിചരണവും ലഭിച്ചു. ഒരാഴ്ച കഴിഞ്ഞ് ഡിസ്ചാർജ് ചെയ്തു. ഇപ്പോഴും ചികിത്സ തുടരുന്നു. അമൃത ആശുപത്രിയിൽ ഡോ. ജഗ്ഗു സ്വാമി ഉൾപ്പെടെയുള്ളവർ അതീവ താൽപര്യത്തോടെയാണ് കാര്യങ്ങൾ ശ്രദ്ധിച്ചത്. മെഡി.ഡയറക്ടർ ഡോ. പ്രേം നായർ ഇടയ്ക്കിടെ കാര്യങ്ങൾ അന്വേഷിച്ചു. അവരോടെല്ലാം നന്ദിയും സ്‌നേഹവും.

അമൃത ആശുപത്രി രോഗശമനത്തിന് ആർക്കും കടന്നു ചെല്ലാവുന്ന ആതുരാലയമാണ് എന്നാണ് ഞാൻ മനസ്സിലാക്കിയത്. അവിടെ വൈദ്യശാസ്ത്രമനുസരിച്ചുള്ള ചികിത്സയാണ് ലഭിച്ചത്. ആധ്യാത്മിക ചികിത്സയല്ല. ഡോ. ജോർജ് മാത്യുവിന്റെ സാന്നിധ്യത്തോടൊപ്പം ആധുനിക ചികിത്സാമാർഗങ്ങളുടെ ലഭ്യത കൂടിയാണ് തിരുവനന്തപുരത്തു നിന്ന് അമൃതയിലെത്താൻ കാരണം. ഡിസ്ചാർജ് ചെയ്യുന്ന ദിവസം സുഹൃത്ത് ദീപക് ധർമ്മടം ഫോട്ടോ എടുത്തതും ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതും അനുവാദത്തോടെയാണ്.

അമൃത ആശുപത്രിയിൽ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകന് ചികിത്സ നിഷിദ്ധമെന്നും അത് സംഘികൾക്ക് അവകാശപ്പെട്ടതാണെന്നും കരുതുന്ന ചിലർ, എന്റെ രാഷ്ട്രീയ അഭിപ്രായങ്ങളോട് പ്രതികരിക്കാൻ ഈ ചിത്രം വ്യാപകമായി പോസ്റ്റ് ചെയ്യുന്നു. 'നീ ഇനിയും ചത്തില്ലേ' എന്ന് ചോദിച്ചവരും ' ഉടൻ മരണം ' പ്രവചിച്ച് ആശംസിച്ചവരും ഉണ്ട്. അതൊക്കെ അവരുടെ മനോനില. സർക്കാർ ആശുപത്രിയിൽ ഇല്ലാത്ത സൗകര്യം സ്വകാര്യ ആശുപത്രിയിലുണ്ടെങ്കിൽ അവിടെ പോകും. എ കെ ജിയുടെയും ഇ എം എസിന്റെയും നാമധേയത്തിലുള്ള ആശുപത്രികൾ നാട്ടിലുണ്ട്. അവിടെ ഗേറ്റിൽ പാർട്ടി കാർഡ് ചോദിക്കാറില്ല എന്ന് ആർ എസ് എസുകാർക്ക് അറിയാമെന്ന് തോന്നുന്നു.

പുതിയ കാലത്ത് ആരോഗ്യ ഇൻഷുറൻസ് വ്യാപകമാണെന്നും തൊഴിൽ സ്ഥാപനങ്ങളും സംഘടനകളും ഇൻഷുറൻസ് സൗകര്യം നൽകുന്നുണ്ട് എന്നുമുള്ള ഡിജിറ്റൽ ജ്ഞാനം മോദി ഭക്തർക്ക് കുറഞ്ഞു പോയതിൽ അത്ഭുതമില്ല. അമൃത ആശുപത്രിയിലെ ചികിത്സ ശരീരത്തിനാണ്. അത് കണ്ട് പ്രതികരണ വൈകൃതത്തിലേർപ്പെടുന്ന നിങ്ങൾക്ക് വേണ്ടത് മാനസിക ചികിത്സയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP